ത​മി​ഴ്നാ​ട്ടി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്നു: അതിർത്തിൽ നിന്ന് കൂട്ടത്തോടെ ആളുകൾ തമിഴ്നാട്ടിലേക്ക് ; വിരട്ടിയോടിച്ച് തമിഴ് നാട് പോലീസ്

വെ​ള്ള​റ​ട: ത​മി​ഴ്നാ​ട്ടി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്ന​തോ​ടെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക്. തി​ര​ക്ക് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ​വ​ച്ച് അ​തി​ർ​ത്തി അ​ട​ച്ചു.

തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര, പാ​റ​ശാ​ല, അ​മ്പൂ​രി, വെ​ള​റ​ട, കു​ന്ന​ത്തു​കാ​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ പേ​രും മ​ദ്യം വാ​ങ്ങു​വാ​ന്‍ എ​ത്തി​യ​ത്.

മ​ദ്യ​ഷോ​പ്പി​നു 200 മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ച് ഇ​വ​രെ ത​ട​ഞ്ഞ ത​മി​ഴ്നാ​ട് പോ​ലീ​സ് ആ​ധാ​ര്‍ ഉ​ണ്ടെ​ങ്കി​ലെ മ​ദ്യം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​ല​രും മ​ട​ങ്ങി പോ​കു​വാ​ന്‍ ത​യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന് ആ​ള്‍ തീ​ര​ക്ക് കു​ടി​യ​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​വ​ര്‍​ക്ക് നേ​രെ ലാ​ത്തി​വി​ശി. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് വി​ത​ര​ണം.

Related posts

Leave a Comment