തിരുവനന്തപുരത്തേക്കുള്ള ആദ്യസംഘം പ്രവാസികൾ ഞായറാഴ്ച എത്തും; എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യതായി ജില്ലാ കളക്ടർ


തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ്ര​വാ​സി​ക​ളു​ടെ ആ​ദ്യം​സം​ഘം നാ​ലാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഖ​ത്ത​റി​ൽ നി​ന്നെ​ത്തും.

ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ലോ​ഞ്ചി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ​ത്ത​ന്നെ ഫെ​യ്സ് ഡി​റ്റ​ക്ഷ​ൻ കാ​മ​റ​യി​ലൂ​ടെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും.

തു​ട​ർ​ന്ന് അ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഏ​ഴ് ഹെ​ൽ​പ് ഡെ​സ്കു​ക​ൾ വ​ഴി യാ​ത്ര​ക്കാ​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ച് പ​രി​ശോ​ധി​ക്കും.

യാ​ത്രി​ക​രെ​യെ​ല്ലാം നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കും. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഗ​ർ​ഭി​ണി​ക​ൾ, പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​ൻ അ​നു​മ​തി പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment