യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് സീ​റ്റു​ക​ള്‍ ഇ​ല്ല; ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്ര​വേ​ശ​നം: സീ​റ്റ് വ​ര്‍​ധി​പ്പി​ക്കാ​തെ ‘ര​ക്ഷ​യി​ല്ല’

കോ​ഴി​ക്കോ​ട്: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​ക ജാ​ല​കം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് തി​ര​ക്കേ​റി​യ​പ്പോ​ള്‍ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളാ​യി​ല്ല. യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് സീ​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് ആ​ശ​ങ്ക​ക്ക് കാ​ര​ണം. സീ​റ്റ് വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​കു​ന്ന​ല്ലെ​ങ്കി​ല്‍ ഇ​ന്ന​ത്തെ അ​വ​സ്ഥ വെ​ച്ച് വ​ലി​യൊ​രു വി​ഭാ​ഗം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സീ​റ്റ് കി​ട്ടാ​തെ പു​റ​ത്ത് നി​ല്‍​ക്കേ​ണ്ടി വ​രും. ഒ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ഏ​ക ജാ​ല​കം വ​ഴി അ​പേ​ക്ഷ​ക​രേ​റു​ക​യാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് 43,896 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യെ​ങ്കി​ല്‍ ആ​കെ 27,882 മെ​റി​റ്റ് സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​നാ​യി ഇ​തി​ല്‍ കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍ ലൈ​ന്‍ വ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. മെ​റി​റ്റ് വി​ഭാ​ഗ​ത്തി​ല്‍ ഇ​രു​പ​ത് ശ​ത​മാ​നം സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്നെ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​ന്നേ​യും നി​ര​വ​ധി പേ​ര്‍ പു​റ​ത്ത് ത​ന്നെ​യാ​യി​രി​ക്കും.​എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്കും,അ​ണ്‍ എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്കും അ​ത​ത്…

Read More

  മുഖം മൂടി ധരിച്ച്  പെ​ട്രോ​ള്‍ പ​മ്പി​ലെ തോ​ക്കുചൂ​ണ്ടി മോ​ഷ​ണം; അ​ന്വേ​ഷ​ണം  കാ​ക്ക ര​ഞ്ജി​ത്തി​ലേ​ക്ക്?

മു​ക്കം( കോ​ഴി​ക്കോ​ട്): മു​ക്കം റോ​ഡി​ല്‍ ക​ള​ന്‍ തോ​ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ല്‍ തോ​ക്ക് ചൂ​ണ്ടി 1,08,000 രൂ​പ​മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ടു​ത്തി​ടെ ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ കൊ​ടും മോ​ഷ്ടാ​വ് കാ​ക്ക ര​ഞ്ജി​ത്തി​ലേ​ക്ക്. ഇ​യാ​ള്‍​ക്ക് നേ​രി​ട്ടോ അ​ല്ലാ​തെ​യോ മോ​ഷ​ണ​ത്തി​ല്‍ പ​ങ്കു​ണ്ടാ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഔ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മോ​ഷ​ണ രീ​തി​ക​ളി​ലെ സ​മാ​ന​ത​ക​ളാ​ണ് കാ​ക്ക ര​ഞ്ജി​ത്തി​ലേ​ക്ക് അ​ഷ​ന്വേ​ഷ​ണം നീ​ളാ​ന്‍ കാ​ര​ണം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ജ​യി​ല്‍​പു​ള്ളി​ക​ളു​ടെ ലി​സ്റ്റ് പോ​ലീ​സ് ത​യ്യാ​റാ​ക്കി​യി​രു​ന്നു.​ സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം പെ​ട്രോ​ള്‍ പ​മ്പി​ലെ സി​സി​ടി​വി കാ​മ​റ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​താ​ണ് പോ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്. നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പ്രി​ഥ്വി​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കു​ന്ദ​മം​ഗ​ലം പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​മ്പി​ന് സ​മീ​പ​ത്തെ…

Read More

സി​പി​എ​മ്മി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച്  കെ​എ​സ്‌യു പ്ര​വ​ര്‍​ത്ത​ക​ന് ക്രൂരമർദനം

നാ​ദാ​പു​രം:​ സി​പി​എം-ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍്ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന അ​രൂ​ര്‍ ക​ല്ലും പു​റ​ത്ത് കെ​എസ്‌യു പ്ര​വ​ര്‍​ത്ത​ക​ന് മ​ര്‍​ദന​മേ​റ്റു.​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ല​മ്മ​ല്‍ രാ​ജ​ന്‍റെ മ​ക​ന്‍ സാ​യ​ന്ത് (16)നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കുശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ‌സി​പി​എ​മ്മി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച് ര​ണ്ടുപേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സാ​യ​ന്ത് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.​ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെടു​ത്തു​ക​യും ചെ​യ്ത​താ​യി സാ​യ​ന്ത് പ​റ​ഞ്ഞു.​ പ​രി​ക്കേ​റ്റ സാ​യ​ന്തി​നെ നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ​സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശവാ​സി​ക​ളാ​യ ര​ണ്ടുപേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

രാ​ഷ്ട്രീയ കൊ​ല​പാ​ത​കം ; പി​ണ​റാ​യി കേ​ര​ള​ത്തെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ചു-​എ​ൻ.​വേ​ണു

വ​ട​ക​ര: കേ​ര​ള​ത്തി​ൽ ര​ണ്ടു വ​ർ​ഷം കൊ​ണ്ട് 25 രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നു എ​ന്ന​താ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തെ ഭ​ര​ണ നേ​ട്ട​മെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ത​ന്നെ ആ​യു​ധം കൈ​യ്യി​ലെ​ടു​ത്ത് കൊ​ല​യാ​ളി​ക​ളാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ടീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. മാ​ഹി​യി​ലെ ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ ഇ​താ​ണ് തെ​ളി​യി​ക്കു​ന്ന​ത്. കൊ​ല​യാ​ളി സം​ഘ​ങ്ങ​ൾ​ക്ക് പൊ​ലീ​സ് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. ജ​യി​ലി​ൽ ക​ഴി​യു​ന്ന കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് വീ​ര​പ​രി​വേ​ഷം ന​ൽ​കു​ക വ​ഴി ക്രി​മി​ന​ലു​ക​ൾ​ക്ക് കൊ​ല​പാ​ത​കം ചെ​യ്യാ​നു​ള്ള ആ​ത്മ​ബ​ലം പ​ക​ർ​ന്ന് ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​ർ. കൊ​ല​യാ​ളി സം​ഘ​ങ്ങ​ൾ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ പൊ​ലീ​സി​ന്‍റെ ക​യ്യും കാ​ലും കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സി​നെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ച്ച് സ്വ​ത​ന്ത്ര​സ്വ​ഭാ​വം ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് സേ​ന​യി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു ക​ഴി​ഞ്ഞു. മാ​ഹി കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ യാ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന​ക്കാ​രെ​യും പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ പൊ​ലീ​സി​ന് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണ​മെ​ന്നും വേ​ണു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

ഒ​രു വീ​ട്ടി​ൽ 27 പേ​ർ: ചീ​ങ്ങോ​ട് ഓ​ട​ച്ചോ​ല കോ​ള​നിയിൽ ദുരിതം; കോളനിക്കാരുടെ   കഷ്ടപ്പാടുകൾ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

ന​ട​വ​യ​ൽ: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ന്പ​താം വാ​ർ​ഡി​ലു​ള്ള ചീ​ങ്ങോ​ട് ഓ​ട​ച്ചോ​ല പ​ണി​യ കോ​ള​നി ദു​രു​ത​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ. വാ​സ​യോ​ഗ്യ​മാ​യ വീ​ടും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് കോ​ള​നി​വാ​സി​ക​ൾ. ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തും ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. സ​ന്തോ​ഷ്-​അം​ബി​ക,മ​ണി-​ല​ത,അ​യ്യ​പ്പ​ൻ- ലീ​ലാ​മ​ണി, വെ​ള്ളി-​മൂ​ക്കി, ബെ​ന്നി-​ത​ങ്ക​മ്മ, സു​ബ്ര​ഹ്മ​ണ്യ​ൻ-​ശാ​ന്ത, അ​ഭി​ലാ​ഷ്-​സി​ന്ധു ദ​ന്പ​തി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഒ​രു കു​ടും​ബ​ത്തി​നും വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ല. നി​ലം​പ​തി​ക്കാ​റാ​യ മൂ​ന്നു വീ​ടു​ക​ളി​ലാ​ണ് ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളി​ലൊ​ന്നി​ൽ പി​ഞ്ചു കു​ട്ടി​ക​ള​ട​ക്കം 27 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ദൈ​ന്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കു കു​ലു​ക്ക​മി​ല്ല. നാ​ലു വ​ർ​ഷം മു​ന്പ് കോ​ള​നി​യി​ൽ അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ത​റ​യി​ൽ ഒ​തു​ങ്ങി​യി​രി​ക്ക​യാ​ണ് എ​ല്ലാ വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്തി​ലാ​ണ് കോ​ള​നി​ക്ക് ചു​റ്റു​മു​ള്ള സ്ഥ​ലം. അ​തി​നാ​ൽ കോ​ള​നി​ക്കു പു​റ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഒൗ​ദാ​ര്യ​ത്തി​ലാ​ണ്. ചി​ങ്ങോ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു കോ​ള​നി പ​രി​സ​ര​ത്തേ​ക്ക് റോ​ഡു​ണ്ട്.

Read More

റം​സാ​ൻ: മ​ല​പ്പു​റ​ത്തു  ഇ​ഫ്താ​റു​ക​ൾ ഹ​രി​ത മാ​ർ​ഗ​രേ​ഖ പ്ര​കാ​രം; ​രി​ത നി​യ​മാ​വ​ലി പാ​ലി​ക്കു​ന്ന മ​ഹ​ല്ലു​ക​ൾ​ക്കു സ​മ്മാ​നം 

മ​ല​പ്പു​റം: റം​സാ​ൻ നോ​ന്പു​തു​റ ച​ട​ങ്ങു​ക​ൾ ഹ​രി​ത​മാ​ർ​ഗ​രേ​ഖ പാ​ലി​ച്ചു ന​ട​പ്പാ​ക്കാ​ൻ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. മ​ത​സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ങ്ങ​ളി​ലും ച​ർ​ച്ചു​ക​ളി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളും പൂ​ർ​ണ​മാ​യും ഹ​രി​ത മാ​ർ​ഗ​രേ​ഖ പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. നോ​ന്പു​തു​റ​ക​ൾ​ക്കു ഡി​സ്പോ​സി​ബ്ൾ ഗ്ലാ​സു​ക​ളും പ്ലേ​റ്റു​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. സം​ഘ​ട​ന​ക​ൾ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും വെ​ള്ളി​യാ​ഴ്ച മ​സ്ജി​ദു​ക​ളി​ൽ അ​റി​യി​പ്പ് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പൂ​ർ​ണ​മാ​യും ഹ​രി​ത നി​യ​മാ​വ​ലി പാ​ലി​ക്കു​ന്ന മ​ഹ​ല്ലു​ക​ൾ​ക്കു സ​മ്മാ​നം ന​ൽ​കും. അ​തോ​ടൊ​പ്പം ഹ​രി​ത മാ​ർ​ഗ​രേ​ഖ പാ​ലി​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ച​ർ​ച്ചു​ക​ൾ​ക്കും മ​ഹ​ല്ലു​ക​ൾ​ക്കും പ്ര​ശം​സ​പ​ത്ര​വും സ​മ്മാ​ന​വും ന​ൽ​കും. ഹ​രി​ത മാ​ർ​ഗ​രേ​ഖ പാ​ലി​ച്ചു ന​ട​പ്പാ​ക്കു​ന്ന ക​ല്ല്യാ​ണ​ങ്ങ​ൾ​ക്കു ക​ള​ക്ട​റു​ടെ പ്ര​ശം​സാ​പ​ത്ര​വും പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന​വും ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷം റം​സാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച ക​ള​ക്ട​ർ മ​സ്ജി​ദി​ൽ നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ഫ​ലം കാ​ണു​ക​യും ചെ​യ്തി​രു​ന്നു. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും…

Read More

ഇ​നി ചു​രം ക​യ​റാം, 20 മി​നി​റ്റി​നു​ള്ളി​ല്‍..! വ​യ​നാ​ട് ല​ക്കി​ടി വ​രെ നീ​ളു​ന്ന  70 കോ​ടി​യുടെ  കേ​ബി​ള്‍ കാ​ര്‍ പ​ദ്ധ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന കേ​ബി​ള്‍ കാ​ര്‍ പ​ദ്ധ​തി വ​രു​ന്നു.​അ​ടി​വാ​രം മു​ത​ല്‍ വ​യ​നാ​ട് ല​ക്കി​ടി വ​രെ നീ​ളു​ന്ന റോ​പ്‌​വേ പ​ദ്ധ​തി​ക്ക് താ​ല്‍​പ്പ​ര്യ​മെ​ടു​ത്തി​ട്ടു​ള്ള​ത് വ​യ​നാ​ട് ചേ​മ്പ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സാ​ണ്. 70 കോ​ടി​യോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ദാ​മോ​ദ​ര്‍ റോ​പ് വേ ​ഇ​ന്‍​ഫ്രാ ലി​മി​റ്റ​ഡ് എ​ന്ന കൊ​ല്‍​ക്ക​ത്ത ക​മ്പ​നി​ക്കാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ നി​ര്‍​മ്മാ​ണ ചു​മ​ത​ല. വ​യ​നാ​ട് ചു​രം യാ​ത്ര 20 മി​നി​ട്ടി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന​താ​ണ് കേ​ബി​ള്‍ കാ​റി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​തോ​ടെ യാ​ത്രാ ദൂ​രം 3.6 കി​ലാ​മീ​റ്റ​റാ​യി ചു​രു​ങ്ങും. ഒ​രേ സ​മ​യം ആ​റു​പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന കാ​ബി​നു​ക​ളാ​ണ് കേ​ബി​ള്‍ കാ​റി​ല്‍ ഒ​രു​ക്കു​ന്ന​ത്. 45 മു​ത​ല്‍ 50 വ​രെ കാ​ബി​നു​ക​ളാ​ണ് തു​ട​ക്ക​ത്തി​ല്‍ ഉ​ണ്ടാ​വു​ക. മ​ണി​ക്കൂ​റി​ല്‍ 400 പേ​ര്‍​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ചു​ര​ത്തി​നു മു​ക​ളി​ല്‍ ല​ക്കി​ടി​യി​ലും താ​ഴെ അ​ടി​വാ​ര​ത്തും റോ​പ് വേ​യി​ല്‍ ക​യ​റു​ന്നി​ട​ത്തും ഇ​റ​ങ്ങു​ന്നി​ട​ത്തും പാ​ര്‍​ക്കി​ങി​ന് ഒ​രേ​ക്ക​ര്‍ സ്ഥ​ല​മെ​ങ്കി​ലും വേ​ണം.​ ല​ക്കി​ടി​യി​ല്‍…

Read More

അ​ശാ​സ്ത്രീ​യ മ​ണ്ണെ​ടു​പ്പ്:   കലക്ടറേറ്റിന്‍റെ ചു​റ്റു​മ​തി​ല്‍ വീ​ഴാ​റാ​യ നി​ല​യി​ല്‍; ഈ വഴിയിലൂടെയുള്ള യാത്ര  മരണത്തെ മുന്നിൽകണ്ടെന്ന് നാട്ടുകാർ

കോ​ഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ മ​ണ്ണെ​ടു​പ്പ് കാ​ര​ണം ക​ള​ക്ട​റേ​റ്റി​ന്‍റെ ചു​റ്റു​മ​തി​ല്‍ മാ​നാ​ഞ്ചി​റ മ​ലാ​പ്പ​റ​മ്പ് റോ​ഡി​ലേ​ക്ക് വീ​ഴാ​റാ​യ​നി​ല​യി​ല്‍. വെ​ള്ളി​മാ​ടു​കു​ന്ന് -മാ​നാ​ഞ്ചി​റ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി വി​ട്ടു ന​ല്‍​കി​യ സ്ഥ​ല​ത്ത് പ​ത്ത് മീ​റ്റ​റോ​ള​മാ​ണ് മ​ണ്ണെ​ടു​ത്ത് താ​ഴ്ത്തി​യി​ട്ടും ഇ​ഷ്ടി​ക​കൊ​ണ്ട് പ​ണി​ത പ​ഴ​യ ചു​റ്റു​മ​തി​ല്‍ നി​ല​നി​റു​ത്തി​യ​താ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​ന്നാ​ല്‍ മ​തി​ല്‍ ത​ക​രും.​മ​തി​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ചു മാ​റ്റി​യ​തും ത​റ ത​ന്നെ തു​ര​ന്ന് മ​ണ്ണെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​തി​ലി​ന്‍റെ ബ​ലം കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു​മാ​സ​ത്തോ​ള​മാ​യി ഇ​വി​ടെ മ​ണ്ണെ​ടു​പ്പ് തു​ട​ങ്ങി​യി​ട്ട്. മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് ഏ​റെ ബ​സ് സ്‌​റ്റോ​പ്പു​ണ്ട്. ഇ​താ​ണ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്റ്റോ​പ്പ്.​ മ​തി​ല്‍ ത​ക​ര്‍​ന്നു വീ​ണാ​ല്‍ ഈ ​ബ​സ് സ്റ്റോപ്പി​ല്‍ നി​ല്‍​ക്കു​ന്ന​രു​ടെ ജീ​വ​നും ഭീ​ഷ​ണി​യാ​ണ്. മ​തി​ലി​നോ​ട് ചേ​ര്‍​ന്നാ​ണ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ന്‍​ഡ്. കെ​എ​സ്ഇ​ബിയു​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും ഇ​തി​നു സ​മീ​പ​ത്താ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി മ​ണ്ണി​ടി​ച്ചി​ലും അ​പ​ക​ട​വും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും…

Read More

 രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന  പ​റ​വ​ണ്ണ​യി​ൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർക്ക് വെ​ട്ടേ​റ്റ സം​ഭ​വം; പ്ര​തി​ക​ൾ​ക്കു പി​ന്നാ​ലെ പോ​ലീ​സ്; പ്ര​ദേ​ശ​ത്ത് ക​ന​ത്ത​ കാ​വ​ൽ

തി​രൂ​ർ: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന തി​രൂ​രി​ന​ടു​ത്ത വെ​ട്ടം പ​റ​വ​ണ്ണ​യി​ൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ടാ​യി തേ​വ​ർ ക​ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​യാ​പ്പ​ന്‍റെ പു​ര​ക്ക​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ സൗ​ഫീ​ർ (25), പു​ളി​ങ്ങോ​ട് ഹ​നീ​ഫ​യു​ടെ മ​ക​ൻ അ​ഫ്സാ​ർ (22) എ​ന്നി​വ​ർ​ക്കാ​ണു വെ​ട്ടേ​റ്റ​ത്. പ​റ​വ​ണ്ണ റ​ഹ്മ​ത്ത് ന​ഗ​ർ ബീ​ച്ചി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. സം​ഘം വ​രു​ന്ന​തു ക​ണ്ട​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി​യെ​ങ്കി​ലും അ​ഫ്സാ​റും സൗ​ഫീ​റും ബീ​ച്ചി​ലെ മ​ണ​ൽ പ​ര​പ്പി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ണ ഇ​രു​വ​രെ​യും അ​ക്ര​മി​ക​ൾ വെ​ട്ടു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​രെ​യും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സൗ​ഫീ​റി​നു ത​ല​യു​ടെ പി​റ​കി​ലും അ​ഫ്സാ​റി​നു കൈ​കാ​ലു​ക​ൾ​ക്കു​മാ​ണ് വെ​ട്ടേ​റ്റ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ഫ്സാ​റി​ന്‍റെ കൈ​വി​ര​ലു​ക​ൾ…

Read More

കൃ​ഷി​യി​ട​ത്തി​ല്‍ സ്റ്റീ​ല്‍ ബോം​ബ്; തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ക​ണ്ടെ​ടു​ത്ത ബോം​ബ് പു​തി​യ​തും ഉ​ഗ്ര ശേ​ഷി​യു​ള്ള​തു​മെന്ന് പോലീസ്

നാ​ദാ​പു​രം:​ ചു​ഴ​ലി റോ​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി.​വ​ള​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ലെ പ​റ​മ്പി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ സ്റ്റീ​ല്‍ ബോം​ബ് ക​ണ്ട​ത്.​പ​റ​മ്പി​ല്‍ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോം​ബ് ക​ണ്ട​ത് തു​ട​ര്‍​ന്ന് വ​ള​യം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​പ​റ​മ്പ് കി​ള​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബോം​ബ് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്.​ വ​ള​യം എ​സ്ഐ പി.​എ​ല്‍.​ബി​നു​ലാ​ല്‍,ബോം​ബ് സ്‌​ക്വാ​ഡ് എ​എ​സ്ഐ എം.​എം.​ഭാ​സ്‌​ക്ക​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചേ​ല​ക്കാ​ട് ക്വാ​റി​യി​ല്‍ നി​ര്‍​വ്വീ​ര്യ​മാ​ക്കി.​ ക​ണ്ടെ​ടു​ത്ത ബോം​ബ് പു​തി​യ​തും ഉ​ഗ്ര ശേ​ഷി​യു​ള്ള​തു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ മോ​ട്ടോ​ര്‍ ബൈ​ക്കി​ലോ മ​റ്റോ ബോം​ബു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ റോ​ഡി​ല്‍ നി​ന്ന് പ​റ​മ്പി​ലേ​ക്ക് എ​റി​ഞ്ഞ​താ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​ള​യ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട്ടി​ന് നേ​രെ എ​റി​ഞ്ഞ​ത് ബു​ധ​നാ​ഴ്ച്ച ക​ണ്ടെ​ത്തി​യ ബോം​ബു​മാ​യി സാ​മ്യ​ത​യു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More