വ​ന്ദേ ഭാ​ര​ത്; മൂ​ന്നാം ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് മൂ​ന്ന് വി​മാ​ന​ങ്ങ​ൾ; തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ആ​ദ്യ വി​മാ​നം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യാ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് പ്ര​വാ​സി​ക​ളു​മാ​യി മൂ​ന്ന് വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തും. മൂ​ന്ന് വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ലാ​ണെ​ത്തു​ക. മ​സ്ക​റ്റി​ൽ നി​ന്ന് രാ​ത്രി 8.50നും ​കു​വൈ​റ്റി​ൽ നി​ന്ന് രാ​ത്രി 9.15നും ​ദോ​ഹ​യി​ൽ നി​ന്നു​ള്ള​ത് നാ​ളെ പു​ല​ർ​ച്ചെ 1.15നും ​എ​ത്തും. നാ​ളെ ദോ​ഹ​യി​ൽ നി​ന്നു​ള്ള വി​മാ​നം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. നാ​ളെ രാ​ത്രി 10.45നാ​ണ് ദോ​ഹ​യി​ൽ നി​ന്നു​ള​ള വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക. തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് ഇ​തി​ൽ വ​രു​ന്ന​ത്. 177പേ​രാ​ണ് ദോ​ഹ​യി​ൽ നി​ന്നു​ള​ള വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​വു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ഴ് ഹെ​ൽ​പ്പ് ഡെ​സ്കു​ക​ൾ വ​ഴി​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര ഊ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ക. അ​ത്യാ​ധു​നി​ക തെ​ർ​മ​ൽ ഇ​മേ​ജിം​ഗ് ക്യാ​മ​റ വ​ഴി ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി 17,000 പേ​ർ​ക്കു​ള​ള നി​രീ​ക്ഷ​ണ…

Read More

ഗാ​യ​ക​ന്‍ വി​ധു പ്ര​താ​വുമായി സ​ഹ​ക​രി​ച്ച് കൗ​മാ​ര പ്രാ​യ​ക്കാ​ര്‍​ക്ക് എ​ന്‍റെ സ്വീ​റ്റ് ച​ല​ഞ്ചു​മാ​യ് ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും അ​തി​ന് ശേ​ഷ​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും വി​ര​സ​ത​യി​ലാ​യി​പ്പോ​കാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള കൗ​മാ​ര പ്രാ​യ​ക്കാ​രു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ’എ​ന്‍റെ സ്വീ​റ്റ് ച​ല​ഞ്ച്’ എ​ന്ന പേ​രി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റേ​റ്റ് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് പ്രോ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ ഗാ​യ​ക​ന്‍ വി​ധു പ്ര​താ​പും ഭാ​ര്യ ദീ​പ്തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ക്യാ​മ്പ​യി​നി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ കാ​മ്പ​യി​ന്‍റെ ലോ​ഞ്ചിം​ഗ് നി​ര്‍​വ​ഹി​ച്ചു. കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് അ​വ​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട മ​ധു​ര​മു​ള്ള ഒ​രു വി​ഭ​വം ത​യാ​റാ​ക്കു​ന്ന​ത് 30 സെ​ക്ക​ൻ​ഡു​ള്ള വീ​ഡി​യോ ആ​ക്കി അ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ എ​ന്‍റെ സ്വീ​റ്റ് ച​ല​ഞ്ച് എ​ന്ന ഹാ​ഷ് ടാ​ഗോ​ട് കൂ​ടി പോ​സ്റ്റ് ചെ​യ്യാം. ഒ​പ്പം അ​വ​രു​ടെ കൂ​ട്ടു​കാ​രെ ച​ല​ഞ്ച് ചെ​യ്യാം. പി​ന്നീ​ട് പു​തി​യ പു​തി​യ ര​സ​ക​ര​മാ​യ ച​ല​ഞ്ചു​ക​ളും ന​ല്‍​കു​ന്ന​താ​ണ്. കൗ​മാ​ര​ക്കാ​രു​ടെ ഉ​ള്ളി​ലെ സ​ര്‍​ഗാ​ത്മ​ക​ത തി​രി​ച്ച​റി​യാ​നും മാ​ന​സി​കാ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​നും വി​ര​സ​ത അ​ക​റ്റാ​നും…

Read More

തിരുവനന്തപുരത്തേക്കുള്ള ആദ്യസംഘം പ്രവാസികൾ ഞായറാഴ്ച എത്തും; എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യതായി ജില്ലാ കളക്ടർ

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ്ര​വാ​സി​ക​ളു​ടെ ആ​ദ്യം​സം​ഘം നാ​ലാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഖ​ത്ത​റി​ൽ നി​ന്നെ​ത്തും. ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ലോ​ഞ്ചി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ​ത്ത​ന്നെ ഫെ​യ്സ് ഡി​റ്റ​ക്ഷ​ൻ കാ​മ​റ​യി​ലൂ​ടെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. തു​ട​ർ​ന്ന് അ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഏ​ഴ് ഹെ​ൽ​പ് ഡെ​സ്കു​ക​ൾ വ​ഴി യാ​ത്ര​ക്കാ​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ച് പ​രി​ശോ​ധി​ക്കും. യാ​ത്രി​ക​രെ​യെ​ല്ലാം നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കും. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഗ​ർ​ഭി​ണി​ക​ൾ, പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​ൻ അ​നു​മ​തി പ​രി​ഗ​ണി​ക്കും.

Read More

മഴപെയ്താൽ കടകൾ അടച്ചിടേണ്ട അവസ്ഥ; പ​ഴ​കു​റ്റി​യി​ലെ വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​രി​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്നു

നെ​ടു​മ​ങ്ങാ​ട് : പ​ഴ​കു​റ്റി ക​ല്ല​മ്പാ​റ​യ്ക്കു സ​മീ​പ​ത്തെ വി​വാ​ഹ​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ലു​ള്ള വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്നു. റോ​ഡി​ന്‍റെ ഒ​രു​വ​ശം മു​ഴു​വ​ന്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​യാ​യി മാ​റി​യ​തോ​ടെ മ​ഴ​യി​ൽ ഇ​വി​ടെ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ സ​മീ​പ​ത്തെ ക​ട​ക​ളി​യേ​ക്ക് വെ​ള്ളം തെ​റി​ച്ചു വീ​ഴു​ന്ന​തി​നാ​ല്‍ മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍ ക​ട​ക​ള്‍ തു​റ​ക്കാ​റി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ കു​ഴി​യു​ടെ ആ​ഴ​മ​റി​യാ​തെ വെ​ള്ള​ക്കെ​ട്ടി​ലേ​യ്ക്കി​റ​ങ്ങു​മ്പോ​ള്‍ അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നി​ര​വ​ധി ത​വ​ണ ക​ട​യു​ട​മ​ക​ള്‍ പൊ​തു​മ​രാ​മ​ത്തി​ന് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം- തെ​ങ്കാ​ശി​പാ​ത​യി​ലെ പ്ര​ധാ​ന​ക​വ​ല​യാ​ണ് പ​ഴ​കു​റ്റി. ഇ​ള​വ​ട്ടം, അ​ഴീ​ക്കോ​ട്, പ​തി​നൊ​ന്നാം​ക​ല്ല് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളും നി​ര​ന്ത​ര അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​ക​യാ​ണ്.

Read More

ലോക് ഡൗൺ ലംഘനം; മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 189 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ ലം​ഘ​നം ന​ട​ത്തി​യ​തി​ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല​യി​ൽ കേ​ര​ള എ​പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഇ​ന്ന​ലെ 234 കേ​സു​ക​ളി​ലാ​യി 240 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 128 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത 189 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി. നി​യ​മം ലം​ഘി​ച്ച് ആ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ വ​ർ​ക്ക​ല​യി​ൽ 13, കി​ളി​മാ​നൂ​ർ 14, നെ​ടു​മ​ങ്ങാ​ട് ആ​റ്, നെ​യ്യാ​റ്റി​ൻ​ക​ര ഏ​ഴ്, ബാ​ല​രാ​മ​പു​രം ആ​റ്, ന​രു​വാ​മൂ​ട് ഒ​ന്പ​ത്, കാ​ഞ്ഞി​രം​കു​ളം 11, പാ​റ​ശാ​ല ഒ​ന്പ​തു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നെ​ടു​മ​ങ്ങാ​ട് പൂ​വ​ത്തൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​നു സ​മീ​പം കി​ഴ​ക്കേ​കോ​ണ​ത്തു വീ​ട്ടി​ൽ അ​ശോ​ക് കു​മാ​റി​നെ(​മ​ന്ത്ര​വാ​ദി അ​ശോ​ക​ൻ ) 20 ലി​റ്റ​ർ കോ​ട​യു​മാ​യി അ​റ​സ്റ്റു ചെ​യ്തു.​ ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ മ​ല​യാ​ളി​ക​ളെ ക​ളി​യി​ക്കാ​വി​ള, ഇ​ഞ്ചി​വി​ള ചെ​ക്കിം​ഗ്…

Read More

ത​മി​ഴ്നാ​ട്ടി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്നു: അതിർത്തിൽ നിന്ന് കൂട്ടത്തോടെ ആളുകൾ തമിഴ്നാട്ടിലേക്ക് ; വിരട്ടിയോടിച്ച് തമിഴ് നാട് പോലീസ്

വെ​ള്ള​റ​ട: ത​മി​ഴ്നാ​ട്ടി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്ന​തോ​ടെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക്. തി​ര​ക്ക് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ​വ​ച്ച് അ​തി​ർ​ത്തി അ​ട​ച്ചു. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര, പാ​റ​ശാ​ല, അ​മ്പൂ​രി, വെ​ള​റ​ട, കു​ന്ന​ത്തു​കാ​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ പേ​രും മ​ദ്യം വാ​ങ്ങു​വാ​ന്‍ എ​ത്തി​യ​ത്. മ​ദ്യ​ഷോ​പ്പി​നു 200 മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ച് ഇ​വ​രെ ത​ട​ഞ്ഞ ത​മി​ഴ്നാ​ട് പോ​ലീ​സ് ആ​ധാ​ര്‍ ഉ​ണ്ടെ​ങ്കി​ലെ മ​ദ്യം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​ല​രും മ​ട​ങ്ങി പോ​കു​വാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ആ​ള്‍ തീ​ര​ക്ക് കു​ടി​യ​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​വ​ര്‍​ക്ക് നേ​രെ ലാ​ത്തി​വി​ശി. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് വി​ത​ര​ണം.

Read More

നന്ദനക്കുട്ടീസ് സ്പെഷൽ മാസ്ക്! കോവിഡ് പ്രതിരോധത്തിനു സ്വന്തമായി മാസ്ക് ഡിസൈൻ ചെയ്ത് നാലാം ക്ലാസുകാരി നന്ദന..!

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ഏ​റെ വ്യ​ത്യ​സ്ത​മാ​യ തു​ണി മാ​സ്ക് രൂ​പ​ക​ല്പ​ന ചെ​യ്തു ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ര്യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ന്ദ​ന ര​ഞ്ജി​ത്ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളി​ൽ വ​ച്ച് കൂ​ട്ടു​കാ​രു​ടെ മാ​സ്ക്കു​മാ​യി മാ​റി​പ്പോ​കു​ക, ന​ഷ്ട​പ്പെ​ട്ടു പോ​കു​ക, അ​ശാ​സ്ത്രീ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ക…. തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​മാ​ണ് ‘ന​ന്ദ​ന​ക്കു​ട്ടീ​സ് സ്പെ​ഷ​ൽ മാ​സ്ക്.’ ഒ​രാ​ൾ ഉ​പ​യോ​ഗി​ച്ച മാ​സ്ക് മ​റ്റൊ​രാ​ൾ മാ​റി​യെ​ടു​ത്ത് ധ​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ​ര​മാ​യി​ത്ത​ന്നെ ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. ഇവിടെ, മാസ്ക് യൂ​ണി​ഫോ​മു​മാ​യി അ​നാ​യാ​സം ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​കും. യൂ​ണി​ഫോ​മി​ന്‍റെ ക​ള​റി​ൽ​ത്ത​ന്നെ മാ​സ്ക് ത​യാ​റാ​ക്കി​യാ​ൽ കൂ​ടു​ത​ൽ ഭം​ഗി​യാ​വും. ദി​വ​സ​വും യൂ​ണി​ഫോം അ​ല​ക്കു​ന്പോ​ൾ അ​തി​നൊ​പ്പം ത​ന്നെ മാ​സ്കും വൃ​ത്തി​യാ​വും. പ്ര​ത്യേ​ക​മാ​യി എ​ടു​ത്ത് ക​ഴു​കേ​ണ്ടി വ​രു​ന്നി​ല്ല. യൂ​ണി​ഫോം ഇ​സ്തി​രി​യി​ട്ടു മ​ട​ക്കി അ​ല​മാ​ര​യി​ൽ വ​യ്ക്കു​ന്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​യ മാ​സ്കും സു​ര​ക്ഷി​ത​മാ​യി ഒ​പ്പ​മു​ണ്ടാ​വും. രാ​വി​ലെ…

Read More

കേ​ര‍​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​നി​ൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: കേ​ര‍​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ​ക്കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം​ജോ​സ്. 14 ദി​ല​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ ആ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 ടെ​സ്റ്റ് ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മേ പ്ര​വാ​സി​ക​ൾ വി​മാ​ന​ത്തി​ൽ ക​യ​റു​ക​യു​ള​ളൂ. കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​വ​ർ മാ​ത്ര​മാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക. അ​വ​രെ ഏ​ഴു ദി​വ​സ​ത്തെ ഇ​ൻ​സ്റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ക്കും. ഏ​ഴു ദി​വ​സ​മാ​ണ് വൈ​റ​സി​ന്‍റെ ഇ​ൻ​കു​ബേ​ഷ​ൻ പി​രീ​ഡ്. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​വ​രെ തു​ട​ർ​ന്നു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ തു​ട​രാം. മ​ട​ങ്ങി​യെ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ളെ നേ​രി​ട്ട് ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ക. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ൻ​സ്റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈ​നും ഹോം ​ക്വാ​റ​ന്‍റൈ​നും ഉ​ണ്ട്. കേ​ര​ള​ത്തി​ലെ കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സം​സാ​രി​ച്ച് വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്നും ടോം ​ജോ​സ് വ്യ​ക്ത​മാ​ക്കി.

Read More

മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കും; പ്ര​വാ​സി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് സു​സ​ജ്ജ​മെ​ന്ന് മ​ന്ത്രി ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് സു​സ​ജ്ജ​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. പ്ര​വാ​സി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തു മു​ത​ൽ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കും. ഇ​തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ജീ​വ​ന​ക്കാ​രെ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ആ​രോ​ഗ്യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​രു​ത​ൽ ആ​പ്പ്, എ​റ​ണാ​കു​ള​ത്ത് ആ​യു​ർ​ര​ക്ഷാ ആ​പ്പ്, കോ​ഴി​ക്കോ​ട്ട് ആ​ഗ​മ​നം ആ​പ്പ് എ​ന്നി​ങ്ങ​നെ​യാ​ണ് പേ​ര്. നോ​ർ​ക്ക വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​ൻ പ്ലാ​ൻ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ തി​രി​ച്ച് 27 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ 207 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ്ലാ​ൻ സി​യി​ൽ 125 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും സ​മ്മ​തം അ​റി​യി​ച്ചി​ട്ടു​ണ്ട്. 11,084 ഐ​സൊ​ലേ​ഷ​ൻ…

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ര​യും ധാ​ർ‌​ഷ്ട്യം പാ​ടില്ല; കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം നി​ഷേ​ധി​ച്ചത് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളിയെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ത്ര പി​ആ​ർ ഏ​ജ​ൻ​സി​ക​ൾ വി​ചാ​രി​ച്ചാ​ലും പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ർ​ഷ്ട്യം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത്ര​യും ധാ​ർ‌​ഷ്ട്യം പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​വ​രു​ടെ ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ന​ൽ​കു​ന്ന പ​ണം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത ന​ട​പ​ടി മ​നു​ഷ്യ​ത്വ ര ​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ട് വെ​ട്ടി​ച്ച സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ​യാ​ണ് കോ​ൺ​ഗ്ര​സു​കാ​രു​ടെ പ​ണം അ​വ​രു​ടെ കൈ​യി​ൽ ഇ​രി​ക്ക​ട്ടെ​യെ​ന്ന് പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി പി​ണ​റാ​യി​ക്ക് ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യി. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഹാ​യം ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. ആ ​പ​ണം വേ​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More