കോഴിക്കോട്: അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ബിജുല(42)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്നശ്ശേരി കുനിയംകോട് ചാത്തുകുട്ടിയുടെ മകളാണ്. വൃക്കരോഗിയായ ബിജുല ഡയാലിസിസിന് വിധേയയായിരുന്നു. രോഗം മൂലമുണ്ടായ മാനസികവിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്ന് കരുതുന്നു. പോലീസ് ജോലി ലഭിക്കുന്നതിന് മുന്‍പേ തന്നെ ഇവർ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.
Read MoreCategory: Kozhikode
രാത്രിയിൽ വീട്ടിലെത്തിയ മുഖം മൂടി സംഘം വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ അഴിച്ചു വാങ്ങി ; മാവോവാദികളെന്ന് ഭീഷണിപ്പെടുത്തി യാണ് കവർച്ച നടത്തിയത്;വീട്ടിലുണ്ടായിരുന്ന എയർ ഗണ്ണും സംഘം അപഹരിച്ചു
പനമരം: മൂന്നംഗ മുഖംമൂടി സംഘം ആഭരണങ്ങളും പണവും കവർന്നു. പുഞ്ചവയൽ പരിയാരം പദ്മനാഭൻ നന്പ്യാരുടെ വീട്ടിൽനിന്നാണ് രണ്ടര പവന്റെ ആഭരണങ്ങളും അര ലക്ഷം രൂപയും കവർന്നത്. വീട്ടിലുണ്ടായിരുന്ന എയർ ഗണ്ണും സംഘം അപഹരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഈ സമയം പദ്മനാഭൻ നന്പ്യാരും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി ഒന്‍പതോടെയാണ് മുഖംമൂടികൾ വീട്ടിൽ എത്തിയത്. മാവോവാദികളെന്ന് വിരട്ടി പദ്മനാഭൻ നന്പ്യാരുടെ ഭാര്യ അണിഞ്ഞിരുന്ന രണ്ട് പവന്റെ മാലയും അര പവന്റെ കമ്മലും സംഘം അഴിച്ചുവാങ്ങുകയായിയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് മുഖംമൂടികൾ അപഹരിച്ച പണം. രണ്ട് മണിക്കൂറോളമാണ് സംഘം ഒറ്റപ്പെട്ട പ്രദേശത്തുള്ള വീട്ടിൽ തങ്ങിയത്. കവർച്ചക്കാർ പോയതിനുശേഷം പദ്മനാഭൻ നന്പ്യാർ ഫോണ്‍ ചെയ്താണ് സംഭവം സമീപവാസികളെയും ബന്ധുക്കളെയും അറിയിച്ചത്. പനമരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreമാതാപിതാക്കൾക്കൂടി പഠിക്കട്ടെ..! ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് മോട്ടോർ വകുപ്പിന്റെ ഏകദിന ക്രഷ് കോഴ്സ്; 18 ൽ താഴെയുള്ള വർ കുറ്റം ചെയ്താൽ മാതാപിതാക്കളും ക്ളാസ്
കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ പാലിക്കാൻ മടിക്കുന്നവർക്ക് ട്രാഫിക് സംസ്കാരത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്നതിനായി ഏകദിന ക്രാഷ് കോഴ്സുമായി ട്രാഫിക് പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് നിശ്ചിത ഫൈൻ മാത്രം ഈടാക്കുന്ന നടപടി വേണ്ടത്ര ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബോധവൽക്കരണ ക്ളാസിനെക്കുറിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിച്ചത്. തുടർന്ന് ഒരു വർഷം മുന്‍പ് ഏകദിന ക്രാഷ് കോഴ്സ് ആരംഭിച്ചു. എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ്ങ് ട്രെയിനിങ്ങ് ആൻഡ് റിസർച്ച് സെന്ററിലാണ് ഒരു ദിവസത്തെ ശാസ്ത്രീയമായ ക്ളാസ് നൽകുന്നത്. റിട്ടയർഡ് ആർടിഒ, റോഡ് നിയമങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവരാണ് ക്ളാസിന് നേതൃത്വം നൽകുന്നത്. ഫൈനിനൊപ്പം 250 രൂപയാണ് ഈ കോഴ്സിന് ഈടാക്കുന്ന തുക. ഒരു ദിവസത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. വിവിധ നിയമലംഘനങ്ങളുമായി ട്രാഫിക്ക് പോലീസിന്റെ പിടിയിലാകുന്നവർ ഈ കോഴ്സ് പൂർത്തിയാക്കിയശേഷം…
Read Moreവ്യാജ രസീത്, മെഡിക്കൽ കോഴ: ബിജെപിയിലെ അച്ചടക്ക നടപടിയും വിവാദത്തിൽ; വാർത്ത ചോർത്തി നൽകിയതാണ് വലിയ അപരാധമായി കാണുന്നതെന്ന പ്രചാരണമാണ് പാർട്ടിക്കെതിരേയുള്ള വിവാദം
സ്വന്തം ലേഖകൻ കോഴിക്കോട്: പാർട്ടിയിൽ അച്ചടക്ക നടപടി തുടരുന്പോഴും ബിജെപി കേരളഘടകം പ്രതിസന്ധിയിൽ തന്നെ. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പ്രതിസ്ഥാനത്തുനിൽക്കേ, അതു ദേശീയമാധ്യമങ്ങളിൽ വരെ ചർച്ചയാകുന്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതാണ് വലിയ അപരാധമായി കാണുന്നതെന്ന പ്രചാരണമാണ് പാർട്ടിയെ കുഴക്കുന്നത്. ഇനിയും കടുത്ത നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നതെങ്കിലും അത് വാർത്ത നൽകിയവർക്കെതിരേ ആയിരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ദേശീയ കൗണ്‍സിൽ സമ്മേളനത്തിന്റെ മറവിൽ വ്യാജരസീത് ഉപയോഗിച്ച പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് മറുപടിപറയാൻ നേതൃത്വത്തിന് കഴിയുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണ, ബിജെപി മയ്യന്നൂർ ബൂത്ത് പ്രസിഡൻ്റ് ശശികുമാർ എന്നിവർക്കെതിരേ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. മാധ്യമങ്ങൾക്ക് ഒറിജിനൽ രസീത് ചോർത്തി നൽകിയെന്നാരോപിച്ചായിരുന്നു ഇത്. അപ്പോഴും കൃത്യമായ അന്വേഷണം ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്ന്് വാദിക്കുന്നവരാണ് പാർട്ടിയിൽ വലിയൊരുവിഭാഗം. ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജ്, ശ്രീ…
Read Moreഒഴിവായത് വർഗീയ സംഘർഷം..! വില്ല്വത്ത് ക്ഷേത്രം ആക്രമിച്ച അക്രമിയെ പിടികൂടാൻ സഹായിച്ച വേലായുധനെ ആദരിച്ചു ; നാട്ടുകാരുടെ മനസാന്നിധ്യത്താൽ ഒഴിവായത് ഒരു വർഗീയ സംഘർഷം
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രം ആക്രമിച്ച പ്രതിയെ പിടികൂടാൻ സഹായിച്ച പൂക്കോട്ടുംപാടം സ്വദേശി വേങ്കിടൻ വേലായുധനെ ആദരിച്ചു. മലപ്പുറം പോലീസിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എസ്പി ദേബേഷ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്തു. വേലായുധനെ പൊന്നാടയണിയിച്ചു ആദരിച്ചതിനോടൊപ്പം കാഷ് അവാർഡും നൽകി. വർഗീയ സംഘർഷത്തിലേക്കു നീങ്ങുമായിരുന്ന സംഭവം മന:സാന്നിധ്യത്തോടെ നേരിട്ട നാട്ടുകാരെ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അഭിനന്ദിച്ചു. ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ പ്രതിയെ പിടികൂടാൻ സഹായകമായതു വേലായുധന്റെ അവസരോചിതമായ ഇടപെടലായിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ അധ്യക്ഷനായിരുന്നു. അദ്ദേഹം പ്രതി മോഷണത്തിനായി ക്ഷേത്രത്തിൽ കയറിയതു മുതൽ പ്രതിയുടെ മുൻകാല കേസുകളെകുറിച്ചെല്ലാം വിശദീകരിച്ചു. നിലന്പൂർ സിഐ കെ.എം. ബിജു, എടക്കര സിഐ സന്തോഷ്, വാർഡ് അംഗം ശിവദാസൻ ഉള്ളാട് തുടങ്ങിയവർ പ്രസംഗിച്ചു. പൂക്കോട്ടുംപാടം എസ്ഐ അമൃത്രംഗൻ നന്ദി പറഞ്ഞു. പ്രദേശത്തെ വിവിധ എസ്ഐമാരായ ജ്യോതീന്ദ്രമാർ, അരുണ്‍കുമാർ,…
Read Moreഞങ്ങൾക്കും ജീവിക്കേണ്ടേ..! സബ്സിഡിയുടെ പേരിൽ തങ്ങളുടെ ചൂഷണം ചെയ്യുന്ന മിൽമ ഡയറിക്കുമുന്നിൽ തിരുവോണ നാളിൽ പട്ടിണി സമരത്തിനൊരുങ്ങി ക്ഷീരകർഷകർ
കൽപ്പറ്റ: സമഗ്ര ക്ഷീരകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ മിൽമ വയനാട് ഡയറിക്കുമുന്നിൽ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കർഷകരിൽനിന്ന് വാങ്ങുന്ന ഒരു ലിറ്റർപാലിന് 16 രൂപ 17 പൈസ ലാഭമുണ്ടാക്കുന്ന മിൽമ സബ്സിഡിയുടെ പേരു പറഞ്ഞും കർഷകരെ ചൂഷണം ചെയ്യുകയാണ്. സബ്സിഡി മുഴുവൻ എടുത്തുകളഞ്ഞ് ഉത്പാദകന് അധിക വില നൽകണം. 2016 സെപ്റ്റംബർ ഒന്നുമുതൽ 2017 ഓഗസ്റ്റ് 31 വരെ അളന്ന പാലിന് 10 രൂപ അധിക വില ബോണസായി അനുവദിക്കണം. നാല് ഫ്ളാറ്റുള്ള പാലിന് കർഷകന് ലിറ്ററിന് 31 രൂപ 93 പൈസ നൽകുന്പോൾ മിൽമ വാങ്ങുന്നത് 48 രൂപ 10 പൈസയാണ്. മിൽമയുടെ തീവെട്ടിക്കൊള്ളക്ക് ക്ഷീരസംഘം പ്രതിനിധികളായി എത്തിയവരും കുടപിടിക്കുന്നു. വയനാട്ടുകാരൻ തന്നെയായ ചെയർമാൻ ഹോണറേറിയം ഇനത്തിൽ പ്രതിവർഷം കൈപ്പറ്റുന്നത് 3.60 ലക്ഷം രൂപയാണ്. ഡയറക്ടർമാർക്ക് സിറ്റിംഗ് ഫീസ്…
Read Moreഒരു മേഖലയും കൂടി കൈയടക്കി വളയിട്ട കൈകൾ..! കാരംസ് ബോർഡ് നിർമാണത്തിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന്റെ ആഹ്ലാദത്തിൽ വീട്ടമ്മമാർ; സ്ത്രീ തൊഴിലാളികളെക്കുറിച്ച് ഉടമ പറയുന്നതിങ്ങനെ…
ഫറോക്ക്: കാരംസ് ബോർഡ് നിർമാണത്തിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഈ വീട്ടമ്മമാർ. ഫറോക്ക് പുറ്റെക്കാട് ’വിമക്സ് കാരംസി’ൽ പണിയെടുക്കുന്ന ഐക്കരപ്പടി സ്വദേശിനി സ്മിത, പുറ്റെക്കാട് ശുഭ, നല്ലൂരിലെ സിന്ധു എന്നിവരാണ് കാരംസ് ബോർഡ് നിർമാണത്തിലും കൈകരുത്ത് തെളിയിക്കുന്നത്. സ്ഥാപനം ഉടമ ഫറോക്ക് അഞ്ചുകണ്ടം സിദ്ധിഖ് പണിക്ക് ആളെ ലഭിക്കാതെ ഒന്നരവർഷം പണിശാല അടച്ചിട്ടിരിക്കുന്പോഴാണ് ഈ വീട്ടമ്മമാർ കാരംസ്ബോർഡ് നിർമാണത്തിന് തയ്യാറായി എത്തിയത്. മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സിദ്ധിഖിൽ നിന്ന് മൂന്നുപേരും അനായാസം ബോർഡ് നിർമാണത്തിനുള്ള ആശാരിപ്പണിയും പെയിന്റിംഗ്, പോളിഷിംഗ് പണികളും സ്വായത്തമാക്കി. ഇന്ന് സ്ഥാപനത്തിലെ പ്രധാന കാരംസ് ബോർഡ് നിർമാണ ജോലിക്കാരാണിവർ. സ്വന്തമായി അധ്വാനിക്കുന്നതിന്റെയും വരുമാനം കണ്ടെത്തുന്നതിന്റെയും ആഹ്ലാദത്തിനൊപ്പം സമൂഹത്തിന് മാതൃകയാവുകയും കൂടിയാണ് ഈ മൂന്ന് വീട്ടമ്മമാരും. വീട്ടിൽ വെറുതെയിരിക്കുന്ന അവസരത്തിലാണ് മൂവരും കാരംസ് ബോർഡ് നിർമാണത്തിൽ പങ്കാളികളാകാൻ എത്തിയത്. ഇപ്പോൾ ബോർഡിന്റെ വലിപ്പത്തിനനുസരിച്ച് മരം…
Read Moreഒന്നരക്കോടി രൂപയുടെ റദ്ദായ കറൻസിയുമായി മൂന്നു പേർ പിടിയിൽ; മാറ്റിയെടുക്കാനുള്ള എല്ലാ കാലാവധിയും കഴിഞ്ഞു; പിന്നെയെന്തിനാണ് ഈ പണം എന്ന ചോദ്യം മാത്രം ബാക്കി
പെരിന്തൽമണ്ണ: ഒന്നരക്കോടി രൂപയുടെ, റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസിയുമായി മൂന്നു പേരെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണസംഘം പിടികൂടി. എടയൂർ അത്തിപ്പറ്റ സ്വദേശി മുക്കിൽ സിറാജുദീൻ(39), വെങ്ങാട് വാതുക്കാട്ടിൽ അബ്ബാസ്(37), തിരുവനന്തപുരം കവടിയാർ റെയിൻബോ വീട്ടിൽ ഷംസുദീൻ(60) എന്നിവരെയാണ് ചൊവ്വാഴ്ച വൈകുന്നേരം 5.45ന് പെരിന്തൽമണ്ണ മാലപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിക്കു മുൻവശത്തുവച്ച് 1,51,07,000 രൂപയുമായി പിടികൂടിയത്. ആയിരം, അഞ്ഞൂറ് രൂപ കറൻസികളുമായി മൂന്നു പേർ രണ്ടു കാറുകളിലായി വളാഞ്ചേരി ഭാഗത്തുനിന്നു പെരിന്തൽമണ്ണയിലേക്ക് ഇടപാട് നടത്താൻ വരുന്നതായി പോലീസിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു. ആഡംബര കാറുകളിലായിരുന്നു സംഘമെത്തിയിരുന്നത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചിട്ടും, നിരോധിച്ച നോട്ടുകൾ ബാങ്കുകളിൽ തിരിച്ചടയ് ക്കാനുള്ള തീയതി അവസാനിച്ചിട്ടും വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികൾക്കു കൈവശമുള്ള റദ്ദാക്കിയ നോട്ടുകൾ മാറ്റാനുള്ള സമയം കഴിഞ്ഞിട്ടുമാണ് ഇത്രയധികം നോട്ടുകൾ പിടികൂടുന്നത്. ഏതാനും നാളുകൾക്കു മുമ്പ്…
Read Moreമൂന്നാം വയസിൽ പിതാവിൽ നിന്നും കരാട്ടയിൽ പരിശീലനം; പതിനഞ്ചാം വയസിൽ ജൂഡോയിൽ സംസ്ഥാനതലത്തിൽ മുന്നാം സ്ഥാനം ; നാടിന് അഭിമാനമായ നാഫിഹിനെക്കുറിച്ചറിയാം…
മുക്കം: തന്റെ മൂന്നാം വയസിൽ പിതാവിൽ നിന്നും പരിശീലനം തുടങ്ങിയഇരുപതുകാരൻ ഇന്ന് നാട്ടിൽ മാത്രമല്ല വിദേശത്തും ധാരാളം ശിഷ്യഗണങ്ങളുമായി നാടിന് അഭിമാനമാവുകയാണ്. ചെറുവാടി കുറുവാടങ്ങൽ നാഫിഹ് ഉസ്മാനാണ് പഠനത്തോടൊപ്പം കരാട്ടെയിലും ജൂഡോയിലും ത്വൈക്കാണ്ടോയിലും മികവ് തെളിയിച്ച് മുന്നേറുന്നത്. ചെറുപ്രായത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ നാഫിഹിനെ തേടിയെത്തിയിരുന്നു. ഏഴാം ക്ലാസിൽപഠിക്കുന്ന സമയത്ത് ജൂഡോയിൽ ജില്ലാ ചാന്പ്യനായിരുന്നു നാഫിഹ്.തുടർന്ന് എട്ടാം ക്ലാസിലും ഒന്‍പതിലും പഠിക്കുന്പോഴും ജില്ലയിൽ ഒന്നാം സ്ഥാനം നേടി. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ജൂഡോയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടി. പ്ലസ് വണ്‍ മുതൽ പഠനം യുഎഇ ലായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി യുഎഇയിൽ താമസിച്ച് പഠിക്കുന്ന നാഫിഹ് വിദേശത്തും തിളങ്ങി. യുഎഇ യിലെ എത്തി സലാത്ത് അക്കാദമിയിലെ ട്രെയിനറാണ് ഇന്ന് ഈ യുവാവ്. യു. എ. ഇ യിലെ കരാട്ടെ ഫെഡറേഷന്റെ അംഗീകൃത പരിശീലകനായ…
Read Moreസോഷ്യൽ മീഡിയയിൽ കുരുങ്ങി പെണ്‍കുട്ടികൾ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ രക്ഷപ്പെടുത്തി; മറ്റൊരിടത്ത് രക്ഷകനായത് പിതാവും
മുക്കം: ആണ്‍കുട്ടികൾക്കൊപ്പം പെണ്‍കുട്ടികളും സോഷ്യൽ മീഡിയയിൽ സജീവമായതോടെ ചതിക്കുഴികൾ ഒരുക്കി കാത്തിരിക്കുന്നവരും നിരവധിയാണ്. ഫെയ്സ് ബുക്ക് ,വാട്സ് ആപ്പ് ചാറ്റിംഗിലൂടെയാണ് പെണ്‍കുട്ടികൾ കൂടുതലായും ചതിയിൽ പെടുന്നത്.മുക്കത്ത് കഴിഞ്ഞ ദിവസം രണ്ടു സംഭവങ്ങളിലായി പെണ്‍കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസം മുക്കത്തെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തൊണ്ടിമ്മൽ സ്വദേശിയായ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനി തന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ കാസർഗോഡ് സ്വദേശിയെ മുക്കത്തേക്ക് വരുത്തുകയായിരുന്നു. ഫെയ്സ്ബുക്ക് സുഹൃത്തിനൊപ്പം അയാളുടെ സുഹൃത്തും വന്നിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പല സ്ഥലങ്ങളിൽ കറങ്ങി വൈകുന്നേരം ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് അനാശാസ്യ പ്രവർത്തനത്തിന് തുനിഞ്ഞതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. പോലീസെത്തി കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കുട്ടിയെ അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു പെണ്‍കുട്ടി ഫെയ്സ് ബുക്ക് കാമുകനൊപ്പം മുക്കത്ത് കറങ്ങുന്നത് കണ്ട…
Read More