തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് ചികിൽസയിലിരിക്കെ മരണമടഞ്ഞ വൈദികന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പേരൂർക്കട ഗവ. മാതൃകാ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ആശുപത്രിയിലെ ഒൻപത് ഡോക്ടർമാർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. വൈദികനുമായി സമ്പർക്കം ഉണ്ടായവർക്കാണ് ക്വാറന്റൈൻ നിർദേശിച്ചിരിക്കുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയ മെഡിക്കൽ വാർഡുകളാണ് അടച്ചത്.നാലാഞ്ചിറ കൊപ്പാറഴികത്ത് കെ.ജി വർഗ്ഗീസ് (77) ആണ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്. മ രണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ വൈദികൻ പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മെയ് ആദ്യവാരമാണ് നാലാഞ്ചിറ ബെനഡിക്ട് നഗറിനു സമീപത്ത് വച്ച് ഇരുചക്രവാഹനത്തിൽ നിന്ന് വീണു വൈ ദികന് പരിക്കേൽക്കുന്നത്. ഒരു മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ഇരുചക്രവാഹനത്തിൽ തിരുവനന്തപുരം ഭാഗത്തേക്ക് വന്നത്. തിരികെ വീ ട്ടിലേക്ക് പോകുന്നതിനിടെയാണ് നാലാഞ്ചിറയിൽ അപകടമുണ്ടായത്. ആദ്യം മെഡിക്കൽകോളജ് ആശുപത്രിയിലും തുടർന്ന് പേരൂർക്കട…
Read MoreCategory: TVM
വിരമിക്കുന്നതിന്റെ തലേദിവസത്തെ പമ്പായാത്ര; ടോം ജോസിന്റെ ഹെലിക്കോപ്റ്റർ യാത്ര ദുരൂഹമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ചീഫ് സെക്രട്ടറിയും ഡിജിപിയും പന്പയിലേക്കു ഹെലിക്കോപ്റ്റർ യാത്ര നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ യാത്രയ്ക്കു പിന്നാലെ പന്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കി. സിപിഎം നേതാവ് ചെയർമാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണൽ നീക്കാനുള്ള കരാർ നൽകിയത്. ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പന്പ ത്രിവേണിയിൽ കെട്ടിടക്കിടക്കുന്നത്. വനം മന്ത്രി പറഞ്ഞത് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സർക്കാർ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്നും ദുരൂഹമായ സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Read Moreഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകർക്കെതിരേ അപവാദപ്രചരണം; കർശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈൻ ക്ലാസെടുക്കുന്ന അധ്യാപകരെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും അവരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. വിക്ടേഴ്സ് ചാനൽ അധികൃതർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ക്ലാസെടുക്കുന്ന അധ്യാപികമാർക്കെതിരെ അശ്ലീലം കലർന്ന വിധത്തിലുള്ള അപവാദ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സൈബർസെൽ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള പോലീസ് ഫെയ്സ്ബുക്കിലൂടെയും അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളിലും മറ്റും ക്ലാസുകൾ…
Read Moreജലനിരപ്പ് ഉയർന്നു, നെയ്യാർഡാം തുറന്നു; കാലവർഷം കനത്താൽ ഇനിയും ഡാം തുറക്കേണ്ടി വരുമെന്ന്
കാട്ടാക്കട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും രണ്ടു ഇഞ്ച് വീതം തുറന്നത്. ഡാമിൽ 80.100മീറ്റർ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റർ ആണ്.കാലർഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാം ഷട്ടറുകൾ തുറന്നത്. ഇന്നലെ 79.240 മീറ്റർ ജലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തൽക്കാലം രണ്ടിഞ്ച് തുറന്നത്. ഇന്നലെ ജില്ലാ കലക്ടർ ഉൾപ്പടെ ഡാമിലെത്തുകയും ജലനിരപ്പ് മനസിലാക്കുകയും ചെയ്തിരുന്നു. ഇനിയും ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ളം ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്. വനത്തിൽ നല്ല മഴ ചെയ്തതിനെ തുടർന്നാണ് നല്ല നീരൊഴുക്കുള്ളത്…
Read Moreലോക്ക് ഡൗൺ; സംസ്ഥാനത്തെ ഇളവുകൾ സംബന്ധിച്ച് ഇന്നു തീരുമാനം
തിരുവനന്തപുരം: ലോക്ക് ഡൗൺ സംബന്ധിച്ച് കേരളത്തിലെ ഇളവുകളിൽ ഇന്നു തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൂടുന്ന യോഗത്തിൽ പുതിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും വകുപ്പു സെക്രട്ടറിമാരും പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നിനാണ് യോഗം ചേരുക. സംസ്ഥാനത്തെ ഓരോ വകുപ്പുകളിലും വരുത്തേണ്ട മാറ്റങ്ങൾ ഈ യോഗത്തിൽ അന്തിമ തീരുമാനമാകും. അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശങ്ങൾ കേരളം അതേപടി നടപ്പാക്കില്ല. അന്ത൪ സംസ്ഥാന യാത്രയിലടക്കം കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് കേരളം സ്വീകരിക്കുക. ഇ-പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളെത്തുന്നതു രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന അഭിപ്രായമാണ് സ൪ക്കാരിനുള്ളത്. അന്ത൪ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം കൊണ്ടുവരും. ആരാധനാലയങ്ങൾ വിശ്വാസികൾക്കു തുറന്നു നൽകുമെങ്കിലും ഒരേ സമയം എത്താവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടു വരുന്നത് ആലോചനയിലുണ്ട്. എന്നാൽ ആരാധനാലയങ്ങൾ പൂർണമായി തുറന്നു നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.…
Read Moreവെഞ്ഞാറമൂട്ടിൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവം: അന്വേഷണച്ചുമതല കിളിമാനൂർ സിഐ കെ.ബി. മനോജ് കുമാറിന്
വെഞ്ഞാറമൂട് : മാരകായുധങ്ങളുമായി വെഞ്ഞാറമൂട്ടിൽ കഞ്ചാവ് മാഫിയ നടത്തിയ ആക്രമണത്തിൽ സ്ത്രീകളടക്കം അഞ്ചു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വെഞ്ഞാറമൂട് പോലീസ്. അന്വേഷണ ചുമതല കിളിമാനൂർ സിഐ കെ.ബി മനോജ് കുമാറിന്. വെട്ടേറ്റവരിൽ ഒരാളുടെ നില ഗുരുതരമായിതന്നെ തുടരുന്നു. വെഞ്ഞാറമൂട് മാരിയം വെട്ടു വിളയിലാണ് ശനിയാഴ്ച പകലിലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്. വെട്ടുവിള വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവരെയാണ് വെട്ടി വീഴ്ത്തിയത്. ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. മറ്റുള്ളവർ കന്യാകുളങ്ങര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഷൈൻ, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിൽ…
Read Moreസംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കേരളത്തിൽ രോഗികളുടെ എണ്ണം കൂടാൻ കാരണം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് വരുന്നത് കൊണ്ടാണ്. മെയ് ഏഴു വരെ സംസ്ഥാനത്ത് 512 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ലോക്ക് ഡൗണിൽ ഇളവുകൾ നൽകുകയും ട്രെയിൻ, വിമാന സർവീസ് ആരംഭിച്ചതോടെയും കൂടുതൽ ആളുകൾ കേരളത്തിലെത്തി തുടങ്ങി. പലരും അവശനിലയിലാണ് എത്തിയത്. മുംബൈയ്, ചെന്നൈ എന്നീ സ്ഥലങ്ങളിൽ നിന്നു വന്ന ഭൂരിഭാഗം ആളുകൾക്കും രോഗം പിടിപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ വച്ച് ശാസ്ത്രീയമായി ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്നത് കേരളത്തിലാണ്. ഒരു ടെസ്റ്റിന് 4,000 ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ് കുറവാണെന്ന് പറയുന്നതിന്റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. വെഞ്ഞാറമൂട്ടിൽ കോവിഡ് പിടിപ്പെട്ട സംഭവം വിശദമായി…
Read Moreകോവിഡ് സുരക്ഷാ ക്രമീകരണം തെറ്റിക്കൽ പോലീസിന്റെ സ്പെഷല്‍ ഡ്രൈവിൽ 771 വാഹനങ്ങള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: നഗരത്തിൽ കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അനുവദനീയമായതിലും കൂടുതല്‍ പേരുമായി യാത്രചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തുവാനായി സിറ്റി പോലീസ് ഇന്നലെ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 771 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കൂടാതെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ വിലക്ക് ലംഘനം നടത്തിയ 87 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്2020 പ്രകാരവും കേസെടുത്തതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കൂടാതെ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 277 പേര്‍ക്കെതിരെ പെറ്റി കേസുകള്‍ എടുത്തു. ഇതരസംസ്ഥാനത്തു നിന്നും തലസ്ഥാനത്തെത്തി ഹോംക്വാറന്റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണം പോലീസ് ശക്തമായി തുടരുന്നതായും കമ്മീഷണര്‍ അറിയിച്ചു. തലസ്ഥാനത്ത് രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള കര്‍ഫ്യുവില്‍ യാത്രകള്‍ പാടില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള സമയം അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍…
Read Moreകൃഷിയിടത്തിൽ പിതാവിനെ മകൻ വെടിവച്ചുവച്ച് വീഴ്ത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്; ദിലീപ് മൃഗവേട്ടയാടൽ കേസിലെ പ്രതിയെന്ന് പോലീസ്
വെഞ്ഞാറമൂട്: പിതാവിനെ മകൻ വെടിവച്ചതായി പരാതി. വെഞ്ഞാറമൂട് കോട്ടുകുന്നം ദിലീപ് ഭവനിൽ സുകുമാരപിള്ള (65)ആണ് വെടിയേറ്റത്.കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ സുകുമാരപിള്ളയും ഭാര്യയും ഇളയ മകൻ കുഞ്ഞുമോനൊപ്പം കോട്ടുകുന്നത്താണ് താമസിക്കുന്നത്. മറ്റൊരു വീട്ടിൽ താമസിക്കുന്ന മൂത്ത മകൻ ദിലീപ് കഴിഞ്ഞ ദിവസം രാവിലെ സുകുമാരപിള്ള താമസിക്കുന്ന വീട്ടിൽ എത്തുകയും കൃഷിയിടത്തിൽ കൃഷിപ്പണിയിലേർപ്പിട്ടിരുന്ന പിതാവിനെ എയർ ഗൺ ഉപയോഗിച്ച് വെടി വയ്ക്കുകയുമായിരുന്നു. ഇടത് കൈയ്ക്ക് വെടിയേറ്റ സുകുമാരപിള്ളയെ ആദ്യം കന്യാകുളങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടി വച്ച ഉടൻ ഓടി രക്ഷപ്പെട്ട ദിലീപിന് വേണ്ടി പോലിസ് തെരച്ചിൽ ആരംഭിച്ചു. സ്വത്ത് തർക്കമാണ് ക്യത്യത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.അബ്കാരി കേസ്, വന്യമൃഗങ്ങളെ തോക്ക് ഉപയോഗിച്ച് വേട്ടയാടൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ദിലീപ്.
Read Moreകള്ളുകുടിയൻമാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണം; ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ എംപി
തിരുവനന്തപുരം: മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ.മുരളീധരൻ എം.പി. കള്ളുകുടിയൻമാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണമെങ്കിൽ ആരാധനാലയങ്ങളിൽ വെർച്ച്യൂൽ സംവിധാനം കൊണ്ടുവരാം. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് യുഡിഎഫ് ഏറ്റെടുക്കാൻ തയാറാണ്. എന്നാൽ ഇതിനുവേണ്ടി ചെക്കുമായി കളക്ട്രേറ്റിൽ കയറിയിറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More