മലപ്പുറം: എടപ്പാൾ തിയറ്റർ പീഡനക്കേസുമായി ബന്ധപ്പെട്ട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു സസ്പെൻഷൻ. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മധുസൂധനനെയാണു സസ്പെൻഡ് ചെയ്തത്. പീഡനവുമായി ബന്ധപ്പെട്ട പരാതിയുടെ വിവരങ്ങൾ അറിയാത്തതിനെ തുടർന്നാണ് നടപടി. ഏപ്രിൽ 18നാണ് പെണ്‍കുട്ടി തിയറ്ററിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്ന്, ഏപ്രിൽ 26നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി. എന്നാൽ എസ്ഐ പരാതിയിൻമേൽ നടപടിയെടുക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് ആരോപണം. ഇതേതുടർന്ന്, ചങ്ങരംകുളം എസ്ഐ കെ.ജി ബേബിയെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
Read MoreCategory: Kozhikode
തമിഴ് നാട്ടിൽ കനത്ത മഴ; കേരളത്തിൽ കോഴിയിറച്ചി വില കുതിക്കുന്നു; ഒരു മാസത്തിനിടെ 50 രൂപയുടെ വിലവർധന
മലപ്പുറം: വിപണിയിൽ കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസമായി കോഴി വില പ്രതിദിനം വർധിക്കുകയാണ്. ഒരു മാസത്തിനിടെ കോഴി വിലയിൽ കിലോക്ക് അന്‍പത് രൂപയുടെ വർധനവാണുണ്ടായത്. തമിഴ്നാട്ടിലെ കനത്ത മഴയെ തുടർന്ന് കോഴിഫാമുകളിൽ ഉത്പാദനം കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിയുടെ നിലവിലുള്ള ചില്ലറവിൽപ്പന വില കിലോക്ക് 130-140 ആണ്.കോഴിയിറച്ചിക്ക് 200 രൂപയും.ഒരു മാസം മുന്‍പ് കോഴി വില 80 രൂപയായിരുന്നു. ഇറച്ചിക്ക് 140-150 നിരക്കിലും. ദിവസം തോറും രണ്ടു രൂപ മുതൽ അഞ്ചു രൂപവരെ തുടർച്ചയായി വിലവർധിച്ചു വരികയാണെന്ന് കച്ചവടക്കാർ പറയുന്നു. കേരളത്തിലേക്കു പ്രധാനമായും കോഴിയെത്തുന്ന തമിഴ്്നാട്ടിൽ കനത്ത മഴപെയ്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല കോഴി ഫാമുകളുടെയും പ്രവർത്തനം തടസപ്പെട്ടു. ഇതോടെ ഉത്പാദനം കുറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന ജോലികളാണ് പ്രധാനമായും തടസപ്പെട്ടത്. ഇതോടെ വളർച്ചയെത്തിയ കോഴികളുടെ എണ്ണം കുറഞ്ഞു. റംസാൻ മാസമായതോടെ ഡിമാന്റ് വർധിക്കുന്നതും വില…
Read Moreവീട്ടിൽ ആളില്ലാത്ത സമയത്ത്14 കാരിയെ പീഡിപ്പിച്ച എംഎസ്പി ക്യാമ്പിലെ ജീവനക്കാരന് കബിറിനെ പോലീസ് അറസ്റ്റു ചെയ്തു
മുക്കം: 14കാരിയെ പീഡിപ്പിച്ച പോലീസ് ക്യാമ്പിലെ ജീവനക്കാരന് റിമാന്‍ഡില്‍ . മലപ്പുറം എംഎസ്പി ക്യാമ്പിലെ ജീവനക്കാരന് ചെറുവാടി തെനേങ്ങപറമ്പ് സ്വദേശി കബീറിനെ (45) ആണ് താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തത് . കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ സമയത്ത് പെൺകുട്ടി കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ ശേഷം പ്രതി കബീർ പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന പോക്സോനിയമപ്രകാരം കേസെടുത്താണ് കബീറിനെ അറസ്റ്റ് ചെയ്തത്.
Read Moreമികച്ച പോലീസ് സ്റ്റേഷന് പരിഗണനാ പട്ടികയില്‍ കസബയും ബാലുശേരിയും
കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുക്കുന്ന മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും രണ്ടു പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തു. കോഴിക്കോട് സിറ്റിയിലെ കസബ പോലീസ് സ്റ്റേഷനും കോഴിക്കോട് റൂറല്‍ പോലീസ് പരിധിയിലെ ബാലുശേരി സ്റ്റേഷനുമാണ് ഡിജിപി പ്രാഥമിക പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തു നിന്നും ആകെ 15 സ്റ്റേഷനുകെളയാണ് പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. കേസന്വേഷണത്തിലെ മികവ്, വേഗത, വാറണ്ട് കേസിലെ പ്രതികളേയും പിടികിട്ടാപ്പുള്ളികളേയും പിടികൂടല്‍ , കവര്‍ച്ചാ കേസുകളുടെ അന്വേഷണം, കൂടുതല്‍ അളവ് മയക്കുമരുന്ന് പിടികൂടിയ കേസുകള്‍, പൊതുജനങ്ങളുമായുള്ള ഇടപെടല്‍, മികച്ച സൗകര്യങ്ങള്‍ , ജനോപകാര പദ്ധതികള്‍ തുടങ്ങി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡിജിപി പരിഗണനാ പട്ടിക തയാറാക്കിയത്. ഓരോ പോലീസ് ജില്ലയുടേയും മേധാവിമാര്‍ അതത് ജില്ലകളിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളെ കുറിച്ച് വിശദമായ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ ഡിജിപിയ്ക്കു നേരത്തെ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ നിന്നാണ്…
Read Moreഉപഹാരം വാങ്ങനെത്തിയവരില് നിന്നുതന്നെ ഉദ്ഘാടകയും; ആദരിക്കല്‍ ചടങ്ങ് വേറിട്ടതായി
മുക്കം: എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലും ബോഡി ബില്‍ഡിംഗ്, സൈക്ലിംഗ്, വുഡ്ബോള് , ടെറസ് കൃഷിയിലെ മികച്ച വിജയം വരിച്ച കുട്ടി കര്ഷകന് തുടങ്ങി വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. പന്നിക്കോട് ഹീറോസ് ക്ലബാണ് നാടിന്റെ അഭിമാനതാരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ ഉപഹാരമേറ്റുവാങ്ങാനെത്തിയവരില് നിന്ന് നറുക്കിട്ടെടുത്താണ് ഉദ്ഘാടകയെ തീരുമാനിച്ചത്. ഉപഹാരമേറ്റുവാങ്ങാനെത്തിയ 35 പേരില്‍ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഷംന പാലാട്ടാണ് ഉദ്ഘാടകയായത്. ചടങ്ങില്‍ ഹീറോസ് പ്രസിഡന്റ് സി. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ് മുഖ്യാഥിതിയായി. പാലിയേറ്റീവ് പ്രവര്ത്തകന് മജീദ് കുവപ്പാറ മുഖ്യ പ്രഭാഷണം നടത്തി.ഉണ്ണി കൊട്ടാരത്തില്‍, ബഷീര്‍ പാലാട്ട്, ബാബു പൊലുകുന്ന്, രമേശ് പണിക്കര്‍ ,മജീദ് പുളിക്കല്‍, പി.കെ. സത്താര്‍, മജീദ് പുതുക്കുടി, പി.വി.അബ്ദുല്ല, അജ്മല്‍ പരപ്പില്‍, സി.പി. വിഷ്ണു…
Read Moreസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി; 15 മാസത്തിനിടെ 12 കേസുകള്‍; ഉത്തരമേഖല വിജിലന്‍സ് എസ്പിയുടെ കസേരയിൽ ആളില്ല
കോഴിക്കോട്: അഴിമതിരഹിത ഭരണം ലക്ഷ്യമിടുന്ന ഇടതുസര്‍ക്കാര്‍ ഭരണത്തിലും വിജലന്‍സിന് അവഗണന . ഉത്തരമേഖല (കോഴിക്കോട് റേഞ്ച്) വിജലന്‍സ് എസ്പിയെ സ്ഥലം മാറ്റിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തത്സ്ഥാനത്ത് പുതിയ എസ്പിയെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനിടെയാണ് ഉത്തരമേഖലയിലെ വിജിലന്‍സ് എസ്പിയായിരുന്ന ഉമ ബഹ്റയെ സ്ഥലം മാറ്റികൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലേക്കാണ് സ്ഥലം മാറ്റം. എന്നാല്‍ ഉത്തരമേഖല വിജിലന്‍സ് എസ്പിയ്ക്കു പകരം മറ്റൊരാളെ ഇതുവരേയും നിയമിച്ചിട്ടില്ല. കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ ചുമതലയാണ് ഉത്തരമേഖലാ വിജിലന്‍സ് എസ്പിയ്ക്കുള്ളത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അതില്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദേശിക്കുന്നതും വസ്തുതകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും വിജിലന്‍സ് എസ്പിമാരാണ്. കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എസ്പിമാരുടെ ശുപാര്‍ശ ഡയറക്ടര്‍ അംഗീകരിച്ചാല്‍ മാത്രമേ കേസെടുക്കാനാവൂ.…
Read Moreകുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ വ്യാപാരികൾ തയാറാകണം: ഡിവൈഎഫ്ഐ
മുക്കം: കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നിർമാതാക്കൾ വില കുറയ്ക്കാൻ തയ്യാറായ പശ്ചാത്തലത്തിൽ വ്യാപാരികളും വില കുറയ്ക്കണമെന്നും മൊത്തക്കച്ചവടക്കാരിൽ നിന്നും ഏഴര രൂപയ്ക്ക് ലഭിക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 20 രൂപയ്ക്ക് വിൽക്കുന്നത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ മുക്കത്തെ കടകളിൽ കയറി കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൊള്ളലാഭം അവസാനിപ്പിക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ ക്യാമ്പയിനുകൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുമെന്ന് മേഖല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മേഖല സെക്രട്ടറി എ.പി ജാഫർ ഷെരീഫ്, പ്രസിഡന്റ് നോർമൻ, ട്രഷറർ അനൂപ് മഠത്തിൽ, ജയപ്രസാദ്, അഖിലേഷ്, അതുൽ കച്ചേരി, ബാബു, ജിൻഷു തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreജീരകപ്പാറ 160 എക്കറില്‍ മാവോയിസ്റ്റുകള്‍ എത്തി; പോലീസ് അന്വേഷണം തുടങ്ങി; എത്തിയത് മൊയ്തീനും, സോമനും ഉള്‍പ്പെട്ട സംഘം
കോടഞ്ചേരി: ജീരകപ്പാറയിലെ 160 എക്കറില്‍ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. ജീരകപ്പാറ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗസംഘം എത്തിയത്. മാവോയിസ്റ്റുകളായ പി.പി.മൊയ്തീന് , സോമന് എന്നിവരുള്പ്പെട്ടസംഘമാണ് ഇവിടെ എത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു. ഇതില്‍ നാലുപേര്‍ തമിഴ് സംസാരിക്കുന്നവരായിരുന്നു. ഒരാള്‍ മലയാളം സംസാരിച്ചു. മൊബൈലും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്തു. ഭക്ഷണം പാകം ചെയ്ത് കഴിച്ചേശഷമാണ് ഇവര്‍ തിരിച്ച് പോയത്. ‘ഞങ്ങള്‍ സാധാരണക്കാരെ ഉപദ്രവിക്കാറില്ലെന്നും ബ്ലേഡ് മാഫിയകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരുമാണ് ശത്രുക്കളെന്നും’ ഇവര്‍ ജോസിനോടും മകന് നോബിളിനോടും പറഞ്ഞു. പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. ഇവരുടെ കയ്യില്‍ മൂന്ന് വലിയ തോക്കുകളും ഉണ്ടായിരുന്നു. ഒമ്പതോടെ ഇവര്‍ തിരിച്ച് ജീരകപ്പാറ 160 എക്കര്‍ വഴി പോയതായും നോബിള്‍ പോലീസിനോട് പറഞ്ഞു. ഈ ഭാഗത്തുകൂടി എളുപ്പം വയനാട്ടിലേക്ക് കടക്കാം. ജോസിന്റെ പരാതി ലഭിച്ചതോടെ…
Read Moreനാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റിൽ മുക്കി കൊന്നു; മറ്റൊരു കുട്ടി ഓടി രക്ഷപ്പെട്ടു
കോഴിക്കോട്: നാദാപുരത്ത് നാല് വയസുകാരിയെ അമ്മ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാദാപുരം സ്വദേശിനി സഫൂറയാണ് മകളെ കൊലപ്പെടുത്തിയത്. ഇളയ കുട്ടിയെയും യുവതി ഇത്തരത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. യുവതി ഇത്തരത്തിൽ പെരുമാറാനുള്ള കാരണം വ്യക്തമല്ല.
Read Moreവിനോദയാത്രക്ക് പോകാന്‍ പണത്തിനായി തുടങ്ങിയ പച്ചക്കറി കൃഷി നാലാംവർഷവും മികച്ച രീതിയിൽ തുടരുന്നു
തളിപ്പറമ്പ്: വിനോദയാത്രക്ക് പോകാന്‍ പണം സ്വരൂപിക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍ നടത്തുന്ന പച്ചക്കറികൃഷി നാലാം വര്‍ഷവും തുടരുന്നു. നരിക്കോട് യുവചേതന ജനകീയ കൂട്ടായ്മയോടെ നടത്തി വരുന്ന ജൈവ പച്ചക്കറി കൃഷിയില്‍ ഇത്തവണയും മികച്ച വിളവ് ലഭിച്ചു. രണ്ടേക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്. വര്‍ഷം തോറും വിനോദയാത്രക്ക് പോകുക എന്ന ലക്ഷ്യത്തോടെയാണ് തരിശായി കിടന്ന സ്ഥലം ഉപയോഗിച്ച് ഒരു സംഘം യുവാക്കള്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവ വില്പന നടത്തി കിട്ടുന്ന തുക ഉപയോഗിച്ചാണ് വിനോദയാത്ര. ഇക്കുറി പ്രതികൂല കാലാവസ്ഥയോട് പൊരുതി വിളയിച്ചെടുത്തത് 1500 കിലോഗ്രാം വെള്ളരിയും ഒരു ക്വിന്റല്‍ കക്കിരിയുമാണ്. വെണ്ട, ചീര, കുമ്പളം തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. അംഗങ്ങള്‍ എടുത്ത് ബാക്കിയുള്ളവ നാട്ടുകാര്‍ക്കിടയില്‍ തന്നെ വില്പനടത്തി. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ലാഭവിഹിതം ഉപയോഗിച്ച് കൂട്ടായ്മയിലെ അംഗങ്ങളുമായി വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലാണ് ക്ലബ് പ്രവര്‍ത്തകര്‍. ഈ വര്‍ഷത്തെ വിളവെടുപ്പ്…
Read More