കോടാലി: കാട്ടുമൃഗങ്ങളെ ഭയന്ന് റോഡിലൂടെ യാത്ര ചെയ്യാൻ മടിക്കുകയാണ് മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളിലുള്ളവർ. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസമേഖലയിൽ പേടി സ്വപ്നമായി മാറിയിരിക്കയാണ്. വെള്ളിക്കുളങ്ങര-ചൊക്കന റോഡിലെ നായാട്ടുകുണ്ട് തേക്കുതോട്ടത്തിൽ ഇന്നലെ വൈകീട്ട് കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവം. ചൊക്കന കാരുവാന്തൊടി രാജുവിനും മകൾ കൃഷ്ണ പ്രിയക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച് ബൈക്ക് കാട്ടാന തുന്പികൈകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. രണ്ടു ദിവസം മുന്പ് ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനുസമീപം മാൻ ബൈക്കിലിടിച്ച് തോട്ടം തൊഴിലാളിയായ നഷാദിന് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. ഒരു വർഷം മുന്പ് ഇഞ്ചക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടത്തിനിടയിപ്പെട്ട് ബൈക്ക് യാത്രക്കാരനായ സ്വകാര്യ ബസ് കണ്ടക്ടറും മരിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്പ് ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്കനും കാട്ടുപന്നികൾ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി.…
Read MoreCategory: Palakkad
കൊടുവായൂർ യാത്ര ദുഷ്ക്കരമാക്കി കിഴക്കേത്തല വളവുറോഡിൽ മാലിന്യക്കൂന്പാരം
കൊടുവായൂർ: കിഴക്കേത്തല വളവുറോഡിൽ മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മാലിന്യം തള്ളൽ വീണ്ടും സജീവമായി. കൊടുവായൂർ ഭാഗത്തുനിന്നും പുതുനഗരത്തേക്കു വരുന്ന വാഹനങ്ങൾ കിഴക്കേത്തല വളവു റോഡിലെത്തുന്പോൾ മാലിന്യത്തിന്റെ ദുർഗന്ധംമൂലം വലതു വശത്തേക്ക് വഴിമാറി പോകുകയാണ്.മ ുന്പുനടന്ന വാഹനാപകടത്തിൽ പ്രദേശത്ത് രണ്ടു യുവാക്കൾ സംഭവസ്ഥലത്തു മരിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ കോയന്പത്തൂരിൽനിന്നും ആലത്തുർ ഭാഗത്തേക്ക് പായ വില്പനയ്ക്കുപോയ ദന്പതിമാരുടെ വാഹനം എതിരെവന്ന ഇരുചക്രവാഹനവുമായികൂട്ടിയിടിച്ച് സ്ത്രീ സംഭവസ്ഥലത്തു മരിച്ചിരുന്നു.നൂറുമീറ്റർ ഭൂരപരിധിക്കിടയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തിലേറെയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ സ്ഥലത്ത് പരക്കംപായുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്കു വീണു അപകടത്തിൽ പരിക്കേല്ക്കുന്നതും പതിവാണ്.ഈ സാഹചര്യത്തിൽ മാലിന്യ നിക്ഷേപിക്കുന്നതു തടയണമെന്നും സ്ഥലത്തെ കുത്തനെയുള്ള വളവ് നിവർത്തണമെന്ന ആവശ്യവും ശക്തമാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ മാലിന്യം ശുചീകരിച്ച് സ്ഥലത്തെ അപകട വളവ് വാഹനയാത്രക്കാർക്കു തിരിച്ചറിയാൻ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതിനുശേഷം വാഹനാപകടങ്ങൾ കുറഞ്ഞിരുന്നുവെങ്കിലും മാലിന്യം തള്ളൽ മുന്പത്തേക്കാളും കൂടിയിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മാലിന്യം തള്ളുന്നവരെ…
Read Moreകുതിരാനിലെ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കൽ; വാഹന ഗതാഗതം പരമാവധി ഒഴിവാക്കി, പ്രവൃത്തികൾ ദ്രുതഗതിയിലാക്കി
വടക്കഞ്ചേരി: കുതിരാൻ കുന്നിനു കുറുകേയുള്ള പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിലാക്കി. നിലവിലുള്ള ദേശീയപാതയുടെ ഓരത്തുകൂടി ട്രഞ്ച് കുഴിച്ച് കേബിൾവർക്ക് നടത്തുന്നതിനാൽ വാഹനതടസം പരാമവധി ഒഴിക്കാൻ ലക്ഷ്യമിട്ടാണ് കുതിരാനിൽ പണികൾക്ക് വേഗത കൂട്ടിയിട്ടുള്ളത്. അടുത്തയാഴ്ച മുതൽ കുതിരാൻ ക്ഷേത്രംവഴി വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നതോടെ പണികൾ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.മാടക്കത്തറയിൽനിന്നും കുതിരാൻ കുന്നുവഴി വടക്കഞ്ചേരിയിലേക്കാണ് ഭൂഗർഭ വൈദ്യുതിലൈനിനായി ട്രഞ്ച് കുഴിക്കുന്നത്. തമിഴ്നാട് പുകളൂരിൽനിന്നുള്ള വൈദ്യുതിടവറവുകൾ വഴിയാണ് വടക്കഞ്ചേരിവരെ എത്തുന്നത്. വടക്കഞ്ചേരിയിൽനിന്നും പിന്നീട് ഭൂമിക്കടിയിലൂടെയാണ് 28 കിലോമീറ്റർ ദൂരം കേബിൾ പോകുക.രാജ്യത്തെ തന്നെ ആദ്യത്തെ ഭൂഗർഭ വൈദ്യുതലൈനാണിത്. ഈ വർഷത്തിൽ പദ്ധതി കമ്മീഷൻ ചെയ്യേണ്ടതുണ്ട്. കുതിരാൻ ഇരുന്പുപാലത്ത് മാത്രമാണ് വൈദ്യുതിലൈൻ ഭൂമിക്കടിയിലൂടെ അല്ലാതെ സ്ഥാപിക്കുന്നത്. ഇവിടെ പീച്ചിഡാമിന്റെ അധികജലം സംഭരിക്കുന്ന ഭാഗത്ത് പില്ലറുകൾ കെട്ടി അതിനു മുകളിലൂടെയാണ് കേബിളുകൾ കൊണ്ടുപോകുക.ഛത്തീസ് ഗഡിൽനിന്നുള്ള വൈദ്യുതിയാണ് തമിഴ്നാട് വടക്കഞ്ചേരിയിലെത്തിച്ച് പിന്നീട് ഹൈഡെൻസിറ്റി പൈപ്പുകളിലൂടെ…
Read Moreകുതിരാനിലെ ഗതാഗത നിയന്ത്രണം; മുൻകരുതൽ സ്വീകരിച്ചെന്ന് കളക്ടർ; തുരങ്കം താത്കാലികമായി തുറക്കും
തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ അണ്ടർഗ്രൗണ്ട് കേബിളിംഗ് നടക്കുന്നതിനാൽ 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനു എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പാലക്കാടുനിന്ന് കുതിരാൻവഴി തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെടാതിരിക്കുന്നതിനും എറണാകുളം, തൃശൂർ ഭാഗത്തുനിന്നു കുതിരാൻ വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ നിയന്ത്രിക്കുന്നതിനുമാണ് തീരുമാനം. പാലക്കാടുനിന്നുള്ള ചെറിയ ചരക്കുവാഹനങ്ങളും മറ്റു ഭാരവാഹനങ്ങളും മാത്രം ഒരു വശത്തേക്കു കടന്നുപോവുന്നതിനു കുതിരാൻ തുരങ്കം ഉപയോഗിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സുരക്ഷിത ഗതാഗതത്തിനായി തുരങ്കത്തിൽ വെളിച്ചം, ശുദ്ധവായു ലഭ്യമാക്കുന്നതിനും അശുദ്ധവായു പുറത്തുകളയുന്നതിനുമുള്ള ബ്ലോവർ, അഗ്നിശമന സംവിധാനം എന്നിവ ഏർപ്പെടുത്തും. ഇതിനായി നിർമാണ കന്പനിയുടെ വിദഗ്ധർ ഇന്നു ജില്ലയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ബ്ലോവറും വെളിച്ചവും പൂർത്തീകരിക്കും. അഗ്നിശമനസേനയുടെ വാഹനങ്ങൾ ഇരുവശത്തും സജ്ജമാക്കി നിർത്തും. ഒരു ദിശയിലേക്കു…
Read Moreഗോപാലപുരം ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 28,000 രൂപ പിടിച്ചെടുത്തു
പാലക്കാട്: ഗോപാലപുരം ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 28,000 രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ചരക്കു വാഹനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണമാണിത്. വിജിലൻസ് ഇൻസ്പെക്ടർ എം ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംഭവത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിലീപ്, സുനിൽ, ഓഫീസ് അസിസ്റ്റന്റ് വിമൽ എന്നിവർക്കെതിരെ വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ അമിതവേഗത തടയാൻ ഊർജിത പരിശോധന
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിലും വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനുള്ള പരിശോധന ഉൗർജിതമാക്കി. ഇതിന്റെ ഭാഗമായി സ്പീഡ് റഡാർ ഉപയോഗിച്ചാണ് ഹൈവേ പോലീസ് വേഗത പരിശോധിക്കുന്നത്. ഇരുചക്രവാഹനം മുതൽ എല്ലാ വാഹനങ്ങളും റഡാറിലൂടെ നിരീക്ഷിച്ച് വേഗത അളക്കുന്നുണ്ട്. ഇന്നലെ നിരവധി വാഹനങ്ങൾക്ക് പിഴശിക്ഷ കിട്ടി. കാറുകൾക്ക് നൂറുകിലോമീറ്റർ വേഗതയാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറുകൾ പോകുന്നുണ്ടെന്ന് ഹൈവേ പോലീസ് എസ്ഐ പ്രഭാകരൻ പറഞ്ഞു. 800 മീറ്റർവരെ ദൂരത്തിലുള്ള വാഹനങ്ങളുടെ വേഗത അറിയാൻ റഡാർ സിസ്റ്റം വഴി കഴിയും. ഇതിനാൽ പോലീസ് വാഹനം കാണുന്പോൾ വേഗത കുറച്ചാലും രക്ഷയുണ്ടാകില്ല. അമിത വേഗതയ്ക്കൊപ്പം ഓവർലോഡ് തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. വടക്കഞ്ചേരി-വാളയാർ റൂട്ടിലും ഇത്തരം പരിശോധനകളുണ്ട്.
Read Moreബസ് സ്റ്റാൻഡിലെ ഓട്ടോപാർക്കിംഗ്: പ്രശ്ന പരിഹാര നിർദേശങ്ങളുമായി മണ്ണാർക്കാട് നഗരസഭ
മണ്ണാർക്കാട്: ബസ് സ്റ്റാൻഡിലെ ഓട്ടോ പാർക്കിംഗ് പ്രശ്ന പരിഹാരത്തിനായി അഞ്ചുനിർദ്ദേശങ്ങളുമായി നഗരസഭ. ചെയർപേഴ്സണ് എം.കെ.സുബൈദയുടെ അധ്യക്ഷതയിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഓട്ടോറിക്ഷ ഡ്രൈവർമാരുമായാണ് ചർച്ച നടന്നത്. ബസ് സ്റ്റാൻഡിൽ ബസുകളുടെ അധികനേര പാർക്കിംഗ്, സ്റ്റാൻഡിനുള്ളിൽ ഓട്ടോ റിക്ഷകളുടെ അനിയന്ത്രിത ഓട്ടം തുടങ്ങിയവ ചർച്ചയിൽ വിഷയങ്ങളായി. ഓട്ടോറിക്ഷ പാർക്കിംഗിനെതിരെ ബസ് ഓണേർസ് ഹൈക്കോടതിയെ സമീപിച്ചതാണ് ചർച്ചവിളിച്ചു കൂട്ടാൻ തീരുമാനമായത്. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, നഗരസഭ കൗണ്സിലർമാർ തുടങ്ങിയവർ യോഗത്തിൽ അഭിപ്രായങ്ങൾ ഉയർത്തി. ബസ് സ്റ്റാൻഡിൽ അന്യവാഹനങ്ങളുടെ പാർക്കിംഗ്, അനധികൃത ഓട്ടോകൾ എന്നിവ നിരോധിച്ചതായി തുടർന്ന് ചെയർപേഴ്സണ് എം.കെ.സുബൈദ അറിയിച്ചു. പ്രൈവറ്റ് ബസുകളുടെ പാർക്കിംഗ് സമയം 20 മിനിറ്റും, കഐസ്ആർടിസി 15 മിനിറ്റുമായി പരിമിതപ്പെടുത്തും. 20 മിനിറ്റിൽ കൂടുതൽ സമയം അവശ്യമുള്ള ബസുകൾക്ക് കോടതിപ്പടിയിൽ നിർമാണം പുരോഗമിക്കുന്ന ബസ് ബേയിൽ സൗകര്യമൊരുക്കും. സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റി ക്രോസ്…
Read Moreഎരുത്തേമ്പതി ഫാമിൽ പ്രോസസിംഗ് യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
ചിറ്റൂർ: എരുത്തേന്പതി ഫാമിൽ നെല്ലിക്കയും, മാങ്ങയും, സപ്പോട്ടയും ബ്രാൻഡ് ചെയ്ത് വിൽപ്പനയ്ക്കായി പ്രോസസിംഗ് യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. വലിപ്പത്തിൽ ലഭിക്കുന്ന നെല്ലിക്ക ഫാമിന്റെ പേരിൽ തന്നെ ബ്രാൻഡ് ചെയ്തു വിൽപ്പനയ്ക്കുള്ള സംവിധാനവും ഏർപ്പെടുത്തും. ഇന്നലെ എരുത്തേന്പതി ഫാം സന്ദർശിച്ച ശേഷമാണ് നിലപാട് മന്ത്രി വ്യക്തമാക്കിയതും. മൂല്യവർധിത ഉൽപ്പന്നങ്ങളടക്കം ഉണ്ടാക്കുന്നതിലൂടെ സാന്പത്തിക ലാഭമുണ്ടാകുമെന്നും മന്ത്രി ചാഞ്ഞു. സസ്യ-വർഗ്ഗ മ്യൂസിയവും , തേൻ ഉൽപ്പാദിപ്പിക്കുന്ന തേനീച്ച വളർത്തൽ കേന്ദ്രവും, മത്സ്യ കൃഷി രീതികളും മന്ത്രി നിരീക്ഷിച്ചു. സന്ദർശന പരിപാടിയ്ക്കിടെ തേനീച്ച പെട്ടി വിതരണവും മരം നടലും മന്ത്രി നിർവഹിച്ചു. തൈകൾ വിത്തുകൾക്കു പുറമെ പഴവർഗ്ഗങ്ങളും ഉണ്ടാക്കിയെടുക്കുന്ന എരുത്തേന്പതി ഫാം കാർഷിക മേഖലയ്ക്കും മാതൃകയാവും. തെങ്ങുകൃഷി പരി പോഷിപ്പിക്കുന്നതിനായി ഈ വർഷം രണ്ടു ലക്ഷം നാടൻ തൈകൾ ഉൽപ്പാദിപ്പിക്കണമെന്ന് അദ്ദേഹം ഫാം ജീവനക്കാർക്ക് നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം…
Read Moreട്രെയിൻ യാത്രക്കാരനു ബിസ്കറ്റ് നൽകി മയക്കിയശേഷം മോഷണം; പാലക്കാട്ട് ഇറങ്ങേണ്ട യുവാവിനെ കണ്ടെത്തിയത് കോട്ടയത്ത് വച്ച്; സ്വർണവും ലാപ്ടോപ്പുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം
കോട്ടയം: ട്രെയിൻ യാത്രക്കാരനു ബിസ്കറ്റ് നൽകി മയക്കിയശേഷം കൊള്ളയടിച്ചത് രണ്ടു തമിഴ് യുവാക്കൾ. പാലക്കാട് സ്വദേശിയായ സമീഷാ(34)ണു തട്ടിപ്പിനിരയായത്. തമിഴ് സംസാരിക്കുന്ന രണ്ടുപേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണു കവർച്ച നടത്തിയത്. മഹാരാഷ്ട്രയിൽനിന്നും പാലക്കാട്ടേക്കു യാത്ര ചെയ്യുകയായിരുന്ന സമീഷ് സേലത്തുവച്ച് യുവാവ് നൽകിയ ബിസ്കറ്റ് വാങ്ങിക്കഴിച്ചപ്പോഴാണ് അബോധാവസ്ഥയിലായത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിനുള്ളിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന സമീഷിനെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തുന്നത്. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ് മൊഴിയെടുത്തപ്പോഴാണ് തട്ടിപ്പിനിരയായ സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമീഷ് ജയന്തി ജനതാ ട്രെയിനിൽ കയറിയത്. ട്രെയിൻ സേലത്ത് എത്തിയപ്പോൾ പരിചയഭാവം കാട്ടിയ യുവാവ് കഴിക്കാൻ ബിസ്കറ്റ് നൽകുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളുടെ പക്കൽനിന്നും നാല് ഗ്രാം തൂക്കമുള്ള സ്വർണ മോതിരം, മൂന്ന് ഗ്രാമിന്റെ സ്വർണ ചെയിൻ, മൂന്ന് ഗ്രാമിന്റെ സ്വർണ ലോക്കറ്റ്, ലാപ്ടോപ്പ്, ഐഫോണ്, കയ്യിലുണ്ടായിരുന്ന…
Read Moreബ്രാഞ്ച് കനാൽ മാലിന്യംനിറഞ്ഞ് കവഞ്ഞൊഴുകുന്നു; പയിലൂർ റോഡ് കുളമായി, വാഹന യാത്ര ദുഷ്ക്കരം
കൊല്ലങ്കോട്:ബ്രാഞ്ച് കനാലിൽ മാലിന്യംനിറഞ്ഞ് അടഞ്ഞതുമൂലംപയിലൂർ ജംഗ്ഷനിൽ ജലം റോഡിലും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും ഒഴുകി ഇതുവഴി യാത്ര അതീവ ദുഷ്ക്കരമായിരിക്കുകയാണ്. വാഹനങ്ങൾ സഞ്ചരിക്കുന്പോൾ ജലം വഴിയാത്രക്കരുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിച്ച് മലിനമാവുകയാണ്. ഇതിന്റെ പേരിൽ വാഹനമോടിക്കുന്നവരുമായി യാത്രക്കാർ വഴക്കിടുന്നതും പതിവ് കാഴ്ചയാണ്.ഇതു കൂടാതെ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ റോഡിലൊഴുകുന്ന ജലം വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ തെറിച്ച് വിൽപ്പന സാധങ്ങൾ നശിക്കുന്നുണ്ട്.കഴിഞ്ഞ ആറുമാസത്തിൽ കൂടുതലായാണ് ബ്രാഞ്ച് കനാൽ അടഞ്ഞ് ജലം റോഡിലൊഴുകി കൊണ്ടിരിക്കുന്നത്. ഇതു മൂലം പുനർനിർമ്മാണം നടത്തിയ റോഡ് തകർന്ന് ഗർത്തങ്ങളുംഉണ്ടായിട്ടുണ്ട്്.റോഡിന്റെ വടക്കുഭാഗത്തു കൂടി ജലം ഒഴുകുന്നതിനാൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ തെക്കുഭാഗത്തു കൂടി സഞ്ചരിക്കുന്നതിനാൽ ഗതാഗതാ തടസ്സവും പതിവായിരിക്കുകയാണ്.പൊള്ളാച്ചി തൃശ്ശൂർ അന്തർ സംസ്ഥാനപാതയെന്നതിനാൽ യാത്രാവാഹനങ്ങൾക്കു പുറമെ നൂറുക്കണക്കിനു ചരക്കു ലോറികളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. സമീപവാസികളും യാത്രക്കാരും ബ്രാഞ്ച് കനാൽ മാലിന്യം ശുചീകരണം നടത്തി ജലം റോഡിലേക്ക് ഒഴുകുന്നത്…
Read More