കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ ഹരിതനഗർ കോളനിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മുട്ടയിട്ട പെരുമ്പാമ്പിനെ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി. കോളനിയിലെ വീട്ടിൽ മുരിങ്ങയില പൊട്ടിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടത്. പാന്പ് ആക്രമിക്കാൻ ശ്രമിച്ചതിനാൽ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പാമ്പുപിടുത്തക്കാരും കോളനിവാസികളും ചേർന്ന് പിടികൂടിയ പാമ്പിനേയും സമീപത്തുനിന്നും കണ്ടെടുത്ത 12 മുട്ടകളും മാത്തോട്ടം വനംവകുപ്പിന് കൈമാറി.
Read MoreCategory: Kozhikode
ഇടിമിന്നലിൽ റീചാർജ് ബാറ്ററി പൊട്ടിത്തെറിച്ചു; നശിച്ചത് ഇരുപതിനായിരം രൂപയോളം വില വരുന്ന ബാറ്ററി
വിലങ്ങാട്: മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായി ഇടിമിന്നലിൽ റീചാർജ് ബാറ്ററി പൊട്ടിത്തെറിച്ചു.തരിപ്പമലയിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനായി സ്ഥാപിച്ച വൈദ്യുതി കന്പിവേലിയുടെ റീചാർജ് ബാറ്ററിയും ഇലക്ട്രിക് ഉപകരണങ്ങളുമാണ് ഇടിമിന്നലിൽ പൊട്ടിത്തെറിച്ചത്. ഇരുപതിനായിരം രൂപയോളം വില വരുന്ന ബാറ്ററിയാണ് മിന്നലിൽ നശിച്ചത്. തരിപ്പമലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശം സംഭവിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യ പ്രകാരം മൂന്നുമാസം മുന്‍പാണ് കന്പി വേലി പുന:സ്ഥാപിച്ചത്.കന്പിവേലിയിലേക്കുളള വൈദ്യുതി കടത്തിവിടുന്നതിന് സ്ഥാപിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ വന്യമൃഗങ്ങൾ വീണ്ടും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.പൊട്ടിത്തെറിച്ച ബാറ്ററി ഉടൻ പുനസ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreആർക്കോ വേണ്ടി..! പ്രകൃതി ചികിത്സാ രീതിയിൽ ജീവിക്കുന്ന യുവതി വീട്ടിൽ പ്രസവിച്ച സംഭവം; അലോപ്പതിക്ക് നിർബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഭീഷണി വിവാദമാകുന്നു
ചങ്ങരംകുളം: യുവതി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കള്ളക്കേസെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. ചങ്ങരംകുളം പൗരസമിതി ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ മുജീബ് കോക്കൂരിന്റെ ഭാര്യ സാബിറയാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ വൈദ്യസഹായമില്ലാതെ പ്രസവിച്ചത്. വിവരമറിഞ്ഞു ആലംകോട് പഞ്ചായത്ത് ആരോഗ്യവകുപ്പ് യുവതിയുടെ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതിയും കുടുംബവും കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് വാർത്താസമ്മേളനം വിളിച്ചിരുന്നു. പ്രകൃതി ചികിൽസാ രീതി പ്രകാരം കഴിഞ്ഞ പത്തു വർഷമായി വൈദ്യസഹായമില്ലാതെ ജീവിച്ചുപോരുന്ന മുജീബിനെയും കുടുംബത്തെയും മന:പൂർവം ഭീഷണിപ്പെടുത്തി കള്ളക്കേസെടുത്തതിനു പിന്നിൽ ഗൂഢലക്ഷ്യമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടിൽ വന്നു യാതൊരു വിധത്തിലുളള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്ത യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ നിർബന്ധിക്കുകയും അവഹേളിക്കുന്ന വിധത്തിൽ വീട്ടിലെ അതിഥികൾക്കു മുന്നിൽ സംസാരിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ പരാതി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കും.…
Read Moreഒരു തുള്ളിപോലുമില്ല..! 23 വർഷം 98 ലക്ഷ ത്തിന്റെ കുടിവെള്ള പദ്ധതി നോക്കുകുത്തിയായി നിൽക്കുന്നു: ദാഹജലത്തിനായി ജനം നെട്ടോട്ടമോടുന്നത് കാണാതെ അധികൃതർ
നാദാപുരം: ലക്ഷങ്ങൾ മുടക്കി കുടി വെള്ള പദ്ധതി പൂർത്തീകരിച്ചെങ്കിലും പുറമേരി പഞ്ചായത്തിലെ അരൂർ മേഖലയിലെ ആയിരത്തോളം ജനങ്ങൾ ദാഹ ജലത്തിനായി നെട്ടോട്ടമോടുന്നു.എളയടം,അരൂർ,പെരുമുണ്ടച്ചേരി പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ എൽ ഐ സി സഹായത്തോടെ 98 ലക്ഷം രൂപ മുടക്കി 23 വർഷങ്ങൾക്കുമുന്‍പ് പൂർത്തീകരിച്ച പുറമേരി എ ആർ ഡബ്ലു എസ് എസ് (പ്രുറമേരി ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതി)പദ്ധതിയാണ് നോക്കു കുത്തിയായത്. ഗുളികപുഴയിൽ നിന്ന് വെള്ളമെടുത്ത് കോട്ടപ്പള്ളിയിൽ നിന്ന് ശുദ്ധീകരിച്ച് അവിടെ നിന്ന് ഗ്രാവിറ്റി സംവിധാനം വഴി വിലാതപുരത്തെ തറനിരപ്പിലെ സംഭരണിയിലെത്തിച്ച് പിന്നീട് അവിടെ നിന്നും ഉയർന്ന പ്രദേശത്ത് സ്ഥാപിച്ച ആറു ലക്ഷം ശേഷിയുള്ള സംഭരണിയിലേക്ക് പന്പ് ചെയ്ത് അരൂർ മലയാടപ്പൊയിലിലെ സംഭരണിയിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി വഴി ജനത്തിന് ഇതുവരെ ഒരു തുള്ളി വെള്ളം നൽകാനായില്ല. അരൂർ,എളയടം,പെരുമുണ്ടച്ചേരി മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്.…
Read Moreതൊഴിലിന്മേലുള്ള കടന്നുകയറ്റം..! സ്വയം ആധാരം എഴുതിയ ജില്ലാ രജിസ്ട്രാറുടെ നടപടി ധിക്കാരവും അധികാര ദുർവിനിയോഗവുമെന്ന് ആധാരം എഴുത്തുകാർ
കൽപ്പറ്റ: സ്വയം ആധാരം എഴുതുകയും ആധാരങ്ങൾ സ്വന്തമായി എഴുതാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത ജില്ലാ രജിസ്ട്രാർക്ക് ആധാരം എഴുത്തുകാരുടെ വിമർശനം. ജില്ലാ രജിസ്ട്രാറുടെ നടപടി ധിക്കാരവും അധികാര ദുർവിനിയോഗവുമാണെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ജെ. ക്ലമന്റ്, ജില്ലാ പ്രസിഡന്റ് പി.എം. തങ്കച്ചൻ, സെക്രട്ടറി പി.കെ.രാജൻ, ട്രഷറർ വി.കെ. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജില്ലാ രജിസ്ട്രാർ സ്വയം എഴുതിയതെന്ന് പറയുന്ന ആധാരത്തിൽ മതിയായ ഫെയർവാല്യു പോലും ചേർത്തിട്ടില്ല. വസ്തുവിന്റെ യഥാർഥ വില എന്തുകൊണ്ട് ആധാരത്തിൽ കാണിച്ചില്ല എന്ന് രജിസ്ട്രാർ വ്യക്തമാക്കണം. സ്വയം ആധാരം എഴുതാൻ ആളുകളോട് ആഹ്വാനം ചെയ്യുന്ന അദ്ദേഹം ആധാരം എഴുത്തുകാരുടെ തൊഴിലിൽ കടന്നുകയറുകയാണ്. രജിസ്ട്രേഷൻ വകുപ്പിലെ ആരെങ്കിലും ആധാരം എഴുതിയാൽ ശന്പളം കൊടുക്കില്ലെന്നും വിരമിച്ചവർ അങ്ങനെ ചെയ്താൽ പെൻഷൻ നൽകില്ലെന്നും വകുപ്പമന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു.…
Read Moreറോക്കി കുഴപ്പക്കാരനല്ല..! കാടിനരികിൽ കണ്ട അപരിചിതനെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു;പിടിയിലായ കർണാടക സ്വദേശി റോക്കി മാവേയിസ്റ്റല്ലെന്നു പോലീസ്
പേരാമ്പ്ര: കാടിനരികിൽ കണ്ട അപരിചിതൻ മാവോയിസ്റ്റാണെന്നു കരുതി നാട്ടുകാർ ഇന്നലെ പെരുവണ്ണാമൂഴി പോലീസിലേല്പിച്ച കർണാടക സ്വദേശി റോക്കി കുഴപ്പക്കാരനല്ലെന്നു കണ്ടെത്തി. ഇയാളെ ആഗ്രഹപ്രകാരം ചാലക്കുടിയിൽ ധ്യാനത്തിനായി സൗകര്യങ്ങൾ നൽകി ഇന്നു പറഞ്ഞയക്കാനാണ് തീരുമാനമെന്നു പേരാമ്പ്ര സിഐ കെ.പി. സുനിൽകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണു പെരുവണ്ണാമൂഴി പേരാമ്പ്ര എസ്റ്റേറ്റ് ഭാഗത്തുവെച്ച് റോക്കിയെ നാട്ടുകാർ കണ്ടത്. എസ്റ്റേറ്റ് തൊഴിലാളികൾ ഇയാളെ വളഞ്ഞുവച്ചു പെരുവണ്ണാമൂഴി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി പേരാമ്പ്ര സർക്കിൾ ഓഫീസിലേക്കു കൊണ്ടുപോയി. റോക്കി എയ്ഞ്ചൽ ലിമ (35) എന്നാണിയാളുടെ പേര്. കർണ്ണാടക കാൽവാർ സിർസി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്നു ചോദ്യം ചെയ്യലിൽ മനസിലായി. മൂന്നിലധികം ഭാഷ സംസാരിക്കും. സിർസി സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ പറഞ്ഞത് ശരിയാണെന്നും മനോനില അല്പം തകരാറായ യുവാവാണെന്നും അറിയിച്ചു. മംഗലാപുരത്തു നിന്നു കാൽ നടയായി ചാലക്കുടിയിൽ…
Read Moreഅഭിഭാഷകന് മർദനമേറ്റത് ക്ഷേത്രാചാരങ്ങളോട് വിരുദ്ധമായും സ്ത്രീകളോട് മോശമായി പെരുമാറിയപ്പോഴും ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമെന്ന് യാദവ സമുദായം
മാനന്തവാടി: അഭിഭാഷകനും പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകനുമായ്ശ്രീജിത്ത് പെരുമനയ്ക്ക് എരുമത്തെരുവിൽ മർദനമേറ്റതിനെ ന്യായീകരിച്ച് യാദവ സമുദായാംഗങ്ങൾ. ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും സ്ത്രീകളോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് അഭിഭാഷകനു നേരിടേണ്ടിവന്നതെന്ന് സമുദായ പ്രതിനിധികൾ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ താലപ്പൊലി ഘോഷയാത്ര താഴയങ്ങാടി ക്ഷേത്രപരിസരത്തുനിന്നു വരുന്നതിന്റെ ദൃശ്യങ്ങങ്ങൾക്കൊപ്പം ആചാരപ്രകാരം അനുവദനീയമല്ലാത്ത, വിഗ്രഹത്തിന്റേയും കുംഭത്തിന്റേയും ദൃശ്യങ്ങളും ശ്രീജിത്ത് മൊബൈൽ ഫോണിൽ പകർത്തി. ഘോഷയാത്ര എരുമത്തെരുവിലെത്തിയപ്പോൾ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതോടെ ആരംഭിച്ച സംഘർഷത്തിനിടെതാലപ്പൊലിയേന്തിയ സ്ത്രീകളിൽ രണ്ടുപേർ അർച്ചനത്തട്ടടക്കം മറിഞ്ഞുവീണു. ഇവരോട് അഭിഭാഷകൻ മോശമായി പെരുമാറി-സമുദായാംഗങ്ങൾ പറഞ്ഞു. അതിനിടെ, സമുദായത്തിന്റെ ആഘോഷങ്ങളിൽനിന്നു ആചാരങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദന്പതികളുടെ പക്ഷം പിടിച്ചതിലുള്ള പ്രതികാരമാണ് തനിക്കുനേരേ ഉണ്ടായതെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു. താലപ്പൊലി ക്ഷോഷയാത്രയുടെ ദൃശ്യങ്ങൾ പകർത്തി തിരികെ പോകുകയായിരുന്ന തന്നെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ജീവരക്ഷാർഥം സമീപത്തെ…
Read Moreചതിയായിപ്പോയി..! ഇന്റർസോണ്‍ കലോത്സവത്തിൽ പങ്കെടുക്കാൻ ബേപ്പൂരെ ത്തിയ ലക്ഷദ്വീപിലെ കുട്ടികൾക്ക് മടങ്ങാൻ കപ്പലില്ല; പരീക്ഷ മുടങ്ങുമെന്ന പേടിയിൽ കുട്ടികൾ
കോഴിക്കോട്: യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ കോളജിലേക്ക് തിരിച്ചുപോകാൻ മാർഗമില്ലാതെ ലക്ഷദ്വീപിലെ വിദ്യാർഥികൾ. ഇന്റർസോണ്‍ കലോത്സവത്തിൽ പങ്കെടുക്കണമെന്ന വാശിയോടെയാണ് പ്രതിബന്ധങ്ങൾ തരണം ചെയ്ത് ലക്ഷദ്വീപിൽ നിന്നും 20 പേരടങ്ങുന്ന സംഘം ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്ക് കപ്പൽ കയറിയത്. മത്സരങ്ങളിൽ പങ്കെടുത്തു മുന്നേറുന്പോഴും വിദ്യാർഥികളുടെയും അധ്യാപകരുടെയും മനസിൽ ആശങ്കകൾ അകലുന്നില്ല. ലക്ഷദ്വീപിലെ കുട്ടികളുടെ പ്രാതിനിധ്യത്തിന് വേണ്ടിയാണ് രണ്ട്, മൂന്ന്, അഞ്ച് തിയതികളിൽ നടക്കേണ്ടിയിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ ഇന്റർസോണ്‍ മത്സരങ്ങൾക്കു ശേഷം 15ന് നടത്താൻ തീരുമാനിച്ചത്. എന്നാൽ ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ ദ്വീപിലെത്തുക 16 നാണ്. പരീക്ഷയിൽ പങ്കെടുക്കാൻ കഴിയുമോയെന്ന ആശങ്കയിലാണിവർ. വിദ്യാഭ്യാസ വകുപ്പ് ലക്ഷദ്വീപ് പോർട്ട് ഓഫീസിലേക്ക് ശിപാർശ ചെയ്താൽ വിദ്യാർഥികൾക്ക് ഹൈ സ്പീഡ് വെസൽ ലഭിക്കും. 14ന് രാവിലെ ബേപ്പൂർ തുറമുഖത്ത് പോർട്ടിന്റെ ഹൈസ്പീഡ് വെസൽ എത്തുന്നുണ്ട്. ഇതിൽ പുറപ്പെട്ടാൽ 14 നു വൈകുന്നേരം തന്നെ വിദ്യാർഥികൾക്ക് ദ്വീപിൽ എത്താൻ…
Read Moreഒന്നിനും ജലമില്ല..! പതിനഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ളം ആവശ്യപ്പെട്ട് നിലമ്പൂര്‍ സിഎച്ച് കോളനിക്കാർ നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു
നിലന്പൂർ: കുടിവെള്ളവും കുളിക്കാനുള്ള വെള്ളവും ചോദിച്ച് നിലന്പൂർ സിഎച്ച് കോളനിക്കാർ വാർഡംഗം കൂടിയായ നിലന്പൂർ നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. കഴിഞ്ഞ 15 ദിവസമായി മുമ്മുള്ളി വാർഡിലുൾപ്പെടുന്ന സിഎച്ച് കോളനിയിലെ നൂറോളം വരുന്ന താമസക്കാർക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ദുരിതത്തിലാണ്. വാർഡംഗത്തിന്റെ അടുത്ത് പരാതി പറഞ്ഞെങ്കിലും പരിഹാരമായില്ലെന്ന പരാതിയുമായാണ് ഇരുപതോളം വരുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ നഗരസഭയിലെത്തിയത്. വാർഡംഗവും നഗരസഭാ വൈസ് ചെയർമാനുമായ പി.വി.ഹംസ ജനങ്ങളുടെ പരാതി കേട്ട് വെള്ളം വിതരണം ചെയ്യുന്ന കരാറുകാരനെ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞു. തുടർന്ന് ആഴ്ചയിൽ രണ്ടുതവണയെങ്കിലും വെള്ളം വിതരണം ചെയ്യുമെന്നുറപ്പ് നൽകി. പല സ്ത്രീകളും ആവശ്യപ്പെട്ടത് കുടിവെള്ളമില്ലെങ്കിലും കിണറിൽ നിന്ന് കിട്ടുന്നത് കൊണ്ട് പ്രശ്നം തീർത്തുകൊള്ളാം എന്നാൽ കുളിക്കാനുള്ള വെള്ളമെങ്കിലും എത്തിച്ചുതരണമെന്നാണ്. പലരും ഓട്ടോറിക്ഷയിൽ നൂറുരൂപ നൽകി മൈലാടി പുഴക്കടവിൽ പോയാണ് കുളിക്കുന്നതും അലക്കുന്നതും. ഇതിനൊരു പരിഹാരമാണ് അത്യാവശ്യം വേണ്ടതെന്നും അപേക്ഷിച്ചു.…
Read Moreകാറ്റുകൊള്ളാന്‍ ‘കസേരകളി ..! കോടികൾ ചിലവഴിച്ച് നിർമ്മിച്ച കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ കൊടും ചൂടിൽ വിയർത്തൊലിച്ച് യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട് കെഎസആര്‍ടിസി ടെര്‍മിനലില്‍ പുറത്തെ ചൂടിനേക്കാള്‍ കൊടും ചൂട്. കോടികള്‍ ചിലവഴിച്ചിട്ടും യാത്രക്കാരുടെ ദുരിതത്തിന് കുറവില്ല. ചൂടില്‍ നിന്നും രക്ഷനേടാന്‍ സ്റ്റാന്‍ഡില്‍ കസേരകളിയാണ്. വാള്‍ഫാനുകള്‍ യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് ചുറ്റിലും ഉണ്ടെകിലും പ്രവര്‍ത്തിക്കുന്നവ കുറവാണ്. കസേരയില്‍ ഇരുന്നാൽ കാറ്റുകൊള്ളാനാവില്ല. അതിനായിഎഴുന്നേറ്റ് നിര്‍ത്തിയിടുന്ന ബസിനു മുന്‍പിലായുള്ള ഭിത്തിയിലെ ഫാനിൻ ചുവട്ടില്‍ നില്‍ക്കണം. കോടികള്‍ ചിലവഴിച്ച നിര്‍മിച്ച സ്റ്റാന്‍ഡിലെ അവസ്ഥയാണിത്. പാതി ഇരുട്ടില്‍ വിയര്‍ത്ത് കുളിച്ച് ബസ് കാത്തുനില്‍ക്കാനാണ് യാത്രക്കാരുടെ വിധി. സ്റ്റാന്‍ഡില്‍ നിര്ത്തിയിട്ടബസുകളില് കയറാന്‍പോലും യാത്രക്കാര്‍ക്ക് മടിയാണ്. ബസിലെ ചൂടും പുറത്തെ ചൂടും അത്രമാത്രം അസഹനീയം. കാറ്റും,വെളിച്ചവും തിരിഞ്ഞുനോക്കാത്ത സ്റ്റാൻഡിലെ ബസുകളിൽ കയറിയിരുന്നാൽ ചുട്ടുപൊള്ളും. വാൾഫാനുകളില് ചിലത്ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. പകല്സമയത്ത്പോലും സ്റ്റാന്‍ഡില്‍ ഇരുട്ടാണ്. സുരക്ഷാ സംവിധാനങ്ങളില്ലെന്ന പരാതി നിലനില്‍ക്കെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സ്റ്റാന്‍ഡ് നോക്കുകുത്തിയായിരിക്കുകയാണ്. മംഗലാപുരം, ബംഗളുരു, മൈസൂര്‍ തുടങ്ങിസംസ്ഥാനത്തിനു പുറത്തേക്കുള്ള ബസുകള്‍ ഇവിടെ നിന്ന്…
Read More