അരീക്കോട്: ജില്ലയിലെ വലിയ നെല്ലറകളിൽ ഒന്നായിരുന്ന കീഴുപറന്പിലെ അവശേഷിക്കുന്ന നെൽപാടശേഖരങ്ങളും ഇല്ലാതാവുന്നു. വ്യാപകമായ വയൽ നികത്തലുകളും നെൽകൃഷി ഒഴിവാക്കി കമുക്, വാഴ കൃഷികൾ പാടശേഖരങ്ങളിൽ സ്ഥാനം പിടിച്ചതോടെയുമാണ് ന്ധഏറനാടിന്റെ നെല്ലറന്ധഅപ്രത്യക്ഷമാവുന്നത്. ചാലിപ്പാടഠ പാടശേഖരം, കണ്ണന്പള്ളി പാടശേഖരം, കീഴുപറന്പ പാടശേഖരം എന്നിങ്ങിനെ മൂന്നു പാടശേഖരങ്ങളാണ് കീഴുപറന്പുള്ളത്. 1982 ൽ അന്നത്തെ ജലസേചന മന്ത്രി എം.പി ഗംഗാധരൻ ആണ് ഈ മൂന്ന് പാടശേഖരങ്ങൾക്കുമായുള്ള കണ്ണന്പള്ളി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്ന് ഇവിടെ 1750 ഹെക്ടർ ഭൂമിയിലാണ് നെൽകൃഷി നടന്നിരുന്നത് എങ്കിൽ ഇന്നത് ഏകദേശം 15 ഹെക്ടറിലേക്ക് കുത്തനെ താഴ്ന്ന അവസ്ഥയാണ്. അവശേഷിക്കുന്ന 15 ഹെക്ടറിൽ തന്നെ കീഴുപറന്പ് പാടശേഖരത്തിലെ വൈപ്രം, കാരാട്ടിൽ പാടങ്ങളിലായി അഞ്ച് ഏക്കറോളം നെൽവയൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വാഴകൃഷിക്കായി ഉഴുതു മറിക്കപ്പെട്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വരെ നല്ല വിളവെടുപ്പ് നടത്തിയ വയലുകളാണിവ. ഒരു ഹെക്ടർ നെൽവയലിൽ…
Read MoreCategory: Kozhikode
അവിഹിത ബന്ധമെന്ന് നാട്ടുകാർ..! ടിപ്പറു കളുടെ അമിത വേഗതയ്ക്ക് നിയന്ത്രണം വേണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പോലീസ് ‘മുക്കി’; നടുറോഡിൽ പൊലിഞ്ഞ ജീവനുകൾക്ക് ഉത്തരവാദി ഉദ്യോഗസ്ഥർ തന്നെ
സ്വന്തം ലേഖകൻ മുക്കം: ക്വാറി, ക്രഷർ, എം.സാന്റ് യൂണിറ്റുകളിൽ നിന്ന് ചീറി പായുന്ന നൂറ് കണക്കിന് ടിപ്പർ ലോറികളുടെ അമിത വേഗത്തിനും നിയമലംഘനത്തിനുമെതിരെ നടപടി വേണമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളിയ പോലീസ് നടപടി വിവാദത്തിൽ. പുതിയ അധ്യയന വർഷത്തിന് മുൻപായി മധ്യവേനലവധി അവസാനിക്കാറായ സമയത്താണ് സ്പെഷൽ ബ്രാഞ്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ടിപ്പറുകളുടെ അമിതവേഗത നിയന്ത്രിക്കാൻ നടപടിവേണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാനപരാമർശം. മാത്രമല്ല ടിപ്പറുകളുടെ കാലപ്പഴക്കം, ഫിറ്റ്നസ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ടായിരുന്നു.ഈ റിപ്പോർട്ട് പരിഗണിച്ച് നടപടി സ്വീകരിച്ചിരുന്നങ്കിൽ സമീപകാലത്തുണ്ടായ ജീവനെടുത്ത അപകടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ടിപ്പർ, ക്വാറി ഉടമകളും പോലീസും തമ്മിലുള്ള അവിഹിത ബന്ധമാണ് റിപ്പോർട്ട് നടപ്പാക്കാത്തതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തിന് കാരണക്കാരനായ ടിപ്പർ ഡ്രൈവറെ പോലീസ് ഇടപെട്ട് സംഭവസ്ഥലത്ത് നിന്ന് മാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.…
Read Moreവല്ലാത്താ പണിയായിപ്പോയി..! പാന്റിനു തുണി തികയില്ല വേണമെങ്കിൽ ട്രൗസർ ആക്കിക്കൊള്ളൂ; സർക്കാർ നൽകിയ കൈത്തറി യൂണിഫോം രണ്ട് പാന്റ്സിനും ഷർട്ടിനും തികയില്ലെന്ന് സ്കൂൾ അധികൃതർ
മുക്കം: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പാന്റിനുപകരം ട്രൗസർ ഉടുപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. ഗവ. എൽപി സ്കൂളുകളിലേക്ക് വിതരണം ചെയ്ത കൈത്തറി തുണിയിൽ രണ്ട് ഷർട്ടിനും രണ്ട് ട്രൗസറിനുമുള്ള തുണിയാണ് നൽകിയത്. ഒരു പാന്റിന് അന്പത് സെന്റിമീറ്റർ മതിയെന്നാണ് സർക്കാർ കണക്ക്. ഇത് ട്രൗസറിനുപോലും തികയാത്ത അവസ്ഥയാണ്. ഒന്നാം ക്ലാസ് വിദ്യാർഥികൾപോലും സ്കൂളുകളിൽ പാന്റ് മാത്രം ഉപയോഗിക്കുന്പോഴാണ് സർക്കാറിന്റെ ഈ പുതിയ പരിഷ്കാരം. വിദ്യാർഥികൾ സർക്കാർ വിതരണം ചെയ്ത യുണിഫോം ധരിക്കണമെന്ന് സ്കൂൾ അധികൃതർ നിർബന്ധിക്കുന്പോൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കൾ. അന്പത് സെന്റി മീറ്റർ വീതം രണ്ട് ട്രൗസറിന് കിട്ടിയതുപയോഗിച്ച് ഒരു പാന്റാക്കി മാറ്റുകയാണ് ചിലർ. അപ്പോൾ ഒരു പാന്റ് ഒരാഴ്ച ഉപയോഗിക്കേണ്ടി വരും. പല സ്കൂളുകളിലും കഴിഞ്ഞ വർഷത്തെ കളർ മാറിയതിനാൽ വലിയ വില നൽകി ഒരു ജോഡി വാങ്ങേണ്ടി വരും. അതേസമയം യുപി സ്കൂളുകളിൽ…
Read Moreകാമറചതിച്ചു..! എയർപോട്ടിൽ കസ്റ്റംസ് ഉദ്യോ ഗസ്ഥർക്ക് മുന്നിൽ പരിശോധനയ് ക്കെത്തിയ യാത്രക്കാരന്റെ മാലമോഷണം പോയി; കാമറ പരിശോധനയിൽ ഉദ്യോഗസ്ഥർ ഞെട്ടി
കൊണ്ടോട്ടി: ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കരിപ്പൂർ കസ്റ്റംസ് ഹവിൽദാർ അറസ്റ്റിൽ. ആലുവ പാനായിക്കുളം സ്വദേശി അബ്ദുൽ കരീമിനെയാണ്(51) കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കരിപ്പൂർ കസ്റ്റംസ് ഹാളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യത്തിൽ കരീം സ്വർണമാല അപഹരിക്കുന്നത് വ്യക്തമായതോടെയാണ് അറസ്റ്റ്. ഇയാളെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മേയ് 19ന് കുഞ്ഞിരാമനും ഭാര്യയും ദുബായിൽ നിന്ന് കരിപ്പൂരിൽ മടങ്ങിവരുന്നതിനിടെയാണ് സംഭവം. കസ്റ്റംസ് ഹാളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് പരിശോധനയ്ക്കായി സ്വർണമാലയും പേഴ്സും കയ്യിലുണ്ടായിരുന്ന ബാഗും നൽകി. പരിശോധന പൂർത്തിയായതിനു ശേഷം എക്സ്റേ മെഷീന്റെ എതിർവശത്ത് എത്തിയ ട്രേയിൽ നിന്ന് പേഴ്സും ബാഗും തിരിച്ചെടുത്തു. സ്വർണമാല ഭാര്യ എടുത്തിട്ടുണ്ടെന്ന നിഗമനത്തിൽ കുഞ്ഞിരാമൻ പുറത്തേക്ക് കടക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്.…
Read Moreരാത്രികാലങ്ങളിൽ വനിത ജീവനക്കാർക്ക് മുന്നിൽ ഹോസ്റ്റലിന്റെ വാതിലുകൾ അടയുന്നു; ചോദ്യം ചെയ്താൽ നിങ്ങളുടെ സ്വഭാവത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്ന പരിഹാസവും
ഷിമ രാജ് കോഴിക്കോട്: നഗരത്തിലെ വനിത ജീവനക്കാർക്ക് മുന്നിൽ രാത്രികാലങ്ങളിൽ ഹോസ്റ്റലിൻറെ വാതിലുകൾ അടയുന്നു. രാത്രി വൈകിയെത്തുന്ന ജോലിയാണെങ്കിൽ റോഡിൽ കിടക്കേണ്ടി വന്നാലും ഹോസ്റ്റലിൽ കയറ്റില്ലെന്ന നിലപാടാണ് നഗരത്തിലെ ഹോസ്റ്റലുകൾ കൈക്കൊള്ളുന്നത്. വനിതാ മാധ്യപ്രവർത്തകയാണ് താമസസൗകര്യം അന്വാഷിക്കുന്നതെങ്കിൽ പിന്നെ തുടർന്ന് സംസാരിക്കാൻ പോലും പലരും തയ്യാറാല്ല. പത്രമാധ്യമങ്ങൾ, ഐടി, കോൾ സെൻറർ, ആശുപത്രി തുടങ്ങിയ മേഖലകളിലെല്ലാം വനിതജീവനകാർക്ക് രാത്രികാലങ്ങളിൽ ഷിഫ്റ്റുകൾ പതിവാണ്. ഏഴ് മുതൽ രാത്രി പത്ത് വരെ അവസാനിക്കുന്ന ഷിഫ്റ്റുകൾ ഉണ്ട്. ഉപജീവനത്തിനായി എത്തുന്ന ഇവരിൽ പലരും ആശ്രയിക്കുന്നത് സാന്പത്തികമായി താരതമ്യേന ഭദ്രമായ ഹോസ്റ്റലുകളെയാണ്. എന്നാൽ രാത്രി ഷിഫ്റ്റുണ്ടെന്ന് അറിയുന്പോഴേ ഹോസറ്റൽ ജീവനക്കാരുടെ മുഖം കറുക്കും. രാത്രി കന്പനിവണ്ടിയിൽ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചാൽ സദാചാരത്തിൻറെ കുട ചൂടിയാണ് അധികൃതർ അവരെ ഒഴിവാക്കുക. പിന്നീട് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കൊള്ളലാഭം കൊയ്യുന്ന പെയിൻഗസ്റ്റ്, ഫ്ളാറ്റ് സൗകര്യങ്ങളെയാണ്. ഇവിടങ്ങളി്ൽ 8000…
Read Moreപൊതുമരാമത്തും എക്സൈസും രണ്ട് തട്ടിൽ..! വടകരയിൽ മദ്യശാലകൾ പ്രവർത്തിക്കുന്നത് വിചിത്രവാദത്തിന്റെ പിൻബലത്തിൽ; വിചിത്ര വാദം കേട്ട് ഞെട്ടരുത്
വടകര: ദേശീയ- സംസ്ഥാന പാതകളുടെ അഞ്ഞൂറു മീറ്റർ അരികിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിൽ നിന്നു രക്ഷപ്പെടാൻ വടകരയിലെ മദ്യശാലകൾക്ക് എക്സൈസ് ഒത്താശ ചെയ്തെന്ന ആരോപണം ശക്തമാവുന്നു. കണ്ണൂർ-കുറ്റിപ്പുറം പാത ദേശീയപാതയല്ലെന്നു ചൂണ്ടിക്കാട്ടി മദ്യശാലകൾ തുറക്കാൻ അനുകൂല ഉത്തരവ് സന്പാദിച്ചതു പോലെയാണ് വടകരയിൽ മൂന്നു മദ്യശാലകൾ തുറന്നിരിക്കുന്നതെന്നാണ് ആരോപണം. സുപ്രീംകോടതി ഉത്തരവ് വന്ന ഏപ്രിൽ ആറിനു തന്നെ വടകരയിലെ ബിയർ പാർലറുകളും ബീവറേജ് കോർപറേഷന്റെ ചില്ലറ മദ്യ വിൽപനശാലയും അടച്ചുപൂട്ടിയിരുന്നെങ്കിലും ഇവയിൽ ചിലതിനു തുറക്കാൻ എക്സൈസ് സൗകര്യം ഒരുക്കിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. കെടിഡിസിയുടെ കീഴിൽ ഒന്നും സ്വകാര്യ മേഖലയിൽ അഞ്ചും ബിയർ പാർലറുകളാണ് വടകര നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയെല്ലാം സൂപ്രീംകോടതി ഉത്തരവിനു വിധേയമായി അടച്ചിട്ടു. എടോടിയിലെ ബീവറേജ് വിൽപനശാലയും ഇതേ കാരണത്താലാണ് പൂട്ടിയത്. എന്നാൽ ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും രണ്ട് സ്വകാര്യ ബിയർ പാർലറുകളും ബീവറേജിന്റെ ചില്ലറ വിൽപനശാലയും…
Read Moreപണിതിട്ടും പണിതീരാതെ..! ട്രൈബൽ വകുപ്പ് ദത്തെടുത്തിട്ടും ദുരിതം തീരാതെ പുതൂർകുന്ന് കോളനി; രണ്ട് വർഷം മുൻപ് ആരംഭിച്ച വീട് പണി ഇന്നും പൂർത്തിയായില്ല
മാനന്തവാടി: ട്രൈബൽ വകുപ്പ് ദത്തെടുത്ത് രണ്ടു വർഷം പിന്നിട്ടിട്ടും പനമരം പുതൂർകുന്ന് കോളനിക്കാർക്ക് ദുരിതം തന്നെ കൂട്ട്. വാസയോഗ്യമായ വീടുകളില്ലാത്തതാണ് കാലവർഷം തുടങ്ങിയതോടെ കോളനിക്കാരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. നിർമാണം തുടങ്ങിയ വീടുകളുടെ പണി ഇപ്പോഴും പാതി വഴിയിലാണ്. നേരത്തെ ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയാണ് പലരും പുതിയ വീട് പണി ആരംഭിച്ചത്. എന്നാൽ പണി പാതി വഴിയിലായതോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള താൽക്കാലിക കൂരകളിലാണ് ഇവർ കഴിയുന്നത്. പനമരം പുതൂർകുന്ന് കോളനിയിലെ പതിനൊന്ന് വീടുകളുടെ പണിയാണ് പൂർത്തിയാവാതെ പാതിവഴിയിലായത്. 2015-16 വർഷത്തിൽ മുൻ പട്ടികവർഗ മന്ത്രി പി.കെ. ജയലക്ഷ്മി മുൻ കൈയെടുത്ത് ട്രൈബൽ വകുപ്പ് ദത്തെടുത്ത കോളനിയാണ് പനമരം അഞ്ചുകുന്ന് പുതൂർകുന്ന പണിയ കോളനി. 11 വീടുകളാണ് 40 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഇതുവരെ അനുവദിച്ചത്. ഇതിന്റെ പ്രവൃത്തികൾ രണ്ടു വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയായിട്ടുമില്ല. കരാറുകാർ പാതി…
Read Moreപോലീസിനും മേലെ ടിപ്പർ മുതലാളിമാർ..! രണ്ടുപേരുടെ മരണത്തിന് പുല്ലുവില; സിഐയ്ക്ക് നൽകിയ വാക്ക് ലംഘിച്ചു സ്കൂൾ സമയത്ത് ടിപ്പറുകൾ സർവീസ് നടത്തി
മുക്കം:രണ്ടുപേരുടെ ദാരുണാന്ത്യത്തിലും ഒട്ടും പശ്ചാതാപമില്ലാതെ ടിപ്പർ ഉടമകളും ഡ്രൈവർമാരും.മുക്കം ഓർഫനേജ് സ്കൂൾ അധ്യാപിക ഷീബ, മകൾ ഹിഫ്ത്ത എന്നിവരുടെ മരണത്തിന്റെ ദുഖമൊടുങ്ങും മുന്പാണ് ഇന്ന് രാവിലെയും ടിപ്പറുകൾ മരണപാച്ചിൽ നടത്തുന്നത്. സ്കൂൾ സമയങ്ങളിൽ രാവിലെ 8.30 നും 10 നുമിടയിലും വൈകുന്നേരം 3.30 നും 5നുമിടയിലും ഓടരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചും ഇന്ന് വൈകുന്നേരം വരെ സർവീസ് നിർത്തിവെക്കുമെന്ന് ഇന്നലെ സി.ഐ.ക്ക് നൽകിയ ഉറപ്പും ലംഘിച്ചാണ് സർവീസ് നടത്തുന്നത്. മുക്കം ഭാഗങ്ങളിൽ പോലീസ് പരിശോധനയുണ്ടാവുമെന്ന് കണ്ട് നെല്ലിക്കാപറന്പ് പന്നിക്കോട് റോഡിലൂടെയും എരഞ്ഞിമാവ് പന്നിക്കോട് വഴിയുമാണ് ടിപ്പറുകൾ ഓടുന്നത്. 100 കണക്കിന് സ്കൂൾ കുട്ടികൾ കാൽനടയായി പോവുന്ന വഴികളാണിത്. ഇനി ഒരു അപകടം വരുന്നതുവരെ അധികൃതരുടെ മൗനാനുവാദം ഇവർക്കുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയാണ് പതിവ്.
Read Moreവീടെന്ന സ്വപ്നം അകലെ..! പറഞ്ഞാൽ തീരാത്ത നിസ്സഹായതകൾക്ക് മുന്നിൽ പത്മിനിയുടെയും എട്ടുവയസുകാരി മകളുടെയും ജീവിതം ചോദ്യചിഹ്നമാവുന്നു
കൊയിലാണ്ടി: പറഞ്ഞാൽ തീരാത്ത നിസ്സഹായതകൾക്ക് മുന്നിൽ പത്മിനിയുടെ ജീവിതം ചോദ്യചിഹ്നമാവുകയാണ്. പത്ത് വർഷം കഴിഞ്ഞിട്ടും പ്രവൃത്തികൾ പൂർത്തിയാക്കാനാവാത്ത കൊച്ചു വീട്. എട്ട് വയസ്സിന്റെ നിഷ്കളങ്കതയിലും ഇല്ലായ്മകൾ നുണയുന്ന ഏകമകൾ. പണി ചെയ്ത് വീട് പുലർത്താനാകാത്ത അവസ്ഥ. ദുരിതകഥകൾ തീരുന്നില്ല ഇവർക്ക്. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് വരകുന്നിൽ പത്മിനിക്കും മകൾ ഭാവനയ്ക്കും ജീവിതം കരുപ്പിടിപ്പിക്കാൻ ഇനി കരുണ വറ്റാത്തവരുടെ കൈത്താങ്ങ് മാത്രമെ ആശ്രയമായുള്ളൂ.ഏഴുവർഷം മുന്പാണ് പത്മിനിയുടെ ഭർത്താവ് വേലായുധൻ കാൻസർ ബാധിതനായി മരണപ്പെട്ടത്. വേലായുധന്റെ ചികിത്സയ്ക്കും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടി വന്ന കുടുംബത്തിന് കടബാധ്യതകളേറുകയായിരുന്നു. പത്തുവർഷം മുന്പ് ആകെയുള്ള രണ്ട് സെന്റിൽ നഗരസഭയുടെ പദ്ധതി പ്രകാരം തുടങ്ങിവച്ച കൊച്ചുവീടിന്റെ പണി പോലും ഇതുവരെ പൂർത്തീകരിക്കാനായില്ല. മേൽക്കൂര കോണ്ക്രീറ്റ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുക എന്നത് പത്മിനിക്കും മകൾക്കും ഇന്നും സ്വപ്നം മാത്രം. പ്രായപൂർത്തിയെത്താത്ത…
Read Moreഇരിക്കുന്നതിന് മുൻപ് പറപ്പിച്ചു..! സിറ്റി പോലീസ് കമ്മീഷണറുടെ മിന്നൽ സ്ഥാനചലനത്തിനു പിന്നിൽ സിപിഎം ഓഫീസ് ആക്രമണവും മർക്കസ് സമരവും
സ്വന്തം ലേഖകൻ കോഴിക്കോട്: ചുമതലയേറ്റ് അഞ്ചു മാസത്തിനകം സിറ്റി പോലീസ് കമ്മീഷണർ ജെ.ജയനാഥിന് മിന്നൽ സ്ഥാനചലനം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് നേതാക്കൾ ഇടഞ്ഞതും, കാരന്തൂർ മർക്കസിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവിക്കെതിരെ കേസെടുത്തതുമാണത്രെ മാറ്റത്തിനു കാരണം. 2005ൽ ജമ്മു കാഷ്മീർ കാഡറിൽ നിയമിതനായ തമിഴ്നാട് സ്വദേശി എസ്. കാളിരാജ് മഹേഷ്കുമാറാണ് പുതിയ കമ്മീഷണർ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും, ജില്ലാ സെക്രട്ടറിക്കും നേരെ വെള്ളിയാഴ്ച പുലർച്ചെ 1.10 നോടെ ബോംബാക്രമണം നടന്നിട്ടും കമ്മീഷണർ സ്ഥലത്ത് “കുതിച്ചെത്താ’തിരുന്നതും, ചൂണ്ടിക്കാണിച്ചവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താത്തതും കമ്മീഷണർക്കു വിനയായെന്നാണ് പോലീസിലെ ഉപശാലാ സംസാരം. ആക്രമണം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടുള്ള ദിവസം തന്നെ കമ്മീഷണറെ മാറ്റണമെന്ന് ചിലർ കടുംപിടുത്തം പിടിച്ചതായും പറയുന്നു. ബോംബാക്രമണം…
Read More