വടകര : ക്ഷീര കർഷകരുടെ അടിയന്തര പ്രധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ കേരള പിറവി ദിനത്തിൽ ക്ഷീര കർഷകന്റെ ചങ്ങല ബന്ധന സമരം ജനശ്രദ്ധയാകർഷിച്ചു. ഒഞ്ചിയത്തെ ക്ഷീര കർഷകൻ ശിവശങ്കരനാണ് വടകര ഗാന്ധി പ്രതിമക്ക് സമീപം വ്യത്യസ്തമായ സമരം നടത്തിയത്. സംസ്ഥാന സർക്കാർ ക്ഷീരകർഷകരിൽ നിന്നു വിഹിതമായി 20 രൂപ വാങ്ങുന്നുണ്ട്. എന്നാൽ ഇതുവരെ നൽകി വന്ന നാമമാത്ര പെൻഷൻ പോലും നിർത്തിവെക്കുകയാണ് ചെയ്തത്. പെൻഷൻ നിർത്തലാക്കിയത് കർഷകർക്ക് ഇരുട്ടടിയായി മാറിയെന്ന് ശിവശങ്കരൻ പറഞ്ഞു. ക്ഷീര കർഷകരെ പുഞ്ചിരിതൂകി വഞ്ചിക്കുകയാണ് മിൽമയും പാൽവിതരണ സംഘങ്ങളുമെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. സഹകരണ സംഘങ്ങൾക്ക് വലിയ വരുമാനം ലഭിക്കുന്പോൾ കർഷകനു തുച്ചമായ സംഖ്യയാണ് കിട്ടുന്നത്. ക്ഷീരകർഷകർക്ക് ആനുകൂല്യം നൽകുന്നതിൽ സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നതെന്നും ശിവശങ്കരൻ പറയുന്നു. 60 കഴിഞ്ഞ എല്ലാ ക്ഷീര കർഷകർക്കും പെൻഷൻ അനുവദിക്കുക, കാലിത്തീറ്റ വില…
Read MoreCategory: Kozhikode
വെല്ലുവിളികൾ തുടരുന്നു..! ആത്മാർഥതയുണ്ടെങ്കിൽ തോമസ് ചാണ്ടിയെ പുറത്താക്കാൻ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
കാസർഗോഡ്: നെൽവയൽ-നീർത്തട നിയമ ലംഘനം നടത്തിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടുപ്രതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോഡ് പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ രക്ഷപെടുത്തുന്നത്. മന്ത്രിയുടെ പരാമർശത്തിനു അദ്ദേഹത്തെ മുഖ്യമന്ത്രി ശാസിക്കാൻ അദ്ദേഹമെന്താ കൊച്ചു കുട്ടിയാണോ. മന്ത്രി കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണ്. പുറത്താക്കാൻ മുഖ്യമന്ത്രിക്ക് ആത്മാർഥതയുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മന്ത്രിയെ സംരക്ഷിക്കുന്നതുകൊണ്ട് തോമസ് ചാണ്ടി കേസിൽ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം വർധിക്കുകയാണ്. മുഖ്യമന്ത്രി നടത്തിയിരിക്കുന്നതു ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതു കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. താൻ വിജിലൻസിനു നൽകിയ ഒരു പരാതികളിേ·ലും ഒരു നടപടിയുമില്ല. സർക്കാരിന് ആവശ്യമുള്ള സ്ഥലങ്ങളിൽ പെട്ടെന്നൊരു നിയമോപദേശം. താനുൾപ്പെടെ ആലപ്പുഴയിലെ മന്ത്രിയുടെ സ്ഥലം കണ്ടു ബോധ്യപ്പെട്ടതാണ്. ഒരിഞ്ചു ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ രാജിവയ്ക്കുമെന്നു പറഞ്ഞ മന്ത്രിയുടേത് അധാർമികമായ…
Read Moreപടയൊരുക്കം എന്നാൽ എന്ത്? കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരത്തെ സംയോജിപ്പിച്ചു കൊണ്ടുള്ള യാത്രയെന്ന് ചെന്നിത്തല
കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള യാത്രയാണ് പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ രോക്ഷം ശക്തമായ കാലമാണ്. ഇത് ഉയർത്തിപ്പിടിച്ചായിരിക്കും പടയൊരുക്കമെന്നും ചെന്നിത്തല പറഞ്ഞു. “പടയൊരുക്കം” സംസ്ഥാന ജാഥയ്ക്ക് ഇന്നു വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ പതാക കൈമാറി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി യാത്ര ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, സി.പി.ജോൺ, ജി.ദേവരാജൻ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കൾ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
Read Moreനോ പാർക്കിംഗ് ..! ഗതാഗതം കൂടുതൽ സുഗമമാക്കാൻ നാളെ മുതൽ വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്താനാകില്ല
കോഴിക്കോട്: നാളെ മുതൽ വയനാട് ചുരത്തിൽ വാഹനങ്ങൾ നിർത്താനാകില്ല. ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പാർക്കിംഗ് നിരോധിക്കാൻ തീരുമാനിച്ചത്. നിരോധനം നിലവിൽ വന്നാൽ വൈത്തിരി ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടേണ്ടി വരും. പാർക്കിംഗ് നിരോധിക്കുന്നതോടെ ചുരത്തിലെ ഗതാഗതം കൂടുതൽ സുഗമമാകും എന്നാണ് വിലയിരുത്തുന്നത്. ലക്കിടിയിൽ വാഹനപാർക്കിംഗിന് സൗകര്യം നൽകി വ്യൂപോയിന്റിലേക്ക് സഞ്ചാരികൾക്ക് നടന്നുപേകാനുള്ള സൗകര്യം ഉണ്ടാക്കും. ചുരത്തിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരുജില്ലകളിലെയും കളക്ടർമാരും ജനപ്രതിനിധികളും അടക്കം ചേർന്ന യോഗത്തിലാണ് വാഹനപാർക്കിംഗ് നിമരാധിക്കാൻ തീരുമാനിച്ചത്. ചുരത്തിൽ പ്രത്യേകിച്ച് ഒൻപതാം വളവിൽ ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തുണ്ടാക്കുന്ന ഗതാഗത തടസത്തിന് ഈ തീരുമാനം ഒരു പരിധിവരെ സഹായകമാകും.
Read Moreനാളെ വ്യപാരമേഖല നിശ്ചലമാകും..!വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 24മണിക്കൂർ കടയടപ്പ് സമരം
കോഴിക്കോട്: നാളെ സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ കടയടപ്പുസമരം.ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, വാടക-കുടിയാൻ നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്റെ ഭാഗമായി കടകൾ ഒഴുപ്പിക്കുന്പോൾ ജോലി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. നാളെ കോഴിക്കോട് പാളയത്തെ പച്ചക്കറി മാർക്കറ്റും തുറന്നു പ്രവർത്തിക്കില്ലെന്ന് കച്ചവടക്കാർ അറിയിച്ചു.
Read Moreഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി വീട്ടമ്മ; സംഭവത്തെക്കുറിച്ച് റംസിന പറയുന്നത്
പഴയങ്ങാടി(കണ്ണൂർ): ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആൺ സുഹൃത്തിനെ തേടി വീടു വിട്ടിറങ്ങിയ കോഴിക്കോടുകാരിയായ വിദ്യാർഥിനിയെ കണ്ണപുരം സ്വദേശിനി തന്ത്രപൂർവം രക്ഷപ്പെടുത്തി. വിദ്യാർഥിനി കഴിഞ്ഞ ദിവസമാണു വീട് വിട്ടിറങ്ങിയത്. ബസ് മാർഗം കണ്ണൂരിലെത്തിയ വിദ്യാർഥിനി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ചു. ബസ് സ്റ്റാൻഡിനടുത്തുവച്ചു കണ്ണപുരം സ്വദേശിനി ബി. റംസിനയെ പരിചയപ്പെട്ടാണ് വഴി ചോദിച്ചത്. എന്നാൽ, വിദ്യാർഥിനിയുടെ സംഭാഷണത്തിൽ സംശയം തോന്നിയ റംസീന കൂടുതൽ കാര്യങ്ങൾ ചോദിച്ചു. എന്നാൽ, ഒന്നിനും കൃത്യമായ മറുപടി പറയാതെ വിദ്യാർഥിനി ഒഴിഞ്ഞു മാറി. എന്നാൽ, നിർബന്ധിച്ചതോടെ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തനിക്കു ബംഗളൂരുവിലേക്കാണു പോകേണ്ടത്. ഫേസ്ബുക്ക് വഴി ഒരാളെ പരിചയപ്പെട്ടിരുന്നു. അയാളെ കാണാനാണു വീടു വിട്ട് ഇറങ്ങിയത്. പോരുന്ന കാര്യം ഫേസ്ബുക്ക് വഴി കാമുകനെ അറിയിച്ചു. എന്നാൽ, അപ്പോൾ അയാൾ എന്നെ വേണ്ടെന്നു പറഞ്ഞതായും വിദ്യാർഥിനി അറിയിച്ചു. തിരികെ വീട്ടിലേക്കു പോകാൻ റംസീന ഉപദേശിച്ചപ്പോൾ…
Read Moreആരിത് പറയുന്നതെന്നറിയാമോ..! മന്ത്രിക്കും എംഎൽഎ മാർക്കുമെതിരേയുമുള്ള ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് എംഎം മണി
കോഴിക്കോട്: വൈദ്യുതി ചാർജ് വർധന സംബന്ധിച്ചുവന്ന വാർത്തയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മന്ത്രി എം.എം. മണി. വൈദ്യുതി ചാർജ് തീരുമാനിക്കുന്നത് വൈദ്യുതി ബോർഡല്ല. റെഗുലേറ്ററി കമ്മീഷനാണ്. തനിക്ക് ഇതിനെ പറ്റിവിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും താൻ വിവരം അറിയുന്നത് പത്രത്തിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. ഒരു മന്ത്രിക്കെതിരേയും എംഎൽഎമാർക്ക് എതിരെയുമുള്ള ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അനെർട്ട് ഏർപ്പെടുത്തുന്ന സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. ആരോപണങ്ങളെപ്പറ്റി പഠിച്ചിട്ട് നടപടികൾ എടുക്കുമെന്നും കാര്യങ്ങൾ വിശദമായി പഠിക്കാതെ പ്രതികരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreപ്രവാസ ജീവിതവും തുണയായില്ല; ഒടുക്കം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തിയ കരനെല്‍ കൃഷിയില്‍ നേട്ടം കൊയ്തു ഉമ്മർ
കരുവാരക്കുണ്ട്: ഒരു പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട യുവാവ് നടത്തിയ കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ്. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയായ തോര കണ്ടന് ഉമ്മറാണ് വേറിട്ട കൃഷിയിലൂടെ ജനശ്രദ്ധ നേടിയത്. പതിനൊന്നു വര്‍ഷത്തിലധികം ജിദ്ദയില്‍ ടെയ്ലറിംഗ് ജോലി ചെയ്തിട്ടും ഉമ്മറിന് കാര്യമായ സാമ്പത്തിക നേട്ടം കൈവരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് പാരമ്പര്യ കൃഷിയിലേക്ക് ഉമ്മര്‍ കാല്‍വെപ്പ് നടത്തിയത്. കണ്ണത്തിനു സമീപം ചീനിപ്പാടത്ത് ആറ് ഏക്കര്‍ തരിശു സ്ഥലം സ്വകാര്യവ്യക്തിയില്‍ നിന്ന് പാട്ടത്തിനെടുത്താണ് ഉമ്മര്‍ കൃഷി ആരംഭിച്ചത്. രണ്ടേക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. ബാക്കി നാലേക്കറില്‍ മഞ്ഞള്‍, ചേന, ചേമ്പ്, വാഴ, ഇഞ്ചി പച്ചക്കറികള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. ഇവയില്‍നിന്നും വന്‍തോതില്‍ വിളവു ലഭിച്ചുവെങ്കിലും ഉല്പന്നങ്ങള്ക്ക് ന്യായവില ലഭിച്ചിരുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ നന്നേ…
Read Moreപരാതി അന്വേഷിക്കാനെത്തിയ ഓട്ടോ ഡ്രൈവർക്ക് എസ്ഐയുടെ വക ക്രൂരമർദനം; ഗുരുതര പരുക്കുകളോടെ മനോജ് ജില്ലാആശുപത്രിയിൽ
വടകര : തനിക്കെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ആളെ എസ്ഐ മർദ്ദിച്ചതായി പരാതി. ഓട്ടോഡ്രൈവർ മേപ്പയിൽ കക്കുഴി പറന്പത്ത് മനോജിനാണ് (48) മർദനമേറ്റത്. പരിക്കേറ്റ മനോജിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് എസ്ഐ വിളിപ്പിച്ചതനുസരിച്ചാണ് മനോജ് വടകര പോലീസ് സ്റ്റേഷനിലെത്തിയത്. എസ്ഐ പുറത്തു പോയതിനാൽ അവിടെ ഇരിക്കാൻ സ്റ്റേഷനിലെ മറ്റു പോലീസുകാർ നിർദേശിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് ചോദിച്ചപ്പോൾ എസ്ഐ വരാൻ വൈകുമെന്നും വൈകുന്നേരം നാലു മണിക്ക് വരണമെന്നും ആവശ്യപ്പെട്ടു. പിന്നീട് അഞ്ചു മണിക്ക് തന്റെ ബന്ധുവിനോടൊപ്പം മനോജ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും മനോജിന്റെ അയൽവാസിയായ പരാതിക്കാരനും സ്റ്റേഷനിലുണ്ടായിരുന്നു. ഇവരുടെമുന്നിൽ വച്ച് പരാതിയെ കുറിച്ച് ചോദിച്ചതോടെ എസ്ഐ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് മനോജ് പറയുന്നത്. അയൽവാസിയായ പരാതിക്കാരൻ മാലിന്യം പരിസരത്ത് തള്ളുന്നതിനെ മനോജിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ…
Read Moreകാമുകിയെ കാണാൻ വനിതാ ഹോസ്റ്റലിൽ എത്തിയ എസ് ഐ വിദ്യാർഥിയെ മർദിച്ച സംഭവം: എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മാർച്ച്
കോഴിക്കോട്: വനിത ഹോസ്റ്റലിനടുത്ത് വച്ച് വിദ്യാർഥിയെ എസ്ഐ മർദിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികളുടെ മാർച്ച്. കോഴിക്കോട് മെഡിക്കൽ കോളജ് എസ്ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് മർദനത്തിൽ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ വിദ്യാർഥിക്ക് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആരോപണം എസ്ഐ നിഷേധിച്ചിരുന്നു.
Read More