മുക്കം: ചാലിയാറിലും ഇരു വഴിഞ്ഞി പുഴയിലും നില ഹരിത ആൽഗ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിഡ.ബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ ഇന്നലെ ഇരുവഴി ഞ്ഞി പുഴയിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഡോ. ദീപുവിന്റെ നേതൃത്വത്തിലാണ് കച്ചേരി, മാളിയേക്കൽ കടവുകളിൽ പരിശോധന നടത്തിയത്. കാരശേരി പഞ്ചായത്ത് പ്രസി.വി.കെ.വിനോദ് ,ഗ്രാമ പഞ്ചായത്തംഗം ജി.അബ്ദുൽ അക്ബർ എന്നിവരുടെ നിർദേശപ്രകാരമാണ് ശാസ്ത്രജ്ഞർ സ്ഥലത്തെത്തിയത്. അരീക്കോട് നിന്ന് ശേഖരിച്ച ജല സാമ്പിളിന്റെ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭ്യമാവുമെന്ന് ഡോ. ദീപു പറഞ്ഞു. നിലവിൽ 30 ൽ പരം പരിശോധനകൾ പൂർത്തിയാക്കി. ബാക്കി കൂടി പൂർത്തിയായങ്കിൽ മാത്രമേ ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് അറിയാനാവൂ എന്നും അദ്ധേഹം പറഞ്ഞു. ഇരുവഴിഞ്ഞി പുഴയിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ പരിശോധന റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭ്യമാവും. അത് വരെ വെള്ളം കുളിക്കാനോ കുടിക്കാനോ മറ്റ് കാർഷിക ആവശ്യങ്ങൾക്കോ…
Read MoreCategory: Kozhikode
വനിതാ ഹെൽപ്പ്ലൈൻ നമ്പർ പരിധിക്ക് പുറത്ത്; പെണ്‍കുട്ടികളുടേയും സീത്രീകളുടെയും സുരക്ഷിതത്വം പ്രഖ്യാപനത്തില്‍ ഒതുങ്ങി
സ്വന്തംലേഖകന്‍ കോഴിക്കോട്: വനിതാ ദിനത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പെണ്‍കുട്ടികളുടേയും സീത്രീകളുടെയും സുരക്ഷിതത്വം പ്രഖ്യാപനത്തില്‍ ഒതുങ്ങി. സഹായം തേടി വനിതാ ഹെല്പ്പ്ലൈനില് ബന്ധപ്പെട്ടാല്‍ തുണയായി പോലീസ് ഉണ്ടാവുമെന്ന് കരുതിയാല്‍ തെറ്റി. കോഴിക്കോട് സിറ്റി പോലീസിലെ വനിതാ ഹെല്പ്പ്ലൈന് നമ്പര്‍ ‘പരിധിയ്ക്ക് പുറത്താണ്’. 1091 നമ്പറാണ് ഒരു പ്രതികരണവുമില്ലാതെ നിശ്ചലമായിരിക്കുന്നത്. ഇന്ന് രാവിലെ 11 വരെ ഈ നമ്പര്‍ ലഭ്യമല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു പോലീസിന്റെ ഹെല്പ്പ്ലൈനില് വിളിച്ചാല്‍ ലഭിക്കാതിരിക്കുന്നത്. സാധാരണ വനിതാ ഹെല്പ്പ്ലൈന് നമ്പര്‍ ഏതെങ്കിലും കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായാല്‍ കണ്ട്രോള് റൂമിലേക്ക് കോളുകള്‍ ബന്ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. യാത്രക്കിടയിലും ജോലിസ്ഥലത്തും മറ്റും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ വനിതാ ഹെല്പ്പ്ലൈന് നമ്പറിനെയാണ് ആശ്രയിക്കാറുള്ളത്. ഈ നമ്പറാണ് പൊതുഇടങ്ങളിലും ബസുകളിലുംവരെ പോലീസ് പരസ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നമ്പറില്‍ വിളിച്ചാലും നീതി ലഭിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്.്
Read Moreഹോട്ടലുകള്‍ പഴയപടിതന്നെ…കോഴിയിറച്ചിവില കുത്തനെ കുറഞ്ഞിട്ടും വിലകുറയ്ക്കാതെ ഹോട്ടലുകള്‍; വില കുറയ്ക്കുവാന്‍ ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്
കോഴിക്കോട്: കോഴിയിറച്ചിവില കുത്തനെ കുറഞ്ഞിട്ടും വിലകുറയ്ക്കാതെ ഹോട്ടലുകള്‍ .ചിക്കന്‍ വിലകുതിച്ചുകയറുമ്പോള് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലകുട്ടാറുള്ള ഹോട്ടലുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വിലകുറയ്ക്കാന്‍ തയ്യാറായിട്ടില്ല. കോഴി ഇറച്ചിയുടെ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലെ ചിക്കന്വിഭവങ്ങള്ക്ക് വില കുറയ്ക്കുവാന്‍ അംഗങ്ങളോട് നിര്‍ദ്ദേശിച്ചതായി കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു. ഫാമുകളില്‍ നിന്നും കോഴി നേരിട്ടുവാങ്ങുന്നവര്ക്ക് നൂറുരൂപയ്ക്ക് കിലോ കോഴിയിറച്ചി ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നൂറുരൂപയ്ക്ക് ഞങ്ങള്‍ക്കിപ്പോഴും ഇറച്ചി ലഭ്യമല്ലെന്നും ഇടനിലക്കാരിലുടെ എത്തുമ്പോള്‍ ചിക്കന്‍ പ്രതീക്ഷിച്ചവിലകുറവ് ഉണ്ടാകുന്നില്ലെന്നും ഇവര്‍ പറയുന്നു. പുറത്ത് 130 മുതല്‍ 140 രൂപവരെയാണ ചിക്കന്‍ വില. എന്നാല്‍ മൊത്തകച്ചവടക്കാരില്‍ നിന്നും ചിക്കന്‍ വാങ്ങുമ്പോള്‍ 120 വരെ രൂപയ്ക്ക് ലഭിക്കാറുണ്ട്. ചിക്കന്‍വില ഉയരുമ്പോള്‍ ആനുപാതികമായി ചിക്കന്‍ വിഭവങ്ങള്‍ക്ക് ഹോട്ടല്‍ ഉടമകള്‍ വില വര്‍ധിപ്പിക്കാറുണ്ട്. അതുപോലെ ചിക്കന്‍വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആനുപാതികമായി വില കുറച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന്…
Read Moreസംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു ; ഒരുവര്‍ഷത്തിനിടെ മരിച്ചത് 250 പേര്; കോഴിക്കോട് ജില്ലയില്‍ 16 പേരുടെ ജീവന് നഷ്ടപ്പെട്ടു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നതായി കണക്കുകള്‍ . കഴിഞ്ഞവര്‍ഷംമാത്രം 250 പേര് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നു വൈദ്യൂതിഅപകടത്തില് മരിച്ചതായാണ് കണക്ക്. കോഴിക്കോട് ജില്ലയില്‍മാത്രം 16 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള കായ്ഫലങ്ങള്‍, പഴങ്ങള്‍ എന്നിവ ലോഹ നിർമിതമായ വസ്തുക്കള്‍ ഉപയോഗിച്ച് പറിക്കുമ്പോഴാണ് അപകടങ്ങള്‍ ഏറെയും ഉണ്ടായതെന്ന് വൈദ്യുതി അപകട നിയന്ത്രണ ജില്ലാ സമിതിയോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ബോധവത്കരണപരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം. മേയ് ഒന്നു മുതല്‍ ഏഴു വരെ സുരക്ഷാവാരം ആചരിക്കും. വിവിധസംഘടനകളെ എകോപിപ്പിച്ചുകൊണ്ട് ബോധവത്കരണം, അപകട കാരണം വ്യക്തമാക്കുന്ന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ബോധവത്കരണ പരിപാടി സ്കൂളുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും നടത്തും. വൈദ്യുതി വകുപ്പിലെ വിദഗ്ധരെ ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് സജ്ജമാക്കും. എല്ലാ സ്കൂളുകളിലും ഇലക്ട്രിക്കല്‍ എര്ത്ത്ലീക്ക് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വൈദ്യുതി…
Read Moreഹജ്ജ് തീർത്ഥാടകരെ സഹായിക്കാനായി സ്ത്രീകൾക്കും ഈ വർഷം മുതൽ ഹജ്ജ് വോളന്റിയറാവാം; അറബി ഭാഷയിൽ അറിഞ്ഞിരിക്കണം
കരിപ്പൂർ: ഈ വർഷം മുതൽ ഹജ്ജ് തീർത്ഥാടകരെ സഹായിക്കാനായി മക്കയിലേക്ക് വോളന്റിയർമാരായി(ഖാദിമുൽ ഹുജ്ജാജ്)പോകാൻ വനിതകൾക്ക് അവസരം. ഹജ്ജ് വോളന്റിയർ അപേക്ഷ ക്ഷണിച്ചപ്പോഴാണ് ഈ വർഷം മുതൽ പുരുഷന്മാരെ പോലെ വോളന്റിയർമാരായി പോകാൻ വനിതകൾക്കും അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നൽകിയത്. 200 ഹജ്ജ് തീർത്ഥാടകർക്ക് ഒരു വോളന്റിയർ എന്ന തോതിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വോളന്റിയർമാരിൽ രണ്ട് ശതമാനമാണ് സ്ത്രീകൾക്ക് നൽകുക. അപേക്ഷിക്കുന്നവർ നേരത്തെ ഉംറ, ഹജ്ജ് കർമ്മങ്ങൾ ചെയ്ത് പരിചയമുളളവരായിരിക്കണം. അറബി ഭാഷയിൽ അറിഞ്ഞിരിക്കണം. 25നും 58നും ഇടയിൽ പ്രായമുളള സർക്കാർ ഉദ്യോഗസ്ഥർക്കാണ് അപേക്ഷിക്കാനുളള അർഹതയുളളത്. ഈ മാസം 24ന് മുന്‍പായി കേന്ദ്ര ഹജ്ജ് കമ്മറ്റിക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വർഷങ്ങളായി പുരുഷന്മാർക്ക് മാത്രമാണ് ഹജ്ജ് വോളന്റിയർമാരായി പോകാൻ അനുമതി നൽകുന്നത്.
Read Moreവാഹന പരിശോധനയ്ക്കിടെ 70 ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട; പ്രതികൾ റിമാൻഡിൽ ; മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘം പിന്നിൽ
കൊണ്ടോട്ടി: വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊണ്ടോട്ടിയ്ക്കടുത്തു മൊറയൂർ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീർ(48), കിഴിശേരി തവനൂർ പേങ്ങാട്ടിൽ സൽമാനുൽ ഫാരിസ്(27) എന്നിവരെയാണ് കോഴിക്കോട് പാലക്കാട് ദേശീയപാത 11-ാം മൈലിൽ വച്ച് വാഹന പരിശോധന നടത്തി കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇവരിൽ നിന്നു രേഖകളില്ലാത്ത 70 ലക്ഷം രൂപയാണ് കണ്ടെത്തിയത്. മംഗലാപുരം കേന്ദ്രീകരിച്ച് കുഴപ്പണം വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലക്ക് അകത്തും പല ഇടങ്ങളിലായി ഏറെക്കാലം കുഴൽപ്പണ ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മംഗലാപുരത്തു നിന്നു വാഹനത്തിൽ കുഴൽപ്പണവുമായി സംഘം എത്തുന്നതറിഞ്ഞ പോലീസ് ദേശീയപാതയിൽ വാഹനപരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച…
Read Moreകൊടിനാട്ടൽ സമരം: മുഖ്യമന്ത്രിയുടെ പ്രതികരണം കൊല്ലത്തെ പ്രത്യേക സാഹചര്യത്തിലെന്ന് സിഐടിയു
കോഴിക്കോട്: കൊടിനാട്ടൽ സമരത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ ന്യായീകരിച്ച് സിഐടിയു. കൊല്ലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി കൊടിനാട്ടൽ സമരത്തെ വിമർശിച്ചതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ എല്ലാ പാർട്ടികൾക്കും ബാധകമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.നോക്കുകൂലിക്കെതിരായ നിലപാടിനെ സിഐടിയു സ്വാഗതം ചെയ്യുന്നുവെന്നും കരീം പറഞ്ഞു.
Read Moreകോഴിക്കോട് മെഡിക്കൽ കോളജിൽ സ്കാനിംഗ് വൈകി സ്ത്രീ മരിച്ച സംഭവം ; സ്കാനിംഗ് എപ്പോൾ വേണമെന്ന് ഡോക്ടറല്ല, ജീവനക്കാർ തീരുമാനിക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്കാനിംഗ് വൈകിയതിനെ തുടർന്ന് സ്ത്രീ കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിനി മാധവി(65) ആണ് മരിച്ചത്. അപസ്മാരത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയതായിരുന്നു മാധവി. കാഷ്വാലിറ്റിയിലെത്തിയ ഇവരോട് സ്കാനിംഗ് നടത്തി തിരിച്ചെത്താൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് സ്കാനിംഗ് മുറിയേക്ക് പോകുകയായിരുന്നു ഇവർ. എന്നാൽ പുറത്ത് കാത്ത് നിൽക്കുകയല്ലാതെ ഇവരെ ഇവരെ സ്കാനിംഗിനായി അകത്തേക്ക് കയറ്റിയിരുന്നില്ല. പുറത്ത് ഏറെ കാത്ത് നിന്ന മാധവി ഒടുവിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കാഷ്വാലിറ്റിയില്‍നിന്നും സ്കാനിംഗിന് അയ്ക്കുന്നവര്ക്ക് എളുപ്പം സ്കാനിംഗ്നടത്തികൊടുക്കണമെന്നാണ് ചട്ടം. മാധവിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. സ്കാനിംഗ് നടത്തുന്ന മുറിക്ക് മുന്പിലായിരുന്നു ഇവർ കുഴഞ്ഞുവീണത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ജീവനക്കാരുമായി വലിയ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണ് സ്കാനിംഗിന് എത്തുന്നവരെ അകത്ത് കയറ്റാറുള്ളതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇന്നലെ മാധവി സ്കാനിംഗിന് എത്തിയപ്പോള്‍…
Read Moreഎംഇടി കോളജിലെ റാഗിംഗ്: നാല് വിദ്യാര്‍ഥികളെ പുറത്താക്കി; കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിക്കയച്ചതായി പ്രിന്‍സിപ്പല്‍
നാദാപുരം: എംഇടി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി നാദാപുരം കക്കം വെള്ളി മുഹമ്മദ് ഷിനാസിനെ റാഗ് ചെയ്ത സംഭവത്തില്‍നാല് സീനിയര്‍ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ ഇയ്യംകോട് ചെറുവാന്റെവിട സി.വി. ജുനൈദ് (20), നരിപ്പറ്റ തയ്യില്‍ റുഹൈസ് (20), മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ പുളിയാവ് മാമുണ്ടേരി ഷംനാസ് (20), ഭൂമി വാതുക്കല് തൈവെച്ച മാടം വെള്ളി മുഹമ്മദ് മിസ്ഹബ്(20)എന്നിവരെയാണ് പുറത്താക്കിയത്. ഇവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിക്കയച്ചതായി പ്രിന്‍സിപ്പല്‍ ഇ.കെ. അഹ്മദ് അറിയിച്ചു. കോളജ് അധികൃതരുടെ അനുവാദമില്ലാതെ കാമ്പസില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആന്റി റാഗിംഗ് സെല്‍, സ്റ്റാഫ് അന്വേഷണ സമിതി എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബര്‍ 21 -നായിരുന്നു കേസിനാസ്പദമായ സംഭവം. മുഹമ്മദ്ഷിനാസിനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ടാഴ്ചയിലധികം വിദ്യാര്‍ഥിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. സംഭവം ഒതുക്കി തീര്‍ക്കാൻ നീക്കം നടന്നെങ്കിലും…
Read Moreഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ അനധികൃത നിർമാണം ; ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ കെട്ടിടങ്ങളിൽ അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളിക്യാന്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഗരിമ പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കണ്ടെത്തിയത്. മിക്കയിടത്തും യാതൊരു അനുമതിയുമില്ലാതെ ഒന്നും രണ്ടും നിലകൾ പണിതിട്ടുണ്ട്. ഇവയിൽ ആവശ്യമായ സൗകര്യങ്ങളൊരു ക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയാണ്. മുറികൾക്ക് ഉൾക്കൊള്ളാനാകാത്ത വിധം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്. കായക്കൊടിയിൽ നടത്തിയ പരിശോധനയിൽ ടോയ്ലറ്റിലടക്കം തൊഴിലാളികളെ താമസിപ്പിച്ചതു കണ്ടെത്തിയിട്ടുണ്ട്. ഓരോ വ്യക്തിയിൽ നിന്നും 1500 രൂപ വരെയാണ് വാടക ഈടാക്കുന്നത്. അനധികൃത നിർമ്മാണം നടത്തി തൊഴിലാളികളെ മോശമായ സാഹചര്യത്തിൽ താമസിപ്പിക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി ജില്ലാ ടൗണ്‍ പ്ലാനർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഡിഎംഒ എന്നിവരെ…
Read More