തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read MoreCategory: TVM
അമ്മത്തൊട്ടിലിൽ പുതിയ അതിഥി! കോവിഡ് കാലത്ത് ജനിച്ച ആണ്‍കുഞ്ഞായതിനാൽ വിജയ് എന്നു പേരിട്ടു
തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. കോവിഡ് കാലത്ത് ജനിച്ച ആണ്‍കുഞ്ഞായതിനാൽ വിജയ് എന്നാണ് കുഞ്ഞിനു പേരിട്ടത്. മഞ്ചേരി മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിലാണ് ഇന്നലെ പുലർച്ചെ പൂർണ ആരോഗ്യമുള്ള രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കോവിഡ് അതിജീവനത്തിലേക്കു നാടിനെ നയിക്കുന്ന സർക്കാരിനും പോലീസ്-ആരോഗ്യ-സാമൂഹ്യ-സന്നദ്ധ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതീകാത്മകമായി വിജയ് എന്നു പേരിട്ടിരിക്കുന്നതെന്നു സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽനിന്ന് കുഞ്ഞിനെ ലഭിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജ് കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റിയതിനാൽ കുട്ടിയെ തുടർ പരിശോധനകൾക്കായി മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 269-ാമത്തെ കുട്ടിയാണ് വിജയ്. മഞ്ചേരി അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുരുന്നും. ഈ കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ട തിനാൽ…
Read Moreഅസുമാബീവിയുടെ പുതിയ തന്ത്രവും പാളി; നിരോധിത പുകയില വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന രഹസ്യ അറകൾ…
നേമം: കട്ടിലിൽ രഹസ്യ അറ ഉണ്ടാക്കി പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച വീട്ടമ്മ പിടിയിൽ. എസറ്റേറ്റ് പ്രദേശങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ തൂക്കുവിള പുതുവൽ വാറുവിള വീട്ടിൽ അസുമാബീവി ( 54) നെ നേമം പോലീസ് പിടികൂടി. വീടിനോട് ചേർന്നുള്ള കടയിൽ നടത്തിയ തെരച്ചിലിൽ ഏകദേശം 150 പാക്കറ്റോളം ശംഭു , ഗണേഷ്, കൂൾ ലിപ് തുടങ്ങിയവ കണ്ടെടുത്തു. ലോക്ക് ഡൗണ്‍ ആയതിനാൽ ആവശ്യക്കാർക്ക് 150 രൂപ മുതൽ 200 രൂപ നിരക്കിലാണ് ഒരു കവർ വിറ്റഴിച്ചിരുന്നത്. പിടിയിലായ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവർ സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ കേസിൽ അടുത്തിടയാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റതിന് അഞ്ചു കേസുകൾ നിലവിലുണ്ട്. നേമം ഇൻസ്പെക്ടർ ബൈജു എൽ.എസ്.…
Read Moreഅന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിൽപ്പ് സമരം
തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർഥികളെയും കേരളീയരെയും നാട്ടിൽതിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ്യു നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 1000 കേന്ദ്രസംസ്ഥാന സർക്കാർ ഓഫീസുകൾക്കു മുൻപിലാണ് സമരം സംഘടിപ്പിച്ചത്. അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളി വിദ്യാർഥികളെ തിരിച്ചെത്തിക്കുക, നാട്ടിലേക്ക് മടങ്ങാൻപ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുക എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ ആരംഭിച്ച സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിഎസ് ശിവകുമാർ എംഎൽഎ ,എഐസിസി അംഗം കെ.എസ്. ഗോപകുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം ബാലു, അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. എൻഎസ്യുഐ ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ, കെഎസ്യു സംസ്ഥാന ഉപാധ്യക്ഷൻ റിങ്കു പടിപ്പുരയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, ജില്ലാ പ്രസിഡന്റ് സെയ്തലി കായ്പ്പാടി, ജില്ലാ വൈസ് പ്രസിഡന്റ് ശരത്, ജില്ലാ ജനറൽ…
Read Moreവാർത്ത തുണയായി, അടച്ചുറപ്പുള്ള വീട്ടിൽ കാറ്റും മഴയേയും പേടിക്കാതെ പത്മകുമാരിയമ്മക്ക് ഇനി കഴിയാം
വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിൽ വള്ളിക്കാട് ചരുവിള പുത്തൻവീട്ടിൽ പത്മകുമാരിയമ്മ(79)യ്ക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡി.കെ.മുരളി എംഎൽഎ നിർവഹിച്ചു. പത്മകുമാരിയമ്മയുടെ ദുരിത ജീവിതം ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണ് കൊണ്ടുണ്ടാക്കിയ വീട്ടിൽ ഭർത്താവ് പ്രഭാകരൻ പിള്ളയുടെ മരണ ശേഷം ഒറ്റക്കാണ് പത്മകുമാരിയമ്മ കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്കു മുന്‍പ് പെയ്ത ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നതോടെ വീട് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴുന്ന നിലയിലായിരുന്നു. പത്മകുമാരിയമ്മയുടെ ദുരിത ജീവിതം പുറത്തു വന്നതോടെ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എ. റൈസ് ഇവരുടെ വീട് സന്ദർശിക്കുകയും പുനർ നിർമാണ പ്രവർത്തികൾ ചെയ്തു നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് വീടിന്റെ തകർന്ന ഓടുമേഞ്ഞ മേൽക്കൂര മാറ്റി പൂർണമായും ഷീറ്റിടുകയും ഭാഗികമായി തകർന്ന വീടിന്റെ ചുവരുകൾ നീക്കം ചെയ്തു പുനർ നിർമിക്കുകയും അടച്ചുറപ്പുള്ള വാതിലുകൾ സ്ഥാപിക്കുകയും ചെയ്തു.…
Read Moreകടലമ്മ കനിഞ്ഞു; വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് കേരചൂരക്കൂട്ടം
വിഴിഞ്ഞം: ലോക്ക്ഡൗണിനെ തുടർന്ന് വറുതിയിലായിരുന്ന വിഴിഞ്ഞത്തിന് താല്‍ക്കാലിക ആശ്വാസം പകർന്ന് കേരചൂരക്കൂട്ടം. ഇന്നലെ രാത്രിയോടെയാണ് മൂന്ന് വള്ളങ്ങൾ നിറയെ കൂറ്റൻ കേരച്ചൂരകളുമായി തീരമണഞ്ഞത്. ലോക്ക് ഡൗണിന് മുൻപ് ഒരെണ്ണത്തിന് 200 രൂപയോളം വിലയുണ്ടായിരുന്ന ചൂര ഇന്നലെ 380 രൂപയ്ക്കാണ് വിറ്റുപോയത്. മൂന്ന് വള്ളങ്ങളിലായി രണ്ട് ലക്ഷത്തിൽപരം രൂപയുടെ ചൂരയാണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി വിഴിഞ്ഞം തീരത്ത് എത്തിയത്.
Read Moreപിഎസ്സി ബുള്ളറ്റിനിൽ തബ് ലീഗ് സമ്മേളനത്തെക്കുറിച്ച് വിവാദ ചോദ്യം; മൂന്നു പേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനില്‍ തബ് ലീഗ് മത സമ്മേളനത്തെക്കുറിച്ച് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ എഡിറ്റോറിയല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നു പേരെ എഡിറ്റോറിയല്‍ സ്ഥാനത്തു നിന്നും നീക്കി. പിഎസ്സിയുടെ പ്രത്യേക യോഗത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്തെ നിരവധി പൗരന്മാര്ക്ക് കോവിഡ് 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍(ന്യൂഡല്‍ഹി) എന്ന പരാമര്‍ശമായിരുന്നു ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്ച പിഎസ് സി ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
Read Moreപണം മുന്‍കൂറായി അടച്ച് ടോക്കൺ നേടൂ; മദ്യ വിതരണം ഇനി വെര്‍ച്വല്‍ ക്യൂ മാതൃകയില്‍; പുതിയ സംവിധാനവുമായി ബെവ്കോ
തിരുവനന്തപുരം: മദ്യം ഓണ്‍ലൈനായി വില്‍ക്കുവാനൊരുങ്ങി ബെവ്കോ. പണം മുന്‍കൂറായി അടച്ച് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനമാണ് ബെവ്കോ ഒരുക്കുന്നത്. ഇതിനായി സാങ്കേതിക സമിതിയെ രൂപീകരിച്ചു. ഏറെ നാളുകള്‍ക്കു ശേഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നപ്പോള്‍ തിരക്കും മറ്റു പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സംസ്ഥാനം പുതിയ മാര്‍ഗം തേടുന്നത്. ഇതിനുള്ള സോഫ്റ്റുവെയര്‍ നിര്‍മിക്കുവാനുള്ള കമ്പനിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബെവ്കോ. ഇതു സംബന്ധിച്ച് സ്റ്റാര്‍ട്ട്അപ്പ് മിഷന് ബെവ്കോ എംഡി കത്ത് നല്കി. സോഫ്റ്റ് വെയര്‍ നിര്‍മിക്കുവാന്‍ തയാറായി നിലവില്‍ 29 കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ കമ്പനിയെ തെരഞ്ഞെടുത്ത് ബെവ്കോയ്ക്ക് കൈമാറുമെന്നും സിഇഒ സജി ഗോപിനാഥ് അറിയിച്ചു.
Read Moreപലിശ സമ്പൂര്‍ണ്ണമായി ഒഴിവാക്കി ബാങ്ക് വായ്പാ മൊറോട്ടോറിയം നീട്ടണമെന്ന് വിഎം സുധീരൻ
തിരുവനന്തപുരം ; ലോക് ഡൗണിനെത്തുടർന്ന് സര്‍വമേഖലയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബാങ്ക് വായ്പ കളുടെ മൊറോട്ടോറിയം കാലയളവ് ഒരു വർഷത്തേക്ക് കൂടി നീട്ടണ മെന്ന് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. മോറോട്ടോറിയം കാലത്തേക്കുള്ള പലിശ സമ്പൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യ മന്ത്രിയ്ക്ക് കത്ത് നൽകുകയായിരുന്നു. വായ്പാതുകയുടെ തിരിച്ചടവ് കാലാവധിയും തവണകളും വര്ദ്ധി പ്പിക്കുകയും അതനുസരിച്ച് അടയ്ക്കേണ്ട തുകയില്‍ കുറവു വരു ത്തി ക്രമീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും ശ്രദ്ധയിൽ പ്പെടുത്തി കർഷകർക്ക് ആശ്വാസം നൽകുന്ന ഇടപെടൽ വേണമെ ന്നാണ് ആവശ്യം.
Read Moreമദ്യത്തിന് 10 മുതൽ 80 രൂപ വരെ കൂട്ടുന്നു; കോവിഡ് പ്രതിസന്ധി മറികടക്കാൻ നികുതി വ൪ധന
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകൾ ഇനി തുറക്കുമ്പോൾ മദ്യവില ഉയർത്താനുള്ള നടപടി തുടങ്ങി. മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 10 മുതൽ 35 ശതമാനം വരെ കൂട്ടാനുള്ള ഓർഡിനൻസ് കൊണ്ടുവരാനുള്ള നടപടിയാണു തുടങ്ങിയതുടങ്ങിയത്. പുതിയ നിർദേശം നടപ്പായാൽ നിലവിലുള്ള വിലയേക്കാൾ മദ്യത്തിന് 10 രൂപ മുതൽ 80 രൂപ വരെ ഉയരും. ബിയ൪, വൈൻ തുടങ്ങിയ ഇനങ്ങൾക്ക് 10 ശതമാനം വ൪ധനയാണു നികുതി വകുപ്പ് ശിപാർശ ചെയ്തിട്ടുള്ളത്. ബിവറേജസ്, കൺസ്യൂമർ ഫെഡ് എന്നിവ വഴി വിറ്റഴിക്കുന്ന ഇന്ത്യൻ നി൪മിത വിദേശ മദ്യത്തിന് 15 ശതമാനം മുതൽ 35 ശതമാനം വരെ നികുതി വ൪ധിക്കുക. നിലവിൽ വിദേശ മദ്യത്തിന് 200 മുതൽ 210 ശതമാനം വരെയാണു നികുതി. കോവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വ൪ധന വരുത്താനാണു നി൪ദേശം. ഇതിൽ മാറ്റം വരുത്താൻ കെജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്താൻ ഓർഡിനൻസ്…
Read More