വിഴിഞ്ഞം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തീര മേഖ ലയിലെ വീടുകളിൽ വെള്ളം കയറി. വിഴിഞ്ഞം-കോട്ടുകാൽ മേഖലയിലാണ് മഴക്കെടുതി ഉണ്ടായത്. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പ്രദേശത്ത് മുട്ടോളം വെള്ളം പൊങ്ങിയ വീടുകളിൽ വെള്ളം കയറിയതോടെ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കേണ്ട ഗതികേടിലായെന്ന് വീട്ടുകാർ പറഞ്ഞു. ഓരോ മഴക്കാലത്തും ഈ മേഖലയിൽ വെള്ളപ്പൊക്കം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളംകയറിയ പ്രദേശങ്ങൾ എം.വിൻസെന്റ് എം.എൽ.എ. സന്ദർശിച്ചു. തുടർന്ന് വിഴിഞ്ഞത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളം പമ്പുചെയ്ത് കടലിലേക്ക് ഒഴുക്കി. വിഴിഞ്ഞം ഗംഗയാർ തോടും ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി. തോടിന്റെ ഇരുകരകളിലും സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ ഒഴുകിപ്പോയി. വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വിഴിഞ്ഞം ബീച്ച് റോഡിൽ ഒഴുകി പരന്നു.. വിഴിഞ്ഞം കോട്ടപ്പുറം മര്യനഗർ, കടയ്ക്കുളം എന്നിവിടങ്ങളിൽ അമ്പതോളം വീടുകളിലും വെള്ളം…
Read MoreCategory: TVM
തിരുവനന്തപുരത്തെ വെള്ളപ്പൊക്കം: കളക്ടറെ കുറ്റപ്പെടുത്തി മേയര്‍; സംഭവത്തെപ്പറ്റി ജല അഥോറിറ്റി പറയുന്നതിങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ കളക്ടറെ കുറ്റപ്പെടുത്തി മേയര്‍ കെ. ശ്രീകുമാര്‍. ജില്ലാ ഭരണകൂടം അരുവിക്കര ഡാമിലെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പെയ്തതിനാലാണ് മുന്നറിയിപ്പു നല്‍കാതെ ഡാം തുറന്നതെന്നാണ് ജില്ലാ ഭരണകൂടം നല്കുന്ന വിശദീകരണം. മഴ പെയ്തപ്പോള്‍ തന്നെ ദുരന്തനിവാരണ അഥോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയച്ച ശേഷമാണ് ഡാമിലെ അഞ്ച് ഷട്ടറുകള്‍ തുറന്നതെന്ന് ജല അഥോറിറ്റി വ്യക്തമാക്കി.
Read Moreതലസ്ഥാനത്തെ ദുരിതത്തിലാഴ്ത്തി മഴ; കോട്ടൂരിൽ പത്തു വീടുകൾ ഒഴുകിപ്പോയി; ഫിഷറീസ് ഹാച്ചറി പൂർണമായും വെള്ളത്തിൽ താഴ്ന്നു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലായി. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണതും ഒടിഞ്ഞ് വീണതും വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറാക്കി. നഗരത്തിലെ കരിമടം കോളനി, കരിമടം പുത്തൻ റോഡ്, അട്ടക്കുളങ്ങര ബൈപ്പാസ് റോഡ്്്, ചാല കൊത്തുവാൾ സ്ട്രീറ്റ് , ബണ്ടു റോഡ്, തേക്കുംമൂട്, തിരുവല്ലം, കണ്ണമ്മൂല എന്നീ പ്രദേശങ്ങളിലെ റോഡുകളാണ് വെള്ളത്തിലായത്. ചാല കൊത്തുവാൾ സ്ട്രീറ്റിൽ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല കടകളും തുറക്കാൻ സാധിച്ചിട്ടില്ല. നേരത്തെ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടപടികൾ സ്വീകരിച്ച സമയത്ത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മഴ കൂടി കനത്ത് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് വ്യാപാര സമൂഹത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ പ്രശ്്നം പരിഹരിക്കാൻ സർക്കാരും കോർപറേഷനും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന്…
Read Moreസംസ്ഥാനത്ത് മഴ തുടരുന്നു; ആറുകൾ കരകവിഞ്ഞ് ഒഴുകുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയിൽ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴക്കെടുതി കൂടുതൽ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളെയാണ് മഴ കൂടുതൽ ബാധിച്ചത്. ഈ ജില്ലകളിൽ ജാഗ്രതാ നിർദേശവുമുണ്ട്. ഇന്ന് കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആനാട് പഞ്ചായത്തിൽ വീടുകളിലും കടകളിലും വെള്ളം കയറി. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട…
Read Moreതെക്കൻ കേരളത്തിൽ ശക്തമായ മഴ; നാലു ജില്ലകൾക്ക് മുന്നറിയിപ്പ്; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്നു അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. കോട്ടൂർ, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. അതേസമയം, ഉത്തര കേരളത്തില്‍ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Read Moreകോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിടുമ്പോൾ ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകു മെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുകയാണ്. കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിന്റെ കരുത്തെന്ന് ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിൻ്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരായ…
Read Moreആറ്റിങ്ങലിൽ തെറ്റായ തീയതി രേഖപ്പെടുത്തി വിൽപ്പനക്ക് സൂക്ഷിച്ച പാക്കറ്റ് ഫുഡ് പിടിച്ചെടുത്തു
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ തെറ്റായ നിർമാണ തീയതി രേഖപ്പെടുത്തി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പാക്കറ്റ് ഫുഡ് പിടിച്ചെടുത്തു. ലംകോട് കൊച്ചുവിള മുക്കിൽ പ്രവർത്തിക്കുന്ന എ.ആർ. ഏജൻസീസിൽ നിന്നുമാണ് ഇരുപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പാക്കറ്റ് ഫുഡ് പിടിച്ചെടുത്തത്. ഏത്തക്കാ ചിപ്സ്, മിക്സ്ചർ, പക്കാവട, മുറുക്ക് തുടങ്ങിയ പലഹാരങ്ങളുടെ നിർമാണ തീയതി 26.05.2020 എന്ന് രേഖപ്പെടുത്തിയിരുക്കുന്നത് പരിശോധനയിൽ കണ്ടെത്തി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പട്ടണത്തിൽ പല വ്യാപാര സ്ഥാപനങ്ങളും പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത സാധനങ്ങൾ വിൽക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Read Moreസാമൂഹിക അകലം പാലിച്ച് സർവീസ് നടത്തിയിട്ടും കെഎസ്ആർടിസിക്ക് ഇന്നലെ നഷ്ടം 59 ലക്ഷം രൂപ
തിരുവനന്തപുരം: ഇന്നലെ സർവീസ് നടത്തിയതിലൂടെ കെഎസ്ആർടിസിയ്ക്ക് വൻ നഷ്ടം. 59 ലക്ഷം രൂപയുടെ നഷ്ടമാണ് ഇന്നലത്തെ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് ഉണ്ടായിരിക്കുന്നത്. 1319 സർവീസുകളാണ് ഇന്നലെ നടത്തിയത്. 35 ലക്ഷം രൂപമാത്രമാണ് ഇന്നലെ സർവീസ് നടത്തിയതിലൂടെ കെഎസ്ആർടിസിയ്ക്ക് ലഭിച്ചത്. രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് സർവീസ് നടത്തിയത്. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തിയിട്ടും ബസുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടന്ന അവസ്ഥയായിരുന്നു. മാസങ്ങൾക്കു ശേഷം സർവീസ് പുനരാരംഭിച്ചതും കോവിഡ് വ്യാപനം കുറയാത്തതുമാണ് യാത്രക്കാർ ബസ് യാത്രയിൽ നിന്ന് മാറി നിൽക്കാൻ കാരണമെന്നാണ് കെഎസ് ആർടി സി കരുതുന്നത്. ഈ നിലയാണെങ്കിൽ തുടർ ദിവസങ്ങളിൽ സർവീസ് നടത്തുന്നത് കെഎസ്ആർടിസിയ്ക്ക് വലിയ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. ഇന്നലെ സർവീസ് നടത്തിയതിനേക്കാളും ഇന്നു കൂടുതൽ സർവീസ് കെഎസ്ആർടിസി നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടെന്ന സൂചനയാണ് ആദ്യമണിക്കൂറുകളിൽ ലഭിക്കുന്നത്.
Read Moreഇന്ന് ചായ ദിനം; കേരളത്തിലെ ആദ്യ തേയിലത്തോട്ടം ഇന്ന് ജൈവവൈവിധ്യമേഖല; അതിരുമലയിലെ കാടുമൂടിയ തേയിലയുടെ ചരിത്രത്താളുകളിലൂടെ…
കാട്ടാക്കട: അതിരുമലയിൽ പണ്ടൊരു തേയില തോട്ടമുണ്ടായിരുന്നു. കാട് മൂടിയ തോട്ടത്തിൽ അങ്ങിങ്ങായുള്ള തേയില ചെടികൾ പൂർവകാല ഓർമ്മകൾ അയവിറക്കുന്നു. അഗസ്ത്യമൂടിയ്ക്ക് താഴെയാണ് ഹെക്ടർ കണക്കിന് ഭൂമിയിൽ കേരളത്തിലെ ആദ്യ തേയില തോട്ടം പിറന്നത്,1830 കാലത്ത്. അഗസ്ത്യ അലം ലാന്റ് എസ്റ്റേറ്റ് എന്ന പേരിലായിരുന്ന തോട്ടം പിന്നെ അഗസത്യമുടിയ്ക്ക് താഴെയും വ്യാപിച്ചു.ബോണക്കാട്ടും പൊൻമുടിയും ബ്രൈമൂറും ഒക്കെ. ഇടുക്കിയിലെ കണ്ണൻദേവൻ തേയില തോട്ടം വരുന്നത് 1870 കളിലാണ്. ഒരു പാതയുടെ അതിർത്തിയായി വരുന്നതാണ് അതിരുമലയായി മാറിയത്. കോട്ടൂരിൽ നിന്നും വരുന്ന കീരവാടാത്തടം എന്ന് വിളിപേരുള്ള ട്രാവൻകൂർ പാസ്്വേയുടെ അതിർത്തിയിലാണ് അതിരുമല. അവിടെ നിന്നും പാണ്ഡ്യദേശത്തിലേയ്ക്ക് പോകുന്ന പാത. സമുദ്രനിരപ്പിൽ നിന്നും 6700 അടി ഉയരമുള്ള ഇവിടം സന്ദർശിച്ച ബ്രിട്ടീഷുകാരാണ് ഇവിടെ വാണിജ്യ സാധ്യതകൾ കണ്ടത്. രാജാവിൽ നിന്നും പാട്ടത്തിനെടുത്ത് ഇവിടെ തേയില തോട്ടം തുടങ്ങി. ആദിവാസികളെയും തമിഴ്നാട്ടിലെ മറവന്മാർ എന്ന…
Read Moreകുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങൾ; ചികിത്സയ്ക്കായി ജ നറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കുവൈറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരെ കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് കുവൈറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തെത്തിയത്. 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ള സംഘത്തെ ഇന്നലെ റഷ്യയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചു. ഈ വിമാനത്തിൽ വന്നവർക്ക് ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല. തിരുവനന്തപുരം: കുവൈറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരെ കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് കുവൈറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തെത്തിയത്. 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ള സംഘത്തെ ഇന്നലെ റഷ്യയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചു. ഈ വിമാനത്തിൽ വന്നവർക്ക് ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നില്ല.
Read More