സ്പ്രിം​ഗ്‌​ള​ര്‍ ക​രാ​ര്‍ ഇ​ട​പാ​ടി​ൽ ദു​രൂ​ഹ​തയുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം; വി​വ​ര​ങ്ങ​ള്‍ പുറത്ത് വിട്ട് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ഗ്‌​ള​ര്‍ ഇ​ട​പാ​ടി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​രാ​ർ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സ​ര്ക്കാ​ർ. ക​മ്പ​നി​യും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ക​രാ​റും സ്പ്രിം​ഗ്‌​ള​ര്‍, ഐ​ടി സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തും സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടു. പൗ​ര​ൻ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ‌ ദു​രു​പ​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് ക​മ്പ​നി ക​രാ​റി​ൽ ഉ​റ​പ്പ് ന​ൽ​കു​ന്നു. വി​വ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​ക്കാ​രി​നു ത​ന്നെ​യാ​വും. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഏ​തു​സ​മ​യ​ത്തും വി​വ​ര​ങ്ങ​ൾ കൈ​മാ​റും. അ​മേ​രി​ക്ക​യി​ലേ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​യും നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​വും ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും ക​രാ​റി​ൽ പ​റ​യു​ന്നു. ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ല്ലാ​തെ മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റു​ക​യോ പ​ക​ർ​പ്പ് എ​ടു​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും ക​രാ​ർ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് സ​ർ​ക്കാ​ർ സ്പ്രിം​ഗ്ള​റു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. ക​രാ​ര്‍ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 24 വ​രെ​യാ​ണ്. വി​വ​ര​ങ്ങ​ളു​ടെ അ​ന്തി​മ അ​വ​കാ​ശം പൗ ​ര​നെ​ന്ന് സ്പ്രിം​ഗ്‌​ള​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ പൂ​ര്‍​ണ അ​വ​കാ​ശം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Read More

നാ​ലാം ക്ലാ​സു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വം; അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​നൂ​ർ പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​യ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ. ഡി​ജി​പി​യെ വി​ളി​ച്ച് താ​ൻ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ പോ​ലീ​സി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി കെ.​കെ ശൈ​ല​ജ​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ട് 25 ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ബി​ജെ​പി തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​നാ​ണ് പ്ര​തി. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

Read More

മേയ് 3 വരെ ലോ​ക്ക്ഡൗ​ണ്‍ നീട്ടിയ സാഹചര്യം; പി​എ​സ്‌​സി മേ​യ് 30 ​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ മേ​യ് മൂ​ന്നു​വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പി​എ​സ്‌​സി മേ​യ് മു​പ്പ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ഏ​പ്രി​ല്‍ 16 മു​ത​ല്‍ മേ​യ് 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ ഒ​എം​ആ​ർ, ഓ​ണ്‍​ലൈ​ന്‍, ഡി​ക്ടേ​ഷ​ന്‍, എ​ഴു​ത്തു​പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. സ്ഥ​ലം, സ​മ​യം എ​ന്നി​വ പു​തു​ക്കി​യ പ​രീ​ക്ഷാ​തി​യ​തി​യോ​ടൊ​പ്പം അ​റി​യി​ക്കു​മെ​ന്നും ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പി​എ​സ്‌​സി അ​റി​യി​ച്ചു.

Read More

ലോ​ക്ക്ഡൗ​ൺ ഇ​ള​വി​ൽ തീ​രു​മാ​ന​മാ​യി​ല്ല; ജാ​ഗ്ര​ത​യി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെന്ന് മന്ത്രിസഭ; ബു​ധ​നാ​ഴ്ച വീ​ണ്ടും യോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ല. കേ​ന്ദ്ര നി​ല​പാ​ട് അ​റി​ഞ്ഞ​തി​നു ശേ​ഷം മ​തി​യെ​ന്ന് ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ സം​സ്ഥാ​ന​ത്തി​ന് ആ​ശ​ങ്ക​വേ​ണ്ട​തി​ല്ല. കാ​സ​ർ​ഗോ​ഡും സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ ജാ​ഗ്ര​ത​യി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം വി​ല​യി​രു​ത്തി. കേ​ന്ദ്ര തീ​രു​മാ​നം വ​രു​ന്ന​തി​നു മു​ൻ​പ് ലോ​ക്ക്ഡൗ​ണി​ൽ കേ​ര​ള​ത്തി​ൽ മാ​ത്രം ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രോ​ഗ വ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക് അ​പ്പു​റ​ത്തെ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​നാ​യെ​ന്ന ആ​ത്മ​വി​ശ്വാ​സം സം​സ്ഥാ​ന​ത്തി​നു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഒ​റ്റ​യ​ടി​ക്ക് വി​ല​ക്കു​ക​ളെ​ല്ലാം പി​ൻ​വ​ലി​ക്കു​ന്ന​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും സം​സ്ഥാ​നം ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രും.

Read More

പോ​ലീ​സുകാർ “മീ​ൻ‌ പി​ടി​ക്കേണ്ട’; പിടിക്കേണ്ടവർ പിടിച്ച് റിപ്പോർട്ട് നൽകുമ്പോൾ കേസെടുത്താൽ മതിയെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: മീ​ൻ വ​ണ്ടി​ക​ൾ പി​ടി​ക്കെ​ണ്ടെ​ന്ന് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഫി​ഷ​റീ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ‌​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. പ​ഴ​കി​യ മീ​ൻ വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റ​ണം. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്രം കേ​സെ​ടു​ത്താ​ൽ മ​തി​യെ​ന്നും ഡി​ജി​പി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പോ​ലീ​സ് മീ​ൻ പി​ടി​ച്ച് ന​ശി​പ്പി​ച്ച​തി​നെ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നി​ർ​ദേ​ശം. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ലൂ​ടെ എ​ട്ടു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്താ​കെ 117 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യമ​ല്ലാ​ത്ത 2,128 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം സം​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​രു​ന്ന​തും സം​ഭ​രി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ആ​രോ​ഗ്യ​ത്തെ…

Read More

നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന്‍റെ അംഗീകാര നിറവിൽ കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

കാട്ടാക്കട : നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യൂ. എ.എസ്) അംഗീകാര നിറവിൽ കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം. ക്ലിനിക്കൽ സർവീസസ്, ഇൻഫെഷൻകൺട്രോൾ, ക്വാളിറ്റി മാനേജ്‌മെ ന്റ് തുടങ്ങി എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക് പോയിന്റുകൾ വില യിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുക. 95 ശതമാനം പോയന്‍റ് നേടിയാണ് രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ഇടം പിടിച്ചത്. ജില്ലാ -സംസ്ഥാനതല പരിശോധനകൾക്ക് ശേഷം എൻഎച്ച് എസ്ആർസി നിയമിക്കുന്ന ദേശീയ തലത്തിലെ പരിശോധനയ്ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കു ന്നത്. ഇവയിൽ ഓരോവിഭാഗത്തിലും70 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻക്യുഎഎസ്അംഗീ കാരം നൽകുന്നത്. പുതിയ അംഗീകാരത്തോടെ മൂന്ന് വർഷത്തേക്ക് വാർഷിക ഗ്രാൻഡാ യി മൂന്ന് ലക്ഷം രൂപ വീതം ആശുപത്രിക്ക് ലഭിക്കും. പൊതു സമൂ ഹത്തിന്‍റെ പിന്തുണയോടെ…

Read More

സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കു​മൊ​പ്പം ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ വിഷു ആശംസ നേർന്ന് ഗവർണർ

തിരുവനന്തപുരം സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ​ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഹൃ​ദ്യ​മാ​യ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. “സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കു​മൊ​പ്പം ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന വി​ഷു വ​രും​വ​ര്‍​ഷ​ത്തി​ലു​ട​നീ​ളം ഏ​വ​ര്‍​ക്കും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഒ​രു​മ​യും പ്ര​ദാ​നം ചെ​യ്യ​ട്ടെ “- ഗ​വ​ര്‍​ണ​ര്‍ ആ​ശം​സ​ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

Read More

സാധനങ്ങളില്ല, മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും കാലി

തിരുവനന്തപുരം: പൊതുജനം ഭക്ഷ്യധാന്യങ്ങൾക്കായി പരക്കം പായുമ്പോൾ മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും സാധനങ്ങളില്ലാതെ കിടക്കുന്നു. ജില്ലയിലെ മിക്ക ഔട്ട്െലറ്റുകളും കാലിയായി. അരി, ഉഴുന്ന്, പയർ, വെളിച്ചെണ്ണ, ശർക്കര, പച്ചരി തുടങ്ങിയ സാധനങ്ങളില്ല. ആകെയുള്ളത് സോപ്പ്, പേസ്റ്റ് തുടങ്ങിയവ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരെല്ലാം നിരാശരായി മടങ്ങി.സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിലേക്ക്‌ സാധന ങ്ങൾ നൽകേണ്ടി വന്നതിനാലാണ് ഔട്ട്‌ലെറ്റുകൾ ശൂന്യമായതെന്ന് അധികൃതർ പറയുന്നു. എന്നാൽ സപ്ലൈകോയിലേക്ക്‌ സാധനങ്ങൾ വിതരണം ചെയ്യുന്ന കരാറുകാർ കഴിഞ്ഞ ഏതാനും മാസങ്ങളായി സാധനങ്ങൾ കൃത്യ മായി നൽകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. നേരത്തെ സപ്ലൈ കോയുടെ ഔട്ട്‌ലെറ്റുകളിലെ സാധനങ്ങൾ തീരുന്ന മുറയ്ക്ക് വാങ്ങി നൽകാൻ ഡിപ്പോ മാനേജ്‌മെന്റ് കമ്മിറ്റി (ഡി.എം.സി) ക്ക്‌ അധികാരമുണ്ടായിരുന്നു. എന്നാൽ ഒരുവർഷം മുൻപ് ഈ സംവിധാനം അവസാനിപ്പിക്കുകയും മുഴുവൻ വാങ്ങലുകളും എറണാകുളത്തെ കേന്ദ്രഓഫീസ് വഴി ആക്കു കയും ചെയ്തു. കോവിഡ്-19…

Read More

കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയ്ക്ക് കേരളത്തിൽ സമ്പർക്കം ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോള ജിൽ ഇന്ന്്് മരിച്ച മാഹി സ്വദേശി മഹറൂഫി (71) ന് കേരളത്തിൽ സന്പർക്കം ഉണ്ട ായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാഹി സ്വദേശിയായ ഇദ്ദേഹം ചികിത്സക്കായാണ് കേരളത്തിൽ എത്തിയത്. കേരളത്തിലെ രണ്ട് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരുമായി ഇദ്ദേ ഹം സന്പർക്കം പുലർത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ സന്പർക്ക പട്ടികതയാറാക്കിയിട്ടുണ്ട ്. മതചടങ്ങുകളിലും പൊതു ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സന്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടതെന്നാണ് സംശയിക്കുന്ന തെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുതരമായ അസുഖങ്ങൾ ഇദ്ദേഹത്തെ ബാധിച്ചിരുന്നു. രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട്ടെ കുടുതൽ പരിശോധന റാപ്പിഡ് കിറ്റുകൾ വരുന്ന മുറയ്ക്കും മാനദണ്ഡങ്ങൾ അനുസരിച്ചും നടത്തും. നിലവിൽ പരിശോധന നടത്തിയ എല്ലാവരുടെയും ഫലം…

Read More

കേ​ര​ള​ത്തി​ൽ വി​ഷ​മീ​ൻ വേ​ട്ട തു​ട​രു​ന്നു; ഇ​തു​വ​രെ പി​ടി​ച്ച​ത് 62,594 കി​ലോ മ​ത്സ്യം

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 11756 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്താ​കെ 126 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​റു വ്യ​ക്തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ൽ ശ​നി​യാ​ഴ്ച 2866 കി​ലോ മ​ത്സ്യ​വും തി​ങ്ക​ളാ​ഴ്ച 15641 കി​ലോ​യും ചൊ​വ്വാ​ഴ്ച 17018 കി​ലോ​യും ബു​ധ​നാ​ഴ്ച 7558 കി​ലോ​യും വ്യാ​ഴാ​ഴ്ച 7755 കി​ലോ​യും വെ​ള്ളി​യാ​ഴ്ച 11756 മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ലൂ​ടെ ഈ ​സീ​സ​ണി​ൽ 62,594 കി​ലോ മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം 17, കൊ​ല്ലം 14, പ​ത്ത​നം​തി​ട്ട 8, ആ​ല​പ്പു​ഴ 24, കോ​ട്ട​യം 2, എ​റ​ണാ​കു​ളം 8, തൃ​ശൂ​ർ 10, പാ​ല​ക്കാ​ട് 10, മ​ല​പ്പു​റം 7, കോ​ഴി​ക്കോ​ട് 7, വ​യ​നാ​ട് 2, ക​ണ്ണൂ​ർ 13 കാ​സ​ർ​ഗോ​ഡ് 4 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

Read More