ഇരിട്ടി: കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലെടുക്കുന്നവർ ഭീതിയിൽ. ഇതോടെ കശുവണ്ടി ശേഖരണം ഉൾപ്പെടെ പ്രതിസന്ധിയിലാണ്. കാട്ടാനകൾ കൂട്ടമായാണ് ഫാമിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്നത്. മൂന്നും നാലും ആനകൾ അടങ്ങിയ പല സംഘങ്ങളാണു കൃഷിയിടത്തിൽ ഉള്ളത്. കശുമാവിൻ തോട്ടങ്ങളിൽ ഇനിയും പകുതി മാത്രമാണ് വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകൾ കാരണം കാടുവെട്ട് പൂർത്തിയാക്കാൻ കഴിയാത്തതു വൻസാമ്പത്തിക നഷ്ടമാണ് ഫാമിന് ഉണ്ടാക്കുന്നത്. വേനൽച്ചൂട് കൂടിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ഫാമിനുള്ളിൽ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നേരത്തെ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലായിരുന്നു ഇവ താവളമാക്കിയിരുന്നത്. ഇത്തരം പ്രദേശങ്ങളിലെ കാടുകൾ…
Read MoreCategory: Edition News
“കൺവീനർക്ക് എവിടേയും പങ്കെടുക്കാം ”; ഇ.പി. ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത് മനഃപൂർവമല്ല: എം.വി. ഗോവിന്ദൻ
കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ ജാഥയിൽനിന്ന് എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നത് മനഃപൂർവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് വിട്ടുനിന്നത് ചർച്ചയായിരുന്നു. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദേഹം. എൽഡിഎഫ് കൺവീനർക്ക് ജാഥ കടന്ന് പോകുന്ന എവിടേയും പങ്കെടുക്കാം. ഇ.പിക്ക് അതൃപ്തിയില്ലെന്നും കണ്ണൂരിലെ ജാഥയിൽ പങ്കെടുക്കാത്തതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥയിൽ നിന്നും ആരും വിട്ടു നിൽക്കുന്നില്ല. പാർട്ടിക്കകത്ത് ഇപ്പോൾ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന്. വെറുതെ പാർട്ടിയിൽ പ്രശ്നം ഉണ്ടാക്കരുത്. ജാഥയ്ക്ക് ലഭിക്കുന്നത് ഉജ്വല സ്വീകരണമാണ്. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ആളുകൾ എത്തുന്നുണ്ട്. പാർട്ടി ശക്തമായ കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്. സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്നത് ജനകീയ സമരമല്ല. മനഃപൂർവം യുഡിഎഫും…
Read Moreഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; മുഖ്യകണ്ണി പോലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാളെ പോലീസ് ചോദ്യം ചെയ്യുന്നു. പെൺകുട്ടിക്ക് മയക്കുമരുന്നുനൽകിയ ബോണി എന്നയാളെയാണ് പോലീസ് ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഇയാള്‍ നേരിട്ടു കുട്ടിക്കു മയക്കുമരുന്നു നല്‍കിയെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിക്കൊപ്പം സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടുപോയി. കൂടാതെ ഒരേപേരിൽത്തന്നെ കുറെ കുട്ടികളുള്ളതിനാൽ പോലീസിന് ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്നു നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.
Read Moreനയനസൂര്യയുടെ മരണം; ഫോറൻസിക് ഫലം പരിശോധിക്കുന്നു; കൊലപാതകമാണെന്ന് ഉറപ്പിച്ചു പറയാനുള്ള തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ കുടുതൽ പേരുടെ മൊഴി രേഖപ്പെടുത്തൽ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്. ഫോറൻസിക് ഫലം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കൽ തുടരുകയാണ്. അതേ സമയം നയനയുടെ മരണം കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മ്യൂസിയം പോലീസ് അന്വേഷിച്ച കേസിൽ വീഴ്ചയുണ്ടയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
Read Moreശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് കളക്ടർമാമന് ചിത്രം വരച്ചുനല്‍കി ഗൗതമി; അമൂല്യ സമ്മാനം ഒരു നിധിപോലെ സൂക്ഷിക്കുമെന്ന് കളക്ടർ കൃഷ്ണതേജ
കായംകുളം: ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് താൻ വരച്ച ചിത്രവുമായി കളക്ടറേറ്റിലെത്തി കളക്ടർക്ക് സമ്മാനിച്ച മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ ജി. കൃഷ്ണകുമാറിന്റെയും കലയുടെയും മകൾ ഗൗതമിയെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അഭിനന്ദിച്ചു. തന്റെ ചിത്രം വരച്ചു നൽകിയ ഗൗതമിക്ക് കളക്ടർ ഉപഹാരവും നൽകി. ഗൗതമിയെ അഭിനന്ദിച്ചു കളക്ടർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: “എനിക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. സമ്മാനത്തേക്കാൾ ഉപരിയായി അതെനിക്ക് വലിയ ഒരു പ്രചോദനമാണ് നൽകിയത്. മുതുകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഗൗതമിയെന്ന മോളാണ് എനിക്ക് ഈ അമൂല്യമായ സമ്മാനം നൽകിയത്. എസ്എംഎ ബാധിച്ച് ഒന്ന് ഇരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ മോൾ എനിക്ക് ചിത്രം സമ്മാനിക്കാൻ വേണ്ടി മാത്രമായാണ് മുതുകുളത്തുനിന്നു ഇത്രയധികം ദൂരം യാത്ര ചെയ്ത് കളക്ടറേറ്റിലേക്കു വന്നത്. മോളോട് എനിക്കുള്ള സ്നേഹവും നന്ദിയും വാക്കുകൾ കൊണ്ട്…
Read Moreഓരോ ഫയലിലും ഓരോ ഏജന്റുമാർ..! ദുരിതാശ്വാസനിധിയിലെ തട്ടിപ്പ്; കോട്ടയം കളക്ടറേറ്റിൽ നിന്ന് കണ്ടെത്തിയത് 20 ഫയലുകൾ
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പെന്ന ആരോപണത്തെത്തുടര്‍ന്ന് കളക്ടറേറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കോട്ടയത്ത് കളക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ സംശയമുള്ള 20 ഫയലുകള്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പരാതി. ഏജന്റുമാര്‍ മുഖേനെയാണു വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷന് സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ദുരിതാശ്വാസ നിധിയില്‍ പണം നൽകിയതായി രേഖകളിലുള്ള 13 പേരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മൂന്നു പേര്‍ക്കു ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. മുണ്ടക്കയം സ്വദേശി ഹൃദ്രോഗത്തിനു കോട്ടയം കളക്ട്രേറ്റില്‍ 2017ല്‍ 5,000 രൂപയും 2019 ഇടുക്കി കളക്ട്രേറ്റില്‍നിന്ന് 10,000 രൂപയും 2020ല്‍ കാന്‍സറിനു 10,000 രൂപയും ദുരിതാശ്വാസ നിധിയില്‍നിന്നു കൈപ്പറ്റിയിട്ടുണ്ട്. ഇതിനെല്ലാം ഇയാള്‍ക്കു സര്‍ട്ടിഫിക്കറ്റ് നൽകിയതു കാഞ്ഞിരപ്പള്ളി ഗവ.…
Read More“സിഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകിയേനെ’: കൊലവിളിയുമായി ബിജെപി നേതാക്കൾ
കോഴിക്കോട്: പോലീസിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കൾ. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. റിനീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് എന്നിവരാണ് നടക്കാവ് സിഐക്കെതിരെ വധഭീഷണി മുഴക്കിയത്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങൾ. നടക്കാവ് സിഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്നാണ് കോര്പ്പറേഷന് കൗണ്‍സിലര്‍ കൂടിയായ റിനീഷ് പ്രസംഗിച്ചത്. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റും എന്നാണ് മോഹനന് പ്രസംഗിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കൊലവിളി പ്രസംഗം. വധഭീഷണി മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Read Moreസ്കൂൾ കുട്ടികളെ ലഹരിസംഘം കണ്ണിയാക്കിയ സംഭവം; പെണ്‍കുട്ടിക്ക് സ്കൂളിൽ തുടര്‍പഠനം നിഷേധിക്കുന്നെന്ന് രക്ഷിതാക്കൾ
കോഴിക്കോട്: ലഹരിസംഘം കണ്ണിയാക്കിയ സംഭവത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിക്കുന്നതായി പരാതി. സ്കൂളില്‍ വരേണ്ടെന്നും മാസത്തില്‍ പരീക്ഷ നടത്താമെന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാടെന്നു കുട്ടിയുടെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ സംഘം നാട്ടില്‍ വിലസുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍പെട്ടത്. എന്നാല്‍ പരീക്ഷ അടുത്ത സമയമായതിനാലാണ് കുട്ടിയോട് സ്കൂളില്‍ വരേണ്ടെന്ന് പറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. പരീക്ഷ എഴുതാനുള്ള അവസരം കുട്ടിക്ക് ഒരുക്കുമെന്നും അധികൃതര്‍ പറയുന്നു.ലഹരിക്കടിമയായ പെണ്‍കുട്ടിയുടെ മൊഴി ഇന്നലെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍തന്നെയാണ് പെണ്‍കുട്ടി കോടതി മുമ്പാകെയും നല്‍കിയത്. മെഡിക്കല്‍ കോളജ് പോലീസിലും ഇതേ മൊഴിതന്നെയായിരുന്നു പെണ്‍കുട്ടി നല്‍കിയത്. പഠിക്കുന്ന സ്കൂളിലെ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍, നാട്ടുകാര്‍ എന്നിവരാണ് കണ്ണിയിലെ അംഗങ്ങളെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണം…
Read Moreമുണ്ടത്തിക്കോട് എച്ച് 1 എൻ 1 സ്ഥിരീച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്; ചികിത്സ തുടങ്ങി
തൃശൂര്‍: മുണ്ടത്തിക്കോട് 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. രോഗബാധിതർക്ക് മരുന്നും ചികിത്സയും നൽകി തുടങ്ങിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മറ്റ് അസുഖങ്ങളുള്ള പ്രായമായവർക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് എന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. വായുവിലൂടെ പകരുന്ന രോഗമാണെങ്കിലും ഇപ്പോൾ മുണ്ടത്തിക്കോട് അത്തരം ഒരു അപകടസാധ്യത ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പനി, വയറിളക്കം, തൊണ്ടവേദന, ശരീര വേദന, കഫമില്ലാത്ത വരണ്ട ചുമ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങള്‍. മിക്കവരിലും സാധാരണ പനി പോലെ വന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഭേദമാകും. എങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യ സമയത്ത് ചികിത്സ തേടണം. തലച്ചോറിലെ അണുബാധ, ശ്വാസകോശത്തിലെ അണുബാധ, നിലവിലെ…
Read Moreബസിനുള്ളിൽ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ! സംഭവം തിരുവനന്തപുരം വർക്കലയിൽ
തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് പിടികൂടി. മേൽവെട്ടൂർ സ്വദേശി ആദർശ് ആണ് പിടിയിലായത്. വർക്കല ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനുള്ളിൽ വച്ച് ആദർശ് ഒരു യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി. ബസിനുള്ളിൽ നിന്ന് തന്നെ യുവതി പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, ഉടൻതന്നെ ആദർശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ബസ് കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
Read More