തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ലോക്ക്ഡൗണിനു ശേഷം തുറന്നാൽ മതിയെന്ന് ധാരണ. ഇന്ന് ചേർന്ന മന്ത്രിസഭായോഗം മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരത്തെ പറഞ്ഞ നിലപാടിൽ തുടർന്നാൽ മതിയെന്നാണ് ധാരണ. ലോക്ക്ഡൗണിനു ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നത് ആലോചനയിലുള്ളുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. സർക്കാരിന്റെ നാലാം വാർഷിക ആഘോഷം വേണ്ടെന്നുവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് വാർഷിക ആഘോഷം ഉപേക്ഷിക്കുന്നത്. എസ്എസ്എല്‍സി അടക്കം പരീക്ഷകളുടെ നടത്തിപ്പും മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. ലോക്ക്ഡൗൺ നീട്ടിയാൽ ഇപ്പോൾ പരീക്ഷകൾ പ്രഖ്യാപിച്ചാലും മാറ്റിവയ്ക്കേണ്ടിവരും. അതിനാൽ ലോക്ക്ഡൗൺ നീട്ടുമോയെന്ന് അറിഞ്ഞതിനു ശേഷം പരീക്ഷ സംബന്ധിച്ച് തീരുമാനം മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്.
Read MoreCategory: TVM
സാമ്പത്തിക ബുദ്ധിമുട്ടുകാരണം നാട്ടിലേയ്ക്ക് തിരികെ വരാൻ പറ്റാത്ത അരുവിക്കര നിയോജകമണ്ഡലത്തിലെ പ്രവാസികൾക്ക് ‘വിമാന ടിക്കറ്റ് നൽകുമെന്ന് കെ.എസ്. ശബരിനാഥൻ എംഎൽഎ
തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലുള്ള പ്രവാസികളിൽ സാന്പത്തിക ബുദ്ധിമുട്ടുകാരണം വിദേശത്തു നിന്നു നാട്ടിലേയ്ക്ക് തിരികെ വരാൻ പറ്റാത്തവർക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് കെഎസ് ശബരിനാഥൻ എംഎൽഎ. ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം എംഎൽഎ അറിയിച്ചത്. അരുവിക്കര നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്. നാട്ടിലേക്ക് വിമാന സർവീസ് ആരംഭിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ തിരികെ വരാൻ കഴിയാത്ത ആളുകളുടെ എണ്ണം ചെറുതല്ല. അതിനാൽ താനൊരു മുൻകൈ എടുക്കുകയാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്ത, ഗൾഫ് മേഖലകളിൽ നിന്ന് തിരികെ വരാൻ ആഗ്രഹിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള 10 പ്രവാസികൾക്കുള്ള ടിക്കറ്റ് വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെ സഹായത്തോടെയും നൽകും. സഹായഹസ്തങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അരുവിക്കരയിലുള്ള കൂടുതൽ പ്രവാസികളെ ഇതിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Read Moreജ്യൂസിൽ മദ്യം ചേർത്ത് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ആറ്റിങ്ങൽ: ജ്യൂസിൽ മദ്യം ചേർത്ത് നൽകി പ്രായപൂർത്തിയാകാത്ത പെൺകൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ നെടിയവിള താമര പൊയ്കയിൽ കാർത്തിക വില്ലയിൽ സന്തോഷ് (47) ആണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോസ്കോ പ്രകാരം കേസെടുത്തു. കടയ്ക്കാവൂർ സിഐനിസാർ, എസ്ഐ വിനോദ് വിക്രമാദിത്യൻ, മുകുന്ദൻ, സന്തോഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreതിരുവനന്തപുരം ജില്ലയിൽ വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശം; വീടിനുമുകളിൽ തെങ്ങ് വീണ് ഇരട്ടക്കുട്ടികൾക്ക് പരിക്ക്
നെയ്യാറ്റിന്‍കര : ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിൽ ജില്ലയിൽ വ്യാപക നാശം.നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശങ്ങളിലും വീശിയടിച്ച കാറ്റിൽ വ്യാപകനാശം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും വൈദ്യുതി കന്പികള്‍ പൊട്ടി. വ്യാപാര സ്ഥാപനങ്ങളിലെ മേല്‍ക്കൂരയിലെ ബോര്‍ഡുകള്‍ തെറിച്ചു റോഡില്‍ പതിച്ചു. നഗരസഭ പ്രദേശത്തെ ചില വീടുകളിലെ മേല്ക്കൂരകളിലെ ഷീറ്റുകള്‍ തകർന്നു. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മരം ഒടിഞ്ഞ് സമീപത്തെ റോഡിൽ വീണു. പഴയ താലൂക്ക് ഓഫീസ് പരിസരത്തെ ഒരു മരവും നിലംപൊത്തി. പത്താംകല്ലില് പകല്‍വീടിനു സമീപത്ത് വീടിനു മുകളിലേയ്ക്ക് മരം വീണു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തും അമരവിള കണ്ണംകുഴി, ചിറ്റാകോട്, വട്ടവിള, പുന്നയ്ക്കാട്, പിരായുംമൂട്, മാരായമുട്ടം, ചെന്പരത്തിവിള എന്നിവിടങ്ങളിലും മരങ്ങള്‍ നിലംപതിച്ചു.വൈദ്യുതി കന്പികളിലേയ്ക്ക് മരങ്ങള്‍ വീണതോടെ പലയിടത്തും വിദ്യുത്ച്ഛക്തിബന്ധം നിലച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള അരശു മരം നിലംപൊത്തി പാറശാല: ഇന്നലെ പെയ്തകനത്ത…
Read Moreകടൽത്തീരത്തിനു സമീപം വാടക വീടെടുത്ത് വാറ്റ്; കോടയും വാറ്റുപകരണങ്ങളുമായി മൂന്നു പേരെ പൊക്കി പോലീസ്
കഴക്കൂട്ടം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിലായി ചാരായ വാറ്റിലേർപ്പെട്ടിരുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു. പെരുമാതുറ കടൽത്തീരത്തിനു സമീപം വാടക വീടെടുത്ത് വൻതോതിൽ പട്ടയും മറ്റ് അസംസ്കൃത വസ്തുക്കളുമായി വാറ്റിലേർപ്പെട്ടിരുന്ന ശാർക്കര, പെരുമാതുറ വലിയ പള്ളിയ്ക്ക് സമീപം കശാലയ്ക്കകം വീട്ടിൽ ഷെഫീക്ക് (ചട്ടായി ഷെഫീക്ക് 35), ശാർക്കര, പെരുമാതുറ, പണ്ടകശാല തെരുവിൽ വീട്ടിൽ ഷെഫീക്ക് (42) എന്നിവരെയും, കഠിനംകുളം, മുണ്ടൻചിറ മുസ്ലിം പള്ളിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റിയ കഠിനംകുളം, മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നാസർ (40) എന്നിവരെയുമാണ് വാറ്റുപകരണങ്ങളുമായി അറസ്റ്റ് ചെയ്തത്. കഠിനംകുളം എസ്എച്ച്ഒ പി.വി.വിനേഷ് കുമാർ, എസ്ഐമാരായ രതീഷ് കുമാർ, ഇ.വി.സവാദ് ഖാൻ, കെ.കൃഷ്ണ പ്രസാദ്, എഎസ്ഐമാരായ രാജു, ബിനു, സിപിഒമാരായ നുജൂം, ഷിജു, സജി എന്നിവർ ചേർന്നാന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി…
Read Moreഎസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ നടത്തിപ്പ്; ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ; തീരുമാനം ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അടുത്ത അക്കാദമിക് വർഷത്തെ ക്രമീകരണങ്ങളും ഇനി ബാക്കി നടക്കാനുള്ള എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും സംബന്ധിച്ചുള്ള തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ പരീക്ഷകൾ നടത്താമെന്ന അഭിപ്രായമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന.
Read Moreകൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍ അമ്മമാര്‍ തുന്നിയത് 3000 മാസ്ക്കുകള്‍
നെടുമങ്ങാട് : കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ലോക്ക്ഡൗണ്‍ എന്ന ലക്ഷ്മണരേഖയ്ക്കുള്ളില്‍ ഇരുന്ന് അമ്മമാര്‍ തുന്നിയെടുത്തത് 3000 മാസ്ക്കുകള്‍. തുന്നിയെടുത്ത മാസ്ക്കുകള്‍ സൗജന്യമായി അരുവിക്കര ആരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷന്, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വിതരണം ചെയ്തു. സേവാഭാരതി മണ്ണാറംപാറ യൂണിറ്റ്, മണ്ണാറംപാറ ഭദ്രകാളീക്ഷേത്ര ട്രസ്റ്റ്, ബിജെപി യൂണിറ്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ മാസ്ക്കുകള്‍ വിതരണം ചെയ്തത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ.ശില്പാ ബാബു തോമസ്,അരുവിക്കര ആരോഗ്യ കേന്ദ്രത്തില്‍ ഡോ. അഞ്ചു മറിയം, അരുവിക്കര സ്റ്റേഷനില്‍ സി.ഐ. ഷിബുകുമാര്‍ എന്നിവര്‍ ആര്.എസ്.എസ് ജില്ലാ ഭാരവാഹി കെ.രമേഷില്‍ നിന്നും മാസ്ക്കുകള്‍ ഏറ്റുവാങ്ങി. ക്ഷേത്രഭാരവാഹികളായ കെ.അനില്‍കുമാര്‍, കെ.ജി.അനീഷ്, സേവാപ്രവര്ത്തകരായ വി.എസ്.വിഷ്ണു, പാറയടി ശശി, വി.എല്‍.വിഷ്ണു, ബി.പ്രമോദ് എന്നിവര്‍ നേതൃത്വം നല്കി.
Read Moreആറ് അതിര്‍ത്തികള്‍, നാല് ദിവസം! കേരളത്തിലേക്ക് 30,000 പേര് എത്തുമെന്ന് ചീഫ് സെക്രട്ടറി; രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇലക്ട്രോണിക് പാസ് നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തിന്റ ആറ് അതിർത്തികളിലൂടെ ആദ്യ നാലു ദിവസത്തിനുള്ളിൽ 30,000 പേർ എത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തിലേക്ക് തിരികെ എത്താൻ രജിസ്റ്റർ ചെയ്തവർക്ക് ഇലക്ട്രോണിക് പാസ് നൽകിയിട്ടുണ്ട്. ഏതു വഴിയാണ് വരേണ്ടതെന്നും സമയവും ഉൾപ്പടെ രേഖപ്പെടുത്തിയ ഇലക്ട്രോണിക് പാസ് ഇന്നലെ വൈകുന്നേരം മുതൽ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പാസുമായി എത്തുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ കോവിഡിന്റെവാർ റൂമിൽ വിളിച്ചാൽ വേണ്ട നിർദ്ദേശങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്തവർ ഏത് സംസ്ഥാനത്തോണോ താമസിക്കുന്നത് അവിടത്തെ ജില്ലാ കളക്ടറുടെ എൻ ഒസി വാങ്ങണം. ഇലക്ട്രോണിക് പാസുണ്ടെങ്കിൽ കടത്തിവിടാമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങൾ അവിടത്തെ എൻ ഒസി വാങ്ങണമെന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അവിടത്തെ ചീഫ് സെക്രട്ടറിമാരുമായി ചർച്ച ചെയ്യും. 12,600 പേരാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആറു ചെക്ക്പൊസ്റ്റുകൾ വഴി ദിവസേന കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവരെ…
Read Moreഈ വർഷത്തെ ഏഴാമത്തെ അവയവദാനം! രണ്ടുപേർക്ക് മൃതസഞ്ജീവനിയായി അരുൺ
മെഡിക്കൽകോളജ്: മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏഴാമത്തെ അവയവദാനം അരുൺ വർഗീസിലൂടെ. കൊല്ലം കടവൂർ പെരിനാട് കാട്ടുവിള പുതുവൽ വീട്ടിൽ അരുൺ വർഗീസ് (32) ബൈക്കപടകത്തിൽ പരിക്കേറ്റ് മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായത്. അരുണിന്റെ രണ്ടു വൃക്കകളാണ് ദാനം ചെയ്യുന്നത്. ഒരു വൃക്ക കൊല്ലം മെഡിസിറ്റിയിലും മറ്റൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കുമാണ് നൽകിയത്. കൊല്ലം ഡിഎംഒ ഡോ. മണികണ്ഠൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരി എന്നിവരുടെ ഇടപെടലിലൂടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള എം- പാനൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയതോടെ എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനായി. മേയ് ഒന്നിന് അരുണും സുഹൃത്ത് ശരത്തും യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഇരുവർക്കും സാരമായി പരിക്കേറ്റത്. ശരത്തും ഗുരുതരാവസ്ഥയിൽ മെഡിസിറ്റിയിൽ ചികിത്സയിലാണ്. രണ്ടു പേരും അലുമിനിയം…
Read Moreറോഡരികിൽ കണ്ട സ്യൂട്ട്കേഴ്സ് രണ്ടുമണിക്കൂറോളം പോലീസിനെ കുഴക്കി; തുറന്ന് നോക്കിയപ്പോള്‍ കണ്ടത്…
നേമം : റോഡരികിൽ കണ്ട സ്യൂട്ട്കേഴ്സ് രണ്ടുമണിക്കൂറോളം പോലീസിനെ കുഴക്കി. കരമന കളിയിക്കാവിള പാതയിൽ വെള്ളാണി ജംഗ്ഷനുസമീപത്തെ നടപ്പാതയിൽ ഇന്നലെ രാവിലെയാണ് ഒരു സ്യൂട്ട്കേസ് നാട്ടുകാർ കണ്ടത്. ഉടനെ വിവരം നേമം പോലീസിനെ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ നന്പർ പൂട്ടിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബോംബ് സ്ക്വാഡിനേയും ഡോഗ് സ്ക്വാഡിനെയും കൊണ്ട് പരിശോധന നടത്തിയ ശേഷം സ്യൂട്ട്കേസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കുത്തി തുറന്നു. സ്യൂട്ട് കേഴ്സിൽ പഴം തുണികൾ മാത്രമാണുണ്ടായിരുന്നത്. ഇതോടെ പോലീസിന് ആശ്വാസമായി.
Read More