പോ​ളി​യോ ബാ​ധി​ച്ച് കാ​ലു​ക​ൾ ത​ള​ർ​ന്ന വി​ജു​വി​ന് സ്വ​പ്ന​സാ​ഫ​ല്യം: മാ​ജി​ക് ഭ​വ​നം കൈ​മാ​റി

തൊ​ടു​പു​ഴ: ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട് വ​ഴി​ത്ത​ല സ്വ​ദേ​ശി വി​ജു പൗ​ലോ​സി​ന് കൈ​മാ​റി. പോ​ളി​യോ ബാ​ധി​ച്ച് കാ​ലു​ക​ൾ ത​ള​ർ​ന്ന വി​ജു​വി​ന് സ്വ​ന്ത​മാ​യൊ​രു വീ​ട് സ്വ​പ്ന​മാ​യി​രു​ന്നു. ആ ​സ്വ​പ്ന​മാ​ണ് തി​രു​വ​ന​ന്ത​പു​രം ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. എ​ട്ടേ​കാ​ൽ സെ​ന്‍റ് ഭൂ​മി​യി​ൽ മാ​തൃ​കാ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 668 ച​തു​ര​ശ്ര​യ​ടി​യു​ള്ള വീ​ടാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ൻ, ശാ​ന്തി​ഗി​രി കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷി​ന്‍റോ, ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട്, മാ​ജി​ക് പ്ലാ​ന​റ്റ് മാ​നേ​ജ​ർ സി.​കെ. സു​നി​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡി​ഫ​റ​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ലെ​യും മാ​ജി​ക് പ്ലാ​ന​റ്റി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ വാ​ങ്ങി​യ വീ​ൽ…

Read More

അ​ട്ട​പ്പാ​ടി​യി​ൽ ബേ​ക്ക​റി​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം; പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നിരവധി പേർക്ക് പരിക്ക്

അ​ഗ​ളി (പാ​ല​ക്കാ​ട്): അ​ട്ട​പ്പാ​ടി​യി​ൽ ബേ​ക്ക​റി​യി​ൽ കാ​ട്ടു​പ​ന്നി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാ​ൾ​ക്കു പ​രി​ക്കേ​റ്റു. മു​ണ്ട​ൻ​പാ​റ സ്വ​ദേ​ശി മോ​ഹ​ന​ൻ, ബേ​ക്ക​റി ഉ​ട​മ ഷാ​ജു നെ​ല്ലി​ക്കാ​ന​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. ജെ​ല്ലി​പ്പാ​റ ജം​ഗ്ഷ​നി​ൽ ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യു​ടെ​യും കു​രി​ശു​പ​ള്ളി​യു​ടെ​യും സ​മീ​പ​ത്ത് തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ത്താ​ണ് ബേ​ക്ക​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ ഓ​ടി​യെ​ത്തി​യ കാ​ട്ടു​പ​ന്നി ബേ​ക്ക​റി​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​ട​ന്ന് അ​ക​ത്ത് ചാ​യ​യും മ​റ്റും ത​യാ​റാ​ക്കു​ന്ന അ​ടു​ക്ക​ള​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. അ​ടു​ക്ക​ള​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ഷ് കൗ​ണ്ട​റി​ലെ​ത്തി​യ പ​ന്നി ക​ട​യു​ട​മ​യെ ത​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ക​ർ​ത്ത് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബേ​ക്ക​റി​യു​ടെ നേ​രെ മു​ന്നി​ലു​ള്ള ഉ​ണ്ണി എ​ന്ന​യാ​ളു​ടെ ത​ത്വ​മ​സി എ​ന്ന ഫാ​ൻ​സി സ്റ്റോ​റും കാ​ട്ടു​പ​ന്നി ത​ക​ർ​ത്തു. അ​വി​ടെ​യും നി​ര​വ​ധി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ കാ​ട്ടു​പ​ന്നി പു​റ​ത്തു നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്ന മോ​ഹ​ന​നു നേ​രെ​യും ആ​ക്ര​മി​ച്ചു. ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ​വ​രും, സ്കൂ​ളി​ലേ​ക്കു…

Read More

മദ്യ​പാ​ന​ത്തി​നി​ടെ​ ത​ർ​ക്കം; പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; അയൽവാസി പോലീസ് പിടിയിൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കത്തെത്തുടർന്നു യു​വാ​വി​നെ അ​യ​ൽ​വാ​സി ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മു​ണ്ടൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​യ​ൽ​വാ​സി​യാ​യ വി​നോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഭാര്യയുമായി അകന്ന് മു​ണ്ടൂ​രി​ലെ കു​മ്മം​കോ​ട് എ​ന്ന സ്ഥ​ല​ത്ത് വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട മ​ണി​ക​ണ്ഠ​ൻ. തൊ​ട്ട​ടു​ത്ത താ​മ​സി​ക്കു​ന്ന വി​നോ​ദും സ​ഹോ​ദ​ര​നും ഇ​ട​യ്ക്ക് മ​ണി​ക​ണ്ഠ​നെ മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ക്കാ​റു​ണ്ടാ​യി​രു​ന്നു. പ​തി​വു​പോ​ലെ ഇ​ന്ന​ലെ രാ​ത്രി ഒ​രു​മി​ച്ചു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​വി​ലെ മ​ണി​ക​ണ്ഠ​ൻ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ഇ​തു​വ​ഴി പോ​കു​ന്പോ​ൾ ഒ​രു അ​യ​ൽ​വാ​സി കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​രു​വ​രും സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് വി​നോ​ദി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്. വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ഒ​ളി​വി​ലാ​ണ്. വി​നോ​ദി​ന്‍റെ അ​മ്മ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

എന്താ ബ്രോ മൊടയാണോ… ക​ട​യി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി, പ​ണം ചോ​ദി​ച്ച​പ്പോ​ൾ ക​ത്തി വീ​ശി​ക്കാ​ട്ടി: പെ​ട്ടി​ക്ക​ട​ക്കാ​ര​നെ ആ​ക്ര​മി​ച്ച ല​ഹ​രി​സം​ഘ​ത്തി​ൽ 17കാ​ര​നും

പൊ​ന്നാ​നി: പെ​ട്ടി​ക്ക​ട​യി​ൽനി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ ല​ഹ​രി സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ 17 കാ​ര​ന​ട​ക്കം മൂ​ന്നുപേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വെ​ട്ട​തി​ങ്ക​ര ന​വ​നീ​ത് (24), കു​ണ്ടു​ക​ട​വി​ൽ താ​മ​സി​ക്കു​ന്ന ചോ​ല​ങ്ങാ​ട്ട് അ​ൻ​സാ​ർ (19) എ​ന്നി​വ​രെയും പതിനേഴു കാരനെയുമാണ് ​പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജം​ഗ്ഷ​നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ട​യി​ൽനി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ണം ചോ​ദി​ച്ച​തോ​ടെ ക​ട​യു​ട​മ​യ്ക്കുനേ​രേ ക​ത്തി വീ​ശു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു ഇ​വ​ർ. സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മൂ​വ​രും മ​ദ്യ​പി​ക്കു​ക​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പി​ടി​യി​ലാ​യ ന​വ​നീ​ത് ഏ​താ​നും മാ​സം മു​ന്പ് എ​റ​ണാ​കു​ള​ത്ത് വ​ച്ച് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. ന​വ​നീ​തി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നാ​യ​ക​ൻ പൊ​ന്നാ​നി​യി​ലും മ​റ്റും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ…

Read More

സം​സ്ഥാ​ന​ത്ത് ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് വ്യാ​പ​കം: പി​ന്നി​ൽ ഹ​വാ​ല റാ​ക്ക​റ്റെ​ന്ന് പോ​ലീ​സ്

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. കേ​ര​ള പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തി​ന് പി​ന്നി​ൽ ഹ​വാ​ല റാ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ചു.വി​ദേ​ശ​ത്തുനി​ന്ന് പ​ണം സ്വീ​ക​രി​ച്ച ചി​ല ഹ​വാ​ല റാ​ക്ക​റ്റു​ക​ൾ ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​യ്ക്കാ​ൻ ത​ട്ടി​പ്പു​കാ​രു​ടെ സ​ഹാ​യം തേ​ടി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​രം ഹ​വാ​ല റാ​ക്ക​റ്റു​ക​ൾ ക്രി​പ്റ്റോ ക​റ​ൻ​സി​യി​ലാ​ണ് പ​ണം ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. സൈ​ബ​ർ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പു​കാ​ർ വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ് നെ​റ്റ് വ​ർ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്. വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ ആ​സ്ഥാ​ന​മാ​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ കൂ​ടു​ത​ലാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞാ​ലും അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള​വ ന​ട​ത്താ​ൻ പോ​ലീ​സ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​മു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്ന് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ക​ബ​ളി​പ്പി​ച്ച് എ​ടു​ത്ത​ത് 763 കോ​ടി രൂ​പ​യാ​ണ്. 2022-24 കാ​ല​യ​ള​വി​ൽ ഇ​വ​ർ സം​സ്ഥാ​ന​ത്ത് നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്…

Read More

ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ രാ​പ്പ​ക​ൽ സ​മ​രം 46-ാം ദി​വ​സ​ത്തി​ലേ​ക്ക്; നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം 46-ാം ദി​വ​സ​ത്തി​ലേ​ക്ക്. നി​രാ​ഹാ​രം ഏ​റ്റെ​ടു​ത്ത് ബീ​ന പീ​റ്റ​റും അ​നി​ത​കു​മാ​രി​യും ഷൈ​ല​ജ​യും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചി​രു​ന്ന അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ എം.​എ. ബി​ന്ദു, കെ​പി. ത​ങ്ക​മ​ണി എ​ന്നി​വ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ക​ര​ക്കാ​രാ​യി ബീ​ന​പീ​റ്റ​റും അ​നി​ത​കു​മാ​രി​യും നി​രാ​ഹാ​ര സ​മ​രം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ത്ത​ൻ​തോ​പ്പ് പി​എ​ച്ച്സി​യി​ലെ ആ​ശ വ​ർ​ക്ക​റാ​ണ് ബീ​നാ പീ​റ്റ​ർ. ഷൈ​ല​ജ കു​ള​ത്തൂ​ർ പി​എ​ച്ച്സി, അ​നി​ത​കു​മാ​രി പാ​ലോ​ട് പി​എ​ച്ച്സി​യി​ലെ ആ​ശ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ജ​ന​സ​ഭ​യി​ൽ ച​ല​ച്ചി​ത്ര ന​ട​ൻ ജോ​യി മാ​ത്യു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​ന്തി​മ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം പേ​രു​ടെ​യും അ​ഭി​പ്രാ​യം. സി​പി​എ​മ്മും സ​ർ​ക്കാ​രും ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണ്. അ​തേ സ​മ​യം യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ശ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ഓ​ണ​റേ​റി​യം…

Read More

മ​ദ്യ​പ​സം​ഘ​ത്തെ ചോ​ദ്യം ചെ​യ്തു; തി​രു​വ​ന​ന്ത​പു​ര​ത്ത്  ​ഡി​വൈ​എ​ഫ്ഐ നേ​താ​വി​നു കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം:   കു​മാ​ര​പു​ര​ത്ത് പ​ര​സ്യ​മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്ത ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ മ​ദ്യ​പ സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​മാ​ര​പു​രം ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​വീ​ണി​നാ​ണ് കു​ത്തേ​റ്റ​ത്.  ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ കു​മാ​ര​പു​രം ചെ​ന്നി​ലോ​ടാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് പ്ര​വീ​ണി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി സം​ഘ​ത്തി​ലെ ഒ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.       

Read More

ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ നീ​ണ്ടൂ​ര്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ

കോ​​ട്ട​​യം: ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വ​ജ​യ​ഗാ​ഥ​യു​മാ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ. കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്ന വേ​​ന​​ല്‍ മ​​ധു​​രം ത​​ണ്ണി​​മ​​ത്ത​​ന്‍ കൃ​​ഷി​​ക്കാ​​ണ് നൂ​​റു​​മേ​​നി വി​​ള​​വ്. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ മേ​​ക്കാ​​വ് കൃ​​ഷി​​യി​​ട​​ത്തി​​ലാ​​യി​​രു​​ന്നു ത​​ണ്ണി​​മ​​ത്ത​​ന്‍ കൃ​​ഷി. ഗു​​ണ​​മേ​​ന്മ​യു​​ള്ള വി​​ഷ​​ര​​ഹി​​ത ത​​ണ്ണി​​മ​​ത്ത​​ന്‍ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​ടും​​ബ​​ശ്രീ സം​​ഘകൃ​​ഷി ഗ്രൂ​​പ്പാ​​ണ് കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. മു​​ക്കാ​​സ ഇ​​ന​​ത്തി​​ല്‍​പ്പെ​​ട്ട കി​​ര​​ണ്‍ മ​​ത്ത​​നാ​​യി​​രു​​ന്നു പ്ര​​ധാ​​ന കൃ​​ഷി. അ​​കം ഓ​​റ​​ഞ്ച്, മ​​ഞ്ഞ നി​​റ​​ത്തി​​ലാ​​കു​​ന്ന കി​​ര​​ണ്‍ മ​​ത്ത​​നു​​ക​​ളും ഷു​​ഗ​​ര്‍ ബേ​​ബി ഇ​​ന​​ത്തി​​ല്‍പ്പെ​​ട്ട തൈ​​ക​​ളു​​മു​​ണ്ട്. കൈ​​പ്പു​​ഴ തി​​രു​​നെ​​ല്ലി പ​​റ​​മ്പി​​ല്‍ 50 സെ​​ന്‍റി​​ലും പു​​ളി​​ക്ക​​ല്‍ അ​​നി​​ല്‍കു​​മാ​​റി​​ന്‍റെ ഒ​​രേ​​ക്ക​​ര്‍ സ്ഥ​​ല​​ത്തും പു​​ളി​​ക്ക​​ല്‍ വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ അ​​ര​​യേ​​ക്ക​​ര്‍ സ്ഥ​​ല​​ത്തു​​മാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മാ​​യും കൃ​​ഷി. ഏ​​ക​​ദേ​​ശം 3,000 തൈ​​ക​​ളാ​​ണ് ന​​ട്ട​​ത്. ഒ​​രു​​മ, അ​​ന​​ശ്വ​​ര ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പു​​ക​​ളി​​ലെ 25 ഓ​​ളം വീ​​ട്ട​​മ്മ​​മാ​​രാ​​ണ് പ്ര​​യ​​ത്‌​​ന​​ത്തി​​നു പി​​ന്നി​​ല്‍. പൂ​​ര്‍​ണവ​​ള​​ര്‍​ച്ച​​യി​​ലേ​​ക്ക് അ​​ടു​​ക്കു​​ക​​യാ​​ണ് വി​​ള​​ക​​ള്‍. അ​​ടു​​ത്ത​​മാ​​സം വി​​ള​​വെ​​ളു​​പ്പ് ന​​ട​​ത്തും. വേ​​പ്പി​​ന്‍​പി​​ണ്ണാ​​ക്ക്, രാ​​ജ്‌​​ഫോ​​സ്, എ​​ല്ലു​​പൊ​​ടി,ചാ​​ണ​​ക​​പ്പൊ​​ടി, സൂ​​ഡോ​​മോ​​ണാ​​സ്, പൊ​​ട്ടാ​​ഷ്, യൂ​​റി​​യ, ഫി​​ഷ്…

Read More

പോ​ലീ​സ് സ്റ്റേ​ഷ​നെ പൂ​ന്തോ​ട്ട​മാ​ക്കി നി​യ​മ​പാ​ല​ക​ര്‍; ഇ​ത് മാ​രാ​രി​ക്കു​ളം മോ​ഡ​ല്‍

ആ​ല​പ്പു​ഴ: ഹേ​യ്, പോ​ലീ​സേ ഒ​രു പൂ ​ത​രാ​മോ… എ​ന്നു ചോ​ദി​ച്ചാ​ല്‍ മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ ഒ​രി​ക്ക​ലും നോ ​പ​റ​യി​ല്ല, കാ​ര​ണം അ​ത്ര​യേ​റെ പൂ​ക്ക​ളാ​ണ് ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലെ ഈ ​സ്റ്റേ​ഷ​നു മു​ന്നി​ല്‍ വി​രി​ഞ്ഞുനി​ല്‍​ക്കു​ന്ന​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു കു​റ​ച്ചു​കാ​ല​മാ​യി പൂ​ക്കാ​ല​മാ​ണ്. ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ല​പ്പു​ഴ-ചേ​ര്‍​ത്ത​ല വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ്റ്റേ​ഷ​നി​ലേ​ക്ക് നോ​ക്കാ​തെ പോ​കാ​നാ​കി​ല്ല. അ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ ചെ​ണ്ടു​മ​ല്ലി​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. പോ​ലീ​സു​കാ​ര്‍ ന​ട്ടു​ന​ന​ച്ചുവ​ള​ര്‍​ത്തി​യ പൂ​കൃ​ഷി ഇ​വി​ടെ ര​ണ്ടാം വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​കൃ​ഷി ആ​രം​ഭി​ച്ച​ത്. നി​യ​മ​പാ​ല​ക​ര്‍ ഉ​ദ്യാ​ന​പാ​ല​ക​രാ​യ​പ്പോ​ള്‍ ല​ഭി​ച്ച​ത് നൂ​റു​മേ​നി വി​ള​വാ​ണ്. ആ​ദ്യ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി എം.ആ​ര്‍. മ​ധു ബാ​ബു നി​ര്‍​വ​ഹി​ച്ചു. വി​ള​വെ​ടു​പ്പി​ല്‍ ല​ഭി​ച്ച പൂ​ക്ക​ള്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര ദേ​വീക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. പൂ​കൃ​ഷി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​തോ​ടെ കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ് ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജോ​ലി സ​മ്മ​ര്‍​ദ​ത്തി​നി​ട​യി​ല്‍ മാ​ന​സി​ക…

Read More

കാ​യം​കു​ള​ത്ത് എംഡിഎം​എയു​മാ​യി പി​ടി​യി​ലാ​യ​ത് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ സം​ഘം

കാ​യം​കു​ളം: എം​ഡിഎംഎയു​മാ​യി പി​ടി​യി​ലാ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി ച​രു​വി​ള കി​ഴ​ക്ക​തി​ൽ ആ​കാ​ശ് (23), കൊ​ല്ലം കു​ന്ന​ത്തൂ​ർ പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് തെ​ക്ക് റീ​ഗ​ൽ രാ​ജാ​ല​യ​ത്തി​ൽ പു​ല്ലം​പ​ള്ളി​ൽ റീ​ഗ​ൽ രാ​ജ്(24) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലീസും ചേ​ർ​ന്ന് 21 ഗ്രാം ​എംഡി​എംഎയു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്. ബംഗളൂരുവിൽനി​ന്നു എംഡി എംഎ കൊ​ണ്ടു​വ​രു​ന്നു​വെ​ന്ന് ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് കാ​യം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​രെ നി​രീ​ക്ഷി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​വ​രെ ല​ഹ​രിവ​സ്തു​ക്ക​ളാ​യി പി​ടി​കൂടാൻ സാ​ധി​ച്ച​ത്. ഡി​ജിപി​യു​ടെ ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീസ് മേ​ധാ​വി എം.പി. മോ​ഹ​ന​ച​ന്ദ്രന്‍റെ നി​ർ​ദേശപ്ര​കാ​രം ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പിബി പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം ഡിവൈഎ​സ്പി ​ബാ​ബു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം എ​സ്ഐ ​ര​തി​ഷ് ബാ​ബു, എ​സ്ഐ…

Read More