കണ്ണൂർ: പോലീസ് ചമഞ്ഞെത്തി ഫോർട്ട് റോഡിൽനിന്നു യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചോടിയ പ്രതി അറസ്റ്റിൽ. കക്കാട് സ്വദേശി സി.പി. സാജിറി (24)നെയാണ് കണ്ണൂർ ടൗൺ എസ് ഐ നസീബിന്റെ നേതതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാഹി സ്വദേശി മുഹമ്മദ് സഹീമി(19) ന്റെ ഫോണായിരുന്നു തട്ടിപ്പറിച്ചത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് സഹീമും സുഹൃത്തും ഫോർട്ട് റോഡിന് സമീപത്തുള്ള പെട്ടിക്കടയ്ക്ക് സമീപം നിൽക്കുമ്പോൾ പോലീസാണെന്ന് പറഞ്ഞ് സാജിർ എത്തുകയായിരുന്നു. പോലീസ് മുറയിൽ ഇരുവരെയും ചോദ്യം ചെയ്തു. സാജിറിനെ കണ്ട് സംശയം തോന്നിയ സഹീമും സുഹൃത്തും തിരിച്ചുചോദ്യം ചെയ്തപ്പോൾ സഹീമിന്റെ 18000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. തുടർന്ന് സഹീം പോലീസിൽ പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലെ സ്ഥിരം പിടിച്ചുപറി സംഘത്തിന്റെ ഫോട്ടോകൾ കാണിച്ചു കൊടുത്തപ്പോൾ അതിൽനിന്നു പ്രതിയെ തിരിച്ചറിയുകയും എസ്ഐ നസീബിന്റെ…
Read MoreCategory: Edition News
മദ്യപിച്ച് വാഹനമോടിച്ച് ക്ഷേത്രഗോപുരത്തിന്റെ വാതിൽ തകർത്തു; അന്വേഷണത്തിനെത്തിയ പോലീസിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്…
നെന്മാറ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ആള് അന്വേഷിച്ചുചെന്ന പോലീസിനെയും മര്‍ദിച്ചു. നെന്മാറ അയിലൂര്‍ റോഡിലുള്ള വേട്ടക്കൊരു മകന് കാവ് നെല്ലിക്കുളത്തി ഭഗവതി മൂലസ്ഥാനം ക്ഷേത്രഗോപുരത്തിന്റെ പടിപ്പുരയുടെ ചുമരും വാതിലും ഓടുകളും കാറിടിച്ചു നശിപ്പിച്ച അയിനം പാടം രഞ്ജിത്ത് (27) ആണ് പോലീസിനെയും ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചാണ് ക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റിയത്. ഇതു ചോദ്യം ചെയ്ത പ്രദേശവാസികളെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരേ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പോലീസുകാരില്‍ ഒരാളുടെ മുഖത്ത് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ക്ഷേത്രത്തിന്റെ പടിപ്പുര തകര്‍ത്തതിനും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും പോലീസുകാരെ കൈയേറ്റം ചെയ്ത് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപ്രകൃതി വിരുദ്ധ പീഡനം: ട്യൂഷന് അധ്യാപകന് 30 വര്‍ഷം കഠിന തടവ്
പട്ടാമ്പി: 13 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ക്രൂരമായി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ട്യൂഷന് അധ്യാപകനായ നാട്ടുകല്‍ ഭീമനാട് കോട്ടോപ്പാടം എലമ്പുലാവില്‍ അബ്ബാസിനെയാണ് (51) പട്ടാമ്പി എഫ്ടിഎസ്സി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും വിധിയായി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് നാട്ടുകല്‍ ഇന്‍സ്പെക്ടര്‍ ആയ സിജോ വര്‍ഗീസാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.
Read Moreപ്രതിയിൽനിന്നു പിടികൂടിയ പണം ഹാജരാക്കിയില്ല; ഗ്രേഡ് എസ്ഐക്കു സസ്പെൻഷൻ
ഹരിപ്പാട് :മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയിൽനിന്നു പിടികൂടിയ പണം കോടതിയിൽ ഹാജരാക്കിയില്ല എന്ന സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നിസാറിനെ സസ്പെൻഡ് ചെയ്തു. കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോം നഴ്സ് സ്വർണവും പണവും മൊബൈലും കവർന്ന കേസിൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതിയായ മണ്ണാറശാല തുലാംപറമ്പ് വടക്ക് ആയിശ്ശേരിൽ സാവിത്രിയെ അറസ്റ്റ് ചെയ്ത സമയത്ത് 38500 രൂപ പോലീസ് കണ്ടെടുത്തിരുന്നു. ഈ തുക വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിയതാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകളിൽ 2000 രൂപ മാത്രമേ ചേർത്തിരുന്നുള്ളു. സാവിത്രി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇതേപ്പറ്റി പരാതി പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗ്രേഡ് എസ് ഐ യെ സസ്പെൻഡ് ചെയ്തത്.
Read Moreഇന്ധന നികുതിവർധന; കോട്ടയത്തെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; നാട്ടകം സുരേഷിന് പരിക്ക്
കോട്ടയം: ഇന്ധന നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കളക്ടറേറ്റിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.
Read Moreഉമ്മൻ ചാണ്ടിക്ക് ഭാര്യയും രണ്ട് മക്കളും ചികിത്സ നിഷേധിക്കുന്നു; ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ടെന്ന് സഹോദരൻ അലക്സ് വി ചാണ്ടി
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് സഹോദരൻ അലക്സ് വി. ചാണ്ടി രംഗത്ത്. കഴിഞ്ഞ 15 ദിവസമായി ഒരു ചികിത്സയും ഉമ്മൻ ചാണ്ടിക്ക് നൽകുന്നില്ല. ഉമ്മൻ ചാണ്ടിയെ കാണാനെ ത്തുന്നവരെ അനുവദിക്കുന്നില്ല.ഉമ്മൻ ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നെന്നാണ് അലക്സ് വി. ചാണ്ടിയുടെ ആരോപണം.സഹോദരനായതിനാൽ ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേ ധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന്‍ പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അലക്സ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അലക്സ് ചാണ്ടിയും ബന്ധു ക്കളുമടക്കം 42 പേർ ഒപ്പിട്ട് കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പരാതി നൽകിയ ശേഷം പിൻ വലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും…
Read Moreപന്തളം സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണം തിരിമറി; ആക്ഷേപം ശരിയല്ലെന്നു ഭരണസമിതി; സമരവുമായി കോണ്‍ഗ്രസും ബിജെപിയും
പന്തളം: പണയസ്വര്‍ണം തിരിമറി നടത്തിയെന്ന വിവാദത്തില്‍ പന്തളം സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ ഒരു ജീവനക്കാരനെതിരേയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭരണസമിതി ഇതു നിഷേധിച്ചു. സഹകരണ ബാങ്കിലെ ജീവനക്കാരന് 70 പവന് സ്വര്‍ണം അപഹരിച്ച് മറ്റൊരു ബാങ്കില്‍ പണയംവച്ച് ഉപയോഗിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം കഴിഞ്ഞ ദിവസം പണയ സ്വര്‍ണം എടുക്കാന്‍ ആളുകള്‍ വന്നപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സിസിടിവി പരിശോധനയില്‍ ബാങ്ക് ജീവനക്കാരന് സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തിയതായി പറയുന്നു. ഭരണസമിതിയുടെ ഇടപെടലില്‍ ശനിയാഴ്ച രാത്രി തന്നെ 35 പവന് സ്വര്‍ണം തിരികെ വയ്പിച്ചതായി പറയുന്നു. തുടര്‍ന്ന് വരുംദിവസങ്ങളില്‍ സ്വര്‍ണം കൊണ്ട് എത്തിക്കുക എന്നതായിരുന്നു ഭരണസമിതി തീരുമാനം. ജീവനക്കാരനെതിരേ പരാതി നല്കാന് ഭരണസമിതി തയാറായിട്ടില്ല. ശനിയാഴ്ച രാത്രി സ്വര്‍ണം തിരികെവച്ച സംഭവമില്ലെന്നും പരിശോധന നടന്നില്ലെന്നുമാണ് ബാങ്ക് പ്രസിഡന്റ് ഇ.ഫസില്‍ പറഞ്ഞത്. സിസിടിവി പരിശോധനയ്ക്കുവേണ്ടിയാണ്…
Read Moreസില്‍വര്‍ ലൈന്‍ വിരുദ്ധസമിതി നേതാവിനു സിപിഎം നേതാവിന്റെ മര്‍ദനം; സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം 300-ാം ദിവസത്തിലേക്ക്
കുന്നന്താനം: കെ റെയില്‍ സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ ചെയര്മാന് അരുണ്‍ ബാബു അമ്പാടിയെ സിപിഎം നേതാവ് മര്‍ദിച്ചതായി പരാതി. സിപിഎം ലോക്കല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ എസ്.വി. സുബിനെതിരേയാണ് പരാതി. അരുണ്‍ ബാബുവിനെ സുബിന് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ കൂടിയാണ് അരുണ്‍. പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപത്തായിരുന്നു സംഭവം. അരുണ്‍ ബാബുവിന്റെ പരാതിയെത്തുടര്‍ന്നു സുബിനെതിരേ കീഴ് വായ്പൂര് പോലീസ് കേസെടുത്തു. സ്കൂളുമായി ബന്ധപ്പെട്ട് സുബിനെതിരേ ആരോപണങ്ങളുണ്ടെന്നും ഇതന്വേഷിച്ചെത്തിയ മാധ്യമസംഘത്തിനു വിവരങ്ങള്‍ കൈമാറുന്നത് അരുണ്‍ ബാബുവാണെന്നു ധരിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി ഭാരവാഹികള്‍ പറഞ്ഞു. മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെപേരില് എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍…
Read Moreആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാൻ മിനിഡാമും പാലവും വരുന്നു ; ആകാംഷയോടെ നാട്ടുകാർ
കോട്ടയം: ഡാമും അണക്കെട്ടും വലിയ ജലസേചന പദ്ധതികളൊന്നുമില്ലാത്ത കോട്ടയം ജില്ലയില്‍ മീനച്ചിലാറ്റില്‍ മിനി ഡാമും പാലവും വരുന്നത് എല്ലാവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വേനലില്‍ തുടര്‍ച്ചയായി ആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാനും പാലാ നഗരസഭയിലെയും നിരവധി പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനും പരിഹാരവുമായി മീനച്ചിലാറ്റില്‍ അരുണാപുരത്ത് മിനിഡാമും ബ്രിഡ്ജും നിര്‍മിക്കുമെന്നാണ് ഇന്നല ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. മീനച്ചില്‍ നദീതട പദ്ധതി എന്ന പേരില്‍ ഇടുക്കി ഡാമില്‍നിന്നും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റില്‍ കൊണ്ടുവരുമെന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനം വന്നതാണ്. കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അടുക്കത്ത് ഇതിനായി ഡാം നിര്‍മിക്കുന്നതിനായി തറക്കല്ലിടുകയും ചെയതിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതിക്ക് ഒരു അനക്കവും ഉണ്ടായില്ല. പിന്നീട് ഇടതു വലതു മുന്നണികളുടെ സര്‍ക്കാരുകളുടെ ബജറ്റില്‍ തുക അനുവദിക്കുകയും പദ്ധതിയുടെ പേരും പ്രോജക്ടും മാറ്റി അവതരിപ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.…
Read Moreകുഞ്ഞിനെ മോഹിച്ചു, കുരുക്കിലായി; കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മൂന്നംഗ സംഘം ഇന്ന് വിവരം ശേഖരിക്കും. അന്വേഷണ സംഘം ഇന്ന് കളമശേരി മെഡിക്കൽ കോളജിലെത്തിയാകും വിവരങ്ങൾ ശേഖരിക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പാൾ, നഴ്സുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ജനുവരി 31ന് കുഞ്ഞ് പിറന്നുവെന്നു കാണിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനോടൊപ്പം ഓഗസ്റ്റ് 27ന് ജനിച്ച മറ്റൊരു കുഞ്ഞിന്റെ ജനനസംബന്ധമായ രേഖകളും മൂന്നംഗ സംഘം പരിശോധിക്കും. കുഞ്ഞിനെ ഇന്ന് ഹാജരാക്കിയേക്കുംവ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയേക്കും. തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ കുഞ്ഞിനെ കൈമാറുമെന്നു സൂചന ലഭിച്ചതായി സിഡബ്ല്യുസി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു. കുട്ടിയെ സിഡബ്ല്യുസിയിൽ ഹാജരാക്കിയാൽ ഉടൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് യഥാർഥ മാതാപിതാക്കൾ ഹാജരാകണം. അവർ എത്തിയില്ലെങ്കിൽ കുട്ടിയെ…
Read More