പേരാമ്പ്ര: പൈതോത്ത് റോഡിൽ നിർമാണം പുരോഗമിക്കുന്ന സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് വിവാദത്തിൽ. നഞ്ച ഭൂമിയിലാണ് ഓഫീസ് നിർമിക്കുന്നതെന്ന പരാതിയെ തുടർന്ന് പേരാമ്പ്ര പഞ്ചായത്ത് പെർമിറ്റ് റദ്ദാക്കി സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ ഇത് അവഗണിച്ചും ഓഫീസിന്റെ പണി പുരോഗമിക്കുകയാണ്. ഇരുനില കെട്ടിടമാണ് നിർമിക്കുന്നത്. മേയ് ആറിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുന്നത്. നഞ്ചഭൂമിയിൽ ഉൾപ്പെടെ കെട്ടിടമുണ്ടാക്കുന്നത് തടയുന്ന സിപിഐ എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് കെട്ടിടം പണിയുകയെന്ന ചോദ്യമാണ് ഉയരുന്നത്. ഓഫീസ് കെട്ടിടത്തിലേക്ക് യൂത്ത് ലീഗും യുവമോർച്ചയും മാർച്ച് നടത്തി. എന്നാൽ കെട്ടിട നിർമ്മാണം നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിപിഐ പറയുന്നു. ഈ ഭൂമി 2008 ലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ല. കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയതാണ്. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ഈ സ്ഥലത്ത് തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങൾ ഉണ്ടെന്നും…
Read MoreCategory: Kozhikode
ശമ്പളത്തിനും മറ്റുമായി തെണ്ടേണ്ട അവസ്ഥ! കെഎസ്ആര്‍ടിസിയുടെ പ്രതിമാസ ഇന്ധനച്ചെലവ് 95 കോടി; ജീവനക്കാരില്ല, 250 ബസുകള്‍ കട്ടപ്പുറത്ത്
കോഴിക്കോട് : 3100 കോടി നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയ്ക്കു പ്രതിമാസം ഇന്ധനചെലവ് ഇനത്തില്‍ നല്‍കേണ്ടി വരുന്നത് 95 കോടി രൂപ. യാത്രക്കാരില്ലെങ്കില്‍ പോലും സര്‍വീസ് നടത്തുന്ന പ്രവണതകള്ക്കിടെയാണ് നഷ്ടക്കണക്കുകള്‍ സഹിതം കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍തച്ചങ്കരി ജീവനക്കാര്‍ക്കു മുന്നില്‍ നിരത്തിയത്. ഓരോ വര്‍ഷവും 2000 കോടി നഷ്ടമാണ് അധികമായി ഉണ്ടാവുന്നത്. ഇപ്പോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെ 100 കോടിയോളം ഇന്ധന ഇനത്തില്‍ മാത്രം നല്‍കണം . 5000 ബസുകള്‍ ദിവസവും നിരത്തിലിറക്കുന്ന കെഎസ്ആര്‍ടിസിക്ക് മാസത്തില്‍ വരുമാനമായി ലഭിക്കുന്നത് 180 കോടി രൂപമാത്രമാണ് . വായ്പാ ഇനത്തില്‍ 40 കോടി പലിശ അടക്കേണ്ടതായുണ്ട്. ശമ്പളം, പെന്ഷന് ഇനത്തില്‍ 86 കോടി രൂപയാണ് നല്‍കുന്നത്. 50 മുതല്‍ 60 ലക്ഷം വരെ അലവന്‍സുകളായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും സര്‍ക്കാറിന്റെ അടുത്തുചെന്ന് ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി തെണ്ടേണ്ട അവസ്ഥയാണുള്ളത്. നിലവില്‍…
Read Moreഅരിയും മണ്ണെണ്ണയും കിട്ടണമെങ്കില്‍ “നെറ്റ്വര്‍ക്ക്’ കനിയണം ; ഇ പോസ് സംവിധാനത്തില്‍ കുരുങ്ങി റേഷന്‍ കടകള്‍
കോഴിക്കോട്: കാര്യം അഴിമതി തടയാനൊക്കെ… നല്ലതുതന്നെ.. പക്ഷെ, അടിസ്ഥാന സൗകര്യമില്ലാതെ പുതിയ പദ്ധതികള്ആവിഷ്കരിച്ചാൽ ഇങ്ങിനെയിരിക്കും.. ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു മാത്രമല്ല,ആളുകൾക്ക് ദുരിതവും സമ്മാനിക്കും. ഇതിന്റെ എറ്റവും പുതിയ ഉദാഹരണമാകുകയാണ് സംസ്ഥാനത്തെ റേഷന്‍ വിതരണം. നെറ്റ് വര്‍ക്ക് പ്രശ്നം അടിക്കടി ഉണ്ടാകുന്നത് റേഷന്‍ വിതരണത്തെ സാരമായി ബാധിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കാര്യക്ഷമവും കുറ്റമറ്റതുമാക്കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഇ പോസ് സംവിധാനത്തിലെ പിഴവുകള്‍ മൂലമാണ് ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നത്. റേഷന്‍ കടയില്‍ ആവശ്യത്തിന് സാധനങ്ങള്‍ ഉണ്ടെങ്കിലും അടിക്കടി ഉണ്ടാകുന്ന ഇന്റര്‍നെറ്റ് പ്രശ്നം മൂലം റേഷന്‍ വിതരണം സുഗമമായി നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം ഏപ്രിലിലെ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേയ് കഴിഞ്ഞാലും പറ്റാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്.കാര്‍ഡുടമകള്‍ക്കു മാത്രമല്ല റേഷന്‍ കടയുടമകള്‍ക്കും പുതിയ മെഷീന് ദുരിതമാണ് സമ്മാനിക്കുന്നത്. ഇ പോസ് മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം നിര്‍ബന്ധമാണ്…
Read Moreകരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; താമരശേരി സ്വദേശി മുഹമ്മദിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ജറ്റ് എയർവേസ് വിമാനത്തിൽ ദമാമിൽനിന്നെത്തിയ താമരശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദിനെയാണ് രണ്ടേമുക്കാൽ കിലോ സ്വർണവുമായി പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Read Moreഎസ്കെ സ്ക്വയറില്‍ പരിപാടികള്‍ക്ക് ‘വിലക്ക്’; മാനാഞ്ചിറ മൈതാനത്ത് സ്ഥിരംവേദിയെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ എസ്കെ പൊറ്റക്കാട് സ്ക്വയറില്‍ പ്രതിഷേധ യോഗങ്ങളും പൊതുയോഗങ്ങളും മാര്‍ച്ചും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉത്തരവിട്ടതോടെ സാംസ്ക്കാരിക സംഗമങ്ങള്‍ എവിടെ നടത്തുമെന്ന് ചോദ്യവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. മാനാഞ്ചിറ മൈതാനം തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. മിഠായിത്തെരുവിലെക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന രീതിയില്‍ എസ്കെ സ്ക്വയറില്‍ പരിപാടികള്‍ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കഴിഞ്ഞ തവണ ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ യോഗം നിലപാടെടുത്തിരുന്നു. പൈതൃകത്തെരുവാക്കി മിഠായിത്തെരുവ് നവീകരിച്ച ശേഷം ചെറുതും വലുതുമായ എല്ലാ കലാ- സാംസ്കാരിക പരിപാടികളും നടക്കുന്നത് എസ്കെ സ്ക്വയറിലായിരുന്നു. ഇതെല്ലാം മിഠായിത്തെരുവിലെത്തുന്നവര്ക്ക് ശല്യമായി മാറുന്നെന്നാണ് കൗണ്‍സിലില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞത്. ഭരണ പ്രതിപക്ഷ ഭേദമെന്യേയുള്ള അഭിപ്രായവും ഇതുതന്നെയായിരുന്നു. മാനാഞ്ചിറഫ്രീയാണ്, പക്ഷെ 2.30 മുതല്‍ മാത്രം… കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട വിശ്രമ കേന്ദ്രമായ മാനാഞ്ചിറ മൈതാനവും പാര്‍ക്കും ഉച്ചയ്ക്ക് 2.30ന്…
Read Moreനിലച്ചത് ഏറാമലയുടെ വേണുനാദം; അന്ധതയെ തോൽപിച്ച് ലോട്ടറി കച്ചവടത്തിനിടയിലും ഓടക്കുഴൽ വായിച്ച് ജനങ്ങളുടെ പ്രിയങ്കരനായ പവിത്രന്റെ വേർപാട് നാടിനെ ദുഖത്തിലാഴ്ത്തി
വടകര: കവിയൂരിൽ അപകടത്തിൽ മരിച്ച ആദിയൂർ പുത്തലത്ത് താഴക്കുനി പവിത്രൻ (55) ഏറാമലയുടെ വേണുഗായകനായിരുന്നു. ലോട്ടറി കച്ചവടത്തിൽ വ്യാപരിക്കുന്പോഴും ചെന്നെത്തുന്ന സ്ഥലങ്ങളിൽ നാട്ടുകാർക്കു മുന്നിൽ തന്റെ ഓടക്കുഴൽ വായനയിലുള്ള വൈദഗ്ധ്യം പ്രകടമാക്കുന്നയാളായിരുന്നു പവിത്രൻ. പഴയതും പുതിയതുമായ ഗാനങ്ങൾ ശ്രുതിമധുരമായി ഓടക്കുഴലിലൂടെ വായിച്ച് കാണികളെ സന്തോഷിപ്പിക്കുമായിരുന്നു.പവിത്രന്റെ വേണുനാദത്തിനായി കാത്തിരിക്കുന്നവരും കുറവല്ല. ഇരു കണ്ണിനും കാഴ്ചയില്ലെങ്കിലും നാട്ടിലെ മിക്കവാറും എല്ലാവരെയും തന്റെ അകക്കണ്ണിനാൽ മനസിലാക്കുമായിരുന്നു അദ്ദേഹം. ഒരിക്കൽ ഇടപഴകിയാലോ പവിയുടെ അടുത്തുനിന്നു ലോട്ടറി വാങ്ങിയാലോ പിന്നീട് ആ ശബ്ദം തിരിച്ചറിയാനുള്ള കഴിവായിരുന്നു പവിത്രന്റെ മുഖമുദ്ര. നാട്ടുകാരെയെല്ലാം പേരെടുത്ത് ഉച്ചത്തിൽ അഭിസംബോധനചെയ്യുന്ന പവി ലോട്ടറി വില്‍പനക്കിടയിലാണ് ചൊക്ലിക്കടുത്ത് കവിയൂരിൽ ലോറി തട്ടി മരിക്കുന്നത്.
Read Moreവീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി; അയൽവാസികളായ ആറുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്ന് കാട്ടി ഭർത്താവാണ് പരാതി നൽകിയത്
കോഴിക്കോട്: വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. അയല്‍വാസിയായ ആറു പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. സംഭവത്തിൽ കൊടുവള്ളി പോലീസ് കേസുടുത്ത് അന്വേഷണം ആരംഭിച്ചു. ജനുവരി 30-നാണ് പീഡനം നടന്നത്. യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. പരിസരവാസികള്‍ തന്നെയാണ് പ്രതികള്‍ എന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ ആരും ഇപ്പോള്‍ സ്ഥലത്തില്ലെന്നും സൂചനകളുണ്ട്.
Read Moreവാട്സ് ആപ്പ് ഹർത്താൽ! ഒളിവിലുള്ള അഡ്മിൻമാർക്കായി തെരച്ചിൽ ശക്തമാക്കി; വിദേശത്തേക്ക് മുങ്ങിയവരുടെ പങ്കും അന്വേഷിക്കും
മലപ്പുറം: വാട്സ് ആപ്പ് ഹർത്താലിലെ ഗൂഢാലോചന സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതം. വ്യാപകമായി യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെങ്കിലും സംഘർഷാവസ്ഥയുണ്ടാക്കിയ പ്രദേശങ്ങളിലെ സൂത്രധാരൻമാർക്കെതിരെ അന്വേഷണസംഘം കർശനമായ നടപടികളാണെടുക്കുന്നത്. പ്രധാനസൂത്രധാരൻമാർ ഹർത്താൽ വഴിയുണ്ടായ എല്ലാ ക്രിമിനൽ കേസുകളിലും പ്രതിയാകും. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഹർത്താലിൽ അക്രമത്തിനു ആഹ്വാനം ചെയ്ത ഒളിവിൽ പോയ അഡ്മിൻമാർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് മുങ്ങിയവരുടെ പങ്കും അന്വേഷിക്കും. മഞ്ചേരി, തിരൂർ ഭാഗങ്ങളിലെ അക്രമത്തിനു ആഹ്വാനം ചെയ്തു ശബ്ദം സന്ദേശം നൽകിയ പ്രതികൾ പലരും ഒളിവിലാണ്. കലാപത്തിന് ആഹ്വാനംചെയ്ത കേസുകളിലും ആക്രമണക്കേസുകളിലുമായി ജില്ലയിൽ 763 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 150 പേർ റിമാൻഡിലാണ്. മലപ്പുറത്ത് മാത്രം 140 കേസ് രജിസ്റ്റർചെയ്തു.സാമൂഹികമാധ്യമങ്ങൾ വഴി ഹർത്താലിന് ആഹ്വാനം നൽകിയ രണ്ടായിരത്തോളം പേരെ ഇനിയും പിടിക്കാനുണ്ട്. ഹർത്താലിനു ആഹ്വാനം ചെയ്ത കേസിൽ…
Read Moreപോലീസിലെ ക്രിമിനലുകള്‍ക്കും അഴിമതിക്കാര്‍ക്കും ‘പൂട്ട്’ ! അഴിമതിക്കാരേയും മര്‍ദകരേയും സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും അറിയിക്കണം; കര്‍ശന മാര്‍ഗനിര്‍ദേശവുമായി ഡിജിപി
സ്വന്തംലേഖകന്‍ കോഴിക്കോട്: പോലീസിൽ സസ്പന്‍ഷനിലായ അഴിമതിക്കാരേയും മര്‍ദകരേയും സർവീസിൽ തിരിച്ചെടുക്കുന്നതിനു കര്‍ശന മാര്‍ഗനിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. കസ്റ്റഡിമരണത്തിന് കാരണക്കാരായവരേയും മര്‍ദകരേയും അഴിമതിക്കാരേയും സേനയിലേക്ക് തിരിച്ചെടുക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും അതിനുള്ള കാരണം സഹിതം തന്നെ അറിയിക്കണമെന്നാണു ഡിജിപി നിര്‍ദേശം നല്‍കിയത്. വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു പോലീസ് പ്രതിസ്ഥാനത്തു നില്‍ക്കവെയാണ് ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പന്‍ഷനിലായ പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. കസ്റ്റഡി മരണം, ലോക്കപ്പ് മര്‍ദനം, അഴിമതി, സദാചാര പ്രവൃത്തികള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസുദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ സസ്പന്ഷന് റിവ്യൂകമ്മിറ്റിയില് ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു തിരിച്ചെടുക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഡിജിപിയെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കിയത്. റേഞ്ച്, ജില്ലാ തലത്തിലെ റിവ്യൂ കമ്മിറ്റിക്കാണ് സര്‍ക്കുലര്‍ അയച്ചത്. ജില്ലാ തലത്തിലും റേഞ്ച് തലത്തിലും…
Read More‘തീരത്ത് ഭീതിയുടെ തിരയടി; കടൽ ക്ഷോഭമുണ്ടാകുമെന്ന ഭീതിയിൽ മത്സ്യത്തൊഴിലാളികൾ; കടല്‍ ഭിത്തികള്‍ പലതും തകര്‍ന്ന് കിടക്കുന്നു
കോഴിക്കോട്: ചെറിയ കടല്‍ ക്ഷോഭം ഉണ്ടായാല്‍പോലും ഇവിടുത്തുകാര്‍ക്ക് പേടിയാണ്. ഓഖി സൃഷ്ടിച്ച ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ ഇതുവരെ ഇവരെവിട്ടൊഴിഞ്ഞിട്ടില്ല. ബേപ്പൂര്‍ ബീച്ച്, പൂണാര്വളപ്പ്, ഗോതീശ്വരം, മാറാട്, ചാലിയം കൈതവളപ്പ്, കോട്ടക്കണ്ടി, കടുക്കബസാര്‍ , ബൈത്താനി നഗര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവിടങ്ങളിലെ അവസ്ഥയാണിത്. ചെറിയ കടല്‍ക്ഷോഭം ഉണ്ടായാല്‍പോലും ഇവിടെ താമസിക്കുന്നവര്‍ക്ക് ഭീതിയാണ്.കരിങ്കല്‍ ഭിത്തിയുടെ ഉയരക്കുറവാണ് വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയുണ്ടാക്കുന്നത്. മറ്റിടങ്ങളിലാകട്ടെ ഭിത്തി തകര്‍ന്ന നിലയിലും. ചാലിയം കടുക്ക ബസാര്‍ പ്രദേശത്തെ വീടുകളിലേക്ക് ചെറിയ കടല്‍ക്ഷോഭത്തില്‍ പോലും വീടുകളിലേക്ക് വെള്ളംകയറുന്ന അവസ്ഥയാണ്. കടല്‍ഭിത്തി തകര്‍ത്ത് തിരമാലകള്‍ കരയിലേക്കാഞ്ഞടിക്കുന്നതും പതിവുകാഴ്ചയാണ്. ഈ ഭാഗത്ത് രണ്ടുവീടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ കടല്‍ ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കിണറുകളില്‍ കടല്‍വെള്ളം കലര്‍ന്ന് കുടിവെള്ളം ഉപയോഗശൂന്യമായ അവസ്ഥയും ഉണ്ട്. ഭിത്തി താഴ്ന്നതിനാല്‍ വീടുകളിലേക്കു വെള്ളം കയറുന്നത് പതിവാണ്.ഗോതീശ്വരത്തു ഭിത്തിയില്ലാത്ത ഭാഗത്തുകൂടിയാണ് വെള്ളം കരകയറുന്നത്.ഇവിടെ 525 മീറ്ററോളം…
Read More