ശി​വ​ശ​ങ്ക​റി​നെ​തി​രേ കു​രു​ക്ക് മു​റു​കുന്ന “മൊ​ഴി’​ക​ള്‍; എല്ലാം വിജിലൻസ് കൊണ്ടുപോയി; കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ വ​ട​ക്കാ​ഞ്ചേ​രി പ​ദ്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ർ കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്. ശി​വ​ശ​ങ്ക​റി​ന്‍റെ കൂ​ടു​ത​ല്‍ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന മൊ​ഴി​ക​ളാ​ണ് ലൈ​ഫ് മി​ഷ​ന്‍ മു​ന്‍ സി​ഇ​ഒ യു.​വി. ജോ​സ്, ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​ഴ​യി​ട​പാ​ടി​ല്‍ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച യു.​വി. ജോ​സ് റെ​ഡ് ക്രെ​സ​ന്‍റു​മാ​യു​ള്ള ധാ​ര​ണാ പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ച​തും ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ​നു​സ​ര​ണ​മാ​ണെ​ന്നും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ന​ട​ന്ന കോ​ഴ​യി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ലോ​ക്ക​റി​ല്‍ വെ​യ്ക്കാ​ന്‍ സ്വ​പ്‌​ന സു​രേ​ഷ് ആ​ദ്യം കൊ​ണ്ടു​വ​ന്ന 30 ല​ക്ഷ​ത്തെ​പ്പ​റ്റി താ​നും ശി​വ​ശ​ങ്ക​റും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ശി​വ​ശ​ങ്ക​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​ര​മാ​ണ് സ്വ​പ്‌​ന​യു​മാ​യി ചേ​ര്‍​ന്ന് ലോ​ക്ക​ര്‍ തു​റ​ന്ന​തെ​ന്നു​മാ​ണ് ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പി. ​വേ​ണു​ഗോ​പാ​ല്‍ ഇ​ഡി​ക്ക് ന​ല്‍​കി​യ മൊ​ഴി. മൂ​ന്ന് ത​വ​ണ ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ലോ​ക്ക് തു​റ​ന്ന​താ​യും…

Read More

ഭർത്താവ്  അസുഖബാധിതനായി; മകൻ വിദേശത്തും;  മനോവിഷമത്തിൽ അറുപതുകാരി തീകൊളുത്തി  മരിച്ചു

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ൽ വീ​ട്ട​മ്മ തീ​കൊ​ളു​ത്തി മ​രി​ച്ചു. വെ​മ്പു​വ പാ​ല​ത്തി​നു സ​മീ​പം കേ​ളോ​ത്ത് നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ സു​ജാ​ത (60) യാ​ണു മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 6.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് നാ​രാ​യ​ണ​ൻ പാ​ല് വാ​ങ്ങാ​ൻ പു​റ​ത്തു പോ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ നി​ന്നു തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ പ​യ്യാ​വൂ​ർ പോ​ലീ​സി​ലും ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യും പ​യ്യാ​വൂ​ർ എ​സ്ഐ കെ. ​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു തീ​യ​ണ​ച്ച​ത്. കി​ട​പ്പു​മു​റി​യി​ൽ ക​ട്ടി​ലി​നോ​ടു ചേ​ർ​ന്ന് ത​റ​യി​ലാ​ണു മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലും കി​ട​ക്ക​യും വ​യ​റിം​ഗും മ​റ്റു സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ട്ടി​ലി​ൽ നി​ന്ന് മ​ണ്ണെ​ണ്ണ​ക്കു​പ്പി പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.സു​ജാ​ത​യും ഭ​ർ​ത്താ​വ് നാ​രാ​യ​ണ​നും മാ​ത്ര​മാ​ണു വീ​ട്ടി​ൽ താ​മ​സം. മ​ക​ൻ സാ​യ​ന്ത് അ​ടു​ത്തി​ടെ​യാ​ണു വി​ദേ​ശ​ത്ത് പോ​യ​ത്. മ​ക​ൾ സ​ഖി​ല ഭ​ർ​ത്താ​വി​ന്‍റെ…

Read More

തരിശ് നിലത്ത് മാലിന്യം തള്ളും, പിന്നീട് മാലിന്യം മൂടാനെന്ന പേരിൽ മണ്ണിട്ട് മുടും;ചേ​ര്‍​ത്ത​ല​യി​ല്‍ നി​ലം നി​ക​ത്താൻ പുത്തൻ രീതി

ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക​മാ​യി ത​ണ്ണീ​ര്‍​ത​ട​ങ്ങ​ള്‍ നി​ക​ത്തു​ന്ന​താ​യി പ​രാ​തി.പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം നി​ക​ത്തു​ന്ന​ത്രേ. ഇ​തി​നൊ​പ്പം താ​ലൂ​ക്കി​ല്‍ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും സം​ഭ​രി​ക്കു​ന്ന ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ച്ച ചാ​ക്കു​ക​ള്‍ ത​ള്ളി​യു​ള​ള നി​ക​ത്ത​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ന​ഗ​ര​ത്തി​ല്‍ ര​ണ്ടാം വാ​ര്‍​ഡി​ല്‍ നി​ന്ന​ട​ക്കം ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം നി​ക​ത്തു​ന്ന സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സെ​ക്ര​ട്ട​റി​ക്കു റി​പ്പോ​ര്‍​ട്ടു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തേ തു​ട​ര്‍​ന്ന് ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. നി​ല​വി​ല്‍ വേ​ന​ല്‍​കാ​ല​മാ​യ​തോ​ടെ വ​ര​ണ്ട പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് നി​ക​ത്തു​ന്ന​ത്. വ​ലി​യ ലോ​റി​ക​ളി​ലാ​ണ് മ​ലി​ന്യ​ചാ​ക്കു​ക​ള്‍ എ​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ള്‍ പ​റ​ഞ്ഞു.മാ​ലി​ന്യ ചാ​ക്കു​ക​ള്‍ ത​ള​ളി​യ​തി​നു ശേ​ഷം പു​റ​മെ പൂ​ഴി​മ​ണ​ല്‍ വി​രി​ച്ചാ​ണ് നി​ക​ത്തു​ന്ന​ത്.

Read More

യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന; വി​ദ്യാ​ർ​ഥി​യെ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​ലീ​സു​കാ​ർ; മാതൃകാപരമായ പ്രവർത്തിയെന്ന് ഡി​വൈ​എ​സ്പി

തൊ​ടു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ തൊ​ടു​പു​ഴ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തൊ​ടു​പു​ഴ കോ-​ഓ​പ​റേ​റ്റീ​വ് കോ​ള​ജി​ലെ ബി​കോം വി​ദ്യാ​ർ​ഥി അ​ഭി​ജി​ത്തി​നെ​യാ​ണ് പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്. അ​ഭി​ജി​ത്തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തൊ​ടു​പു​ഴ -കു​മാ​ര​മം​ഗ​ലം റൂ​ട്ടി​ൽ ക​ണ്‍​ട്രോ​ൾ റൂം ​എ​സ്ഐ എം.​ഡി. രാ​ജ​ൻ, സി​പി​ഒ തോ​മ​സ് ചാ​ക്കോ, ഡ്രൈ​വ​ർ ടി.​എം. സു​നി​ൽ എ​ന്നി​വ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്. സം​ഭ​വം. തൊ​ടു​പു​ഴ​യി​ൽ​നി​ന്നും അ​ടി​മാ​ലി​യി​ലേ​ക്കു​പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് വാ​ഹ​ന​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​ര​ന് അ​സ​ഹ്യ​മാ​യ നെ​ഞ്ചു​വേ​ദ​ന​യാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. ഉ​ട​ൻ​ത​ന്നെ അ​ഭി​ജി​ത്തി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി വേ​ഗ​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഭി​ജി​ത്തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യാ​ണ് പോ​ലീ​സു​കാ​ർ മ​ട​ങ്ങി​യ​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദ​രി​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി…

Read More

കാടിറങ്ങിയാൽ റേഷൻ നിർബന്ധം… ആ​ന​യി​റ​ങ്ക​ലി​ൽ അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും റേ​ഷ​ൻ ക​ട ത​ക​ർ​ത്തു; വിതരണത്തിന് എത്തിച്ച ആട്ട അകത്താക്കി

 രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ലി​ൽ റേ​ഷ​ൻ ക​ട​യ്ക്കുനേ​രെ വീ​ണ്ടും അ​രി​കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. തൊ​ഴി​ലാ​ളി ല​യ​ത്തി​നുനേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. റേ​ഷ​ൻ ക​ട​യി​ൽ ആ​റുമാ​സ​ത്തി​നി​ടെ മൂ​ന്നാംത​വ​ണ​യാ​ണ്അ​രി​കൊ​മ്പ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ആ​ട്ട ആ​ന അ​ക​ത്താ​ക്കി. സ​മീ​പ​ത്തെ ല​യ​ത്തി​ലെ ര​ണ്ടുവീ​ടു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വീ​ടി​ന്‍റെ ഭി​ത്തി​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി.പൂ​പ്പാ​റ മാ​സ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തെ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം ച​ക്ക​കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​ൻ​പുവ​രെ ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ൾ താ​സ​മു​ണ്ടാ​യി​രു​ന്നു. മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ അ​രി​ക്കൊ​ന്പ​നെ മ​യ​ക്കുവെ​ടി വ​ച്ച് പി​ടി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ പ​ന്നി​യാ​റി​ലെ റേ​ഷ​ൻ​ക​ട​ക്ക് ചു​റ്റും സോ​ളാ​ർ ഫെ​ൻ​സി​ംഗ് സ്ഥാ​പി​ച്ച് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ആ​ന​യി​റ​ങ്ക​ലി​ലും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വാ​ഗ്ദാ​ന​ത്തി​ൽ ഒ​തു​ങ്ങി.

Read More

പോ​ക്കു​വ​ര​വും പ​ട്ട​യ​വും പി​ന്നെ; ഇ​പ്പോ​ള്‍ ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യൂ..! വി​ചി​ത്ര നി​ര്‍​ദേ​ശ​വു​മാ​യി റ​വ​ന്യു​വ​കു​പ്പ്

കോ​ട്ട​യം: പോ​ക്കു​വ​ര​വും ചെ​യ്യാ​നും പ​ട്ട​യം ല​ഭി​ക്കാ​നും കാ​ത്തി​രി​ക്കു​ന്ന സാ​ധാ​ര​ണ​ജ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്യൂ ​നി​ല്‍​ക്കു​ന്നു. പ​ട്ട​യ​മെ​ല്ലാം ന​ല്‍​കാം. ആ​ദ്യം ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​നു​മാ​ണ് നി​ര്‍​ദേ​ശം. ജീ​വ​ന​ക്കാ​ര്‍ മ​റ്റൊ​രു പ​ണി ചെ​യ്തി​ല്ലെ​ങ്കി​ലും ഒ​രാ​ള്‍ 12 പേ​രെ ചാ​ന​ല്‍ സ​ബ്‌​സ​ക്രൈ​ബ് ചെ​യ്യി​ക്ക​ണ​മെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.​ റ​വ​ന്യു വ​കു​പ്പി​ന്‍റെ മീ​ഡി​യ വി​ഭാ​ഗ​മാ​യ റ​വ​ന്യു ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് യൂ​ട്യൂ​ബ് ചാ​ന​ല്‍ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഓ​രോ ജി​ല്ല​ക​ള്‍​ക്കും ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ ഓ​രോ നി​ശ്ചി​ത തീ​യ​തി നി​ശ്ച​യി​ച്ചു ന​ല്‍​കി ക​ഴി​ഞ്ഞു. ഈ ​മാ​സം ആ​റി​ന് ആ​രം​ഭി​ച്ച ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് പ​രി​പാ​ടി 23ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ അ​വ​സാ​നി​ക്കും. ഒ​രു ജീവ​ന​ക്കാ​ര​ന്‍ 12 പേ​രെ കൊ​ണ്ട് സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യി​ക്ക​ണം. ഈ ​കാ​ര്യ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ പി​ന്നാ​ലെ ഉ​ന്ന​ത​രും കൂ​ടി​യി​ട്ടു​ണ്ട്. റ​വ​ന്യു സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​വ​ര​ങ്ങ​ളും റ​വ​ന്യു സേ​വ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്; 20 മാ​സ​ത്തി​നി​ടെ സംസ്ഥാനത്ത് പി​ടി​കൂ​ടി​യ​ത് ഒ​രു ട​ണ്‍ സ്വ​ര്‍​ണം!

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: സം​സ്ഥാ​ന​ത്തു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ക​സ്റ്റം​സ് തീ​രു​വ ഇ​ല്ലാ​തെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കൂ​ടു​ന്നു. ക​ഴി​ഞ്ഞ 20 മാ​സ​ങ്ങ​ളി​ല്‍ ഒ​രു ട​ണി​ല​ധി​കം സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. 2021 മാ​ര്‍​ച്ച് മു​ത​ല്‍ 2022 ഡി​സം​ബ​ര്‍ 31 വ​രെ 1003 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി​യെ​ന്നു കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വി​ല്‍ വ​ര്‍​ധ​ന​വു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​ന​ധി​കൃ​ത സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 1197 കേ​സു​ക​ളി​ലാ​യി 641 പേ​രെ ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. ക​സ്റ്റം​സ് തീ​രു​വ അ​ട​യ്ക്കാ​തെ ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന് 1.36 കോ​ടി രൂ​പ ഇ​ക്കാ​ല​യ​ള​വി​ല്‍ പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ക​സ്റ്റം​സി​നെ വെ​ട്ടി​ക്കാ​ന്‍ പു​തു​രീ​തി​ക​ളി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ക്കി​യും മ​ല​ദ്വാ​ര​ത്തി​ല്‍ വ​രെ ഒ​ളി​പ്പി​ച്ചും സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തു ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​ടി​വ​സ്ത്ര​ത്തി​ല്‍…

Read More

കെ​എ​സ്ആ​ര്‍​ടി​സി: ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം താൽകാലിക അഡ്ജസ്റ്റ്മെന്‍റെന്ന് മന്ത്രി ആന്‍റണി രാജു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ലെ​ന്നും ത​ല്‍​ക്കാ​ല​ത്തേ​ക്കു​ള്ള അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റാ​ണെ​ന്നും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ജീ​വ​ന​ക്കാ​രു​ടെ പ​കു​തി ശ​മ്പ​ളം അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ന​ല്‍​കി​യാ​ല്‍ പ​കു​തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് പ​കു​തി പ​ണം ന​ല്‍​കും. അ​ല്ലാ​ത്ത​വ​ര്‍ എ​ഴു​തി ന​ല്‍​കി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ പ​ണം കൂ​ടി ല​ഭി​ച്ചാ​ല്‍ ഒ​രു​മി​ച്ച് ന​ല്‍​കും. ഇ​തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടാ​ര്‍​ജ​റ്റ് അ​നു​സ​രി​ച്ച് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വും ന​യ​പ​ര​മാ​യി​രു​ന്നി​ല്ല. അ​ത് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​മാ​ണ്. ഇ​ത്ത​രം തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ള്‍ മ​ന്ത്രി​യെ അ​റി​യി​ക്കേ​ണ്ട​തി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന​തി​ന് ശേ​ഷം ഒ​രു മാ​സ​ത്തെ​യും ശ​മ്പ​ളം മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കൈ ​അ​യ​ച്ച് സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ന്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ ഉ​ത്ത​ര​വ്. അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് ആ​ദ്യ ഗ​ഡു അ​ഞ്ചാം തീ​യ​തി​ക്ക് മു​ൻ​പു…

Read More

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി​; ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യുടെ ഭാഗമായി നടന്നു തുടങ്ങിയെന്ന് ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ള്ള​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തെ ന​ട​ത്തി​ച്ച് തു​ട​ങ്ങി​യ​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 15 ദി​വ​സ​ത്തെ ആ​രോ​ഗ്യ​നി​ല​യി​ലു​ണ്ടാ​കു​ന്ന പു​രോ​ഗ​തി​യെ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യെ കു​റി​ച്ച് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 12നാ​ണ് എ​ഐ​സി​സി ഏ​ർ​പ്പാ​ടാ​ക്കി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച​ത്.

Read More

ജാ​തി​പ്പേ​ര് വി​ളി​ച്ച് അധിക്ഷേപം; ഇ​രു​മ്പ് ക​ട്ട​യും പൈ​പ്പു​മു​പ​യോ​ഗി​ച്ച് ക്രൂരമർദനം; 25 പേ​ർ​ക്കെ​തി​രേ കേ​സെടുത്ത് പോലീസ്

പ​യ്യ​ന്നൂ​ര്‍: ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും സം​ഘം ചേ​ര്‍​ന്ന് മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ 25 പേ​ർ​ക്കെ​തി​രേ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടോ​ത്ത് വെ​ള്ളൂ​രി​ലെ കെ.​ അ​ഖി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ വി​ശോ​ഭ് എ​ന്ന​യാ​ൾ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​ത്തി​യ​ഞ്ചോ​ളം​ പേ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ വെ​ള്ളൂ​രി​ൽ വി​ശോ​ഭും സം​ഘ​വും ത​ട​ഞ്ഞു നി​ർ​ത്തി ഇ​രു​ന്പ് ക​ട്ട​യും ഇ​രു​ന്പ് പൈ​പ്പു​മു​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് മ​ർ​ദി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ത​ന്‍റെ അ​മ്മ ജെ​ആ​ർ​പി എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​യ​തി​ലെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് അ​ഖി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Read More