ബീജിംഗ്: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്ക, റഷ്യ, ചൈന പ്രസിഡന്റുമാർ നടത്തിയ ചർച്ച പരാജയം. ഇറാനെതിരായ യുദ്ധത്തിൽ ഒരു കാര്യത്തിലും തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു വർഷാരംഭത്തിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. സമാധാനത്തിനായുള്ള ആഗ്രഹത്തെക്കുറിച്ച് ട്രംപ് ഷി ജിൻപിങ്ങിനും പുടിനും ശക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപിന്റെ മരുമകൻ ജെറാദ് കഷ്നർ ബെർലിൻ ഉച്ചകോടിയിൽ വ്യക്തമാക്കി.
യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ നേതാക്കളോട് മോസ്കോയിൽ എത്തി നയതന്ത്ര ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്കുശേഷം യുക്രെയ്നുമായി നടത്തേണ്ട ചർച്ചയുടെ ചട്ടക്കൂട് തയാറാക്കാമെന്നും പുടിൻ വ്യക്തമാക്കി. ത്രികക്ഷി കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപിന്റെ പത്ര സമ്മേളനം ഇന്ന് വാഷിംഗ്ടണിൽ നടക്കും.
