കോഴിക്കോട്: പാലാഴിയിലെ എനി ടൈം മണി (എടി.എം) തട്ടിപ്പുകേസിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെയുഎൻഎൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ മൂന്നു പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കാൻ കോഴിക്കോട് സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പിന്നീട് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനും അപേക്ഷ നൽകും. തട്ടിപ്പിൽ പന്തീരാങ്കാവ് പോലീസ് മാത്രം 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൊയിലാണ്ടി, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. 2021 ജൂണിൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം അരലക്ഷവും അതിലധികവും ശമ്പളം നൽകി നിയമിച്ച യുവതീയുവാക്കളോട് ഒമ്പതു ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചതും തട്ടിപ്പ് നടത്തിയതും. പാലാഴിയിലെ എനി ടൈം മണിയുടെ ഓഫിസ് പന്തീരാങ്കാവ് പോലീസ് പൂട്ടി…
Read MoreCategory: Edition News
നാലാം ക്ലാസുകാരന്റെ സത്യസന്ധത; നഷ്ടമായ പത്ത് ഗ്രാമിന്റെ ആഭരണം ഉടമയ്ക്കു തിരികെ കിട്ടി
മങ്കൊമ്പ്: നാലാം ക്ലാസുകാരന്റെ സത്യസന്ധതയെത്തുടർന്ന് ബസ് യാത്രയ്ക്കിടെ നഷ്ടമായ 10 ഗ്രാം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരികെ കിട്ടി. കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകനുമായ ജോഷിന്റെ സത്യസന്ധതയാണ് നാടിനു മാതൃകയായത്. കഴിഞ്ഞ 30 നു ചങ്ങനാശേരിയിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ സീറ്റിനടിയിൽനിന്നുമാണ് ജോഷിനു മാല കളഞ്ഞുകിട്ടിയത്. തുടർന്ന് ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിലും മാല കൈനടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ദീപികയിൽ വാർത്ത നൽകിയിരുന്നു. കറുകച്ചാൽ മൈലാടി സ്വദേശി രഞ്ജിത്തിന്റെ മൂന്നരവയസുള്ള കുട്ടിയുടെ മാലയാണ് നഷ്ടമായത്.തുരുത്തിയിലുള്ള ബന്ധു ഒരു കടയിലെത്തിയപ്പോൾ ദീപിക പത്രത്തിൽ വാർത്ത കാണുകയും രഞ്ജിത്തിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ചങ്ങനാശേരി സ്റ്റേഷനിലെത്തി പരാതിയുടെ കോപ്പിയുമായി കൈനടി സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. മാലയുടെ ഫോട്ടോയും കാട്ടിയതോടെ പോലീസ് ജോഷിനെയും മോളിയെയും വിളിച്ചു വരുത്തി…
Read Moreകൊച്ചി ശക്തമായ നിരീക്ഷണത്തിലാണെന്ന് പോലീസ്; മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തെ നടുക്കി വീണ്ടും കൊലപാതകം
സ്വന്തം ലേഖികകൊച്ചി: കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ശക്തമായ പോലീസ് കാവലിലാണെന്ന് പോലീസ് ഉന്നതർ അവകാശപ്പെടുന്പോഴും നഗരത്തിൽ വീണ്ടും കൊലപാതകം ആവർത്തിക്കപ്പെടുന്നു. ഇന്നു പുലർച്ചെ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പാലക്കാട് സ്വദേശി സന്തോഷ് (41) ആണ് കുത്തേറ്റു മരിച്ചത്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് നഗരത്തിൽ വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും എല്ലാ പോലീസുകാരും ബീറ്റ് ഓഫീസർമാർ ആകാനുള്ള പുതിയ പരിഷ്ക്കാരത്തിനൊരുങ്ങുന്ന കൊച്ചി സിറ്റി പോലീസ് വീണ്ടും ഉണ്ടായ കൊലപാതകത്തിൽ പകച്ചു നിൽക്കുകയാണ്. 2022 ഓഗസ്റ്റ് രണ്ടാം വാരം മുതൽ ഒടുവിൽ കഴിഞ്ഞ ഒക്ടോബറിൽ നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമിയുടെ കൊലപാതകം വരെ എത്തി നിൽക്കുന്നതായിരുന്നു നഗരത്തെ നടുക്കിയ കൊലപാതക പരന്പര. ഈ കേസുകളിലെല്ലാം പ്രതിയെ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു. ലഹരിയും വാക്കു തർക്കവുമൊക്കെയായിരുന്നു പല കേസുകളിലും…
Read Moreബജറ്റ് ജനവിരുധം; എറണാകുളത്തെ അവഗണിച്ചു; ബജറ്റ് കോപ്പി കത്തിച്ച് എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം. ബജറ്റ് കോപ്പി കത്തിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. ബജറ്റ് ജനവിരുധമാണെന്നും എറണാകുളം ജില്ലയെ സർക്കാർ പൂർണമായി അവഗണിച്ചെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. നേരത്തെ, ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പെട്രോളിനും ഡീസലിനുമടക്കം സെസ് വർധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വർധന ഉൾപ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
Read Moreറോഡിലിറങ്ങിയാല്‍ തെരുവുനായ,തോട്ടിലിറങ്ങിയാല്‍ നീര്‍നായ; അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ
എടത്വ: റോഡിലിറങ്ങിയാല്‍ തെരുവുനായ കടിക്കും, തോട്ടിലിറങ്ങിയാല്‍ നീര്‍നായയും. പൊറുതിമുട്ടിയിരിക്കുകയാണ് തലവടിയിലെ ജനങ്ങള്‍. തലവടി, കുന്തിരിക്കല്‍ പ്രദേശങ്ങളിലാണ് ജനങ്ങൾക്കു ഭീഷണിയായി തെരുവു നായ്ക്കളും തോടുകളില്‍ നീർനായ്ക്കളും പെരുകിയിരിക്കുന്നത്. തലവടി, കുന്തിരിക്കല്‍ ഭാഗങ്ങളിലാണ് തെരുവു നായ്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. റോഡുകളിലും പുരയിടങ്ങളിലും കൂട്ടംകൂട്ടമായി ചുറ്റിയടിക്കുന്ന തെരുവുനായ്ക്കളാണ് പ്രദേശത്തു ഭീഷണി ഉയർത്തുന്നത്. ഇരുപതിലേറെ നായ്ക്കളാണ് പ്രദേശത്തു ചുറ്റിത്തിരിയുന്നത്. കുട്ടികൾ തനിയെ സഞ്ചരിക്കാൻ പോലും ഭയക്കുകയാണ്. കൂട്ടമായിയെത്തുന്ന നായ്ക്കള്‍ ഇരുചക്ര വാഹന യാത്രികർക്കും അപകടഭീഷണിയാണ്. നായകളുടെ താവളംസിഎംഎസ് ഹൈസ്കൂള്‍, സിഎസ്ഐ പള്ളി, പുതുപ്പറമ്പ് ദേവീക്ഷേത്രം, അങ്കണവാടികള്‍ എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന പ്രധാന റോഡില്‍ നായ്ക്കള്‍ കൂട്ടംകൂട്ടമായി നിരന്നു കിടക്കുകയാണ്. പുലര്‍ച്ചെ ക്ഷേത്രങ്ങളിലും പള്ളിയിലും പോകുന്ന വിശ്വാസികള്‍, പ്രഭാത സവാരിക്കാർ, പത്രവിതരണക്കാര്‍, സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ക്കാണ് ഏറ്റവും ഭീഷണിയുള്ളത്. പൊതുജനം വലഞ്ഞിട്ടും പഞ്ചായത്ത് വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. കൊട്ടിഘോഷിച്ചു തുടങ്ങിയ നായ്ക്കളുടെ വന്ധ്യംകരണം ശസ്ത്രക്രിയയും…
Read Moreജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിന്റെ കേസ്പ രിഗണിക്കുന്നത് വിജിലൻസ് കോടതി
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കേസ് വിജിലൻസ് കോടതി പരിഗണിക്കും. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് കൈമാറി. 2019 ജൂലൈ മുതൽ ഇയാൾ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിലുള്ളത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് അഡ്വ. സൈബിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘംകേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദർശൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐ മാരായ കലേഷ് കുമാർ, ജോഷി സി.…
Read Moreഎൻജിനിയറിംഗ് വിദ്യാർഥികൾ നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവം; പ്രതികളെ കുടുക്കിയത് ഗൂഗിൾ പേ
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്നും എൻജിനീയറിംഗ് വിദ്യാർഥികൾ നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ പ്രതികളിലേക്ക് എത്തിച്ചത് ഗൂഗിൾ പേ ഇടപാടിലെ വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് കർണാടക കർക്കളയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളായ നിഖിൽ (23) ശ്രേയ (23) എന്നിവരെയാണ് പനങ്ങാട് പ്രിൻസിപ്പൽ എസ്ഐ ജിൻസൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരുവിൽനിന്ന് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. 45 ദിവസം പ്രായമുളള നായ്ക്കുട്ടിയെ ഇവരുടെ താമസസ്ഥലത്തുനിന്ന് കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്നു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. അവധിക്കാലം ചെലവഴിക്കാൻ കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 28ന് രാത്രി ഏഴോടെയാണ് നെട്ടൂരിലെ കടയിൽ നിന്നും 15,000 രൂപ വിലയുള്ള സ്വിഫ്റ്റർ ഇനത്തിൽപ്പെട്ട നായ്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത്. ഇടപ്പള്ളി സ്വദേശിയിൽനിന്ന് കടയുടമ വാങ്ങിച്ച മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. നായ്ക്കുട്ടിയെ വാങ്ങിക്കുന്നതിന്…
Read Moreസഹകരണ ബാങ്ക് ജീവനക്കാർക്കുള്ള ഇൻസന്റീവ് വെട്ടിക്കുറച്ച നടപടി; ഹൈക്കോടതിയെ സമീപിച്ച് എഐടിയുസി
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന സഹകരണ ബാങ്ക് ജീവനക്കാർക്ക് നൽകാനുള്ള ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ എ ഐ ടി യു സി നേതൃത്വത്തിലുള്ള കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സിൽ ഹൈക്കോടതിയെ സമീപിച്ചു. 2016 മുതലാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുള്ളവർക്ക് വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്ന പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരെയും അപ്രൈസർമാരെയുമാണ് പെൻഷൻ വിതരണത്തിനായി ചുമതലപ്പെടുത്തിയത്. ഇതിനായി അന്‍പത് രൂപ പ്രകാരം ബാങ്കുകൾക്ക് ഇൻസന്റീവും പ്രഖ്യാപിച്ചിരുന്നു. ഇതിൽ 40 രൂപ വിതരണക്കാർക്കും 10 രൂപ ബാങ്കിനും എന്ന നിലയിലാണ് ഇൻസന്റീവ് അനുവദിച്ചിരുന്നത്. 2021 നവംബർ മാസം മുതൽ ഈ തുകയും കുടിശികയാണ്. ഈ തുകയാണ് 30 രൂപയായി വെട്ടിക്കുറച്ച് മുൻ കാല പ്രാബല്യത്തോടെ ഉത്തരവിറക്കിയത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് സഹകരണ,…
Read Moreനാലു വയസുകാരിക്ക് ക്രൂരമർദനം: ഐപിസി 320 വകുപ്പിട്ട് അച്ഛനും മുത്തശിക്കുമെതിരേ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വർക്കലയിൽ നാലു വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛനും മുത്തശിക്കുമെതിരെ കേസെടുത്തു. വർക്കല പോലീസ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഐപിസി 320 വകുപ്പ് പ്രകാരവും കേസെടുത്തത്. മുത്തശ്ശിക്ക് എണ്‍പത് വയസ് പ്രായമുള്ളതിനാൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ അച്ഛനെതിരെ ഇന്നലെ കേസെടുത്തിരുന്നെങ്കിലും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ മുത്തശ്ശിയാണ് അടിച്ചതെന്നും അച്ഛൻ മർദ്ദിച്ചിട്ടില്ലെന്നും കുട്ടി മൊഴി നൽകി. കുട്ടിക്കും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പോലീസ് കൗണ്‍സിലിംഗും നടത്തി.കുട്ടിയും അമ്മയും അച്ഛനും മുത്തശ്ശിയും ഒരുമിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. നഴ്സറിയിൽ പോകാൻ മടി കാണിച്ചതിനാണ് മുത്തശ്ശി കുട്ടിയെ ക്രൂരമായി മർദിച്ചത്. അയൽവാസി മർദന രംഗങ്ങൾ വീഡിയോയിൽ പകർത്തിയത് വൈറലോടെയാണ് ജനപ്രതിനിധികൾ ഉൾപ്പെടെ പരാതിയുമായി വർക്കല പോലീസിനെ സമീപിച്ചത്. തുടർന്ന് മുത്തശ്ശിക്കും അച്ഛനുമെതിരെ പോലീസ് കേസെടുക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Read Moreകരുനാഗപ്പള്ളിയിലെ ഒരു കോടിയുടെ ലഹരിവേട്ട: രണ്ടു പേരെ കൂടി പ്രതി ചേർത്തു; സിപിഎം നേതാവ് ഷാനവാസ് പ്രതിയല്ല
കൊല്ലം: കരുനാഗപ്പള്ളി യിൽ ഒരുമാസം മുന്‍പ് നടന്ന ലഹരി വേട്ടയിൽ രണ്ടുപേരെ കൂടി പ്രതി ചേർത്തു. ലോറി വാടകയ്ക്ക് എടുത്ത ജയനും മറ്റൊരു ലോറിയുടെ ഉടമ അൻസാദിനെയുമാണ് പ്രതിചേർത്തത്. രണ്ടുപേരും ഒളിവിലാണെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു. നിലവിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ രണ്ട് ലോറികളിൽ ഒന്നിന്റെ ഉടമയും സിപിഎം നേതാവും ആലപ്പുഴ നഗരസഭാ കൗൺസിലറുമായ ഷാനവാസിനെതിരെ കേസില്ലെന്നും പോലീസ് അറിയിച്ചു. ഒരു കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൗസിം ഇജാസ്, സജാദ്, ഷമീർ എന്നിവരെ പിടികൂടിയിരുന്നു. പുകയില കടത്തുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇയാൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന വൻ സംഘമാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയായ ഒരാൾക്ക് തന്റെ ലോറി…
Read More