കൂരാച്ചുണ്ട് : പഞ്ചായത്തിലെ മൂന്നാം വാർഡ് പൂവ്വത്തും ചോലയിലെ പനച്ചിക്കൽ കോളനിയിൽ കുടിവെള്ള ക്ഷാമം മുലം നാൽപ്പതോളം ഗുണഭോക്താക്കൾ ദുരിതക്കയത്തിൽ. ഇവിടെ1995 ൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണറിൽ വെള്ളമില്ലാതെ മോട്ടോറിന് കേടുപാടു സംഭവിച്ചത് മാറ്റി പുതിയ മോട്ടോർ സ്ഥാപിക്കാത്തതാണ് ജലക്ഷാമത്തിനിടയാക്കിയത്. പുതിയ മോട്ടോർ സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി ഒരു മാസത്തോളമായിട്ടും ലഭിച്ചില്ലെന്നും പരാതിയുണ്ട്. എന്നാൽ ഈപദ്ധതിയിൽ നിന്നും ആവശ്യാനുസരണം വെള്ളം ലഭ്യമല്ല. ഇപ്പോൾ പഞ്ചായത്ത് വാഹനത്തിൽ വെള്ളമെത്തിച്ചാണ് ഇവിടെയുള്ളവർ കാര്യങ്ങൾ നിവർത്തിക്കുന്നത്. എന്നാൽ അത്യാവശ്യത്തിനു പോലും വെള്ളം തികയാതെ ദൂരെ സ്ഥലത്തു നിന്നും തലച്ചുമടായി എത്തിക്കുകയുമാണ്. ഇതിന് പരിഹാരമായി മറ്റൊരു കുടിവെള്ള സംവിധാനം ഒരുക്കണമെന്നാണ് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പഞ്ചായത്തിന്റെ ഈ വർഷത്തെപദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ ജോസ് ചെരിയൻ അറിയിച്ചു.
Read MoreCategory: Kozhikode
നിയമപാലനം മാത്രമല്ല കാർഷിക പരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ
മുക്കം: നിയമപാലനം മാത്രമല്ല കാർഷികപരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ. നിയമ ലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്ന ഇദ്ദേഹം കൃഷിയിൽ അവലംബിക്കുന്ന ജൈവരീതിയിലും അണുവിട തെറ്റാൻ ഒരുക്കമല്ല. പുളിക്കൽ മത്തായി -ത്രേസ്യ ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണു ജോയ് . ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ തത്പരനായിരുന്നു. അത്രയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പഠന കാലത്ത് തന്നെ പിതാവിനൊപ്പം ചെറിയ കൃഷിപ്പണികൾക്കു പോയിരുന്നു. ഈ വരുമാനമാണ് പുസ്തകങ്ങളും മറ്റും വാങ്ങുന്നതിന് ഉപയോഗിച്ചത്. ചെറുപ്പത്തിലെ താത്പര്യം പോലീസിൽ ചേർന്നപ്പോഴും മാറ്റിവച്ചില്ല. ഇപ്പോഴും സ്റ്റേഷനിലേക്ക് പോവുന്നതിന് മുൻപ് അഞ്ച് കിലോമീറ്റർ ദൂരത്തുള്ള കൃഷിയിടത്തിൽ ജോയിയെത്തും. പുലർച്ചെ അഞ്ചിന് തുടങ്ങുന്ന കൃഷി പരിപാലനം ഏഴ് വരെ തുടരും. രണ്ട് ഇടങ്ങളിലായി ആറ് ഏക്കർ സ്ഥലത്ത് ജാതി, കൊക്കോ, എണ്ണപ്പന, മാവ്, കൊടംപുളി,…
Read Moreഗോവിന്ദപുരത്തെ പോസ്റ്റോഫീസ് എന്നും ഇരുട്ടില്‍… ഇടുങ്ങിയ മുറിയിൽ വൈദ്യുതി പോലുമില്ലാതെ പ്രവർത്തനം തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
കോഴിക്കോട്: പോസ്റ്റോഫീസുകള്‍ ആധുനിക വല്കരണത്തിന്റെപാതയിലാണ്… പക്ഷെ അതൊന്നും ഗോവിന്ദപുരത്തെ പോസ്റ്റോഫീസ് അധികൃതര്‍ അറിഞ്ഞമട്ടില്ല… മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി ഗോവിന്ദപുരത്ത് ഈ പൊതുമേഖല സ്ഥാപനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടും വൈദ്യുതി കണക്ഷന് പോലുമില്ലാത്ത ഒരു കൊച്ചുമുറിയില്‍ വിങ്ങി അമരുകയാണ് ഇവിടുത്തെ ‘കത്തു’കളും ജീവനക്കാരും. ഓരോ പ്രദേശത്തും പ്രസ്തുത സ്ഥലങ്ങളിലെ പോസ്റ്റ് മാസ്റ്റര്‍മാരാണ് പോസ്റ്റോഫീസ് പ്രവര്‍ത്തിക്കാനായി കെട്ടിടം കണ്ടത്തേണ്ടത്.എന്നാല്‍ ഡിപാര്ട്ട്മെന്റ്ല് നിന്നും വാടകയിനത്തില്‍ നല്‍കുന്നത് വെറും നൂറ് രൂപ. ഏതൊരു ചെറിയ കെട്ടിടത്തിനും ചുരുങ്ങിയത് 2000 രൂപയെങ്കിലും കൊടുക്കേണ്ടതായിട്ടുണ്ട്. ആ സ്ഥലത്താണ് ഇത്ര തുച്ഛമായ തുക. ഗോവിന്ദപുരത്തെ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത് വായനശാലയ്ക്ക് സമീപത്തെ ജംഗ്ഷനിലെ പഴകിയ ഒരു ഇരുനില കെട്ടിടത്തിന്റെ താഴത്തെ മുറിയിലാണ്. ഇവിടെവൈദ്യുതി കണക്ഷന് ഇല്ല. മൂന്ന് ജീവനക്കാരാണ് ഇവിടെയുളളത്. എന്നാല്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ആ മുറിയിലില്ല. ഇവിടെ ആകെയുള്ളത് രണ്ട് മേശ, മൂന്ന് കസേര.…
Read Moreകടൽഭിത്തിയുടെ കാര്യത്തിൽ എംപിയും എംഎൽഎയും അലംഭാവത്തിൽ; ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട ബാധ്യത അധികാരികൾക്കുണ്ടെന്ന് ലീഗ്
വടകര: വടകര മേഖലയിൽ കടൽഭിത്തിയുടെ കാര്യത്തിൽ എംപിയും എംഎൽഎയും മുനിസിപ്പൽ അധികാരികളും കാണിക്കുന്നത് അലംഭാവമാണെന്ന് മുസ്ലിം ലീഗ് മൂനിസിപ്പൽ ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. അവിചാരിതമായി ഉണ്ടായ കടലാക്രമണം പ്രദേശവാസികളെ നടുക്കിയിരിക്കുയാണ്. കുറ്റൻ തിരമാലകൾ കടൽഭിത്തി തകർത്ത് വീടുകളിലേക്ക് വരെ വെളളം എത്തുന്ന സാഹചര്യം. നാട്ടുകാരെ മാറ്റി പാർപ്പിക്കേണ്ടിവരുന്ന സ്ഥിതിയാണ്. കടൽ ഭിത്തിയുടെ ശാക്തികരണത്തിന് മുറവിളി ഉയർന്നിട്ട് വർഷങ്ങൾ ഏറെയായിട്ടും അധികാരി വർഗം അവഗണിക്കുന്ന കാഴ്ചയാണെന്ന് ലീഗ് കുറ്റപ്പെടുത്തി. ജനം ക്ഷുഭിതരാവുന്ന വേളയിൽ നേതാക്കൾ വന്നു പോകുന്നു എന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട ബാധ്യത അധികാരികൾക്ക് ഉണ്ട്. കടൽഭിത്തി ശാക്തീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലീഗ് ഏരിയാ കമ്മിറ്റി മുന്നറിയിപ്പു നൽകി. പ്രസിഡന്റ് പ്രഫ. കെ.കെ.മഹമ്മൂദ്, സെക്രട്ടറിമാരായ വി.ഫൈസൽ, വി.കെ.അസിസ്, കൗണ്‍സിലർമാരായ വി.പി.മുഹമ്മദ് റാഫി, പി.കെ.ജലാൽ എന്നിവർ…
Read Moreആസിഡ് ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ച കേസ്: പ്രതി പിടിയിലായതായി സൂചന
മലപ്പുറം: ആസിഡ് ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ച കേസിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെ ചോദ്യം ചെയ്തുവരുന്നതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് അറിയിച്ചു. കോഡൂർ ഉമ്മത്തൂർ സ്വദേശി പോത്തഞ്ചേരി ബഷീർ(52) ആണ് ഞായറാഴ്ച പുലർച്ചെ 12.15 ഓടെ മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറന്പിലെ വാടകവീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. മുഖവും നെഞ്ചും ഉൾപ്പെടെ ശരീരത്തിൽ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ നിന്നാണ് മരിച്ചത്. മെഡിക്കൽ കോളജ് പോലീസ് നൽകിയ വിവരം പ്രകാരം മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു . അക്രമവുമായി ബന്ധപ്പെട്ട് ബഷീറിന്റെ മരണ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂരിൽ നിന്നുള്ള സൈൻറ്ഫിക് എക്സ്പേർട്ടസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്വക്വാഡ് എന്നിവർ മുണ്ടുപറന്പിലെ…
Read Moreഗായകൻ സലീം കോടത്തൂരിന്റെ നേതൃത്വത്തിൽ നിർധന യുവതികളുടെ മംഗല്യസ്വപ്നം പൂവണിയിക്കാൻ വാട്ട്സ്ആപ്പ് കൂട്ടായ്മ
ചങ്ങരംകുളം : ഗായകൻ സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള വാട്ട്സ് അപ്പ് കൂട്ടായ്മയിൽ സ്പർശം താങ്ങായ് തണലായ് എന്ന പേരിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായായി അഞ്ചു നിർധന യുവതികളുടെ വിവാഹം നടത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സംസ്ഥാനത്തിനകത്ത് നിരവധിയിടങ്ങളിൽ പാവപ്പെട്ട രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ചികിൽസാ സഹായവും, ജീവിതോപാധി നൽകലും ഭവന നിർമാണ സഹായം നൽകലും, അഗതികൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണം വിതരണം നടത്തിയും ഇതിനോടകം ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്. ഫർഷാദ് മാറഞ്ചേരി പ്രസിഡന്റും, മുന്ന ഷംനാദ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.വിദേശ മലയാളികളും ഗാനാസ്വാദകരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവരും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. 26ന് മൂന്നുമണിക്ക് എരമംഗലം കെ.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് സമൂഹ വിവാഹം നടക്കുന്നത്. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളാണ് നിക്കാഹിന് നേതൃഹം…
Read Moreവാട്സ് ആപ്പ് ഹര്‍ത്താല്‍; ജയിലുകളില്‍നിന്ന് പോലീസ് “മുങ്ങി’ ; തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസില്ല, ആശുപത്രിയില്‍ എത്തിക്കുന്നത് പോലീസ് അകമ്പടിയില്ലാതെ
കോഴിക്കോട്: വാട്സ് ആപ്പ് ഹര്‍ത്താലും തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങളും സാമുദായിക സമാധാനം തകര്‍ക്കാന്‍ സാധ്യത നിലനില്‍ക്കെ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ജയിലുകളെ ബാധിച്ചു. തടവുകാരെ കോടതിയില്‍ എത്തിക്കുന്നതിനും ചികിത്സക്കായി ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനും പോലീസുകാരെ ലഭിക്കുന്നില്ലെന്നാണ് ജയിലധികൃതര്‍ പറയുന്നത് . ഇത് ജയിലുകളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ജയിലധികൃതര്‍ വ്യക്തമാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു ശേഷം തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതു പോലും മുടങ്ങിയിരിക്കുകയാണ്. 90 ശതമാനം കേസുകളിലും തടവുകാരെ കോടിതില്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണു ജയിലധികൃതര്‍ പറയുന്നത്. കോടതിയില്തടവുകാരെ ഹാജരാക്കുന്നതു പോലീസിന്റെ ചുമതലയാണ്. തടവുകാരെ ഈ ദിവസം ഹാജരാക്കണമെന്ന് ജയില്‍ സൂപ്രണ്ടിന് കോടതി കത്തയക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനെ അനുവദിക്കണമെന്ന് ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെടും. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് പോലീസിനെ അയയ്ക്കാറുള്ളത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു ശേഷം ഇത്തരത്തില്‍ പ്രതികളെ കോടതിയില്‍ കൊണ്ടുപോവുന്നതിനായി പോലീസിനെ അനുവദിക്കുന്നത് കുറവാണ്. ഇതിനാല്‍ ജാമ്യനടപടികള്‍…
Read Moreഅസുവിന്റെ മരണം; കൊലപാതകി കാണാമറയത്ത് ; മരണത്തിനു പിന്നിൽ ലഹരിമാഫിയാ സംഘമെന്ന് നാട്ടുകാർ
കോഴിക്കോട് : ഗുജറാത്തി സ്ട്രീറ്റിനു സമീപത്തു താമസിച്ചിരുന്ന അസുവിനെ കൊലപ്പെടുത്തിയതാരെന്നത് ഇപ്പോഴും അവ്യക്തം. സംഭവം നടന്ന് രണ്ടുമാസമായിട്ടും പ്രതിയാരെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസുവിനെ അപായപ്പെടുത്താന്‍ സാധ്യതയുള്ളതും അവരെ കുറിച്ചു വിവരങ്ങള്‍ നല്കാന് കഴിയുമെന്ന് കരുതിയതുമായ 40 ലേറെ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൃത്യം നടത്തിയതാരെന്നതു കണ്ടെത്താന്‍ സാധിച്ചിട്ടില്ല . ശത്രുക്കളായി അസുവിന് ആരുമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ പോലീസിന് അറിയാനായത്. അസുവിനെ നേരിട്ട് അറിയുന്നവര്‍ നല്കുന്ന പണംകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. മറ്റു സമ്പാദ്യങ്ങളൊന്നും അസുവിനില്ല. ഇക്കാരണത്താല്‍ തന്നെ പണമിടപാട് കൊലപാതകത്തിനു കാരണമാവില്ലെന്നാണു പോലീസ് പറയുന്നത്. സംഭവത്തില്‍ ലഹരി മാഫിയയുടെ പങ്കിനെ കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിച്ചിരുന്നത്. ടൗണ്‍ സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിക്കുന്നത്. ഫെബ്രുവരി 22 -ന് ഗുജറാത്തി സ്ട്രീറ്റിനു സമീപത്തുള്ള ചുങ്കത്ത് കടയുടെ മുന്‍വശത്തായിരുന്നു അസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് ബീച്ച്…
Read Moreഇരുവഴിഞ്ഞിപ്പുഴയോരത്തെ മൈതാനം നവീകരണത്തിനെതിരെ നാട്ടുകാർ രംഗത്ത്; നവീകരണം കൊണ്ട് മൈതാനത്തിനും കായിക പ്രേമികൾക്കും യാതൊരു ഗുണവുമില്ലെന്ന് നാട്ടുകാർ
മുക്കം: അഗസ്ത്യൻമുഴി ഇരുവഴിഞ്ഞിപ്പുഴയോരത്തെ മൈതാന നവീകരണത്തിനെതിരെ നാട്ടുകാർ രംഗത്ത്. 20 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന നവീകരണത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. പുഴയോട് ചേർന്ന്, മൈതാനത്ത് 50 സെന്റി മീറ്റർ ഉയരത്തിൽ കരിങ്കല്ലു കൊണ്ട് കെട്ടി മണ്ണിട്ട് മൈതാനം നിരപ്പാക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയത്. ഒരടി താഴ്ചയിൽ കിളയെടുത്ത് 150 മീറ്റർ നീളത്തിലാണ് അരിക് കെട്ടുന്നത്. കരിങ്കൽ കെട്ടിന് 216000 രൂപയും മണ്ണ് നിറയ്ക്കുന്നതിന് 16 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ നവീകരണം കൊണ്ട് മൈതാനത്തിനും കായിക പ്രേമികൾക്കും യാതൊരു ഗുണവുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പുഴയോരത്തെ മണ്ണ് പല ഭാഗങ്ങളിലും ഇടിഞ്ഞ നിലയിലാണ്. മഴക്കാലത്ത് ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുമ്പോൾ മൈതാനത്ത് നാല് മീറ്ററോളം ഉയരത്തിൽ വെള്ളം നിറയാറുണ്ടെന്നും ഉറപ്പുള്ള അടിത്തറ കെട്ടാതെ മണ്ണിട്ട് നികത്തിയാൽ പുഴ കരകവിഞ്ഞൊഴുകുമ്പോൾ കെട്ട് പൊട്ടിപ്പോകുമെന്നുമാണ് നാട്ടുകാരുടെ…
Read Moreവര്‍ഗീയകലാപം ലക്ഷ്യം; തീവ്രസ്വഭാവമുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞു കയറുന്നതായി ഇന്റലിജന്‍സ്
സ്വന്തംലേഖകന്‍ കോഴിക്കോട്: മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തുന്നവര്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നതായി സംസ്ഥാന ഇന്റലിജന്‍സ്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇരുമുന്നണിയിലുംപെട്ട പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട് . രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരും അനുഭാവികളായവരും ഇത്തരത്തില്‍ തീവ്രസ്വഭാവമുള്ള മത സംഘടനകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളിലാണു ഇത്തരക്കാര്‍ കൂടുതലായുള്ളതെന്നും അവരുടെ വിവരങ്ങളും ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ടെന്നാണറിയുന്നത്. വര്‍ഗീയകലാപം ലക്ഷ്യമിട്ട് ഏതെങ്കിലും വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തിച്ച് ജനവികാരം ഇളക്കിവിടാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. ഇക്കാര്യം പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്ക്കിടയിലോ കലാപത്തിനിടയിലോ പിടിയിലാവുന്നവര്‍ മതതീവ്രവാദസംഘടനയിലുള്ളവര് മാത്രമല്ലെന്നും പ്രധാന രാഷ്ട്രീയപാര്ട്ടിയിലുള്ളവര്ക്കു പങ്കുണ്ടെന്നും വരുത്തിത്തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നതെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച വിവരം. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെയോ അനുഭാവികളെയോ പിടികൂടിയാല്‍ രാഷ്ട്രീയപാര്‍ട്ടികളും സമാനചിന്താഗതി…
Read More