അ​യ​ണ്‍​ബ​ട്ട് റൈ​ഡേ​ഴ്സ് അംഗങ്ങളായ മ​ല​യാ​ളി​കളെക്കുറിച്ച് അന്വേഷണം; റൈ​ഡിം​ഗ് അ​സോ​സി​യേ​ഷ​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ര്‍​സൈ​ക്കി​ളി​ല്‍ പ​റ​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട അ​യ​ണ്‍​ബ​ട്ട് അ​സോ​സി​യേ​ഷ​നി​ല്‍ (ഐ​ബി​ഐ) അം​ഗ​ളാ​യ മ​ല​യാ​ളി​ക​ളെ കു​റി​ച്ച് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്നു. ഐ​ബി​ഐ​യു​ടെ ഓ​ണ്‍​ലൈ​ന്‍ ബൈ​ക്ക് റൈ​ഡിം​ഗ് ചാ​ല​ഞ്ചി​നി​ടെ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മി​ഥു​ന്‍​ഘോ​ഷ് മ​രി​ച്ച സം​ഭ​വ​ത്തി​നെ തു​ട​ര്‍​ന്നാ​ണ് അ​സോ​സി​യേ​ഷ​നി​ലെ മ​ല​യാ​ളി​ക​ള്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​തി​നെ കു​റി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്ന​ത്. 1624 കി​ലോ​മീ​റ്റ​ര്‍ 22 മ​ണി​ക്കൂ​ർ​കൊ​ണ്ടു പൂ​ര്‍​ത്തി​യാ​ക്കു​ന്ന ചാ​ല​ഞ്ചി​നി​ടെ​യാ​ണ് പൂ​ന -ബം​ഗ​ളൂ​രു ഹൈ​വേ​യി​ലെ ചി​ത്ര​ദു​ര്‍​ഗ​യി​ല്‍ വ​ച്ച് മി​ഥു​ന്‍​ഘോ​ഷി​ന്‍റെ ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് വാ​ഹാ​നാ​പ​ക​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ക്കു​ന്ന​ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ലാ​ണ്. യു​വാ​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ച​ല​ഞ്ചു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ആ​രെ​ങ്കി​ലും മ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് പ​ഠി​ക്കു​ന്ന യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മ​രി​ച്ച മി​ഥു​ന്‍​ഘോ​ഷി​ന്‍റെ സ​ഹ​പാ​ഠി​ക​ളി​ല്‍ ചി​ല​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ബൈ​ക്ക് റൈ​ഡിം​ഗ് ചാ​ല​ഞ്ച് ന​ട​ത്തി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ബൈ​ക്ക് റൈ​ഡിം​ഗ് ന​ട​ത്തു​ന്ന യു​വാ​ക്ക​ളെ…

Read More

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​നി​ല്ല; പ്രാ​യം പ​റ​ഞ്ഞു മാ​റ്റി​നി​ർ​ത്ത​രു​തെ​ന്നും തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ കോൺഗ്രസിലുള്ളവർ തന്നെയെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ൽ പു​തി​യ ഗ്രൂ​പ്പു​ണ്ടാ​ക്കു​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നി​ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കാ​ൻ താ​ത്പ​ര്യ​മി​ല്ല. ആ​രെ തെ​ര​ഞ്ഞെ​ടു​ത്താ​ലും സ്വാ​ഗ​തം ചെ​യ്യും. പ്രാ​യം പ​റ​ഞ്ഞു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ആ​രെ​യും മാ​റ്റി​നി​ർ​ത്ത​രു​ത്. തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ഴാ​ണ് യു​ഡി​എ​ഫി​ന് 100 സീ​റ്റ് കി​ട്ടി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഇ​ന്‍റ​ലി​ജ​ൻ​സും ആ​ഭ്യ​ന്ത​ര വ​കു​പ്പും പൂ​ർ​ണ പ​രാ​ജ​യ​മാ​യി. അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണ്. ഹ​ർ​ത്താ​ൽ നി​യ​ന്ത്ര​ണ ബി​ല്ല് ഉ​ട​ൻ പാ​സാ​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആ​ര്‍​ത്ത​ല​ച്ചു വ​രു​ന്ന തി​ര​മാ​ല​ക​ള്‍ക്കിടയിലൂടെ സമുദ്രത്തിന്‍റെ  ആഴങ്ങളിലേക്ക് ചെല്ലാം; വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കോ​ഴി​ക്കോ​ട് മേ​ഖ​ല ശാ​സ്ത്ര കേ​ന്ദ്ര​ത്തം

കോ​ഴി​ക്കോട്: ആ​ര്‍​ത്ത​ല​ച്ചു വ​രു​ന്ന തി​ര​മാ​ല​ക​ള്‍​ക്ക​പ്പു​റം സ​മു​ദ്ര​ത്തി​ന്‍റെ വി​സ്മ​യ​കാ​ഴ്ച​ക​ളൊ​രു​ക്കി സ​മു​ദ്ര ഗാ​ല​റി. സ​മു​ദ്ര​ക്കാ​ഴ്ച​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ണ്‍​മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് മേ​ഖ​ല ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ലെ സ​മു​ദ്ര ഗാ​ല​റി. ഇ​ന്നു​രാ​വി​ലെ​ മു​ത​ല്‍ ഇ​ത് കോ​ഴി​ക്കോ​ട് മേ​ഖ​ലാ​ശാ​സ്ത്ര​ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.​ രാ​മേ​ശ്വ​ര​ത്തുനി​ന്ന് കൊ​ണ്ടു​വ​ന്ന യ​ഥാ​ര്‍​ഥ പ​വി​ഴമു​ത്തു​ക​ളു​ടെ ശേ​ഖ​ര​മാ​ണ് ഗാ​ല​റി​യി​ലെ മു​ഖ്യ ആ​ക​ര്‍​ഷണം. ഇ​രു​പ​ത​ടി നീ​ള​മു​ള​ള നീ​ല​ത്തിമിം​ഗ​ല​വും കാ​ണി​ക​ളി​ല്‍ വി​സ്മ​യ​മു​ള​വാ​ക്കു​ന്ന​താ​ണ്. ക​പ്പ​ല്‍ ഓ​ടി​ക്കു​ന്ന​തി​ന്‍റെ പ്ര​തീ​തി​യു​ള​വാ​ക്കു​ന്ന ഷി​പ് സി​മു​ലേ​റ്റ​ര്‍ കു​ട്ടി​ക​ള്‍​ക്കാ​യി ഗാ​ല​റി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ഗാ​ല​റി​യു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ത്തുത​ന്നെ സ്ഥാ​പി​ച്ചി​ട്ടു​ള​ള സ്‌​കൂബാ ഡൈ​വിം​ഗ് കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ണീ​യ​മാ​ണ്. സു​നാ​മി ഉ​ണ്ടാ​കു​ന്ന​തി​നെ വി​വ​രി​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക സം​വി​ധാ​ന​വും ഗാ​ല​റി​യി​ലെ മി​ക​ച്ച കാ​ഴ്ച​യാ​ണ്. 2004 ല്‍ ​പ്ലേ​റ്റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടിമു​ട്ടി ഉ​ണ്ടാ​യ സു​നാ​മി​യു​ടെ കാ​ഴ്ച​യാ​ണ് ഗാ​ല​റി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്. കംപ്യൂ​ട്ട​റൈ​സ്ഡ് എ​ക്സി​ബി​ഷ​നു​ക​ള്‍, 23ല്‍ ​പ​രം വ​ര്‍​ക്കിം​ഗ് പാ​ര്‍​ട്ട​ണു​ക​ള്‍, ലൈ​റ്റ് ആ​നി​മേ​ഷ​ന്‍ എ​ന്നി​വ​യും സ​മു​ദ്ര ഗാ​ല​റി​യി​ല്‍ സ​ജ്ജ​മാ​ണ്. ക​ട​പ്പു​റ​ത്തെ ചാ​ക​ര​യു​ടെ പ്ര​തീ​കാ​ത്മ​ക കാ​ഴ്ച കാ​ണി​ക​ളി​ല്‍ അ​നു​ഭൂ​തി ഉ​ള​വാ​ക്കു​ന്ന​താ​ണ്. സ​മു​ദ്ര​ത്തി​ന്‍റെ…

Read More

വീട്ടുകാരെയും നാ​ട്ടു​കാ​രെ വെ​ട്ടി​ലാ​ക്കി നാ​ടു​വി​ട്ട യു​വാ​വി​നെ ബാ​ഗ്ലൂ​രി​ല്‍ ക​ണ്ടെ​ത്തി; നാടുവിടാനുണ്ടായ കാരണം ഇങ്ങനെ…

നാ​ദാ​പു​രം:​ നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വെ​ട്ടി​ലാ​ക്കി നാ​ടു​വി​ട്ട നാ​ദാ​പു​രം ആ​വോ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഗളൂരുവില്‍ ക​ഴി​യു​ന്ന​തി​നി​ടെ പോ​ലീ​സ് പൊ​ക്കി.​ ആ​വോ​ലം സ്വ​ദേ​ശി ന​ന്ദ​നം വീ​ട്ടി​ല്‍ രാ​ഗി​ത്ത് (34)നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ ​എ​ന്‍. പ്ര​ജീ​ഷും സം​ഘ​വും ക​ണ്ടെ​ത്തി​യ​ത്.​ ഇ​ക്ക​ഴി​ഞ്ഞ 15ന് ​രാ​ത്രി​യാ​ണ് യു​വാ​വ് വീ​ട്ടി​ല്‍നി​ന്ന് ബൈ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​നാ​യ​ത്.​ പു​ല​ര്‍​ച്ചെ നാ​ദാ​പു​രം വ​ട​ക​ര റോ​ഡി​ല്‍ ക​ക്കം​വെ​ള്ളി​യി​ല്‍ ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നി​ടി​ച്ച് അ​ഴു​ക്കുചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ നാ​ദാ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ അ​പ​ക​ട​ത്തി​ല്‍പ്പെട്ട​താ​ണെ​ന്ന് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ഇ​തോ​ടെ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വ് ബംഗളൂരുവില്‍ ക​ഴി​യു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ പോ​ലീ​സ് ബംഗളുരുവിൽ ചി​ക്ക്പേ​ട്ട​യി​ലെ അ​ക്വി​പ്പേ​ട്ടി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തു​ക​യുമാ​യി​രു​ന്നു.​ യു​വാ​വു​മാ​യി പോ​ലീ​സ് നാ​ദാ​പു​ര​ത്തേ​ക്ക്…

Read More

നാ​ട്ടു​ക്കൂ​ട്ട​ത്തി​ന് വാ​യ​ന​ശാ​ല​യൊ​രു​ക്കി മു​ട​വ​ന്തേ​രി എം​എ​ല്‍​പി സ്കൂൾ വി​ദ്യാ​ര്‍​ഥി​ക​ള്‍; സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു വായനശാലയെന്ന് എംഎൽഎ

നാ​ദാ​പു​രം: നാ​ട്ടു​ക്കൂ​ട്ട​ത്തി​ന് വാ​യ​ന​ശാ​ല​യൊ​രു​ക്കി കു​രു​ന്നു​ക​ള്‍. നാ​ദാ​പു​രം ഉ​പ​ജി​ല്ല​യി​ലെ മു​ട​വ​ന്തേ​രി എം​എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വാ​യ​ന​ശാ​ല ഒ​രു​ക്കി​യ​ത്. മു​ട​വ​ന്തേ​രി​യി​ലെ സ്ത്രീ​ക​ള​ട​ക്ക​മു​ള​ള നാ​ട്ടു​കാ​ര്‍​ക്ക് വാ​യി​ക്കാ​ന്‍ ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച​ത്.​ഇ.​കെ.​വി​ജ​യ​ന്‍ എം ​എ​ല്‍​എ വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്ഥാ​ന​ത്ത് ആ​ദ്യമാ​യി​ട്ടാ​യി​രി​ക്കും നാ​ടി​ന് വേ​ണ്ടി എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​യ​ന​ശാ​ല ഒ​രു​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ വാ​യ​ന ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.​ തൂ​ണേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ള​പ്പി​ല്‍ കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ന്‍.​കെ.​സാ​റ,തു​ണ്ടി​യി​ല്‍ മൂ​സ്സ ഹാ​ജി, കെ.​സു​മ​തി, അ​മ്മ​ദ്, ന​ട​ക്കേ​ന്‍റ​വി​ട,പി.​കെ.​സു​ജാ​ത,അ​ബ്ബാ​സ് ആ​ലോ​ള​ള​തി​ല്‍,പി.​സി. സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.  

Read More

വാ​ട്സ്ആ​പ് ഹ​ർ​ത്താ​ൽ; മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ട്ടും ജ​യി​ലു​ക​ൾ നി​റ​ഞു; ഇന്നലെ  അ​റ​സ്റ്റി​ലാ​യ​വ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാറ്റി

മ​ഞ്ചേ​രി: ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ന​ധി​കൃ​ത ഹ​ർ​ത്താ​ലി​ൽ പ​ങ്കെ​ടു​ത്ത് അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റി​ലാ​യ​വ​രെ പാ​ർ​പ്പി​ക്കാ​ൻ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ത​ട​വ​റ​ക​ൾ മ​തി​യാ​കു​ന്നി​ല്ല. ഇ​ന്ന​ലെ മു​ത​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു. ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം സം​ബ​ന്ധി​ച്ച് പ​ല ഉൗ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഹ​ർ​ത്താ​ൽ ദി​വ​സം വൈ​കി​ട്ട് മ​ഞ്ചേ​രി ന​ഗ​ര​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തു​ക​യും സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ ദി​വ​സം പൊ​തു​ജ​ന​ങ്ങ​ളും പോ​ലീ​സു​കാ​രു​മെ​ടു​ത്ത വീ​ഡി​യോ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ഇ​ത്ത​രം ചി​ത്ര​ങ്ങ​ളും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. അ​റ​സ്റ്റ് വ്യാ​പ​ക​മാ​യ​തോ​ടെ നി​ര​പ​രാ​ധി​ക​ളി​ൽ ചി​ല​ർ കു​ടു​ങ്ങി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​ക സ്പെ​ഷ​ൽ ജ​യി​ലാ​യ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ 27 ത​ട​വു​കാ​രെ…

Read More

പു​ള്ളി​മാ​നെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വ​ള​ർ​ത്തി​യ​ യു​വ​തി അ​റ​സ്റ്റി​ൽ; തെ​​​രു​​​വ്  നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച് സം​​​ര​​​ക്ഷ​​​ണം കൊ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെയ്തതെന്ന് വീട്ടമ്മ

ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ട്: പു​​​ള്ളി​​​മാ​​​നെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വീ​​​ട്ടി​​​ൽ വ​​​ള​​​ർ​​​ത്തി​​​യ​​​തി​​​ന് യു​​​വ​​​തി അ​​​റ​​​സ്റ്റി​​​ലാ​​​യി. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ആ​​​ന​​​മ​​​ങ്ങാ​​​ട് മ​​​ണ​​​ലാ​​​യ സ്വ​​​ദേ​​​ശി​​​നി മ​​​ങ്ങാ​​​ട​​​ൻ​​​പ​​​റ​​​ന്പ​​​ത്ത് മും​​​താ​​​സി​​​നെ​​​യാ​​​ണ് (40) കാ​​​ളി​​​കാ​​​വ് റേ​​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ടി.​​​റെ​​​ഹീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഷം​​​സു​​​ദ്ദീ​​​നെ​​​തി​​​രെ​​​യും വ​​​നം​​​വ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് മ​​​ണ​​​ലാ​​​യ​​​യി​​​ലെ ഇ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ൽ വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. വീ​​​ടി​​​നോ​​​ട് ചേ​​​ർ​​​ന്ന് നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള മു​​​റി​​​യി​​​ലാ​​​ണ് പു​​​ള്ളി​​​മാ​​​ൻ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സി​​​ല​​​ധി​​​കം പ്രാ​​​യ​​​മു​​​ള്ള മാ​​​നി​​​നെ ഇ​​​വ​​​ർ നാ​​​ളു​​​ക​​​ളാ​​​യി വീ​​​ട്ടി​​​ലും എ​​​സ്റ്റേ​​​റ്റു​​​ക​​​ളി​​​ലു​​​മാ​​​യി വ​​​ള​​​ർ​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. മാ​​​നി​​​നെ വ​​​ണ്ടൂ​​​രി​​​ലെ​​​ത്തി​​​ച്ച് വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ ശേ​​​ഷം കോ​​​ട​​​നാ​​​ടു​​​ള്ള റെ​​​സ്ക്യൂ ഹോ​​​മി​​​ലേ​​​ക്ക് കൊ​​​ണ്ടു പോ​​​യി. അ​​​റ​​​സ്റ്റി​​​ലാ​​​യ യു​​​വ​​​തി​​​യെ മ​​​ഞ്ചേ​​​രി ഫോ​​​റ​​​സ്റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. കാ​​​ളി​​​കാ​​​വ് റേ​​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ടി.​​​റെ​​​ഹീ​​​സ്, ഫ്ള​​​യിം​​​ഗ് സ്ക്വാ​​​ഡ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ ജ​​​യ​​​പ്ര​​​കാ​​​ശ്, ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ട് ഡെ​​​പ്യൂ​​​ട്ടി റേ​​​ഞ്ച്…

Read More

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​നം; കൂ​ട്ട ഉ​പ​വാ​സ സ​മ​രം മേ​യ് 18ന് ; റോ​ഡി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി സ്മ​ര​ണ ജ്വാ​ല സം​ഘ​ടി​പ്പി​ക്കും​

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന സ​മ്മ​ത പ​ത്രം ന​ൽ​കി​യ​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 112 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​മി എ​ൽ​എ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ക, ക​ച്ച​വ​ട​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡോ.​എം.​ജി.​എ​സ് നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ന​ശ്ചി​ത​കാ​ല കൂ​ട്ട​നി​രാ​ഹാ സ​മ​രം മേയ് 18ലേ​ക്ക് മാ​റ്റി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന എം​ജി​എ​സി​ന് കു​റ​ച്ച് ദി​വ​സം വി​ശ്ര​മം നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം മാ​റ്റി നി​ശ്ച​യി​ത്ത​ത്. നി​രാ​ഹാ​ര സ​മ​രം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ൽ വെ​ള്ളി​മാ​ടു​കു​ന്ന് , ന​ട​ക്കാ​വ്, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ‌ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സം​യു​ക്ത മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​നു​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കും. മെ​യ് 11ന് ​ആ​ക്‌​ഷ​ൻ ക​മ്മി​റ്റി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ട്ടി​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​മാ​ടു​കു​ന്ന്…

Read More

ചേ​ലേമ്പ്ര​യി​ലും പെ​രു​വ​ള്ളൂ​രി​ലും  വ​യ​ൽ നി​ക​ത്ത​ൽ വ്യാ​പ​കം;  അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​യ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ തടഞ്ഞു

തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​ന്പ്ര​യി​ലും പെ​രു​വ​ള്ളൂ​രി​ലും വ​യ​ൽ നി​ക​ത്ത​ൽ വ്യാ​പ​കം. റ​വ​ന്യൂ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പെ​രു​വ​ള്ളൂ​രി​ൽ വ​യ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു ത​ട​ഞ്ഞു. ഒ​ള​ക​ര പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ പെ​ട്ട 44 സെ​ന്‍റ് കൃ​ഷി ഭൂ​മി മ​ണ്ണി​ട്ട് ഉ​യ​ർ​ത്താ​നാ​ണ് ശ്ര​മം. ഏ​റ്റ​വും കൂ​ടു​ത​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണി​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. പ​രാ​തി ന​ൽ​കി​യി​ട്ടും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സ്ഥ​ലം ഉ​ട​മ​യോ​ടു പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഇ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​മെ​ന്നു​മാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. വ​യ​ലി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​റി​യ തോ​ടി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്രം ആ​ഴം കൂ​ട്ടി മ​ണ്ണു ശേ​ഖ​രി​ച്ചും തൊ​ട്ട​ടു​ത്തു കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കു​ള​ത്തി​ൽ നി​ന്നു മാ​റ്റി​യി​ട്ട മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു വ​യ​ലി​ൽ പ​ര​ത്തി​യു​മാ​ണ് വ​യ​ൽ നി​ക​ത്താ​ൻ ശ്ര​മം…

Read More

വ​ന്യ​ജീ​വി ശ​ല്യം: ബ​ന്ദി​ക​ളാ​ക്കേ​ണ്ട​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യു​മെ​ന്ന് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ർ​ഷ​ക​ർ ഉ​പ​രോ​ധി​ക്കേ​ണ്ട​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും എം​പി​യും എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യു​മാ​ണെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ട​ക്ക​നാ​ടി​നു സ​മീ​പം വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ദി​വ​സ​ത്തോ​ളം ത​ദ്ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു​വ​ച്ച​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വ​ന്യ​ജീ​വി പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​തും ആ​ന​യെ പി​ടി​ക്കാ​ൻ ഉ​ത്ത​ര​വി​ടേ​ണ്ട​തും വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ലെ താ​ഴ്ത്ത​ട്ടി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല. ഭ​ര​ണ നേ​തൃ​ത്വ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും നി​ർ​ഭ​യ​മാ​യും തെ​തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ണ് അ​വ​രെ ബ​ന്ദി​ക​ളാ​ക്കു​ന്ന​വ​ർ ലം​ഘി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ൾ സം​സ്ഥാ​നം മാ​റി​മാ​റി ഭ​രി​ച്ച ഇ​ട​തും വ​ല​തും മു​ന്ന​ണി​ക​ളാ​ണ്. ജി​ല്ല​യി​ലെ വ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് തേ​ക്ക്,യൂ​ക്കാ​ലി​പ്ട്സ് തോ​ട്ട​ങ്ങ​ളാ​ണ്. പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ് വ​ന​ത്തി​ൽ ടൂ​റി​സ​വും ക​ന്നു​കാ​ലി മേ​യ്ക്ക​ലും. അ​ഞ്ചു​കൊ​ല്ലം ഭ​ര​ണ​പ​ക്ഷ​ത്തും ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്തു​മു​ള്ള എം​എ​ൽ​എ വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന്‍റെ പേ​രി​ൽ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​വും രോ​ഷ​പ്ര​ക​ട​ന​വും കാ​പ​ട്യ​വും…

Read More