ദു​ര​ന്തം വ​ന്നിട്ട് ക​ണ്ണു​തു​റ​ക്കാൻ കെഎസ്ഇബി..! വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷണിയായി ട്രാൻസ്ഫോർമർ; ആശങ്കയിൽ രക്ഷിതാക്കളും നാട്ടുകാരും

വ​ട​ക​ര : കെഎസ്ഇ​ബി​യു​ടെ അ​നാ​സ്ഥ കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷണി. സെ​ൻ​റ് ആ​ൻ​റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഗേ​റ്റി​ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​മ​ർ അ​ത്യാ​ഹി​തം സ​മ്മാ​നി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. സ്കൂ​ൾ​ഗേ​റ്റി​ന് ഏ​താ​നും മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​മ​ർ റോ​ഡി​ൽ​നി​ന്നും ഒ​ര​ടി പോ​ലും ദൂ​രെ​യ​ല്ല. തി​ര​ക്കേ​റി​യ ഈ ​റോ​ഡി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും വാ​ഹ​ന​സ്തം​ഭ​നം പ​തി​വാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​മാ​യി പോ​കു​ന്ന റോ​ഡി​ൽ പ​ല​പ്പോ​ഴും ട്രാ​ൻ​സ്ഫോ​മ​റി​നോ​ട് തൊ​ട്ടു​തൊ​ട്ടി​ല്ല എ​ന്ന​രീ​തി​യി​ലാ​ണ് ക​ട​ന്നു പോ​കേ​ണ്ടി​വ​രു​ന്ന​ത്. മ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ സ്ഥി​തി​യും ഇ​തു​ത​ന്നെ. ട്രാ​ൻ​സ്ഫോ​മ​റി​ന് ക​ന്പി​വേ​ലി​കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ആ​വ​ശ്യം സ്കൂ​ൾ അ​ധി​കൃ​ത​രും ത​ദ്ദേ​ശ​വാ​സി​ക​ളും പ​ല​പ്രാ​വ​ശ്യം ക​ഐ​സ്ഇ​ബി മു​ന്പാ​കെ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ഒ​ഴി​വു​ക​ഴി​വു​ക​ൾ പ​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ദു​ര​ന്തം വ​ന്നു​ക​ഴി​ഞ്ഞാ​ൽ മാ​ത്രം ക​ണ്ണു​തു​റ​ക്കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നും ട്രാ​ൻ​സ്ഫോ​മ​ർ സു​ര​ക്ഷി​ത​മാ​യി നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സെ​ൻ​റ് ആ​ൻ​റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ര​ക്ഷാ​ക​ർ​തൃ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പി​ടി​എ പ്ര​സി​ഡ​ൻ​റ് എ.​പി.​ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത…

Read More

മു​ക്ക​ത്ത് മ​ദ്ര​സാ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തിനിരയാക്കിയ പ്രതി മു​ങ്ങി; പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ പോലും പറ്റാത്ത അവസ്ഥയിൽ കുട്ടി; സൗ​ക​ര്യം ചെ​യ്തുകൊ​ടു​ത്ത അധ്യാ​പ​ക​നെ​തി​രേ കേ​സ്

മു​ക്കം:​ മു​ക്ക​ത്ത് മ​ദ്ര​സ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യു​ള്ള പ​രാ​തി​യി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് താ​മ​സസൗ​ക​ര്യ​മൊ​രു​ക്കിക്കൊടു​ക്കു​ക​യും പീ​ഡ​ന​ വി​വ​രമ​റി​ഞ്ഞി​ട്ടും പ​രാ​തി ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യു​ള്ള പ​രാ​തി​യി​ൽ മ​ദ്ര​സാ​ധ്യാ​പ​ക​നെ​തി​രെ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ സ​ർക്കാർ​ പ​റ​ന്പി​ലെ ഖു​വ്വ​ത്തു​ൽ ഇ​സ്‌ലാം മ​ദ്ര​സ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര​മാ​യ പീ​ഡ​ന​മേ​റ്റ​ത്.​ വ ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കൊ​ല്ലം സ്വ​ദേ​ശി​യാ​യ റാ​ഷി​ദ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ൾ​ മ​ദ്ര​സ​യി​ലെ​ത്തി​യി​രു​ന്നു. ത​നി​ക്ക് ഇ​വി​ടെ ദ​ർ​സി​ൽ പ​ഠി​ക്ക​ണം എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ ഇ​ല്ലാ​തെ ഇ​വി​ടെ ചേ​ർ​ക്കി​ല്ലെന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​തോ​ടെ സ​മ​യം വൈ​കി​യ​തി​നാ​ൽ ആ ​ദി​വ​സം അ​വി​ടെ ത​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു.​ ഇ​ത് അ​നു​വ​ദി​ച്ച ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​വി​ടെ​യു​ള്ള മ​റ്റു കു​ട്ടി​ക​ളു​ടെ കൂ​ടെ ഉ​റ​ങ്ങാ​ൻ ഇ​യാ​ളെ അ​നു​വ​ദി​ച്ചു.​ പി​റ്റേ​ന്ന് ഉ​ച്ച​യോ​ടെ ഇ​യാ​ൾ പോ​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മ​ദ്ര​സാ ക​മ്മ​ിറ്റി…

Read More

നി​ലം​പൊ​ത്താ​റാ​യ കൂ​ര​യ്ക്കുകീ​ഴി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മ​റ​യാ​ക്കിയ വി​നോ​ദി​നി ദാ​രി​ദ്യ്ര​രേ​ഖ​യ്ക്ക് മു​ക​ളി​ൽ; സ്വ​ന്ത​മാ​യൊ​രു വീ​ടി​നാ​യി കാ​ത്തി​രി​ക്ക​വേയാണ് ഇരുട്ടടിപോലെ ദാരിദ്രരേഖയ്ക്ക് മുകളിലെത്തിയത്

കൊയിലാണ്ടി: നി​ലം​പൊ​ത്താ​റാ​യ കൂ​ര​യ്ക്കുകീ​ഴി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മ​റ​യാ​ക്കി ഏ​ക മ​ക​ളോ​ടൊ​പ്പം ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന വി​നോ​ദി​നി അധികൃതരുടെ കണ്ണിൽ “ദാ​രി​ദ്യ്ര​രേ​ഖ​യ്ക്ക് മു​ക​ളി​ൽ’. കൊ​യി​ലാ​ണ്ടി ചെ​റി​യ​മ​ങ്ങാ​ട് തോ​ട്ടുപ​റ​ന്പി​ൽ വി​നോ​ദി​നി​യും മ​ക​ൾ പ്രി​യ​ങ്ക​യും ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടം​ഗ കു​ടും​ബ​മാ​ണ് റേ​ഷ​ൻ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽനി​ന്നും പു​റ​ത്താ​യ​ത്. ചെ​റി​യ​മ​ങ്ങാ​ട് 35-ാം ഡി​വി​ഷ​നി​ലെ നാ​ല് സെ​ന്‍റ് ഭൂ​മി​യി​ൽ ഇ​പ്പോ​ഴും ചെ​റുകൂ​ര​യി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദി​നി​യു​ടെ ദു​രി​ത​ക​ഥ​യ​റി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​ർ​ക്ക് വീ​ടുപ​ണി​യാ​ൻ സ​ഹാ​യ​മെ​ത്തി​ച്ച​ത്.​ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി ചി​താ​ന​ന്ദ​പു​രി സ്വാ​മി​ക​ളാ​ണ് നി​ർ​വഹി​ച്ച​ത്.​ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ട​തി​നുശേ​ഷം തു​ട​ർപ്ര​വൃ​ത്തി​ക്കാ​യി വീ​ടി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഈ ​കു​ടും​ബം. ഇ​തി​നി​ടെ​യാ​ണ് ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് മു​ക​ളി​ലേ​ക്കു​യ​ർ​ത്തി സർക്കാർ “സ​ഹാ​യം’ ന​ൽ​കി​യ​ത്.

Read More

ആറ് വർഷത്തിന് ശേഷം കു​റ്റ​വി​മു​ക്ത​ൻ; യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന​ത് കെ​ട്ടു​ക​ഥ; 2011 സ​പ്തം​ബ​ർ നാ​ലാം തി​യ​തി മുതൽ താൻ പിന്നിട്ട വേദനകളുടെ കെട്ടുകഥ അഴിച്ചു വച്ച് രഞ്ജിത്ത് പറ‍യുന്നു

വ​ട​ക​ര: ര​ഞ്ജി​ത്തി​നെ ഓ​ർ​മ​യി​ല്ലേ. ചോ​റോ​ട് ചേ​ന്ദ​മം​ഗ​ല​ത്തെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കു​റ്റ​ത്തി​ന് ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ൻ ശാ​പ​ത്തി​ന് ഇ​ര​യാ​യ വ​ട​ക​ര പ​ഴ​ങ്കാ​വി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ര​ഞ്ജി​ത്തി​നെ. ആ​റു വ​ർ​ഷം മു​ന്പ് ന​ട​ന്ന സം​ഭ​വ​ത്തെ കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ൾ 38 കാ​ര​ൻ ര​ഞ്ജി​ത്തി​ന് ഇ​പ്പോ​ഴും ന​ടു​ക്കം ത​ന്നെ. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും ചെ​യ്യാ​ത്ത കു​റ്റ​ത്തി​നാ​ണ് ആ​ളു​ക​ളു​ടെ ക്രൂ​ര മ​ർ​ദ​ന​ത്തി​നും പോ​ലീ​സി​ന്‍റെ ചീ​ത്ത​വി​ളി​ക്കും ത​ല്ലി​നും ജ​യി​ൽ വാ​സ​ത്തി​നും ഇ​ര​യാ​യ​തെ​ന്നു​മു​ള്ള ര​ഞ്ജി​ത്തി​ന്‍റെ വാ​ക്കു​ക​ൾ സ​ത്യ​മാ​ണെ​ന്ന് ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷം തെ​ളി​ഞ്ഞി​രി​ക്കു​ന്നു. ചേ​ന്ദ​മം​ഗ​ല​ത്തെ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം വ​ട​ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ഞ്ജി​ത്ത് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ട് വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം വെ​റു​തെ വി​ട്ടു.ജീ​വ​ൻ വെ​ടി​യാ​ൻ പോ​ലും ഒ​രു വേ​ള തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും മാ​താ​പി​താ​ക്ക​ളേ​യും ഓ​ർ​ത്ത് പിന്മാ​റി​യെ​ന്നു മാ​ത്രം. അ​ത്ര​യേ​റെ വേ​ദ​ന​യാ​ണ് അ​നു​ഭ​വി​ച്ച​ത്. അ​ല്ല​ലും അ​ല​ട്ട​ലു​മി​ല്ലാ​തെ ക​ഴി​ഞ്ഞു​പോ​ന്ന ര​ഞ്ജി​ത്തും കു​ടും​ബ​വും…

Read More

സന എവിടെ? പാ​ണ​ത്തൂ​രി​ൽ കാണാതായ ആം​ഗ​ൻ​വാ​ടി വിദ്യാർഥിനി പുഴയിൽ വീണതാകാൻ സാധ്യതയില്ല; ബന്ധുക്കളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

കാ​ഞ്ഞ​ങ്ങാ​ട്: പാ​ണ​ത്തൂ​രി​ൽ ആം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​നി​യാ​യ നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് അ​ന്വേ​ഷ​ണം ബ​ന്ധു​ക്ക​ളി​ലേ​യ്ക്കും നാ​ട്ടു​കാ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടു​കാ​രി​ൽ ചി​ല​രെ രാ​ജ​പു​രം പോ​ലീ​സ് ഞായറാഴ്ച ചോ​ദ്യം ചെ​യ്തു. പാ​ണ​ത്തൂർ സ്വദേശികളായ ബാ​പ്പു​ങ്ക​യ​ത്തെ ഇ​ബ്രാ​ഹിം-​ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ​ന ഫാ​ത്തി​മ​യെ​യാ​ണു ഓഗസ്റ്റ് മൂന്നാം തീയതി വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​ണാ​താ​യ​ത്. കു​ട്ടി വീടിന് മുന്നിലെ ഓ​വു​ചാ​ലി​ൽ വീണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തെ​തു​ട​ർ​ന്നു നാ​ലു ദി​വ​സ​മാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ചു. കു​ട്ടി ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​കാ​നി​ട​യി​ല്ലെ​ന്നും മ​റ്റു വ​ഴി​ക​ളാ​ണു കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്നും അ​ന്വേ​ഷ​ണ​ സം​ഘം സം​ശ​യി​ക്കു​ന്നു. കാ​ണാ​താ​യ സ​മ​യ​ത്തു ഓ​വു​ചാ​ലി​നു സ​മീ​പ​ത്തു നി​ന്നു കു​ട്ടി​യു​ടെ ഒ​രു ചെ​രി​പ്പും കു​ട​യും ക​ണ്ടെ​ത്തി​യി​രു​ന്നു. കു​റ​ച്ചു​നാ​ളു​ക​ളാ​യി പ്ര​ദേ​ശ​ത്തു ത​ന്പ​ടി​ച്ചി​രു​ന്ന നാ​ടോ​ടി സം​ഘ​ത്തെ കാ​ണാ​താ​യ​താ​യെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ചു വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണു കേ​സ​ന്വേ​ഷി​ക്കു​ന്ന…

Read More

സി​നി​മാ​ക്കാ​ർ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​തു ന​ല്ല പ്ര​വ​ണ​ത​യ​ല്ല; രാ​ഷ്ട്രീ​യ​ത്തോ​ടു വെ​റു​പ്പെ​ന്ന് തോ​പ്പി​ൽ മു​ഹ​മ്മ​ദ് മീ​രാ​ൻ

മ​ല​പ്പു​റം: നി​ല​വി​ലെ രാ​ഷ്ട്രീ​യ​ത്തോ​ടു വെ​റു​പ്പാ​ണ് തോ​ന്നു​തെ​ന്നു പ്ര​ശ​സ്ത ത​മി​ഴ് സാ​ഹി​ത്യ​കാ​ര​ൻ തോ​പ്പി​ൽ മു​ഹ​മ്മ​ദ് മീ​രാ​ൻ. മ​ല​പ്പു​റം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​റു​ക്ക​പ്പെ​ട്ട ചെ​കു​ത്താ​നാ​ണ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മാ​ക്കാ​ർ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​തു ന​ല്ല പ്ര​വ​ണ​ത​യ​ല്ല, കോ​ണ്‍​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളും എ​ത്ര ത​വ​ണ പി​ള​ർ​ന്നു. രാ​ഷ്ട്രീ​യ​ക്കാ​ർ സാ​ഹി​ത്യ​കാ​രന്മാ​രെ നി​യ​ന്ത്രി​ക്കാ​ൻ വ​രു​ന്ന​തും ശ​രി​യ​ല്ല. എ​ഴു​ത്തു​കാ​ർ എ​പ്പോ​ഴും വി​പ്ല​വ​കാ​രി​ക​ളാ​യി അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​രാ​യി​രി​ക്ക​ണം. സ​മു​ദാ​യ​ത്തി​ന്‍റെ എ​തി​ർ​പ്പു ഉ​ണ്ടാ​യാ​ലും എ​ഴു​ത്തു തു​ട​രു​ക ത​ന്നെ വേ​ണം. അ​ല്ലാ​ത്ത​വ​ർ ഭീ​രു​ക്ക​ളാ​ണ്. ത​മി​ഴ് സാ​ഹി​ത്യം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. അ​തി​ന്‍റെ അ​ട​യാ​ള​മാ​ണ് മി​ക​ച്ച പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പെ​രു​മാ​ൾ മു​രു​ക​ൻ മി​ക​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്. ശ​ക്ത​മാ​യ ജാ​തി​വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തു പെ​രു​മാ​ൾ മു​രു​ക​നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് സാ​ഹി​ത്യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു.ക​ന്യാ​കു​മാ​രി ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​മാ​യ​തു കേ​ര​ള​ത്തി​നു വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ത​മി​ഴ് ച​രി​ത്ര​വും വി​ക​സ​ന​വും ക​ന്യാ​കു​മാ​രി​യി​ലി​ല്ല. ഇ​പ്പോ​ൾ ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും വേ​ണ്ടാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.…

Read More

ക​രി​പ്പൂ​രി​ൽ വി​മാ​നം റൺവേയിൽനിന്ന് തെന്നിയ സംഭവം; അ​ന്വേ​ഷ​ണ സം​ഘം വൈ​മാ​നി​ക​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടും; തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത് ; അപകടത്തിൽ കാൽലക്ഷത്തിന്‍റെ നഷ്ടം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ സ്പൈ​സ് ജെ​റ്റ് വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ൽ നി​ന്നു തെ​ന്നി​യ സം​ഭ​വ​ത്തി​ൽ പൈ​ല​റ്റി​നോ​ടു ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം തേ​ടും. (ഡി​ജി​സി​എ) സം​ഭ​വ​ത്തെ​ക്കു​റി​ച്ചു എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ചെ​ന്നൈ​യി​ൽ നി​ന്നു​ള​ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​മാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ൽ നി​ന്ന് വ​ശ​ത്തേ​ക്ക് തെ​ന്നി​മാ​റി വ​ൻ​ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. റ​ണ്‍​വേ​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി ഇ​റ​ങ്ങേ​ണ്ട വി​മാ​നം വ​ല​തു​വ​ശ​ത്തേ​ക്കു തെ​ന്നി മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഇ​തി​നെ ചു​വ​ടു പി​ടി​ച്ചാ​ണ് ഡി​ജി​സി​എ സ്പൈ​സ് ജെ​റ്റ് പൈ​ല​റ്റി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​ക. വൈ​മാ​നി​ക​ന്‍റെ അ​ശ്ര​ദ്ധ​യാ​ണെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കും. എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലാ​ണ് വി​മാ​ന​മി​റ​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്ത് വൈ​മാ​നി​ക​നു കാ​ഴ്ച മ​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും. വെ​ളി​ച്ച​ക്കു​റ​വാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പൈ​ല​റ്റ് ഇ​ന്ന​ലെ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം…

Read More

തോൽവികളേറ്റുവാങ്ങി വീണ്ടും..! അ​പ​ക​ടക​ഥ​യു​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം; 5ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; വ്യാജ പരാതി നൽകി കാർഡ്രൈ വറെ വിളിച്ചുവരുത്തിയപ്പോഴാണ് തട്ടിപ്പിന്‍റെ കഥ പുറത്തറിഞ്ഞത്

പേ​രാ​മ്പ്ര: വാ​ഹ​ന​ങ്ങ​ൾ സൈ​ഡ്‌ കൊ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ മ​റ​വി​ൽ വ്യാ​ജ അ​പ​ക​ട ക​ഥ​യു​ണ്ടാ​ക്കി കാ​ര്‍ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ല്‍ പേ​രാ​മ്പ്ര​യി​ൽ അ​ഞ്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ക​ല്ലോ​ട് മൂ​ശാ​രി​ക്ക​ണ്ടി ശ്യാം (27), ​ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൊ​ള​റോ​ത്ത് ഷാ​ജു, ക​ല്ലോ​ട് ത​ച്ച​റ​ത്ത് ക​ണ്ടി പ്ര​സൂ​ണ്‍ (32), ക​ല്‍​പ​ത്തൂ​ര്‍ പ​ടി​ഞ്ഞാ​റ​യി​ല്‍ പ്ര​ദീ​പ് കു​മാ​ര്‍ (42), ആ​ല​ക്കാ​ട്ടു മീ​ത്ത​ൽ ഷാ​ലു എ​ന്ന ജി​തി​ൻ​ലാ​ൽ എ​ന്നി​വ​രെ​യാ​ണ് പേ​രാ​മ്പ്ര എ​സ്ഐ വി. ​സി​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ ചി​ല്ല് ത​ക​ർ​ന്നെ​ന്നും മ​ർ​ദ​ന​മേ​റ്റെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി എ​ഴു​പ​തി​നാ​യി​രം രൂ​പ ന​ല്‍​ക​ണ​മെ​ന്നും ക​രാ​റു​ണ്ടാ​ക്കി​യാ​ണ് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യെ​ന്നും മ​ര്‍​ദ​ന​മേ​റ്റെ​ന്നും പ​രാ​തി​യു​മാ​യി ബു​ധ​നാ​ഴ്ച രാ​ത്രി ശ്യാം ​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. വൈ​കു​ന്നേ​രം ആ​റോ​ടെ പേ​രാ​മ്പ്ര വ​ര്‍​ഷ തി​യ​റ്റ​റി​ന് സ​മീ​പ​ത്ത് വ​ച്ച്…

Read More

‘​ഓ​ണ​ത്തി​ന് വാ​റ്റ​ണ്ട’..! ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ടു ന​ട​ക്കു​ന്ന വ്യ​ജ​വാ​റ്റ് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എ​ക്സൈ​സ്; കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സജീവം

കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ടു ന​ട​ക്കു​ന്ന വ്യ​ജ​വാ​റ്റ് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എ​ക്സൈ​സ്. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ഉ​ടു​ന്പ​ൻ​ചോ​ല, പാ​റ​ത്തോ​ട്, ഖ​ജ​നാ​പ്പാ​റ, ക​ന്പം​മെ​ട്ട്, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ക്സൈ​സ് ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം കോ​ഴി​ക്കോ​ട് മ​ല​യോ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചാ​ത്ത​മം​ഗ​ല​ത്ത് സി​പി​രി​റ്റ് കു​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സ​ജീ​വ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റേ​യ്ഡു​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 250 ലി​റ്റ​ർ കോ​ട​യും 22 ലി​റ്റ​ർ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വും പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ലെ നി​ര​വ​ധി വാ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. കു​മ​ളി മു​രു​ക്ക​ടി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 250 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ചാ​രാ​യ​വു​മാ​ണ്…

Read More

‘അകത്ത് കളിമണ്ണല്ല’..! ചെ​രി​പ്പി​നു​ള്ളി​ലെ ക​ളി​മ​ണ്‍ വ​സ്തു​വി​ൽ നി​ന്നു വേ​ർ​തി​രി​ച്ചെ​ടു​ത്ത​തു 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; തട്ടിപ്പിന്‍റെ പുത്തൻ രീതികണ്ട് അമ്പരന്ന്‌ അധികൃതരും

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ചെ​രി​പ്പി​നു​ള്ളി​ലെ ക​ളി​മ​ണ്‍ വ​സ്തു​വി​ൽ നി​ന്നു ഡ​യ​റ​ക്ട്റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) സം​ഘം വേ​ർ​തി​രി​ച്ചെ​ടു​ത്ത​തു 35 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ സ്വ​ദേ​ശി കു​ഞ്ഞാ​യി​ൻ കോ​യ(33)​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ച ചെ​രി​പ്പ് ഡി​ആ​ർ​ഐ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ധ​രി​ച്ച ചെ​രി​പ്പി​നു​ള​ളി​ൽ ക​ളി​മ​ണ്ണി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വ​സ​തു​വി​ൽ സ്വ​ർ​ണം ത​രി​ക​ളാ​ക്കി ഒ​ളി​പ്പി​ച്ച രീ​തി​യി​ലാ​യി​രു​ന്നു. ഇ​തു വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നും മൂ​ല്യം ക​ണ​ക്കാ​ക്കാ​നും ഡി​ആ​ർ​ഐ സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടു. പി​ന്നീ​ട് സ്വ​ർ​ണ​ത്തൊ​ഴി​ലാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​ർ​ണ​ത്ത​രി​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. 24 കാ​ര​റ്റു​ള​ള 1.23 കി​ലോ സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ മാ​ർ​ക്ക​റ്റി​ൽ 35 ല​ക്ഷം രൂ​പ വി​ല​ല​ഭി​ക്കും. സ്വ​ർ​ണ​ക്ക​ട​ത്തി​ന് പു​തി​യ ത​ന്ത്ര​ങ്ങ​ളും വി​ദ്യ​ക​ളും മെ​ന​ഞ്ഞ് ക​ള്ള​ക്ക​ട​ത്ത് സം​ഘം വീ​ണ്ടും ക​രി​പ്പൂ​രി​ൽ പി​ടി​മു​റു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ 30 കി​ലോ​ക്ക് മു​ക​ളി​ൽ സ്വ​ർ​ണ​മാ​ണ് ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി​യ​ത്.…

Read More