കോഴിക്കോട്: സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ ആഡംബര കാര്‍ ജനജാഗ്രതാ യാത്രയ്ക്കായി ഉപയോഗിച്ച വിഷയം വിശദീകരിക്കാനൊരുങ്ങി സിപിഎം. വിഷയത്തിൽ വീഴ്ച സമ്മതിച്ച സിപിഎം, ഇത് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് താമരശേരി ഏരിയ കമ്മിറ്റി യോഗം വിളിച്ചു. വൈകിട്ട് കൊടുവള്ളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നാണു കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ പൊതുവികാരമെന്നാണ് വിവരം. എൽഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കൻ മേഖലയിൽ ജാഥാക്യാപ്റ്റനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും, ഉദ്ഘാടന കേന്ദ്രമായ കാസര്‍ഗോഡ് നിന്ന് ഏര്‍പ്പെടുത്തിയതാണെന്നു നേതൃത്വം പറയുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ചശേഷം സ്വീകരണം നല്‍കും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയാറാക്കിയിരുന്നു. എന്നാല്‍, വാഹനം തകരാറിലായതിനേ തുടര്‍ന്നാണ് പ്രാദേശിക നേതൃത്വം പകരം സംവിധാനമായി ആഡംബര കാര്‍ എത്തിച്ചത്. എങ്കിലും വിവാദത്തിന് ഇടായാക്കിയേക്കാവുന്ന വാഹനം ഉപയോഗിച്ചതില്‍ പ്രാദേശിക നേതൃത്വത്തിനു…
Read MoreCategory: Kozhikode
വീടുകളിലെ രക്തക്കറയുടെ രഹസ്യം പനമരം പോലീസ് കണ്ടെത്തി; പ്രതിയെ കണ്ടെ ത്താൻ പോലീസിന് കിട്ടിയ തെളിവ് കേട്ടാൽ നിങ്ങൾ
നടവയൽ: ചിറ്റാലൂർക്കുന്നിലെ നാലോളം വീടുകളിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പനമരം പോലീസ് രംഗത്ത്. മദ്യലഹരിയിൽ വീടുകളിൽ അതിക്രമിച്ചുകയറിയ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എള്ളക്കാട്ട് കോളനിയിലെ എം.വി. മഹേഷ് (21)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹേഷ് മദ്യലഹരിയിൽ ജനൽചില്ല് തകർത്തപ്പോൾ സംഭവിച്ച കാലിലെ മുറിവാണ് ചോരക്കറകൾക്ക് പിന്നിലെ രഹസ്യമെന്നും പോലീസ്. പനമരം എസ്ഐ ഉബൈദത്ത്, സിപിഒ ബിനോയി തുടങ്ങിയവരാണ് പ്രതിയെപിടികൂടിയത്.കഴിഞ്ഞയാഴ്ചയാണ് നടവയൽ ഗ്രാമത്തയാകെ ഭീതിയിലാഴ്ത്തിയ സംഭവം നടക്കുന്നത്. നടവയൽ ചിറ്റാലൂർക്കുന്നിലെ പറപ്പള്ളി മത്തായിയുടെ വീട്ടിലാണ് ആദ്യം രക്തക്കറ കാണുന്നത്. വീടിന്റെ മുറ്റത്തും ശുചിമുറിയുടെ പരിസരത്തുമെല്ലാം രക്തക്കറ കണ്ടിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം തൊട്ടടുത്ത സ്ഥലത്തെ ചെന്പകശ്ശേരി ഇന്ദിര വിജയന്റെ വീട്ടിലും രക്തം തളംകെട്ടിക്കിടക്കുന്ന നിലയിൽ കാണപ്പെട്ടതോടെ പ്രദേശവാസികൾ ഭയാശങ്കയിലായി. ഇന്ദിരയുടെ വീട് ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. ആ വീട്ടിലാണ് രക്തക്കറ കണ്ടെത്തിയത്. തുടർന്ന്…
Read More“ഞാനിപ്പോൾ ഏറെ നേരം ഉറങ്ങും, രാവിലെ ഒമ്പതിനേ എഴുന്നേൽക്കാറുള്ളു’; എഴുത്തുകാരന്റെ അവസാനനാളുകൾ ഏകാന്തവാസം
കോഴിക്കോട്: ഞാനിപ്പോൾ ഏറെ നേരം ഉറങ്ങും. രാവിലെ ഒന്‍പതു മണിക്കേ എഴുന്നേൽക്കാറുള്ളു…’’ മലയാളത്തിെന്റെ വലിയ കഥാകാരൻ തന്നെ കാണാൻ എത്തിയവരോട് പറഞ്ഞ വാക്കുകളാണിത്. അതെ ഒരുകാലത്ത് പുലരിയെ വരവേൽക്കാൻ ഒരുങ്ങിനിന്ന എഴുത്തുകാരൻ അവസാനനാളുകളിൽ മാനസികമായും ശാരീരികമായും ഏറെ തളർന്ന അവസ്ഥയിലായിരുന്നു. നാഗരിക ജീവിതം അത്രത്തോളം അദ്ദേഹത്തെ മാറ്റിയിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള സായാഹ്നം അദ്ദേഹത്തിന് നുഷ്ടപ്പെട്ടു. നാലു ചുമരുകൾക്കുള്ളിൽ ആയതോടെ ആ ്എഴുത്തുകാരന്റെ മനസ്സ് വിങ്ങി. ശരിക്കും പറഞ്ഞാൽ ജീവിതത്തോടുളള വിരക്തി അദ്ദേഹത്തെ പിടികൂടിയിരുന്നു. ബിജെപിക്കുവേണ്ടി മൽസരരംഗത്തിറങ്ങിയത് ചോദിച്ചാൽ ആ ചിരിമാത്രമായിരുന്നു മറുപടി. അതൊക്കെ അത്രവലിയ കാര്യമാണോ എന്നമട്ടിൽ. 2014െൻറ അവസാന മാസങ്ങളിൽ ജീവിതം കൈവിട്ടുപോകുമെന്ന ഭയത്തിൽ മക്കളും മരുമക്കളും അദ്ദേഹത്തെ സ്നേഹത്തണലിലാക്കുകയായിരുന്നു. മകൾ നാസിമയുടെയും മരുമകൻ ജലീലിെൻറയും സംരക്ഷണത്തിലാണ് കഥാകാരൻ അവസാനനാളുകളിൽ കഴിഞ്ഞിരുന്നത്. കൂട്ടുകാരുടെ അവസാനിക്കാത്ത ഒഴുക്കുകൾ, വർത്തമാനങ്ങൾ, യാത്രകൾ, അതെല്ലാം വിട്ടെറിഞ്ഞാണ് അദ്ദേഹം നടക്കാവ് പണിക്കർ റോഡിലെ…
Read Moreഎളുപ്പത്തിൻ പറ്റിക്കാൻ വേണ്ടി..! സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം നൽകിയത് ചതുരശ്ര അടിയിൽ ; പിവി അൻവറിന്റെ പേരിൽ പരിധിയിൽ കൂടുതൽ ഭൂമിയുള്ളതായി പരാതി
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവർ നിയമലംഘനം നടത്തിയതായി മലപ്പുറം വിവരാവകാശ കൂട്ടായ്മ. തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിനാണ് ആരോപണം. ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്ക് ഏഴര ഏക്കറും അഞ്ചംഗ കുടുംബത്തിന് 15 ഏക്കറുമാണ് കൈവശം വയ്ക്കാവുന്നത്. എന്നാൽ 207. 84 ഏക്കർ ഭൂമി കൈവശം ഉണ്ടെന്നാണ് എംഎൽഎ സത്യവാങ്ങ്മൂലം നൽകിയത്. മത്സരാർഥികൾ തങ്ങളുടെ ഭൂമിയുടെ അളവ് ഏക്കറിൽ രേഖപ്പെടുത്തുന്പോൾ നിയമലഘനം പെട്ടെന്ന് ശ്രദ്ധയിൽ പെടാതിരിക്കാനായി 440 ചതുരശ്രയടി ഒരു സെന്റ് എന്ന നിലയിലാണ് ഭൂമിയുടെ അളവ് കണാക്കാക്കി നൽകിയത്. എംഎൽഎ കൈവശം വച്ച് അനുഭവിക്കുന്ന പരിധിയിൽ കൂടുതലുള്ള ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറാവണം എന്നാവശ്യപ്പെട്ട് കേരള ഗവർണർക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്. കേരളത്തിലെ ഭൂരിപക്ഷം എംഎൽഎമാരും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന സത്യവാങ്ങ്മൂലങ്ങൾ പിന്നീട് പരിശോധിക്കുന്നില്ല. വിവരാവകാശ പ്രവർത്തകരായ…
Read Moreഉനൈസിന്റെ നഗ്നത പ്രദർശനം ഇനി ചുമരുകൾക്കുള്ളിൽ..! വിദ്യാർഥിനികൾക്കുനേരെ നഗ്നതാപ്രദർശനം:പ്രതിക്ക് രണ്ടു വർഷം തടവും പിഴയും
കോഴിക്കോട്: സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. കൂടത്തായി പൂവോട്ടിൽ കുന്നം വള്ളി ഉനൈസിനെ (24) യാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം തടയുന്നതിനുള്ള നിയമം (പോക്സോ) പ്രകാരമുള്ള പ്രത്യേക കോടതി ജഡ്ജി കെ. സുഭദ്രാമ്മ രണ്ട് കൊല്ലം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ അപമാനിക്കപ്പെട്ട മൂന്ന് കുട്ടികൾക്കും പതിനായിരം രൂപ വീതം വച്ച് നൽകണമെന്നും ഉത്തരവിലുണ്ട്. 2014 സപ്തംബർ 11 ന് വൈകുന്നേരം നാലിന് കോടഞ്ചേരി വേളംകോട് പൂളവള്ളി റോഡിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികൾക്കുനേരെ നഗ്നത കാട്ടിയെന്നാണ് കോടഞ്ചേരി പോലീസെടുത്ത കേസ്. കുട്ടികളടക്കം 10 സാക്ഷികളെ വിസ്തരിച്ചു.
Read Moreവാട്സ് ആപ്പ് കൂട്ടായ്മ ഇടപെട്ടു ബസിൽ കയറാൻ വിദ്യാർഥികൾ വരി നിൽക്കേണ്ട; നാട്ടുകാരും ജീവനക്കാരും തമ്മിൽ സംഘർഷം
മുക്കം: വിദ്യാർഥികൾക്ക് യാത്ര അവകാശങ്ങൾ സംബന്ധിച്ച രേഖ വിതരണം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ബസിൽ കയറാൻ വിദ്യാർഥികൾ വരിനിൽക്കേണ്ടതില്ലന്ന കോടതി ഉത്തരവ് ഫോട്ടോസ്റ്റാറ്റെടുത്ത് വിതരണം ചെയ്തത് ബസ് ജീവനക്കാരെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ നോട്ടീസ് വിതരണം ചെയ്ത എന്റെ മുക്കം വാട്സ് ആപ്പ് കൂട്ടായ്മക്കെതിരെ ഒരു പറ്റം ജീവനക്കാർ തിരിഞ്ഞു. ഇത് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ മുക്കം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വിതരണത്തിനിടെ കുട്ടികൾ വരിനിൽക്കുന്നത് കണ്ട നാട്ടുകാർ വിദ്യാർഥികളോട് ബസിൽ കയറാൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ മുക്കം – കോഴിക്കോട് റൂട്ടിലോടുന്ന ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. ഇതോടെ മുക്കം പോലീസ് സംഭവസ്ഥലത്തെത്തുകയും നാട്ടുകാരോടും ബസ് ജീവനക്കാരോടും പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. മുക്കം എസ്ഐ എ. അഭിലാഷിന്റെ നേതൃത്വത്തിൽ…
Read Moreവ്യത്യസ്തനാമൊരു അധ്യാപകനെ നാട്ടുകാർ തിരിച്ചറിയുന്നു…! സ്കൂളിനെ സ്വന്തം വീടായും വിദ്യാർഥികളെ മക്കളായും കാണുന്ന പ്രിൻസിപ്പൽ രജ്ഞിത്തിന്റെ വിശേഷങ്ങളിലൂടെ…
സ്വന്തം ലേഖകൻ കോഴിക്കോട്: സർക്കാർ സ്കുളിനെ സ്വന്തം വീടാക്കി കൊണ്ടുനടക്കുകയാണ് ഈ അധ്യാപകൻ. വിദ്യാർഥികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ഇദ്ദേഹം അധ്യാപകർക്കിടയിലെ സ്വർണത്തിളക്കമാകുകയാണ്.സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പൽ എന്ന് പറയുന്പോൾ പലരുടെയും മനസിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ രൂപമാണ്. ഭയങ്കര കണിശക്കാരനായ, കുട്ടികൾക്കെല്ലാം പേടിയുള്ള ഒരു മാഷ്. എന്നാൽ ഇങ്ങനെയുള്ള മാഷുമാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് നാദാപുരത്തിനടുത്തെ എരമല ഓർക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസ് സ്കൂളിലെ പ്രിൻസിപ്പൽ രഞ്ജിത്ത്. കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടയാൾ. കണ്ണൂർ ജില്ലയിലെ എരുവട്ടി സ്വദേശിയായ മാഷിന്റെ കുടുംബവും വാസസ്ഥലവുമെല്ലാം താൻ ജോലി ചെയ്യുന്ന സ്കൂൾ തന്നെയാണ്. സ്കൂളിലെ ലൈബ്രറിയുടെ ഒരു മൂലയിൽ തറയിലാണ് ഉറക്കം. ഇരുപത്തിഎട്ട് വർഷത്തെ ശീലത്തിലൂടെ പുരാതനകാലത്തെ ഗുരുകുല സന്പ്രദായത്തിന്റെ മഹിമയെ മാഷ് നമുക്ക് കാണിച്ച് തരുന്നു. മാറ്റങ്ങൾ കൊണ്ടുവരണമെന്ന പറയുകയല്ല ചെയ്തുകാണിക്കുകയാണ് ഈ അധ്യാപകൻ. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം എടുത്ത…
Read Moreകോഴിക്കോടിന്റെ പേരും പ്രശസ്തിയും അഭ്രപാളികളിലെത്തിച്ച പ്രിയ സംവിധായകനെ ഒന്നു കാണാൻ കഴിയാതെ ജന്മനാട്
കോഴിക്കോട്: കോഴിക്കോടിന്റെ പേരും പ്രശസ്തിയും അഭ്രപാളികളിലെത്തിച്ച പ്രിയ സംവിധായകനെ അവസാനമായി ഒരു നോക്കുകാണാൻ കഴിയാതെ കോഴിക്കോട് നഗരം. 63-ാം, വയസിൽ അദ്ദേഹത്തെ ആദരിച്ച ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുമെന്ന പ്രതീക്ഷ അവസാനനിമിഷം വരെ ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. തിരക്കഥാകൃത്തുക്കളായ ദാമോദരൻ മാസ്റ്റർ, ടി.എ. റസാഖ്, ടി.എ. ഷാഹിദ് എന്നിവർക്ക് വിടയേകിയ നഗരത്തിന് പക്ഷെ ഐ.വി.ശശി എന്ന പ്രിയ സംവിധായകന് വിടയേകാനുളള അവസരം ലഭിച്ചില്ല. സംവിധായകനും സുഹൃത്തുമായ രഞ്ജിത്ത് കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടുവരണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ അത് ഒറ്റപ്പെട്ട ശബ്ദമായി ഒതുങ്ങി. ചെന്നെയിൽ നിന്നു മൃതദേഹം ഇവിടെ എത്തിക്കാനുളള ബുദ്ധിമുട്ടും കുറേക്കാലമായി ജന്മനാട്ടിൽ നിന്നു മാറിത്താമസിക്കുന്നതും മൃതദേഹം ഇങ്ങോട്ടുകൊണ്ടുവരേണ്ടെന്ന നിലപാടിലേക്ക് ബന്ധുക്കളെ എത്തിച്ചു. ശശിയുടെ വേർപാടിൽ കോഴിക്കോട് ടൗണ്‍ഹാളിൽ 27 ന് വൈകിട്ട് അഞ്ചിന് അനുശോചന യോഗം ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കലാകാരന്മാരെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുളള കോഴിക്കോടിനെ…
Read Moreകോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ പ്രതിക്ക് അധോലോക ബന്ധം; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
വടകര: വില്യാപ്പള്ളിയിൽ നിന്നു കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായ യുവാവിന് അധോലോക ബന്ധം. പോലീസിനെ വെട്ടിച്ച് മംഗലാപുരത്തെ ക്രിമിനലിന്റെ ഒത്താശയിൽ കഴിഞ്ഞ പ്രതി ഖത്തറിലേക്കു കടക്കാൻ ശ്രമിക്കുന്പോഴാണ് വലയിലായത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നു പിടികൂടിയ വില്യാപ്പള്ളി രാമത്ത് നസീഫിനെ വടകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കുറേകാലമായി നാടുമായി പറയത്തക്ക ബന്ധമില്ലാത്ത ഇയാൾ ഇക്കഴിഞ്ഞ പതിനേഴിനു വൈകുന്നേരമാണ് കോളജ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയത്. കോളജ് വിട്ട് വില്യാപ്പള്ളി കുളത്തൂർ റോഡിലൂടെ നടന്നുപോകുന്പോൾ പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. ഉടൻ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ സമർഥമായ നീക്കത്തിലാണ് മംഗലാപുരം ഉള്ളാളിൽ നിന്ന് വിദ്യാർഥിനിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ അടുത്ത ദിവസം തന്നെ നാട്ടിലേക്കു കൊണ്ടുവന്നു. പ്രതി നസീഫ് ഗോവയിലേക്കു കടന്നുകളഞ്ഞിരുന്നു. മംഗലാപുരം, ഗോവ, മുംബൈ എന്നിവിടങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പറയുന്നു. പെണ്‍കുട്ടിയെ ഗോവയിലേക്കു…
Read Moreപുനത്തിൽ കുഞ്ഞബ്ദുളള ഗുരുതരാവസ്ഥയിൽ ; ശ്വാസതടസ്സത്തെ തുടർന്ന് ആരോഗ്യനിലവഷളായതായി ആശുപത്രി അധികൃതർ
കോഴിക്കോട്: എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുളളയെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെതഒുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലവഷളായതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read More