ആദ്യം അമ്പരപ്പ്, പിന്നെ കൗതുകം; പൂ​ജ​പ്പു​ര​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്; പൊ​ടി​പ​ട​ല​ങ്ങ​ൾ വൃ​ത്താ​കൃ​തി​യി​ൽ 100 മീ​റ്റ​റോ​ളം ഉയർന്നു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര മൈ​താ​ന​ത്ത് ചു​ഴ​ലി​ക്കാ​റ്റ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്.മൈ​താ​ന​ത്തി​നു ഒ​രു​വ​ശ​ത്താ​യി വീ​ശി​യ കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ വൃ​ത്താ​കൃ​തി​യി​ൽ 100 മീ​റ്റ​റോ​ളം മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു. മൈ​താ​ന​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചി​രു​ന്നു. ക​ളി​ക്കാ​നെ​ത്തി​യ​വ​രി​ലും കാ​ണി​ക​ളി​ലും ആ​ദ്യം ആ​ശ​ങ്ക​യു​യ​ർ​ത്തി​യെ​ങ്കി​ലും അ​പ​ക​ട​കാ​രി​യ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ ചു​ഴ​ലി​ക്കാ​റ്റ് കൗ​തു​ക​ത്തി​നു വ​ഴി​മാ​റി.

Read More

ആ​ല​ത്തൂ​രി​ലും ക​ടു​വ​യെ​ത്തി; വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ജ​നം; ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി വ​നം​വ​കു​പ്പ്

പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സു​ര​ഭി​ക്ക​വ​ല​യു​ടെ സ​മീ​പ പ്ര​ദേ​ശ​മാ​യ ആ​ല​ത്തൂ​രി​ലും ക​ടു​വ​യെ​ത്തി. ആ​ല​ത്തൂ​ർ കൊ​ള​ക്കാ​ട്ടി​ക്ക​വ​ല ഓ​ലി​ക്ക​ര ബി​നോ​യി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ​നി​ന്നും അ​ര​ക്കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള താ​ന്നി​ത്തെ​രു​വി​ലും സു​ര​ഭി​ക്ക​വ​ല​യി​ലും വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​തോ​ടെ മ​യ​ക്കു​വെ​ടി​വ​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മേ​ഖ​ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സു​ര​ഭി​ക്ക​വ​ല, താ​ന്നി​ത്തെ​രു​വ്, മു​ള്ള​ൻ​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ​നം വ​കു​പ്പ്…

Read More

അക്ഷര നഗരിയെ ആവേശത്തിലാഴ്‌ത്താൻ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ജം​ബോ സ​ർ​ക്ക​സ്

കോ​ട്ട​യം: നാ​ഗ​മ്പ​ടം മൈ​താ​നി​യി​ൽ ജം​ബോ സ​ർ​ക്ക​സ്…​ദി​വ​സേ​ന മൂ​ന്നു ഷോ​ക​ൾ… കോ​ട്ട​യം രാ​ജ​യു​ടെ അ​നൗ​ൺ​സ്മെ​ന്‍റി​ൽ സ​ർ​ക്ക​സ് കൂ​ടാ​ര​മു​ണ​ർ​ന്നു. സ​ഹാ​സി​ക പ്ര​ക​ട​ന​ങ്ങ​ളു​മാ​യി താ​ര​ങ്ങ​ളും എ​ത്തി. കൂ​ടാ​രം വി​സ്മ​യ​പ്ര​ക​ട​ന​ങ്ങ​ളു​ടെ മ​ഹോ​ത്സ​വ​മാ​യി. ആ​ഫ്രി​ക്ക​ൻ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളാ​ണ് സ​ർ​ക്ക​സി​ന്‍റെ സ​വി​ശേ​ഷ​ത. കാ​യി​ക​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു പു​റ​മെ പു​തി​യ ഇ​ന​ങ്ങ​ളാ​യ റോ​ള​ർ ആ​ക്ട്, ലാ​ഡ​ർ അ​ക്രോ​ബാ​റ്റ്, റ​ഷ്യ​ൻ സ്റ്റാ​ച്യു ആ​ക്ട്, ഡ​ബി​ൾ റിം​ഗ് ആ​ക്ട്, ഡ​ബി​ൾ സാ​രി ആ​ക്ട് ഷോ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. നാ​ലി​നു തു​ട​ങ്ങി​യ സ​ർ​ക്ക​സ് ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്, വൈ​കു​ന്നേ​രം നാ​ലി​ന്, രാ​ത്രി ഏ​ഴി​ന് എ​ന്നി​ങ്ങ​നെ​യാ​ണു ഷോ. ​ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​യി​ൽ 28 മു​ത​ൽ 30 ഇ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

വ്യാ​പാ​രി​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കും: രാ​ജു അ​പ്സ​ര

കാ​യം​കു​ളം: വ്യാ​പാ​ര സം​ര​ക്ഷ​ണ​യാ​ത്ര കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യാ​ത്ര​യാ​യി മാ​റി​യെ​ന്നും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ തി​രു​ത്തി വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ല​ങ്കി​ൽ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.​ വ്യാ​പാ​ര സം​ര​ക്ഷ​ണ​യാ​ത്ര​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം​വ​രെ പൊ​രു​താ​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​മ​ര​മു​ഖ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ കാ​യം​കു​ള​ത്ത് എ​ത്തി​ച്ചേ​ർ​ന്ന വ്യാ​പാ​ര സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണു ന​ൽ​കി​യ​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്നു നൂ​റു​ക​ണ​ക്കി​നു വ്യാ​പാ​രി​ക​ൾ അ​ണി​ചേ​ർ​ന്ന ബൈ​ക്ക് റാ​ലി​യു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് യാ​ത്ര​യെ കാ​യം​കു​ള​ത്തേ​ക്ക് വ​ര​വേ​റ്റ​ത്. രാ​ജു അ​പ്സ​ര​യു​ടെ ജ​ന്മ​നാ​ട്ടി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​മാ​യ​തി​നാ​ൽ മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട്, കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​പ്പ​തോ​ളം യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ സ​മ്മേ​ള​ന…

Read More

ബാ​ർ ജീ​വ​ന​ക്കാ​ര​ന് ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൂ​ര​മ​ര്‍​ദ​നം; തല്ലല്ലേന്ന് കരഞ്ഞ് പറഞ്ഞിട്ടും കാ​ലു​കൊ​ണ്ടു മു​ഖ​ത്തു ച​വി​ട്ടി അരച്ചു; വ​സ്ത്രം മാ​റ്റി പ​രി​ശോ​ധി​ച്ചു

ക​ടു​ത്തു​രു​ത്തി: ബാ​ർ ജീ​വ​ന​ക്കാ​ര​ന് ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൂ​ര​മ​ര്‍​ദ​നം. സോ​ഡി​യാ​ക്ക് ബാ​റി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബാ​ബു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച​ത്. കാ​യം​കു​ളം സ്വ​ദേ​ശി അ​നീ​ഷി(40) നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. അ​നീ​ഷി​ന്‍റെ വ​സ്ത്രം മാ​റ്റി പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ണം മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ബാ​ബു ജോ​സ​ഫ് ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ഇ​ട​ക്കി​ടെ കൈ​കൊ​ണ്ട് മു​ഖ​ത്ത​ടി​ക്കു​ക​യും കാ​ലു​കൊ​ണ്ടു മു​ഖ​ത്തു ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചു​തു​ട​ങ്ങി​യ​ത്. സം​ഭ​വം ന​ട​ന്ന​തു മൂ​ന്നാ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ്. നി​ല​വി​ൽ കേ​സെ​ടു​ത്ത​ട്ടി​ല്ല. അ​നീ​ഷി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്നും മൊ​ഴി ന​ൽ​കി​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും എ​സ്എ​ച്ച്ഒ ധ​ന​പാ​ല​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ടു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഡി​ജി​പി​ക്കും ഉ​ള്‍​പ്പെ​ടെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

സാ​മൂ​ഹ്യ​വി​രു​ദ്ധ​രുടെ ശല്യത്താൽ പൊറുതിമുട്ടി; ഫി​ഷ​റീ​സ് ആ​ശു​പ​ത്രി കൗ​ണ്ട​ർ കല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു; വൈ​ദ്യു​തി പോ​സ്റ്റി​ലെ ഫ്യൂ​സ് ഊ​രി​യെ​ടു​ത്ത് ന​ശി​പ്പി​ച്ചു

ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് കോ​ൺ​ക്രീ​റ്റ് ക​ട്ട ഉ​പ​യോ​ഗി​ച്ചാ​ണ് എ​റി​ഞ്ഞു ത​ക​ർ​ത്ത​ത്. രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഗ്ലാ​സ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ ഗ്ലാ​സ് ചി​ല്ലു​ക​ൾ നി​റ​ഞ്ഞു കി​ട​ന്ന​തി​നാ​ൽ രോ​ഗി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​റ​ത്ത് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലെ ഫ്യൂ​സ് ഊ​രി​യെ​ടു​ത്ത് ന​ശി​പ്പി​ച്ച​ശേ​ഷം സ​മീ​പ​ത്തെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

സ്ത്രീ​ക​ളെ കു​വൈ​റ്റി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം; മലപ്പുറം സ്വദേശിയായ ഏ​ജ​ന്‍റ് പി​ടി​യി​ൽ

ആ​ലു​വ: പാ​സ്പോ​ർ​ട്ടി​ൽ പേ​ജ് തു​ന്നി​പ്പി​ടി​പ്പി​ച്ച് കൃ​ത്രി​മം കാ​ട്ടി വി​ദേ​ശ​ത്തേ​ക്ക് സ്ത്രീ​ക​ളെ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഏ​ജ​ന്‍റ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യി. മ​ല​പ്പു​റം എ​ട​യാ​റ്റൂ​ർ മാ​ന​ഴി പൂ​ത്തോ​ട്ടി​ൽ വീ​ട്ടി​ൽ ലി​യാ​ഖ​ത്ത് അ​ലി(53)​യെ എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്ത് നി​ന്നാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ഞ്ച് സ്ത്രീ​ക​ളെ കു​വൈ​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റ് വി​സ​യി​ൽ വീ​ട്ടു​ജോ​ലി​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഇയാൾ ശ്ര​മി​ച്ച​ത്. വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ 40 വ​യ​സി​ൽ താ​ഴെ​യു​ള്ള ഇ​വ​ർ​ക്ക് എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് വേ​ണ​മാ​യി​രു​ന്നു. അ​ത് മ​റി​ക​ട​ക്കാ​ൻ ടൂ​റി​സ്റ്റ് വി​സ​യി​ൽ മ​സ്ക​റ്റി​ലെ​ത്തി​ച്ച് അ​വി​ടെ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പാ​സ്പോ​ർ​ട്ടി​ലെ പേ​ജു​ക​ൾ കീ​റി​മാ​റ്റി പു​തി​യ പേ​ജു​ക​ൾ തു​ന്നി​ച്ചേ​ർ​ത്ത​താ​യും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ഡി​വൈ​എ​സ് പി. ​ഗി​ൽ​സ​ൺ മാ​ത്യു, എ​സ്ഐ കെ.​ജെ.…

Read More

പോ​ലീ​സ് ഉദ്യോഗസ്ഥൻ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ

പോ​ത്ത​ൻ​കോ​ട്ട് : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ പോ​ത്ത​ൻ​കോ​ട് നേ​താ​ജി​പുരം എ​എ​സ് ഭ​വ​നി​ൽ അ​ജ​യ​കു​മാ​ർ (35) നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​നേ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ പോ​യി​ട്ട് തി​രി​കെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ വീ​ടി​ന​ക​ത്ത് തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ച് ദി​വ​സ​ത്തെ ലീ​വ് ക​ഴി​ഞ്ഞ് ജോ​ലി​യ്ക്ക് ഇ​ന്ന​ലെ തി​രി​കെ ക​യ​റേ​ണ്ട​താ​യി​രു​ന്നു.​തൃ​ശൂ​ർ ഐ​ആ​ർ ബി ​ബ​റ്റാ​ലി​യ​നി​ലെ ഹ​വി​ൽ​ദാ​റാ​ണ് അ​ജ​യ​കു​മാ​ർ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ സം​ഗീ​ത മ​ക​ൻ : ആ​ദി ( അ​ഞ്ച് വ​യ​സ്) അ​ച്ച​ൻ :ഭൂ​വ​ന ച​ന്ദ്ര​ൻ നാ​യ​ർ ,അ​മ്മ സു​ശീ​ല

Read More

സഹായിക്കണമെന്ന ആവശ്യവുമായെത്തി ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ആ​റ​ര ല​ക്ഷം ത​ട്ടി​യെ​ടു​ത്തു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽനി​ന്നു പ​ണ​യ സ്വ​ർ​ണ​മെ​ടു​ക്കാ​നാ​യി കൂ​ട്ടി​ക്കൊണ്ട് വ​ന്ന് ജ്വ​ല്ല​റി ഉ​ട​മ​യാ​യ വ​യോ​ധി​ക​ന്‍റെ ല​ക്ഷ​ങ്ങ​ൾ അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി അ​ഷ​റ​ഫി​നെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ൻ​സൂ​റി​നെ പ​രാ​തി​ക്കാ​ര​നാ​യ ത​ളി​പ്പ​റ​മ്പി​ലെ ജ്വ​ല്ല​റി ഉ​ട​മ കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി കെ.​എം. അ​ഗ​സ്റ്റി​ന് മു​ൻ പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നു.​ മു​മ്പ് മ​ൻ​സൂ​റി​ന് പ​ണ​യാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ക്കാ​ൻ അ​ഗ​സ്റ്റി​ൻ സ​ഹാ​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ൻ​സൂ​ർ അ​ഗ​സ്റ്റി​നെ സ​മീ​പി​ച്ച് ത​ന്‍റെ സു​ഹൃ​ത്താ​യ അ​ഷ​റ​ഫി​ന്‍റെ 97 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ പ​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​തെടു​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പാ​പ്പി​നി​ശേ​രി​യി​ലാ​ണ് പ​ണ​യം വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​വി​ടേ​ക്ക് പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ൻ​സൂ​ർ ത​ന്‍റെ സ്കൂ​ട്ട​റി​ൽ അ​ഗ​സ്റ്റി​നെ​യും കൂ​ട്ടി പാ​പ്പി​നി​ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​യു​ടെ സു​ഹൃ​ത്താ​യ അ​ഷ​റ​ഫും വ​ന്നു.…

Read More

പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​ന് 49 വ​ര്‍​ഷം ക​ഠി​ന ത​ട​വും 2.27 ല​ക്ഷം പി​ഴ​യും

ക​ല്‍​പ്പ​റ്റ: പെ​ണ്‍​കു​ട്ടി​യെ സ്‌​നേ​ഹം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ 49 വ​ര്‍​ഷം ക​ഠി​ന ത​ട​വും 2,27,000 രൂ​പ പി​ഴ​യും. മു​ട്ടി​ല്‍ പ​രി​യാ​രം ആ​ലം​പാ​റ മു​നീ​റി​നെ​യാ​ണ്(29) ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​ആ​ര്‍.​സു​നി​ല്‍​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്. 2021 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യെ പ്ര​തി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.​ന​ഗ്‌​ന ഫോ​ട്ടോ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്നീ​ടും പീ​ഡി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.​ജി. ബ​ബി​ത ഹാ​ജ​രാ​യി.

Read More