തിരുവനന്തപുരം: എന്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം സി. രഘുനാഥ്. രാജ്യത്തിന്റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ട് നിന്ന മോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലെഫ്റ്റനന്റ് കേണൽ പദവിയിൽ നിന്നും മോഹൻലാലിനെ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയിൽ മോഹൻലാൽ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. തിരക്കഥ വായിക്കാതെ മോഹൻ ലാൽ സിനിമയില്‍ അഭിനയിക്കില്ലല്ലോ. കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreCategory: Edition News
പറക്കാം ഇനി നാലുചിറക്കാർക്ക്…തോട്ടപ്പള്ളി-നാലുചിറ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി; വിനോദസഞ്ചാരത്തിനും പ്രതീക്ഷ
തോട്ടപ്പള്ളി: സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി-നാലുചിറ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടെ പാലത്തിന്റെ വൈദ്യുതീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയില്‍ നിര്‍മിച്ച പാലം സസ്പെന്ഷന് പാലത്തിന്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്. പ്രീ സ്ട്രെസ്ഡ് ബോക്സ് ഗര്‍ഡര്‍ സാങ്കേതികവിദ്യയും കേബിള്‍-സ്റ്റേയ്ഡ് ഡിസൈനും ചേര്‍ന്നുള്ള സങ്കരമാതൃകയാണിത്. പ്രത്യേകതരം കമ്പികള്‍ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന നിര്‍മാണ രീതിയാണ് കേബിള്‍ സ്റ്റേയ്ഡ് ഡിസൈന്‍. ഇതിനെയാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങള്‍ എന്ന് വിളിക്കുന്നത്. വാഹനഗതാഗതം തീര്‍ത്തും ഇല്ലാതിരുന്ന പ്രദേശമായിരുന്നു തോട്ടപ്പള്ളിയിലെ നാലുചിറ. ഇല്ലിച്ചിറ, നാലുചിറ പ്രദേശവാസികള്‍ കടത്തുവള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തി കൊട്ടാരവളവിലൂടെ ദേശീയപാതയില്‍ എത്തിയിരുന്നത്. ആദ്യം 38 കോടി ദേശീയ ജലപാതയില്‍ ലീഡിംഗ് ചാനലിനു കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ…
Read Moreപാലായില്‍ മയക്കു‘മരുന്ന് ‘ശേഖരവുമായി യുവാവ് പിടിയിൽ; മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റിന്റെ 300 ബോട്ടിലുകളാണ് എക്സൈസ് പിടിച്ചെടുത്തത്
പാലാ: ഉള്ളനാട് ഭാഗത്ത് പാലാ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്തുവരുന്ന മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ശേഖരം പിടികൂടി.കൊറിയറില്‍ എത്തിച്ച മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റിന്റെ 300 ബോട്ടിലുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഉള്ളനാട് ചിറയ്ക്കല്‍ ജിതിന് ജോസിനെ (കണ്ണന് -35) അറസ്റ്റ് ചെയ്തു. കഞ്ചാവ് അടക്കം ലഹരി ഇനങ്ങള്‍ക്ക് പകരം ഞരമ്പുകളില്‍ സിറിഞ്ച് ഉപയോഗിച്ച് ഇത് കുത്തിവച്ചാല്‍ ഒരു ദിവസത്തോളം ഉന്മാദം ലഭിക്കും. പാലാ എക്സൈസ് റേഞ്ച് പരിധിയില്‍ വ്യാപകമായി ലഹരിക്കായി ഇത് ഉപയോഗിച്ചു വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സെക്കന്തരാബാദില്നിന്നാണ് ജിതിന് മരുന്ന് കൊറിയര്‍ മുഖേന എത്തിച്ചിരുന്നത്. ജിതിന്റെ കൈവശമുണ്ടായിരുന്ന നൂറു ബോട്ടിലുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ജിതിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുന്നൂറ് ബോട്ടിലുകള്‍കൂടി പിടിച്ചെടുത്തു. ഏറെക്കാലമായി ഇയാള്‍ മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ഇത്തരത്തില്‍ കൊറിയര്‍ മുഖേന എത്തിച്ച് വില്പന…
Read Moreഓൺലൈൻ തട്ടിപ്പ്: തലയോലപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
തലയോലപ്പറമ്പ്: ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലയോലപ്പറമ്പ് സ്വദേശിയായ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മലപ്പുറം വളാഞ്ചേരി പലറയിൽ മുഹമ്മദ് ഫഹബിൻ (21), വളാഞ്ചേരി തറമ്മേൽ മുഹമ്മദ് അർഷാദ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. യുകെയിലെ കമ്പനിയുടെ വ്യാജ വെബ്സൈറ്റിലൂടെ കഴിഞ്ഞ ജൂലൈ മാസത്തിൽ ട്രേഡിംഗ് അക്കൗണ്ട് ഓപ്പണായിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്കായി 17 ലക്ഷം രൂപ വാങ്ങി എടുക്കുകയായിരുന്നു. പറഞ്ഞ സമയത്ത് ലാഭം കിട്ടാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് പ്രതികൾ ഇരുവരും പിടിയിലായത്.
Read Moreമുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.വ്യാഴാഴ്ച മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.
Read Moreപയ്യന്നൂരില്‍ വന്‍ മയക്കുമരുന്നുവേട്ട; എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. രാമനാട്ടുകരയില്‍നിന്നു കൊണ്ടുവന്ന 166.68 ഗ്രാം എംഡിഎംഎയുമായാണ് മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പോലീസ് പിടികൂടി. \കോഴിക്കോട് അത്തോളി കൊങ്ങന്നൂര് മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജിഎംയുപി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്തഫ (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇന്‍ ലോഡ്ജില്‍നിന്നു ലക്ഷങ്ങള്‍ വിലയുള്ള മാരക മയക്കുമരുന്നായ 166.68 ഗ്രാം എംഡിഎംഎയുമായി മൂവര്‍ സംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിൽ ഷംനാദ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്.നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഗാർഹികപീഡനക്കേസിൽ ഭര്‍ത്താവിനെ കോടതി വെറുതെവിട്ടു; അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന
കോഴിക്കോട്: ഗാർഹികപീഡനക്കേസ് വിചാരണക്കൊടുവില്‍ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വീട്ടമ്മ നല്കിയ പരാതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന. വീട്ടമ്മയുടെ പരാതിയില്‍ കുന്നമംഗലം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനെ ശാസിച്ചുകൊണ്ട് അച്ചടക്കനടപടി തീര്‍പ്പാക്കാന്‍ സർക്കാർ തീരുമാനിച്ചു. പ്രോസിക്യൂട്ടറുടെ വീഴ്ചകൊണ്ട് പ്രതിക്ക് ശിക്ഷ കിട്ടിയില്ലെന്നായിരുന്നു പരാതി. മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത സിസി 1506/2016 നമ്പര്‍ ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് എം. ഷാനില എന്ന വീട്ടമ്മ നല്കിയ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയില്ല, കേസിനെക്കുറിച്ച് സംസാരിക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി, കേസിന്റെ വാദത്തിനിടയില്‍ ഒരു കാര്യവും പ്രോസിക്യൂട്ടര്‍ പറഞ്ഞില്ല, പ്രതിഭാഗത്തിന്റെ വാദത്തിനു ശേഷം പ്രോസിക്യൂട്ടര്‍ മിണ്ടാതിരുന്നു, ഇക്കാരണ ങ്ങളാൽ ഭര്‍ത്താവ് കേസില്‍നിന്നു രക്ഷപ്പെട്ടു, അപ്പീല്‍ ഫയല്‍…
Read Moreമദ്യലഹരിയിൽ ഗ്രേഡ് എസ്ഐയുടെ മൂക്കിടിച്ച് തകര്‍ത്തു; നേപ്പാള്‍ സ്വദേശികൾ അറസ്റ്റില്‍
കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ മദ്യ ലഹരിയില്‍ പോലീസിനുനേരേ നേപ്പാള്‍ യുവതിയുടെ ക്രൂരമര്‍ദനം. എസ്ഐയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. വനിത എഎസ്ഐ ഉള്‍പ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റില്‍. ഗീത ലിംബു, ഇവരുടെ ആണ് സുഹൃത്ത് സുമന് എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 1.45 ന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളിക്കു സമീപത്തായിരുന്നു സംഭവം. സ്കൂട്ടറില്‍ സംശയാസ്പദമായ രീതിയില്‍ യുവാവിനെയും യുവതിയെയും കണ്ട് പട്രോളിംഗിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം അടുത്തെത്തിയപ്പോള്‍ ഇവര്‍ വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. പിന്തുടര്ന്ന് പോലീസ് സംഘം ഇവരെ വഴി അവസാനിക്കുന്നിടത്തുവച്ച് പിടികൂടി. ഇതിനിടയിലാണ് പോലീസിനെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു.
Read Moreലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടര്‍ന്ന സംഭവം; വളാഞ്ചേരിയിൽ കൂടുതൽപേർക്ക് എച്ച്ഐവി ഉണ്ടാകാമെന്ന് ആശങ്ക
മലപ്പുറം: ലഹരി ഉപയോഗത്തിലൂടെ വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവത്തില്‍ പരക്കെ ആശങ്ക. ഒരേ സിറിഞ്ച് ഉപയോഗത്തിലൂടെ കൂടുതല്‍ മയക്കുമരുന്ന് ഉപഭോക്താക്കള്‍ക്ക് എച്ച്ഐവി പടരാനുള്ള പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. അടുത്ത ദിവസം തന്നെ ക്യാമ്പ് നടത്തും. എന്നാല്‍ പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാന്‍ തയാറാകാത്തതു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പരിശോധനാ ക്യാമ്പില്‍ പങ്കെടുത്താല്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നു വ്യക്തമാകും. ഇതാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആളുകള്‍ മടിക്കുന്നത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍…
Read Moreഅയ്യപ്പ വേഷമണിഞ്ഞ് അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
കൊച്ചി: രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Read More