ഭ​ർ​തൃ വീ​ട്ടി​ൽ  യുവതി തൂ​ങ്ങി​മ​രി​ച്ച​തു  പീഡനം മൂലം; പീ​ഡ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മ​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് കാട്ടി യുവതിയുടെ മാതാവിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

തേ​ഞ്ഞി​പ്പ​ലം: ക​ട​ക്കാ​ട്ടു​പാ​റ​യി​ൽ യു​വ​തി ഭ​ർ​തൃ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​തു ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഢ​ന​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്ന പ​രാ​തി​യി​ൽ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ട​ക്കാ​ട്ടു​പ​റ പ​ട്ട​യി​ൽ ച​ക്ക​നാ​ര​ന്പ​ത്ത് വി​നീ​തി​ന്‍റെ ഭാ​ര്യ അ​ഞ്ചു​രാ​ജ്(23)​ആ​ണ് ഈ ​മാ​സം 22ന് ​ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. മ​ര​ണം സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​ന​മാ​ണ് മ​ക​ൾ​മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നും പീ​ഡ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മ​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​തൃ​വീ​ട്ടി​ലെ താ​മ​സം യു​വ​തി​ക്ക് അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ലെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്..! മ​ല​പ്പു​റ​ത്ത് ജു​മ​അ ന​മ​സ്കാ​ര​ത്തി​നു  നേ​തൃ​ത്വം ന​ൽ​കി​യ ജാ​മി​ദ​യ്ക്ക് വധഭീഷണി; വ​നി​ത​ക​ൾ​ക്ക് ഖു​ത്ബ ന​ട​ത്താ​നോ ഇ​മാം നി​ൽ​ക്കാ​നോ അ​നു​വാ​ദ​മി​ല്ലെ​ന്നു  മു​സ്ലീം പ​ണ്ഡി​ത​ർ 

മ​ല​പ്പു​റം: വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​നു വ​നി​ത നേ​തൃ​ത്വം ന​ൽ​കി​യ​തു പ​ണ്ഡി​ത​ർ​ക്കി​ട​യി​ൽ പു​തി​യ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​രി​ൽ ഖു​ർ​ആ​ൻ സു​ന്ന​ത്ത് സൊ​സൈ​റ്റി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സി​ലാ​യി​രു​ന്നു ന​മ​സ്കാ​രം. സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​മി​ദ​യാ​ണ് ഇ​മാം ആ​യ​ത്. ന​മ​സ്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ക സാ​ധാ​ര​ണ പു​രു​ഷ​ൻ​മാ​രാ​ണ്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു നി​ർ​ബ​ന്ധം ഖു​ർ​ആ​നി​ൽ ഇ​ല്ലെ​ന്നാ​ണ് ഖു​ർ​ആ​ൻ സു​ന്ന​ത്ത് സൊ​സൈ​റ്റി​യു​ടെ വാ​ദം. പൗ​രോ​ഹി​ത്യ​ത്തി​നെ​തി​രാ​യ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജു​മാ​അ ന​മ​സ്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് ജാ​മി​ദ പ​റ​യു​ന്നു. ന​മ​സ്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും ജാ​മി​ദ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ന​വോ​ഥാ​ന മു​സ്ലിം വ​നി​ത നേ​താ​വാ​യി​രു​ന്ന ആ​മി​ന വ​ദൂ​ദ് ആ​ണ് ആ​ദ്യ​മാ​യി ജു​മു​അ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഈ ​മാ​തൃ​ക ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്കാ​നാ​ണ് ചേ​ക​ന്നൂ​ർ മൗ​ല​വി​യു​ടെ ആ​ദ​ർ​ശം പി​ന്തു​ട​രു​ന്ന ഖു​ർ​ആ​ൻ സു​ന്ന​ത്ത് സൊ​സൈ​റ്റി​യു​ടെ ശ്ര​മം. വി​ഷ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വ​ന്ന​തോ​ടെ മു​സ്്ലിം പ​ണ്ഡി​ത​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു…

Read More

ലുക്കൗട്ട് നോട്ടീസ് തുണയായി..!  വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ അധ്യാപകൻ എയർ പോർട്ടിൽ പിടിയിൽ; വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു 

പ​യ്യോ​ളി: പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യി. മേ​പ്പ​യൂ​ര്‍ ക​ല്‍​പ​ത്തൂ​ര്‍ നെ​ല്ലി​യു​ള്ള പ​റ​മ്പി​ല്‍ എ.​റി​യാ​സ് (37) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​പ്പ​യൂ​ര്‍ ഗ​വ.​ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ഇ​യാ​ള്‍ ഇ​തേ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. രാ​ത്രി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​മി​ഗ്രേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞുവ​ച്ചു. വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി സം​ഘ​ട​ന​ക​ള്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. അ​റ​ബി അ​ധ്യാ​പ​ക​നാ​യ ഇ​യാ​ള്‍ വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. പ​യ്യോ​ളി സി​ഐ ദി​നേ​ശ് കോ​റോ​ത്താ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.    

Read More

ഭ​ര​ണ​രാ​ഷ്ട്രീ​യ തണലിൽ..!  കോ​ടി​യേ​രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ക​ള്ള​പ്പ​ണ ശ്രോ​ത​സ് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണമെന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു 

വ​ട​ക​ര: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി ബി​സി​ന​സ് സാ​മ്രാ​ജ്യം കെ​ട്ടി​പ്പൊ​ക്കി​യ​തും ധ​ന ശ്രോ​ത​സ്സും ക​ള​ങ്കി​ത വ്യ​വ​സാ​യ ശൃം​ഖ​ല​യു​മാ​യു​ള്ള ബ​ന്ധ​വും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​രാ​ഷ്ട്രീ​യ രം​ഗ​ത്തെ ഉ​ന്ന​ത സ്വാ​ധീ​ന​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ വ്യ​വ​സാ​യി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക​യും അ​വ​രു​ടെ ബി​നാ​മി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ കോ​ടി​ക​ൾ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. പാ​വ​പ്പെ​ട്ട​വ​ന്‍റെ പേ​രു പ​റ​ഞ്ഞ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന ഇ​വ​ർ ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. ദു​ബാ​യി ക​ന്പ​നി​യി​ൽ നി​ന്നു കോ​ടി​ക​ൾ ത​ട്ടി​യ കേ​സ് ത​ട്ടി​പ്പി​ന്‍റെ ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണ്. ഭ​ര​ണ​രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ത​ണ​ലി​ൽ ഇ​വ​ർ സ​ന്പാ​ദി​ച്ച ക​ള്ള​പ്പ​ണം സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഒ​ത്തു തീ​ർ​പ്പ് ശ്ര​മ​ങ്ങ​ളെ ചെ​റു​ക്ക​ണ​മെ​ന്നും വേ​ണു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

എസ്എംഎസിന് 46 രൂപ, പോസ്റ്റൽ ചാർജ് 350…! മലപ്പുറം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് : പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ഐ​സി​സി

മ​ല​പ്പു​റം: പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ​ക​രെ ചൂ​ഷ​ണം ചെ​യ്ത് പ​ണം വാ​ങ്ങു​ന്ന​തി​നെ​തി​രെ ഒ​ഐ​സി​സി രം​ഗ​ത്തെ​ത്തി. സേ​വാ​കേ​ന്ദ്ര​ത്തി​ലെ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വി​നെ​തി​രെ ജി​ദ്ദ ഒ​ഐ​സി​സി മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. പാ​സ്പോ​ർ​ട്ട് കേ​ടു​വ​രാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പൗ​ച്ച്, അ​പേ​ക്ഷ​ക​ർ​ക്ക് മൊ​ബൈ​ലി​ലൂ​ടെ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള എ​സ്എം​എ​സ് എ​ന്നി​വ​യു​ടെ പേ​രി​ൽ സേ​വാ​കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ​ക​രി​ൽ നി​ന്നു അ​ന​ധി​കൃ​ത​മാ​യി പ​ണം ഈ​ടാ​ക്കു​ന്ന​താ​യി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യു.​എം.​ഹു​സൈ​ൻ, അ​ബ്ബാ​സ് അ​ലി കൊ​ന്നോ​ല, ഹു​സൈ​ൻ പാ​ന്തൊ​ടി, മു​നീ​ർ പെ​രി​ന്താ​റ്റീ​രി എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. നി​വേ​ദ​നം അ​സി​സ്റ്റ​ന്‍റ് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. പ​ണം നി​ർ​ബ​ന്ധ​പൂ​ർ​വം വാ​ങ്ങു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക അ​പേ​ക്ഷ​ക​രും പ​ണം ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​ണ്ട്. പാ​സ്പോ​ർ​ട്ട് പൗ​ച്ചു​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. നാ​ല് എ​സ്എം​എ​സി​ന് 45 രൂ​പ​യാ​ണ് ഒ​രാ​ളി​ൽ നി​ന്നു ഈ​ടാ​ക്കു​ന്ന​ത്. എ​സ്എം​എ​സി​ന് ഒ​രു​രൂ​പ​യി​ൽ താ​ഴെ മാ​ത്രം ചെ​ല​വു​വ​രു​ന്പോ​ഴാ​ണ് വ​ൻ​തു​ക ഈ​ടാ​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള പോ​സ്റ്റേ​ജ് ചാ​ർ​ജ്…

Read More

രോഗത്തെക്കുറിച്ചുളള ആശങ്കയെത്തുടർന്ന്  യുവാവ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചു;  നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഐ​സി​യു​വി​ല്‍ കഴിഞ്ഞിരുന്ന സ​ജീ​വ് കു​മാ​റാണ് മരിച്ചത്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി ജീ​വ​നൊ​ടു​ക്കിയ നിലയിൽ. ചാ​ല​പ്പു​റം കൊ​ള​മ​ശ​രി ഹൗ​സി​ല്‍ സ​ജീ​വ് കു​മാ​റി (44)നെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ നെ​ഫ്‌​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഐ​സി​യു​വി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു സ​ജീ​വ് കു​മാ​ര്‍ .ഇ​ന്ന​ലെ രാ​ത്രി 12 -ഓ​ടെ ബാ​ത്ത് റൂ​മി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞാ​ണ് പോ​യ​ത്. സ​മ​യ​മേ​റെ ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തേ​ക്ക് വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പമു​ണ്ടാ​യി​രു​ന്ന​ത്. രോ​ഗം സം​ബ​ന്ധി​ച്ച ടെ​ന്‍​ഷ​ന്‍ ആ​യി​രി​ക്കാം ആ​ത്മ​ഹ​ത്യ​യ​ലി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വീ​ട്ടു​ന​ല്‍​കി.

Read More

മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യം വേണം..! ഇ​ട​തു​പാ​ർ​ട്ടി​ക​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ആ​നി രാ​ജ

കാ​സ​ർ​ഗോ​ഡ്: ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​ഘ​ട​ന​ക​ളെ നേ​രി​ട്ട് എ​തി​ർ​ത്തു​തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നു സി​പി​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ആ​നി രാ​ജ. സി​പി​ഐ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വ​നി​താ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ തെ​റ്റു​ക​ൾ ആ​രെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ൽ അ​വ​ർ ഇ​ട​തു​പ​ക്ഷ​ക്കാ​ര​ല്ലെ​ന്ന് സി​പി​ഐ ഒ​രി​ക്കും പ​റ​യു​ക​യി​ല്ലെ​ന്നും ബി​ജെ​പി​യെ നേ​രി​ടാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യം വേ​ണ​മെ​ന്നും ആ​നി രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഈ ​സ​മ​യ​ത്ത് ഇ​റ​ങ്ങി​ ന​ട​ക്കണ്ട, വേ​ഗം വി​ട്ടോ​…! ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ സ​ദാ​ചാ​ര​ ഗുണ്ടാ വി​ള​യാ​ട്ടം; രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യു​വാ​ക്ക​ൾ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാർ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഭ​ട്ട് റോ​ഡ് ബീ​ച്ചി​ല്‍ സ​ദാ​ചാ​ര​ന്‍​മാ​ര്‍ വി​ല​സു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം നാ​ലു​പേ​ര​ട​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളോ​ടാ​ണ് ഒ​രു സം​ഘം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഈ ​സ​മ​യ​ത്ത് ഇ​റ​ങ്ങി​ന​ട​ക്കേ​ണ്ട വേ​ഗം വി​ട്ടോ​ളാ​നായി​രു​ന്നു നി​ര്‍​ദേ​ശം. ഒ​ടു​വി​ല്‍ ഇ​വ​ര്‍​ക്ക് തി​രി​ച്ചു​പേ​കേ​ണ്ടി​വ​ന്നു. ഭ​ട്ട് റോ​ഡ് ബീ​ച്ചും പ​രി​സ​ര​വും ഇ​ങ്ങ​നെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഇ​റ​ങ്ങി​ന​ട​ക്കാ​ന്‍ പ​റ്റു​ന്ന സ്ഥ​ല​മ​ല്ല​ത്രെ. എ​ന്തി​നും ത​യ്യാ​റാ​യി വ​ന്ന ചെ​റു​പ്പ​ക്കാ​രെ ക​ണ്ട​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഭ​യ​മാ​യി.​ഇ​വ​ര്‍ സ​ദാ​ചാ​രം ക​ളി​ക്കാ​ന്‍ നി​ന്ന​തോ​ടെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​വി​ടെ നി​ന്നും പി​ന്‍​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഭ​ട്ട് റോ​ഡ് ബീ​ച്ചി​ലും പ​രി​സ​ര​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യു​വാ​ക്ക​ളും മ​റ്റും സം​ഘ​ടി​ച്ചു​നി​ന്ന് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.​പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും ഉ​ണ്ടാ​കാ​റു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്തെ ആ​ളു​ക​ളെ ക​ണ്ടാ​ല്‍ ‘ഞെ​ട്ടി​ച്ചു’​വി​ടു​ക​യും ഇ​വ​രു​ടെ വി​നോ​ദ​മാ​ണ്.

Read More

 ഡി​മാ​ൻ​ഡ് വ​ർ​ധി​ പ്പിച്ച് തെങ്ങ് കയറ്റക്കാരും ..! നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞു; തേങ്ങ‍യുടെ വി​ല കു​തി​ക്കു​ന്നു; കിലോയ്ക്ക് വില 45 മുതൽ 50​ വരെ; ഇളനീരിനും വെളിച്ചെണ്ണയ്ക്കും വില കൂടി

ച​ങ്ങ​രം​കു​ളം: നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല ക​ത്തി​ക്ക​യ​റി​യ​തോ​ടെ വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല കു​തി​ക്കു​ന്നു. വി​പ​ണി​യി​ൽ പ​ത്തും പ​തി​ന​ഞ്ചും രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന നാ​ളി​കേ​ര​ത്തി​ന് 45ഉം 50​ഉം ആ​ണ് കി​ലോ​യു​ടെ വി​ല. നാ​ളി​കേ​ര​ത്തി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ തെ​ങ്ങ് ക​യ​റു​ന്ന​വ​രു​ടെ​യും ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച് തു​ട​ങ്ങി​യ​ത് ഇ​ള​നീ​ർ വി​പ​ണി​യി​ലും വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 20ഉം 30​ഉം രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ഇ​ള​നീ​ർ 50 രൂ​പ വ​രെ​യാ​ണ് നി​ല​വി​ലെ വി​ൽ​പ്പ​ന. പാ​ത​യോ​ര​ങ്ങ​ളി​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ ഇ​ള​നീ​ർ ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും വി​ൽ​പ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ഇ​ള​നീ​ർ ല​ഭി​ക്കാ​ത്ത​ത് ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​ളി​കേ​ര​ത്തി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ വെ​ളി​ച്ചെ​ണ്ണ വി​ല​യും കു​തി​ച്ച് ക​യ​റു​ക​യാ​ണ് 190 ഉ​ണ്ടാ​യി​രു​ന്ന വെ​ളി​ച്ചെ​ണ്ണ കി​ലോ​ക്ക് 210 രൂ​പ ആ​യി​ട്ടു​ണ്ട്. വി​ല​യി​ല്ലാ​തി​രു​ന്ന നാ​ളി​കേ​ര കൃ​ഷി​യെ ക​ർ​ഷ​ക​ർ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തും നാ​ളി​കേ​ര​ത്തി​ന്‍റെ വി​ള​വ് കു​റ​ഞ്ഞ​തും നാ​ളി​കേ​ര​ത്തി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് പെ​ട്ടെ​ന്നു​ള്ള വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രും…

Read More

പോ​ലീ​സോ, കെ​എ​സ്ആ​ര്‍​ടി​സി​യോ..? എ​ല്ലാം നി​യ​മ​ത്തി ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ എ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി; കേ​മ​ന്‍​മാ​ര്‍ ആ​രെ​ന്ന് ഇ​നി കോ​ട​തി തീ​രു​മാ​നി​ക്കും

കോ​ഴി​ക്കോ​ട്: അ​ര്‍​ധ​രാ​ത്രി വി​ദ്യാ​ര്‍​ഥി​നി​യെ ഇ​റ​ക്കാ​തെ പാ​ഞ്ഞ മി​ന്ന​ല്‍ ബ​സ് ജീ​വ​ന​ക്കാ​രു​ടെ കേ​സ് കോ​ട​തി​യി​ല്‍ . പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ത​യാ​റാ​വാ​തി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ഇ​നി കോ​ട​തി ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും.​കേ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ നി​ര​ന്ത​രം സ​മ​ര്‍​ദം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ന​ട​പ​ടി. ജീ​വ​ന​ക്കാ​ര്‍ ഇ​നി കോ​ട​തി​യി​ല്‍ നേ​രി​ട്ടോ വ​ക്കീ​ല്‍ വ​ഴി​യോ ഹാ​ജ​രാ​കേ​ണ്ടി​വ​രും. ര​ണ്ടി​ട​ത്ത് പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും ബ​സ് നി​ര്‍​ത്താ​തെ പോ​യ​തും കെ​സെ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ത​യ്യാ​റാ​വ​ത്ത​തും നി​യ​മ സം​വി​ധാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യാ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശം. ഫ​ല​ത്തി​ല്‍ വി​ഷ​യം ര​ണ്ട് വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഈ​ഗോ ക്ലാ​ഷി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ചോ​മ്പാ​ല പോ​ലീ​സി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ച്ച​താ​യി ആ​രോ​പ​ണ വി​ധേ​യ​രാ​യ​ജീ​വ​ന​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ സ​ര്‍​വീ​സ് ബു​ക്കി​ല്‍ അ​ത് രേ​ഖ​യാ​യി​മാ​റു​ക​യും ചെ​യ്യും. ത​ങ്ങ​ള്‍ കൈ​കാ​ണി​ച്ചാ​ലും മി​ന്ന​ല്‍ ബ​സ്…

Read More