കണ്ണൂർ: കണ്ണൂർ ടൗൺ പള്ളിക്കുന്നിൽ 6.67 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ വി.വി. സിയാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ സഹിതം യുവാവ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടച്ചേരി എന്ന സ്ഥലത്തുവെച്ചാണ് വയനാട് തലപ്പുഴ സ്വദേശിയായ എം.എം. ആഷിഫിനെ-31 അറസ്റ്റ് ചെയ്തത്. പ്രതി എംഡിഎംഎയുമായി എത്തിയിട്ടുണ്ടെന്നുള്ള എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസിസ്റ്റന് ഇസ്പെക്ടർമാരായ സി. പുരുഷോത്തമൻ, സി. അജിത്ത്, പ്രിവൻറിവ് ഓഫിസർ ഗ്രേഡ് പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ഗണേഷ് ബാബു, സുജേഷ്, ശ്യാം രാജ്, ജിജീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
