കോഴിക്കോട്: മിനിമം വേതനത്തിനായി സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം അനാവശ്യമെന്ന് തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ.മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള നീതികേടാണ്. ചേർത്തല കെവിഎം ആശുപത്രിയിലെ പ്രശ്നങ്ങളാണ് സമരത്തിനു കാരണമെങ്കിൽ അത് അവിടെത്തന്നെ തീർക്കണം- മന്ത്രി പറഞ്ഞു. അതേസമയം, ആറാം തീയതി മുതൽ അനിശ്ചിതകാല അവധിയെടുത്ത് സമരം നടത്താനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നു നഴ്സുമാരുടെ സംഘടന വ്യക്തമാക്കി. കേരളത്തിലെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്സുമാരാണ് കൂട്ട അവധിക്ക് അപേക്ഷ സമർപ്പിക്കുന്നത്.
Read MoreCategory: Kozhikode
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! കുറുവ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചു; ദിവസം ആയിരം ആളുകള്‍ക്ക് വീതം പ്രവേശനം
മാനന്തവാടി: വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കും. ഫോറസ്റ്റ് ഐബിയിൽ ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും രാഷ്ട്രീയ-തൊഴിലാളി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനം. ഇതനുസരിച്ച് ദ്വീപിൽ പാൽവെളിച്ചം, ചെറിയമല ഭാഗങ്ങളിലൂടെ ദിവസം ആയിരം ആളുകൾക്ക് വീതം പ്രവേശനം നൽകും. നിലവിൽ 200 സഞ്ചാരികളെയാണ് അനുവദിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം തീരുമാനം നടപ്പിലാക്കും. വിദഗ്ധരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സമിതി രൂപീകരിച്ച് ആറു മാസത്തിനകം പഠനം നടത്തി ആളുകളെ കയറ്റുന്നതിലെ നിയന്ത്രണം പുനഃപരിശോധിക്കും. 2017 നവംബർ എട്ടിനാണ് ദ്വീപിൽ സന്ദർശക്ക് നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ് ഉത്തരവിറക്കിയത്. എംഎൽഎമാരായ ഒ.ആർ. കേളു, സി.കെ. ശശീന്ദ്രൻ, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, കൗണ്‍സിലർ ജേക്കബ് സെബാസ്റ്റ്യൻ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ കളക്ടർ എസ്. സുഹാസ്, കണ്ണുർ സിസിഎഫ് ശ്രാവണ്‍കുമാർ വർമ,…
Read Moreപിടിയിലായവരേക്കാള് ഭീകരർ പുറത്തുള്ളവർ ; ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളെ തേടി പോലീസ്
കോഴിക്കോട്: നഗരത്തിലും പരിസര പ്രദേശവും കേന്ദ്രീകരിച്ച് ബൈക്കിലെത്തി സ്ത്രികളുടെ കഴുത്തില്‍ നിന്നും മാല പിടിച്ചുപറിക്കുന്ന സംഭവത്തില്‍ മുഖ്യ പ്രതികളെ തേടി പോലീസ്. പിടിയിലായ മാത്തോട്ടം സ്വദേശി ജംഷീദ് എന്ന ഇഞ്ചീല്‍ (28), മാറാട് സ്വദേശി ഷഫീഖ് എന്ന അപ്പായി (29) എന്നിവര്‍ക്കു പുറമേ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. മുഖ്യകണ്ണികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ ടൗണ്‍ , പന്നിയങ്കര, മെഡിക്കല്‍കോളജ്, വെള്ളയില്‍ , നടക്കാവ്, നല്ലളം തുടങ്ങി പോലീസ് സ്റ്റേഷന് പരിധിയില്‍ ഓട്ടേറെ സ്ഥലങ്ങളില്‍ ഇവര്‍ പിടിച്ചുപറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 26-ന് കടലുണ്ടി സ്വദേശിയുടെ കഴുത്തില്‍ നിന്ന് രണ്ട് പവന് മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നഗരത്തില്‍ വിവിധയിടങ്ങളിലായി 18 ഓളം…
Read Moreമലപ്പുറത്തെ എടിഎം തട്ടിപ്പിൽ രണ്ടു പേർ പിടിയിൽ; ജാർഖണ്ഡിലെ നക്സൽ ബാധിത പ്രദേശത്തിനിന്നും കേരള പോലീസ് പ്രതികളെ പിടികൂടിയത് സാഹസികമായി
മഞ്ചേരി: മലപ്പുറത്തിനടുത്ത ആനക്കയം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ യുവതിയടക്കം രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി. നക്സൽ ബാധിത പ്രദേശം കൂടിയാണെന്നതിനാൽ തന്ത്രപരമായ നീക്കത്തിലൂടെ അന്വേഷണ സംഘം രണ്ടു പ്രതികളെ വലയിലാക്കിയത്. ജാർഖണ്ഡ് ജാംതാര ജില്ലയിലെ കർമാതർ സ്വദേശികളായ ആശാദേവി (45), ബദ്രി മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടത്. എടിഎം കാർഡ് ബ്ലോക്കായിട്ടുണ്ടെന്നും വെരിഫിക്കേഷൻ ആവശ്യമാണെന്നും പറഞ്ഞു എടിഎം കാർഡ് നന്പരും വണ്‍ ടൈം പാസ്വേഡും ആവശ്യപ്പെടുകയായിരുന്നു. ഇതു നൽകി അധികം വൈകാതെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നു ഒന്‍പതു തവണകളിലായി ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. 2017 നവംബർ മാസമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സിഐ എൻ.ബി…
Read Moreഎം സാൻഡ് മാലിന്യം കൊണ്ട് നിർത്തടം നികത്തിയ സംഭവം; സ്ഥലം കളക്ടര്‍ സന്ദർശിച്ചു; തെങ്ങിലക്കടവ് നീർത്തടം പൂർവ സ്ഥിതിയിലാക്കാൻ സത്വരനടപടി
മുക്കം : എം സാൻഡ് മാലിന്യം വൻതോതിൽ തള്ളി നികത്തിയ തെങ്ങിലക്കടവ് നീർത്തടം പൂർവ സ്ഥിതിയിലാക്കാൻ സത്വര നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ്. തെങ്ങിലക്കടവിൽ നികത്തിയ സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശാടനക്കിളികളുടെ വാസസ്ഥലവും കമ്യൂണിറ്റി റിസർവ് ആക്കുന്നതിന് ശ്രമം നടക്കുന്നതുമായ നീർത്തടം നികത്തിയത് ക്രൂരമായ നടപടിയാണെന്ന് കളക്ടര്‍ പറഞ്ഞു. പരിസ്ഥിതിക്ക് ഏറെ ദോഷകരമായ രീതിയിലാണ് നികത്തൽ. ഇത്തരം തണ്ണീർതടങ്ങൾ വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനാൽ ഇവ സംരക്ഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. നികത്തിയ ആൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. ദേശാടനപക്ഷികളുടെ വാസസ്ഥലത്ത് ഇത്തരത്തിൽ ശല്യമുണ്ടാക്കിയാൽ അവ തിരിച്ചു വരുമോയെന്ന് ആശങ്കയുണ്ട്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് റിപ്പോർട്ട് കിട്ടിയ ഉടൻ നേരിട്ട് സന്ദർശിച്ചത്. എത്രയും വേഗത്തിൽ കഴിയാവുന്നിടത്തോളം മാലിന്യം നീക്കി പൂർവ്വസ്ഥിതിയിലാക്കാനാണ് നടപടിയെടുക്കുക. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണിത്. എത്രമാത്രം നികത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട്…
Read Moreസ്കൂള്‍ വളപ്പില്‍ സ്വകാര്യ കച്ചവടസ്ഥാപനവും കാമറയും; സർക്കാർ ഉത്തരവ് കാറ്റില്‍ പറത്തി എയിഡഡ് സ്കൂള്‍
കോഴിക്കോട്: സ്കൂള്‍ വളപ്പിനകത്ത് സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്, ക്ലാസ് റൂമുകളില്‍ സിസിടിവി കാമറ സ്ഥാപിക്കരുത് തുടങ്ങിയ സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. തലക്കുളത്തൂര്‍ സിഎംഎച്ച്എസ്എസ് സ്കൂളിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മുന്‍ പിടിഎ. പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കച്ചവടസ്ഥാപനം നിര്‍ത്തലാക്കി സ്കൂളില്‍ നിലവിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവായിരുന്നു. ഉത്തരവ് വന്ന് ഏഴു മാസം പിന്നിട്ടിട്ടും സ്കൂളില്‍ സ്റ്റോര്‍ പ്രവര്‍ത്തിച്ചുവരികയാണ്. സിപ്അപ്, ഐസ്ക്രീം, നിരോധിച്ച മിഠായികള്‍ , പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കച്ചവട സ്ഥാപനം നിര്‍ത്തലാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാന്‍ മാനേജ്മെന്റ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. സ്കൂളില്‍ ലാബുകളും ലൈബ്രറിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാവാത്ത മാനേജ്മെന്റ് എല്ലാ ക്ലാസ് മുറികളിലും സിസിടിവി കാമറ സ്ഥാപിച്ചതിനെതിരെ ഒരു രക്ഷിതാവ് പരാതിയുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിരുന്നു.…
Read Moreസുരക്ഷാസംവിധാനങ്ങളില്ലാതെ കക്കയം ഉരക്കുഴി വിനോദസഞ്ചാരകേന്ദ്രം; സുരക്ഷാ സംവിധാനം ഒരുക്കാത്തതിൽ വ്യാപക പ്രതിഷേധം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയം ഉരക്കുഴി മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താത്തത് സന്ദർശകർക്ക് ഭീക്ഷണിയാകുന്നുവെന്ന് ആക്ഷേപം. വേനൽ അവധിയാകുമ്പോൾ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം മുന്നിൽകണ്ടാണ് ഈആവശ്യം ശക്തമായത്. കക്കയത്ത് എത്തിച്ചേരുന്ന സന്ദർശകർക്ക് ഏറെ കൗതുകമുണർത്തുന്ന വനം വകുപ്പിന്റെ അധീനതയിലുള്ള ഉരക്കുഴിമേഖലയിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തത് അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലുള്ള ഉരക്കുഴി വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് സന്ദർശകരെ ഏറെ വിസ്മയിപ്പിക്കുന്നത്. എന്നാൽ ഈ ഭാഗങ്ങളിൽ സംരക്ഷണവേലികളോ മറ്റു സുരക്ഷാസംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. ഈ കാഴ്ചകൾ വീക്ഷിക്കാനായി വനംവകുപ്പ് ഇവിടെ നിർമ്മിച്ചിട്ടുള്ള തൂക്കുപാലം വർഷങ്ങളായി പ്രവർത്തനരഹിതമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പാലത്തിന് പ്രവർത്തനാനുമതി ലഭിക്കാത്തതാണ് കാരണം. തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയോ പുതിയപാലം സ്ഥാപിക്കുകയോ ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. മാത്രമല്ല സന്ദർശകർക്ക് നിർദേശം നൽകാനായി ഇവിടെ നിയോഗിച്ചിട്ടുള്ള ഗൈഡുകൾക്കും യാതൊരു…
Read Moreഭരണത്തണലിലെ സിപിഎം അക്രമം ; പോലീസിനു താക്കീതായി ജനകീയ പ്രതിഷേധം
വടകര: ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിൽ ഭരണത്തിന്റെ തണലിൽ സിപിഎം നടത്തിയ അക്രമങ്ങളിലെ പ്രതികളെ പിടികൂടാത്ത പോലീസ് നിലപാടിനെതിരെ വൻരോഷം. ഓർക്കാട്ടേരിയിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യുഡിഎഫിന്റെയും ആർഎംപിഐയുടെയും നേതാക്കളും പ്രവർത്തകരും സംഗമത്തിൽ അണിചേർന്നു. കച്ചേരി മൈതാനിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പ്രതിഷേധ പരിപാടി പോലീസിനുള്ള ശക്തമായ താക്കീതായി. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ പാദസേവകരായി പോലീസ് മാറിയെന്നും ഇനിയിത് കൈയും കെട്ടി നോക്കിനിൽക്കാനാവില്ലെന്നും മുനീർ കുറ്റപ്പെടുത്തി. മഞ്ചേശ്വരം മുതൽ പാറശാല വരെ വെല്ലുവിളി കാണുന്നിടത്തൊക്കെ ശത്രുവിനെ തുടച്ചുനീക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അക്രമത്തിലൂടെ കേരളത്തിലെ ഭരണം നിലനിർത്താമെന്ന് പിണറായി വിജയൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അങ്ങ് വിഢിയുടെ സ്വർഗത്തിലാണെന്നും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും മുനീർ ഓർമിപ്പിച്ചു. രാഷ്ട്രീയ വിയോജിപ്പുളളവരെ ജീവിക്കാൻ അനുവദിക്കുക, സിപിഎം ക്രിമിനൽ ഫാസിസ്റ്റ് തേർവാഴ്ച അവസാനിപ്പിക്കുക, ജീവനും സ്വത്തിനും…
Read Moreവീട് നിർമാണത്തിന് വയൽ നികത്താൻ അനുമതിയില്ല; സുമേഷിനും സൗമ്യയ്ക്കും ഷെഡുതന്നെ ശരണം
മാനന്തവാടി: വീടു നിർമിക്കാൻ ആകെയുളള അഞ്ച് സെന്റ് വയൽ നികത്തുന്നതിനു നിർധന കുടുംബം നൽകിയ അപേക്ഷയിൽ മൂന്നു വർഷം കഴിഞ്ഞിട്ടും അനുകൂല നടപടിയില്ല. ആറാട്ടുതറ ഇടവത്ത് മീത്തൽ സുമേഷ്-സൗമ്യ ദന്പതികളുടെ വീടെന്ന സ്വപ്നമാണ് ഇതോടെ പൊലിയുന്നത്. താത്കാലിക ഷെഡിലാണ് ദന്പതികളും രണ്ട് കുട്ടികളും വർഷങ്ങളായി കഴിയുന്നത്. നഗരസഭ പിഎംഎ പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സ്ഥലത്തിന്റെ അഭാവത്തിൽ എഗ്രിമെന്റ് വയ്ക്കാൻ കഴിഞ്ഞില്ല. നിയമതടസമില്ലാത്ത അഞ്ചുസെന്റ് സ്ഥലം വേറെ വാങ്ങാൻ ഇവർക്ക് നിവൃത്തിയുമില്ല. വർക്ക്ഷോപ്പ് ജീവനക്കാരനായ സുമേഷിന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലം ഉണ്ടെങ്കിലും അതും വയലാണ്. വീടുവയ്ക്കുന്നതിനായി സൗമ്യയുടെ പേരിലുള്ള അഞ്ച് സെന്റ് വയൽ നികത്തുന്നതിനു അനുമതി തേടി കൃഷി ഭവനിലാണ് അപേക്ഷ നൽകിയത്. കൂടാതെ നിരവധി സർക്കാർ ഓഫീസുകളിലും ദന്പതികൾ കയറിയിറങ്ങി. ആവശ്യമായ രേഖകൾ ഹാജരാക്കിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ പരിഗണിക്കാൻപോലും റവന്യൂ ഓഫീസുകളിലെ ഉദ്യോഗസ്ഥർ…
Read Moreവിദ്യാര്‍ഥികളെ നൈസാ’യി ഒഴിവാക്കി ! മിനിമം തുകയ്ക്ക് രണ്ട് ഫെയര്‍ സ്റ്റേജ്; മിക്ക വിദ്യാര്‍ഥികളുടെയും കണ്സഷന് ഇരട്ടിയായി
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്നലെ പലയിടത്തും വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതോടെ പുതിയ പട്ടിക ഇറക്കി ഗതാഗതവകുപ്പ്. ഇന്നലെ പല ബസ് ജീവനക്കാരും രണ്ടുരൂപയാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. മറ്റുയാത്രക്കാര്‍ക്ക് മിനിമം ചാര്‍ജായ എട്ടു രൂപയ്ക്ക് രണ്ട് ഫെയര്‍ സ്റ്റേജുകളില്‍ യാത്രചെയ്യാം. എന്നാല്‍ ഇതേ രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ കണ്സഷന് നല്‍കിയില്ല. ആദ്യഫയര് സ്റ്റേജില്‍ ഒരു രൂപയും ( പഴയ ചാര്‍ജ് തന്നെ) അടുത്തസ്റ്റേജിലേക്ക് കടക്കുമ്പോള്‍ രണ്ട് രൂപയും നല്‍കണം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ആദ്യ ദിവസം ഉണ്ടായില്ല. ബസ് ജീവനക്കാര്‍ തന്നെ തുക നിശ്ചയിക്കുന്ന അവസ്ഥയുണ്ടായതോടെ മറ്റുയാത്രക്കാരും പ്രശ്നത്തില്‍ ഇടപെട്ടു. എത്രതുകയാണ് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കേണ്ടതെന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ക്കും അവ്യക്തത ഉണ്ടായതോടെ കണ്ണടച്ച് പണം വാങ്ങുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. നിലവില്‍ ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ പട്ടിക പ്രകാരം ഒരു…
Read More