കോ​ൺ​ഗ്ര​സ് വ​ഴി​യ​മ്പ​ലം അ​ല്ല, സ്വീ​ക​രി​ക്കാ​ൻ തി​ര​ക്ക് കൂ​ട്ടു​ന്ന​വ​ർ പൊ​ടി​ക്ക് ഒ​ന്ന​ട​ങ്ങ​ണം: തു​റ​ന്ന​ടി​ച്ച് ജി​ന്‍റോ ജോ​ൺ

കൊ​ച്ചി: ബി​ജെ​പി വി​ട്ട പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ പാ​ർ​ട്ടി വ​ക്താ​വ് ജി​ന്‍റോ ജോ​ൺ. ‌ലീ​ഡ​റു​ടെ മ​ക​ളെ​യ​ല്ല, കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ ബോ​ധ​മു​ള്ള​വ​രെ​യാ​ണ് സ്വാ​ഗ​തം ചെ​യ്യേ​ണ്ട​തെ​ന്ന് ജി​ന്‍റോ ജോ​ൺ തു​റ​ന്ന​ടി​ച്ചു. ആ​ക്ഷേ​പി​ച്ചു പോ​യ​വ​ർ​ക്ക് തി​രി​കെ ക​യ​റാ​ൻ കോ​ൺ​ഗ്ര​സ് വ​ഴി​യ​മ്പ​ലം അ​ല്ലെ​ന്നും ജി​ന്‍റോ ജോ​ൺ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ നെ​പ്പോ​കി​ഡു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും ഇ​തു​വ​രെ കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്ന് പ​റ​യു​ക പോ​ലും ചെ​യ്യാ​ത്ത​വ​ർ​ക്ക് വേ​ണ്ടി പ​ര​വ​താ​നി വി​രി​ക്കു​ന്നു​വെ​ന്നും ജി​ന്‍റോ പ​റ​ഞ്ഞു. സ്വീ​ക​രി​ക്കാ​ൻ തി​ര​ക്ക് കൂ​ട്ടു​ന്ന​വ​ർ പൊ​ടി​ക്ക് ഒ​ന്ന​ട​ങ്ങ​ണ​മെ​ന്ന് അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്മ​ജ​യെ ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ട​ക്കം ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജി​ന്‍റോ​യു​ടെ വി​മ​ർ​ശ​നം.

സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രെ കേ​ൾ​ക്കാ​ൻ നേ​തൃ​ത്വം ത​യ്യാ​റാ​ക​ണ​മെ​ന്ന് ജി​ന്‍റോ ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ഷേ​പി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​വ​ർ തി​രി​കെ വ​രു​മ്പോ​ൾ പൊ​ളി​റ്റി​ക്ക​ൽ ക്ലാ​രി​റ്റി വ​രു​ത്ത​ണ​മെ​ന്ന് അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ ​ക​രു​ണാ​ക​ര​ന്‍റെ ലെ​ഗ​സി​യു​മാ​യാ​ണ് പ​ത്മ​ജ ബി​ജെ​പി​യി​ൽ പോ​യി​രു​ന്ന​ത്.

അ​വ​ര് കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രു​ന്ന​തി​ന് എ​തി​ര​ല്ല. എ​ന്നാ​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പ് പ​റ​ഞ്ഞ പ്ര​സ്താ​വ​ന​ക​ൾ യോ​ജി​ക്കാ​വു​ന്ന​ത​ല്ല. കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​കെ വ​രു​മ്പോ​ൾ ബി​ജെ​പി​യെ വി​മ​ർ​ശി​ക്കാ​ൻ പോ​ലും അ​വ​ർ ത​യാ​റ​ല്ലെ​ന്ന് ജി​ന്‍റോ ജോ​ൺ വി​മ​ർ​ശി​ച്ചു. ആ​ര് സ്വാ​ഗ​തം ഓ​തി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ട​ണം. അ​തി​ന് പൊ​ളി​റ്റി​ക്ക​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ജി​ന്‍റോ പ​റ​ഞ്ഞു.

അ​തേ​സ​മ​യം കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങാ​ൻ താ​ത്പ​ര്യ​മ​റി​യി​ക്കാ​ൻ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ നീ​ക്കം സ​ജീ​വം. ഇ​ക്കാ​ര്യ​മ​റി​യി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫി​ന് ഉ​ട​ൻ ക​ത്ത് കൈ​മാ​റി​യേ​ക്കും. അ​ണി​ക​ൾ​ക്കി​ട​യി​ലെ ആ​ശ​യ കു​ഴ​പ്പം നീ​ക്കി പ​ത്മ​ജ​യെ സ്വാ​ഗ​തം ചെ​യ്യാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ ആ​ലോ​ച​ന.

Related posts

Leave a Comment