കഴക്കൂട്ടം : വിൽപ്പനക്കായി ചത്ത മാടിന്റെ ഇറച്ചി കഷ്ണങ്ങളാക്കി സൂക്ഷിച്ചത് നാട്ടുകാർ പിടികൂടി. സംഭവത്തിൽ ഒരാളെ കഠിനംകുളം പോലീസ്അറസ്റ്റ് ചെയ്തു. മാടൻവിള സ്റ്റോഡിയത്തിന് സമീപം ഇറച്ചി വിൽപ്പന നടത്തുന്ന ഷാഫി (44) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തിന് ആറ്റിങ്ങൽ ഭാഗത്ത് നിന്നുമാണ് ചത്ത പശുവിന്റെ ഇറച്ചി വിൽപനക്കായി പെരുമാതുറയിലെത്തിച്ചത്. വിവരം അറിഞ്ഞ പ്രദേശവാസികൾ പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചതോടെ ഷാഫി മാടൻവിള കൊട്ടാരംതുരുത്ത് പാലത്തിന് സമീപം മാംസം കായലിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്ത് എത്തി ഷാജിയുടെ മകനെ കൊണ്ട് കായലിൽ നിന്നും ഇറച്ചി കഷ്ണങ്ങൾ എടുത്ത് പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കുഴിച്ചുമൂടി. ഇന്നലെ രാവിലെ 11ന് ചിറയിൻകീഴ് ഭാഗത്ത് ഒരു മാംസവിൽപ്പന കേന്ദ്രത്തിൽ ഒളിച്ചിരുന്ന പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ വിനീഷ് കുമാർ, എസ്ഐമാരായ രതീഷ്കുമാർ,…
Read MoreCategory: TVM
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വന്ന ചെയർമാൻ ക്വാറന്റൈനിൽ പോകണം; സമരം ചെയ്ത കൗൺസിലറെ സിപിഎം കൗൺസിലർ സ്കൂട്ടർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
നെടുമങ്ങാട്: കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വന്ന ബന്ധുക്കളുമായി അടുത്തിടപഴകിയ ചെയർമാനും അധികൃതരും ക്വാറന്റൈനിൽ പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തുന്ന റിലേ സമരത്തിനിടെ നഗരസഭാ പ്രതിപക്ഷ കൗൺസിലറും മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമായ എൻ. ഫാത്തിമയുടെ കാലിലേക്ക് സിപിഎം കൗൺസിലർ ഇരുചക്രവാഹനമോടിച്ചു കയറ്റിയതായി പരാതി. നെടുമങ്ങാട് പോലീസിന്റെ സാന്നിധ്യത്തിലാണ് കൗൺസിലറിനെ ആക്രമിച്ചതും അസഭ്യം പറഞ്ഞതെന്ന് ഫാത്തിമ പറഞ്ഞു. കാലിന് പരിക്കേറ്റ ഫാത്തിമ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരസഭയിൽ നടക്കുന്ന ഗുരുതരമായക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്നവരെ കായികമായി നേരിടാനാണ് ഭാവമെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വനിതാ കൗൺസിലറെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കൗൺസിലർക്കെതിരെ കേസെടുക്കണമെന്ന് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. അരുൺകുമാർ, മണ്ഡലം പ്രസിഡന്റ് കെ.ജെ. ബിനു, നഗരസഭാ പാർലമെന്ററിനേതാവ് ടി.അർജുനൻ എന്നിവർ ആവശ്യപ്പെട്ടു .
Read Moreഡാം തുറന്നു, തലസ്ഥാനത്തെ കളക്ടർ കെ. ഗോപാലകൃഷ്ണൻ തെറിച്ചത് മലപ്പുറത്തേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ സ്ഥലംമാറ്റി. രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നു വിട്ടു ജില്ലയിലെ ചില പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയ നടപടിയാണ് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ തെറിപ്പിച്ചത്. മലപ്പുറം കളക്ടറായാണ് ഗോപാലകൃഷ്ണനെ മാറ്റി നിയമിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രിയായ കടകംപള്ളി സുരേന്ദ്രനുമായി പോത്തൻകോട്ടെ കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ടു കളക്ടർ നേരത്തെ തെറ്റിയിരുന്നു. രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നു വിട്ടതുമായി ബന്ധപ്പെട്ടുള്ള ആരോപണം കൂടുതൽ വിനയായി. ഡാം തുറന്നു വിട്ടതിനെ തുട൪ന്ന് കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകി നഗരത്തിലേത് അടക്കമുള്ള ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഈ വിഷയത്തിൽ മേയ൪ കെ. ശ്രീകുമാറും കളക്ടറും തമ്മിൽ വാക്പോരും നടന്നിരുന്നു. തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തിരുവനന്തപുരം കളക്ടറെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായും കളക്ടർ സ്വരചേ൪ച്ചയിൽ…
Read Moreഫോൺ നമ്പർ കുറിക്കാൻ മറക്കല്ല്; സർക്കാർ അറ്റസ്റ്റേഷൻ ബുധനാഴ്ച മുതൽ; നേരിട്ട് അപേക്ഷകൾ സ്വീകരിക്കില്ല
തിരുവനന്തപുരം: സർക്കാരിന്റെ അറ്റസ്റ്റേഷൻ പ്രവർത്തികൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും. അറ്റസ്റ്റേഷൻ നടത്തുന്നതിന് വേണ്ടി സമർപ്പിക്കുന്ന അപേക്ഷകൾ സൗത്ത് വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്ററിൽ നിശ്ചയിച്ചിട്ടുളള ട്രേകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് നിക്ഷേപിക്കണം. അറ്റസ്റ്റേഷനുശേഷം ഈ സർട്ടിഫിക്കറ്റുകൾ അന്ന് മൂന്ന് മണിക്ക് ശേഷം തിരികെ നേരിട്ട് ശേഖരിക്കണം. യാതൊരു കാരണവശാലും അപേക്ഷകർ/ഏജൻസികളെ സെക്രട്ടേറിയറ്റിനുളളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. സെക്ഷനിലെ കൗണ്ടറുകളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. സംശയ നിവാരണം ഫോണിലൂടെ മാത്രമായിരിക്കും (ഫോണ്‍: 0471-2517107). എല്ലാ അപേക്ഷകരും മൊബൈൽ ഫോണ്‍ നന്പറുകൾ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തണം. അല്ലാത്തവ നിരസിക്കും.അപേക്ഷയിലെ പോരായ്മകൾ ഫോണ്‍ മുഖേന അറിയിക്കും. വെരിഫിക്കേഷൻ വേണ്ടി വരുന്ന സർട്ടിഫിക്കറ്റുകൾ അത് നടത്തിയതിനുശേഷം മാത്രമേ അറ്റസ്റ്റ് ചെയ്ത നൽകുകയുള്ളൂ. അത്തരം അപേക്ഷയുടെ ഫയൽ നന്പർ അപേക്ഷകനെ ഫോണ്‍ മുഖേന അറിയിക്കും. അപേക്ഷകർ/ഏജൻസികൾ സർക്കാർ നിർദേശിച്ചിട്ടുളള എല്ലാ സുരക്ഷാ…
Read Moreപരീക്ഷയ്ക്ക് കൂട്ടികളെ എത്തിച്ചിട്ട് വീട്ടിൽ പൊയ്ക്കോണം; സ്കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി
തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസുകള്‍ക്ക് സ്കൂള്‍ കോന്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി…
Read Moreഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച ; അധ്യാപികയ്ക്ക് പുതുജീവനേകി സഹ അധ്യാപിക; ബിസ്മി ടീച്ചർക്ക് അഭിനന്ദന പ്രവാഹം
തിരുവനന്തപുരം: അറിവും അനുഭവവും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പ്രായോഗികമാക്കിയതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ബിസ്മി റാണി എന്ന അധ്യാപിക. ഭക്ഷണം കഴിയ്ക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച് മരണത്തെ മുഖാമുഖം കണ്ട അധ്യാപികയ്ക്കാണ് ബിസ്മി റാണി എന്ന അധ്യാപികയുടെ അവസരോചിതമായ ഇടപെടൽ പുതുജീവൻ നൽകിയത്. പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയ ക്യാന്പായ അടൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് കഴിഞ്ഞ ദിവസം അധ്യാപക സമൂഹത്തിന് ആശ്വസിക്കാൻ ഇടയായ സംഭവം നടന്നത്. കൊട്ടാരക്കര വാളകം ഹയർ സെക്കന്ററി സ്കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപികയായ നിഷ പി ജോണിന്റെ ജീവനാണ് തൃശൂർ കഴിന്പ്രം ബിപിഎം എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ ബിസ്മി റാണിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിക്കാനായത്. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയ ക്യാന്പായ അടൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി…
Read Moreപന്ത്രണ്ട് അംഗ സംഘത്തിന്റെ ആക്രമണം; വെഞ്ഞാറമൂട്ടിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. സിപിഎം കലിങ്കിൽമുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തേമ്പാംമൂട് യൂണിറ്റ് അംഗവുമായ തേമ്പാംമൂട് കുളത്തിൻകര സജീന മൻസിലിൽ ഫൈസലി (36) നാണ് വെട്ടേറ്റത്.ഇന്നലെ രാത്രി 9.40 ന് ആനക്കുഴിയിൽ വച്ചായിരുന്നു സംഭവം. പന്ത്രണ്ടോളം വരുന്ന അക്രമിസംഘം കാറിൽ വരുകയായിരുന്ന ഫൈസലിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നെന്ന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കാറിന്റെ ചില്ലുകളും അക്രമിസംഘം തകർത്തു. കൈകൾക്കും കഴുത്തിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രവുമായി ബന്ധപ്പെട്ട് ഷിയാസ് എന്നയാളെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
Read Moreദുരന്തങ്ങൾ വരുന്ന ഒരോ വഴിയേ; ചാരായം കടത്ത് കേസിൽ റിമാൻഡിലായ പ്രതിക്ക് കോവിഡ്: 37 പോലീസുകാർ നിരീക്ഷണത്തിൽ; വെഞ്ഞാറമൂട് മേഖല അതീവ ജാഗ്രതയിൽ
വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുപ്പത്തി ഏഴോളം പോലീസുകാർ ഉൾപ്പെടെ നൂറ്റി ഇരുപതോളം പേർ നിരീക്ഷണത്തിൽ. ഇതേത്തുടർന്ന് വെഞ്ഞാറമൂട് മേഖല അതീവ ജാഗ്രതയിലായി. വാഹനത്തിൽ ചാരായം സൂക്ഷിച്ച് കടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ പ്രതിയ്ക്ക് കഴിഞ്ഞ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസിന് പുറമെ മജിസ്ടേറ്റ്, വൈദ്യ പരിശോധന നടത്തിയ കന്യാകുളങ്ങര ആശുപത്രിയിലെ ജീവനക്കാർ, പ്രതികളെ പിടികൂടിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ നീരീക്ഷണത്തിലേയ്ക്ക് പോകാൻ നിർദേശിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പ്രതികൾ എത്തിയപ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന സി ഐയും എസ്ഐമാരും ഉൾപ്പെടെ മുപ്പത്തിനാല് പോലീസുകാരും, രണ്ട് ഹോം ഗാർഡുമാരും, സ്പെഷ്യൽ ബ്രഞ്ച് ഉദ്യേഗസ്ഥനും സെൻട്രൽ ജയിലിലെ പന്ത്രണ്ട് ജീവനക്കാരെയുമാണ് ഇന്നലെ നിരീക്ഷണത്തിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചാരായവുമായി വന്ന സിഫ്റ്റ് കാർ മൂളയം ജംഗ്ഷന് സമീപത്തുവച്ച് പോലീസ് ട്രയിനിയെ…
Read Moreവീടിനു സമീപം ചാരായം വാറ്റ്; 12 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ; ലിറ്ററിന് ഈടാക്കിയിരുന്ന വില ഞെട്ടിക്കുന്നത്
നേമം: പാമംകോട് ഇലവുങ്കൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വച്ച് ചാരായം വാറ്റിയ പാമാം കോട് ഇലവുങ്കൽ ക്ഷേത്രത്തിന് സമീപം തിരുവോണം വീട്ടിൽ ശ്രീജു(28)വിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. ഈ പ്രദേശങ്ങളിൽ വ്യാജ വാറ്റ് നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലാണ് വീട്ടിനുള്ളിൽ നിന്നും 12 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുന്നതിനു ള്ള ഉപകരണങ്ങളും പിടിച്ചെടുത്തത്.13 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ചാരായം 2000 രൂപ മുതൽ 2500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നിരുന്നതെന്ന് പ്രതി പറഞ്ഞു. ലോക്ക് ഡൗൺ ആയതിനാൽ മദ്യം ലഭിക്കാത്തതിനാൽ ചാരായ കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിപിടിയിലായത്. പിടിയിലായ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.നേമം സിഐ ബൈജു…
Read Moreഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നാളെ; സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനെത്തുന്നത് 13 ലക്ഷത്തിൽപ്പരം കുട്ടികൾ
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റി വച്ച അവശേഷിക്കുന്ന എസ്എസ്എൽസി, വെക്കേഷണൽ ഹയർസെക്കന്ററി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. പരീക്ഷ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും കഴിഞ്ഞ ദിവസം തുറന്ന് അണുവിമുക്തമാക്കിയിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് പരീക്ഷ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. 13 ലക്ഷത്തിൽപ്പരം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഒരു ക്ലാസിൽ 20 വിദ്യാർത്ഥികളെയാണ് പരീക്ഷയ്ക്ക് വേണ്ടി ഹാളിൽ പ്രവേശിപ്പിക്കുന്നത്. മാസ്ക് , സാനിറ്റൈസർ ഉൾപ്പെടെയുള്ള സാധന സാമഗ്രികളും പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് കുട്ടികൾക്ക് ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ എഴുതാനായി സ്കൂളുകളിൽ എത്താൻ സ്കുൾ അധികൃതരും പിടിഎയും കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് കൊണ്ട് സർക്കാർ നിർദേശിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരീക്ഷ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്.…
Read More