ആലത്തൂർ: ആലത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ ടൗണിലും പരിസരങ്ങളിലും കാമറകൾ സ്ഥാപിച്ചു. എട്ടു സ്ഥലങ്ങളിലായി പതിനാറ് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സ്വാതി ജംഗ്ഷൻ, ലിങ്ക് റോഡ്, പുതിയ ബസ് സ്റ്റാൻഡ്, പവിഴം കോർണർ, എഎസ് എംഎം ഹയർ സെക്കൻഡറി സ്കൂളിനും ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും സമീപം, ടിബിക്കു സമീപം തോട്ടുപാലം, മൂച്ചിക്കാട്, ടെലഫോണ് എക്സ്ചേഞ്ച് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ഒരു കാമറ പോയിന്റിൽ രണ്ടു ദിശയിലേക്ക് രണ്ടു കാമറകളാണ് സ്ഥാപിച്ചത്. കൂടാതെ നാല് സോളാർ കാമറകൾ കൂടി പുതിയങ്കം, നെല്ലിയാംകുന്നം, വീഴുമല ആർ.കൃഷ്ണൻ റോഡ് എന്നിവിടങ്ങളിൽ സ്ഥാപിക്കും. ഈ കാമറകൾ എല്ലാം പോലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ട്രാഫിക് സംവിധാനം, നിയമങ്ങൾ, പാർക്കിംഗ് എന്നിവ മെച്ചപ്പെടുത്തുക, മാലിന്യം വലിച്ചെറിയുന്നവരെ തിരിച്ചറിഞ്ഞ് കർശനനടപടി സ്വീകരിക്കുക, മോഷണം മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറ്റക്കാരെ കണ്ടുപിടിക്കാൻ പോലീസിനെ സഹായിക്കുക…
Read MoreCategory: Palakkad
മണ്ണാർക്കാട് മേഖലയിൽ പുഴകളിൽ തോട്ടപൊട്ടിച്ച് മീൻപിടിത്തം വ്യാപകം; മീനുകൾ ചത്തുപൊങ്ങി ജലം മലിനമാകുന്നതായി നാട്ടുകാർ
മണ്ണാർക്കാട്: പുഴകളിൽ തോട്ടപൊട്ടിച്ചുള്ള മീൻപിടുത്തം വ്യാപകമായി. മണ്ണാർക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളം മലിനപ്പെടുത്തുന്ന വിധത്തിലാണ് തോട്ടപൊട്ടിച്ച് മീൻപിടിക്കുന്നത്. വേനൽ കനക്കുകയും കുടിവെള്ളക്ഷാമത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുഴകളിൽ ഇത്തരം മീൻപിടിത്തം വ്യാപകമാകുന്നത്. പ്രധാനമായും ഞെട്ടരകടവ്, കൂട്ടിലക്കടവ്, നെല്ലിപ്പുഴ, കുന്തിപ്പുഴ, അരിയൂർതോട് എന്നിവിടങ്ങളിലാണ് വ്യാപകമായ തോതിൽ മീൻപിടിക്കുന്നത് വ്യാപകമാകുന്നത്. ജില്ലയിൽ മഴമാറി വേനൽ കനത്തതോടെ ജലാശയങ്ങളിൽ തോട്ടുപൊട്ടിച്ചുള്ള മീൻപിടിത്തം സജീവമാണ്. കുളങ്ങളിലും കനാലുകളിലും ചെറുതും വലുതുമായ പുഴകളിലുമാണ് ഇത്തരത്തിൽ മീൻപിടിത്തം വ്യാപകമാകുന്നത്. മുണ്ടൂർ, കല്ലടിക്കോട്, മണ്ണാർക്കാട് മേഖലകളിലാണ് ഇത് വ്യാപകമായിട്ടുള്ളത്. കയങ്ങളിൽ കപ്പപൊടിച്ചതുമെല്ലാം പുഴകളിൽ വെള്ളം കെട്ടിനില്ക്കുന്ന ഭാഗങ്ങളിൽ നിക്ഷേപിക്കുന്നു. വെള്ളത്തിൽ തീറ്റകാണുന്പോൾ മീനുകൾ കൂട്ടമായെത്തുന്നതോടെ തോട്ട കത്തിച്ചിടുന്നതാണ്. ഇതോടെ മീനുകൾ നിമിഷങ്ങൾക്കകം ചത്തുപൊങ്ങും. ഇതിനുപുറമെ മീൻതീറ്റയിലും കപ്പ പൊടിയിലും വിഷംകലർത്തി മീനുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ വിതറുന്നതോടെ ഇവ ചത്തുപൊങ്ങുകയും ചെയ്യുന്നു. ഇത്തരത്തിൽ വിഷം കലർത്തിയുള്ള മീൻപിടിത്തം…
Read Moreവണ്ടിത്താവളം ബസ്റ്റ് സ്റ്റാൻഡിനകത്തെ പോലീസ് എയ്ഡ്പോസ്റ്റ് പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചിറ്റൂർ:മൂന്നു മാസം മുൻപ് ഉദ്ഘാടനം നടന്ന വണ്ടിത്താവളം ബസ് സ്റ്റാൻഡിനകത്ത് പട്ടഞ്ചേരി ഗ്രാമപഞ്ചയത്ത് ഏർപ്പെടുത്തിയ പോലീസ് എയ്ഡ്പോസ്റ്റ് നിർജീവവസ്ഥയിലാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞ സമയങ്ങളിൽ ഒരു മാസം വൈകുന്നേര സമയത്ത് ഒരു തവണ ബസ്സ് സ്റ്റാൻഡ് കെട്ടിടം പ്രദക്ഷിണം നടത്തി വന്ന പോലീസ് പിന്നീട് തിരിഞ്ഞു നോക്കാറുമില്ല. ബസ് സ്റ്റാൻഡിനു സമീപത്തുവെച്ചത് കഴിഞ്ഞ മാസം ആറു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ മീനാക്ഷിപുരം പോലീസ് കണ്ടെത്തിയിരുന്നു.ഇതിനു ഒരാഴ്ച മുൻപ് ഇതേ സ്ഥലത്ത് രണ്ടു ബൈക്കുകളും ഉപേക്ഷിച്ച നിലയിൽ രാത്രി സമയത്ത് കണ്ടെത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പോലീസ് ബൈക്കുകൾ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഉടമകൾക്ക് വിട്ടുനൽകുകയും ചെയ്തിരുന്നു. പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ പ്രധാന വാണിജ്യകേന്ദ്രം വണ്ടിത്താവളം ടൗണാണ്.ഇപ്പോൾ മീനാക്ഷിപുരത്താണ് പോലീസ്സ്റ്റേഷൻ പ്രവർത്തിക്കുന്നത്.പത്തു മീറ്റർ മാത്രം അകലെയാണ് തമിഴ്നാട് അതിർത്തി ഉള്ളത്. വണ്ടിത്താവളത്ത് പോലീസ്സ്റ്റേഷനു സ്ഥലം ലഭിക്കാത്തത് കൊണ്ട്…
Read Moreമുതലമട റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് യാത്ര ദുഷ്കരമായി; നീന്തിയുള്ള യാത്രയിൽ അപകടങ്ങൾ പതിവാകുന്നു
വണ്ടിത്താവളം: മുതലമട റെയിൽവേ സ്റ്റേഷൻ കോന്പൗണ്ട് റോഡ് തകർന്ന് ഗർത്തമുണ്ടായത് ഇതുവഴിയുള്ള വാഹനസഞ്ചാരം ദുഷ്കരമാക്കുന്നു. തകർന്ന ഗർത്തിൽ കുളംപോലെ വെള്ളക്കെട്ടാണ്. ചരക്കുലോറികൾ ഗർത്തത്തിൽ ഇടിച്ചിറങ്ങി യന്ത്രതകരാറുണ്ടാകുന്നതും പതിവാണ്. പാലക്കാട് കാന്പ്രത്ത്ചള്ള വഴിയുള്ള പത്തു സ്വകാര്യ ബസുകൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. തകരാറിലായ റോഡ് റെയിൽവേ അധികാരപരിധിയിൽ ഉൾപ്പെട്ടതാണ്. യാത്രക്കാർ റെയിൽവേ റോഡ് അധികൃതർക്ക് പരാതി നല്കിയാൽ മേലധികാരികളുടെ ഇടപെടൽ ഉണ്ടായാലേ പുനർനിർമാണം നടത്താനാവൂവെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് മറുപടി ലഭിക്കുന്നത്. രാത്രി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ ഗർത്തത്തിൽ ഇടിച്ചിറങ്ങി അപകടത്തിൽപ്പെടുന്നതും നിത്യകാഴ്ചയാണ്. റോഡിൽ കെട്ടിനില്ക്കുന്ന വെള്ളം കുടിക്കാൻ പന്നിക്കുട്ടമെത്തുന്നതും ഇതുവഴിയുള്ള രാത്രിയാത്ര അപകടഭീഷണിയിലാക്കുകയാണ്. നിലവിൽ ഇരുചക്ര- മുച്ചക്ര വാഹനങ്ങളിൽ യാത്രയ്ക്കു നാട്ടുകാർ ഭയപ്പെടുകയാണ്. കഴിഞ്ഞമാസം വളവുറോഡ് തിരിഞ്ഞ് ബൈക്കിൽ വെള്ളക്കെട്ടിനടുത്തെത്തിയപ്പോൾ അഞ്ചംഗ പന്നിക്കൂട്ടം വെള്ളം കുടിക്കുന്നതുകണ്ട് ഭയന്ന യാത്രികൻ വാഹനം റോഡിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് രാവിലെയാണ്…
Read Moreദുരന്തമുണ്ടാകാൻ കാത്തുനിൽക്കരുതേ; കനാൽബണ്ടിന്റെ അരികുകൾ ഇടിഞ്ഞ് താഴുന്നു; വാഹന യാത്ര അപകടഭീതിയിൽ; സംരക്ഷണ ഭീത്തിവേണമെന്ന ആവശ്യവുമായി നാട്ടുകാർ
കൊല്ലങ്കോട്: പള്ളം കനാൽബണ്ട് തകർന്നതോടെ സമീപത്തെ കുറ്റിപ്പാടം റോഡിൽ യാത്ര അപകടഭീതിയിൽ. നാല്പതുവർഷംമുന്പ് നിർമിച്ച മീങ്കര-കുറ്റിപ്പാടം കനാലിനു ജലസേചന വകുപ്പ് അധികൃതർ നാളിതുവരെ സംരക്ഷണ ജോലികളൊന്നും ചെയ്തിട്ടില്ല. കനാൽബണ്ടിനോട് ചേർന്നുള്ള കുറ്റിപ്പാടം പാതവഴിയാണ് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സഞ്ചരിക്കുന്നത്. പാതയുടെ അടിഭാഗം വെള്ളമൊഴുകി മണ്ണുപോയി പൊള്ളയായി. ചരക്കുകടത്ത് വാഹനങ്ങൾ വീതികുറഞ്ഞ റോഡിന്റെ പടിഞ്ഞാറുവശത്തു കൂടി സഞ്ചരിക്കുന്നതും അപകടഭീഷണി മുന്നിൽകണ്ടാണ്. ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തിയാൽ പിന്നീട് ദീർഘനേരം ഗതാഗതതടസം പതിവാണ്. കനാൽ നിറഞ്ഞ് വെള്ളം ഒഴുകുന്നതിൽ റോഡിന്റെ അടിഭാഗത്ത് മണ്ണിടിച്ചിൽ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് റോഡിടിഞ്ഞ് ദുരന്ത സാധ്യത നിലനില്ക്കുകയാണ്. കനാൽ ബണ്ടും റോഡും ശരിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാതല ജലസേചന, പൊതുമരാമത്ത് മേധാവികൾക്ക് ഒപ്പുശേഖരണം നടത്തി നിവേദനം നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Read Moreമലമ്പുഴ ഉദ്യാനത്തെ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കാൻ പദ്ധതിവേണം; ധനമന്ത്രിക്ക് കത്തെഴുതി വി.എസ്
മലന്പുഴ: വിനോദസഞ്ചാര രംഗത്ത് അനന്തസാധ്യതയുള്ള മലന്പുഴ ഉദ്യാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി ഒരു ബൃഹത്തായ ടൂറിസംപദ്ധതി ആരംഭിക്കാൻ ആവശ്യമായ പണം വരുന്ന ബജറ്റിൽ അനുവദിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മലന്പുഴ എംഎൽഎയുമായ വി.എസ്.അച്യുതാനന്ദൻ നിർദേശിച്ചു. ഈ നിലവാരത്തിലെ വികസന പദ്ധതി ആരംഭിക്കാൻ 100 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ തുക 2020-21 ലെ ബജറ്റിൽ വകയിരുത്തണം. മലന്പുഴ ഉദ്യാനം ഈവിധം വികസിതമായാൽ അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിയായും കേരളത്തിന്റെ അഭിമാന പദ്ധതിയായും മാറും. ഉപരി, ഏറെ തൊഴിൽസാധ്യതയും ഉളവാകും. ഈ പദ്ധതി നിർദേശം സംബന്ധിച്ച് വിനോദസഞ്ചാരവകുപ്പു മന്ത്രിക്ക് നേരത്തെ കത്തുകൾ നല്കിയിരുന്നു.
Read Moreഗതാഗത നിയന്ത്രണത്തിലെ ട്രയൽ റൺ; കുതിരാനെ കുരുക്കി വാഹനങ്ങളുടെ നീണ്ട നിര
വടക്കഞ്ചേരി: പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയ കുതിരാനിൽ വാഹനക്കുരുക്കും. വണ്വേ ആയാണ് വാഹനങ്ങൾ വിടുന്നത്. പല വാഹനങ്ങളും പതിനഞ്ചോ ഇരുപതോ മിനിറ്റു നേരം ഉൗഴംകാത്തു കിടക്കേണ്ട അവസ്ഥയുണ്ട്. ബസുകളും കാറുകളും ഉൾപ്പെടെ എല്ലാ ചെറിയ വാഹനങ്ങളും കുതിരാൻ ക്ഷേത്രംവഴി തന്നെയാണ് വിടുന്നത്. പാലക്കാടുനിന്നും തൃശൂർ ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങൾ മാത്രമാണ് ഇന്നലെ ഇടതു തുരങ്കപ്പാതയിലൂടെ കടത്തിവിട്ടത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ കുറച്ചു മണിക്കൂറുകൾ തുരങ്കപ്പാതയിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചു. കുതിരാനിൽ വൻസുരക്ഷാ സന്നാഹങ്ങളോടെയാണ് പവർഗ്രിഡ് കോർപറേഷൻറെ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം പുരോഗമിക്കുന്നത്. ഫെബ്രുവരി, മാർച്ചിൽ രണ്ടു ഘട്ടങ്ങളിലായി വാഹനനിയന്ത്രണത്തോടെ കുതിരാൻകുന്നിലെ ഭൂഗർഭ വൈദ്യുതിലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായാണ് ഇന്നലത്തെയും ഇന്നത്തെയും ഗതാഗത നിയന്ത്രണം.
Read Moreകൊറോണ വൈറസ്; ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ തൃശൂരിൽ 35 പേരും പാലക്കാട് 24 പേരും
സ്വന്തം ലേഖകൻ തൃശൂർ: ലോകവ്യാപകമായി ഭീതി പരത്തുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ 35 പേരും പാലക്കാട് 24 പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിലെത്തിയവരാണവർ. തൃശൂരിൽ ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്നലെവരെ 436 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ അഞ്ചുപേർ ആശുപത്രിയിലുമാണ്. മറ്റുള്ളവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. സംശയലക്ഷണങ്ങളുളളവരുടെ സാന്പിളുകളെടുത്ത് പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട തൃശൂരിലെ ഉൾപ്പെടയുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജില്ല മെഡിക്കൽ ഓഫീസർമാരോട് മിണ്ടരുതെന്ന് വിലക്ക് കൊറോണ വൈറസ് സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കർശനനിർദ്ദേശം. കേരളത്തിലെ മിക്ക ജില്ലകളിലും കൊറോണ വൈറസ് ബാധയുള്ള ഇടങ്ങളിൽ നിന്നെത്തിയവർ നിരീക്ഷണത്തിലുണ്ടെങ്കിലും കൊറോണ വൈറസ് ബാധ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഡിഎംഒമാർക്ക് ആരോഗ്യവകുപ്പ് രേഖാമൂലം നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതുസംബന്ധിച്ച സർക്കുലർ…
Read Moreകുതിരാനിൽ ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടും;നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയൊക്കെ
തൃശൂർ: കുതിരാൻ ദേശീയപാതയിൽ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി. പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം-തൃശൂർ ഭാഗത്തേക്ക് കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. 12 ടണ്ണിന് മുകളിലേക്കുള്ള ആറ് ചക്രവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂർ ടൗൺ വഴി കോഴിക്കോട്, ഷൊർണൂർ, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളെയും നിയന്ത്രണം ബാധിക്കില്ല.
Read Moreഅശ്ലീല ചിത്രമെടുത്തതായി ഭീഷണിപ്പെടുത്തി വസ്ത്രവ്യാപാരിയിൽനിന്നും സ്വർണം, വാഹനം, പണവും കവർന്ന മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി
കോയന്പത്തൂർ: അശ്ലീല ചിത്രമെടുത്തതായി ഭീഷണിപ്പെടുത്തി വസ്ത്രവ്യാപാരിയിൽനിന്നും സ്വർണവും വാഹനവും പണവും കവർന്ന മലയാളികള് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. തിരുപ്പൂർ അമ്മാംപാളയം സുധ (30), ഉടുമലൈ സെന്തിൽകുമാർ (56), പാലക്കാട് സതീഷ് (31), ചിറ്റൂർ കമൽ (50), അജയൻ (38) എന്നിവരാണ് കോയന്പത്തൂർ രാജവീഥി വിനോദ് കുമാറി (32)ന്റെ പരാതിയെ തുടർന്ന് പിടിയിലായത്. ആർ.എസ്.പുരത്തിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന വിനോദ് കുമാറിന്റെ ഫോണിൽ വിളിച്ച് സംസാരിച്ച സുധയുമായി വിനോദ് കുമാർ സുധയുമായി പ്രണയത്തിലാകുകയും നേരിൽ കാണുന്നതിനായി ആനമലൈ പൂവലപരുത്തിയിലെ ഫാം ഹൗസിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതു വിശ്വസിച്ച് ഡിസംന്പർ 31ന് പൂവലപ്പരുത്തിയിലെത്തിയ വിനോദ് കുമാറിന്റെയും സ്വകാര്യനിമിഷങ്ങൾ വീഡിയോ എടുത്തതായി നടിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറിയ സെന്തിൽകുമാറും സംഘവും വിനോദ് കുമാറിനെ ഭീഷണിപ്പെടുത്തി കഴുത്തിലണിഞ്ഞിരുന്ന അഞ്ചുപവന്റെ സ്വർണചെയിനും മീനാക്ഷിപുരം എടിഎമ്മിൽനിന്നും വിനോദ് കുമാറിന്റെ കാർഡ് ഉപയോഗിച്ച് 27.50…
Read More