തിരുവനന്തപുരം: കോവിഡ് കാലത്ത് വീടുകളിൽ കഴിയുന്നവർക്ക് കൃഷിയൊരുക്കാൻ വിത്തുകളും വളക്കൂട്ടുകളുമായി നഗരസഭ.വിത്തും വളവുമടങ്ങിയ ആദ്യ കിറ്റ് വാർഡ് കൗണ്‍സിലർ ബിന്ദു ശ്രീകുമാറിന് മന്ത്രി ടി.എം.തോമസ് ഐസക് നൽകി ഉദ്ഘാടനം ചെയ്തു. വിത്തും വളവും പദ്ധതിയിലൂടെ നഗരപ്രദേശത്തെ ജൈവകൃഷിക്ക് പുതു ഉൗർജം ലഭിക്കുമെന്നും, കുറഞ്ഞ ഉത്പാദനചെലവിൽ കൂടുതൽ ഉത്പന്നം എന്ന ആശയം ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. പച്ചക്കറി കൃഷിയിൽ നഗരത്തെ സ്വയം പര്യാപ്തമാക്കുന്നതോടൊപ്പം തന്നെ ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരിക്കുന്നവർക്ക് മാനസികോല്ലാസം ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് നഗരസഭ ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചിട്ടുള്ളതെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. 100 വാർഡുകളിലായി 20000 കിറ്റുകളാണ് വിതരണം ചെയ്യാൻ നഗരസഭ ലക്ഷ്യമിടുന്നതെന്നും മേയർ പറഞ്ഞു. കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി നടപ്പലാക്കുന്നത്. ഹെൽത്ത് സർക്കിൾ ഓഫീസുകൾ മുഖേന ഇവ…
Read MoreCategory: TVM
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകളുടെ വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് സമിതിയുടെ ഒൗദ്യോഗിക ഭാരവാഹികളും, ജീവനക്കാരും വിഷു ദിനത്തിൽ കുഞ്ഞുങ്ങൾക്ക് നൽകിയ കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന നാടിന് കൈത്താങ്ങായി ആറ് വയസിൽ താഴെയുള്ള കുരുന്നുകളുടെ വിഷുകൈനീട്ടം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ജെ.എസ് .ഷിജൂഖാൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറി. ട്രഷറർ ആർ.രാജുവും ചടങ്ങിൽ പങ്കെടുത്തു. വിഷു ദിനത്തിൽ തൈക്കാട് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലുള്ള 80 കുട്ടികൾക്കായി ആകർഷകമായ വിഷുകണിയും പായസവും തൂശനിലയിൽ സദ്യയും അമ്മമാർ ഒരുക്കിയിരുന്നു. അമ്മത്തൊട്ടിൽ വഴിയും മറ്റ് പല കാരണങ്ങളാലും സമിതിയുടെ പരിചരണയ്ക്കായി എത്തിയവരാണ് ഇവിടെത്തെ കുരുന്നുകൾ. മാസങ്ങൾ പിന്നിടുന്പോൾ കുട്ടികളില്ലാത്തവരുടെ സ്വന്തമായി സമിതിയിൽ നിന്നും ഇവർ പടിയിറങ്ങും. വിദേശത്ത് ഉൾപ്പെടെ അനവധി ദന്പതികളാണ് ഈ കുരുന്നുകളെ ദത്ത് കൊണ്ടു പോകാൻ കാത്തിരിക്കുന്നത്.കോവിഡ്ക്കാലമായതിനാൽ സർക്കാരുകളുടെ മാർഗ നിർദ്ദേശങ്ങൾ കാത്തിരിക്കുകയാണ്…
Read Moreകോവിഡ്-19: തിരുവനന്തപുരത്ത് 16 പേരെ ഡിസ്ചാർജ് ചെയ്തു; 116 പേർ ആശുപത്രിയിൽ ചികിത്സയിൽ
തിരുവനന്തപുരം: കോവിഡ്-19 ജില്ലയിൽ ഇന്നലെ 212 പേർ രോഗനിരീക്ഷണത്തിലായി. 392 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 2,203 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. 16 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 67 പേരും ജനറൽ ആശുപത്രിയിൽ ഏഴു പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നാലു പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ മൂന്നു പേരുംഎസ്എടി ആശുപത്രിയിൽ മൂന്നു പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എട്ടു പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 24 പേരും ഉൾപ്പെടെ 116 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.ജില്ലയിൽ പോസിറ്റീവായ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.ഇന്നലെ 92 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 61 പരിശോധനാഫലവും നെഗറ്റീവാണ്. കരുതൽ നിരീക്ഷണത്തിനായി മാർ ഇൗവാനിയോസ് ഹോസ്റ്റലിൽ 40 പേരെ താമസിപ്പിച്ചിട്ടുണ്ട്. അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണംകന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ,…
Read Moreസംസ്ഥാനത്ത് പരീക്ഷ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ. ആസൂത്രണ ബോർഡ് അംഗം ബി. ഇക്ബാൽ ചെയർമാനായ ആറംഗ സമിതിയെയാണ് സർക്കാർ രൂപീകരിച്ചത്. അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സമിതി രൂപീകരിച്ചത്. കോവിഡിനെ തുടർന്നു പരീക്ഷകൾ മാറ്റിയ സാഹചര്യത്തിലാണ് സർക്കാർ നടപടി.
Read Moreസർക്കാരിന്റെ കരുതലിന് തന്റെ ചെറിയ സംഭാവന;വികലാംഗ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇന്ദിര
കാട്ടാക്കട: പോളിയോ ബാധിച്ച് കാലുകൾ തളർന്ന വയോധിക തനിക്ക് കിട്ടിയ വികലാംഗ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിളപ്പിൽശാല കുന്നുംപുറം നികുഞ്ജത്തിൽ ഇന്ദിര (72)യാണ് രണ്ട് മാസത്തെ പെൻഷൻ തുകയായ 2,400 രുപ നൽകി മാതൃകയായത്. കോവിഡ് നാട്ടിൽ ദുരിതം വിതയ്ക്കുമ്പോൾ സർക്കാരിന്റെ കരുതലിന് തന്റെ ചെറിയ സംഭാവന എന്നാണ് ഇന്ദിര ഇതിനെ കുറിച്ച് പ്രതികരിച്ചത്. മകൻ പൊതു പ്രവർത്തകനായ ഷാജി ദേവദാസിനൊപ്പമാണ് ഇന്ദിരയുടെ താമസം. മൂന്നു വയസുള്ളപ്പോൾ പോളിയോ രോഗം പിടിപെട്ട് ഇന്ദിരയുടെ രണ്ടു കാലുകളും തളർന്നു പോയി. പിന്നിട് ചക്രക്കസേരയിലായി ജീവിതം. വിഷുദിനത്തിൽ നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണനെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ഇന്ദിര ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, മണികണ്ഠൻ തുടങ്ങിയവർ സന്നിഹിതരായി.
Read Moreലോക്ക് ഡൗൺ ലംഘനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെ വധഭീഷണി
ചിറയിൻകീഴ് : ലോക്ക് ഡൗൺ ലംഘനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെ വധഭീഷണി. ഇക്കഴിഞ്ഞ ദിവസം പെരുമാതുറ ഭാഗത്തെ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോയും വാർത്തയും പത്രത്തിൽ നൽകിയതിനാണ് മാധ്യമപ്രവർത്തകനായ ഹരി.ജി.നായർക്ക് നേരെ വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.
Read Moreലോക്ക് ഡൗൺ നീട്ടിയതോടെ പരിശോധനയും ശക്തമായി: തിരുവനന്തപുരത്ത് ഇന്നലെ കേസെടുത്തത് 143 പേർക്കെതിരേ
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലാവധി മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തില്‍ സിറ്റി പോലീസ് പരിശോധനകള്‍ കര്‍ക്കശമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക്ഡൗൺ വിലക്കു ലംഘനം നടത്തിയ 143 പേർക്കെതിരെ ഇന്നലെയും കേസെടുത്ത് 125 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 120 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 23 പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്ന് കമ്മീഷണര്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ നൽകിയതും ജില്ല കളക്ടറില്‍ നിന്നു ലഭിച്ചതും അല്ലാത്ത പാസുകളുമായി ആരും റോഡിലിറങ്ങാൻ പാടില്ല. മറ്റു നിയമാനുസൃതമല്ലാത്ത പാസുകളുമായി പുറത്തിറങ്ങിയാൽ നടപടിസ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് ഹോം ഫുഡ് ഡെലിവറി , ഹോം മെഡിസിന് ഡെലിവറി മറ്റ് അത്യാവശ്യ സേവനങ്ങള്‍ എന്നിവക്കായി നിലവില്‍ പാസ് അനുവദിച്ചു കിട്ടിയിട്ടുള്ളവര്‍…
Read Moreഐസൊലേഷനിലുള്ള കുട്ടികള്‍ക്ക് വേറിട്ടൊരു വിഷു ഒരുക്കി എസ്എടി ആശുപത്രി അധികൃതർ; ആശംസകളുമായി ആരോഗ്യ മന്ത്രിയും
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് എസ്എടി ആശുപത്രി ഐസൊലേഷനില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരങ്ങളായ എട്ട്,13 വയസുള്ള കുട്ടികള്‍ക്ക് അവരുടെ ഐസൊലേഷന്‍ മുറിയില്‍ വേറിട്ട വിഷു ആഘോഷം ഒരുക്കി എസ്എടി ആശുപത്രി ജീവനക്കാര്‍. ഐസൊലേഷന്‍ മുറിയില്‍ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കുകയും പുതുവസ്ത്രങ്ങളും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ അണിഞ്ഞാണ് ജീവനക്കാര്‍ കുട്ടികള്‍ക്ക് സന്തോഷമൊരുക്കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി കെ.കെ. ശൈലജ വിഷു ആശംസകളുമായെത്തി. വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുമായും നഴ്സുമാരുമായും മന്ത്രി സംസാരിക്കുകയും കുട്ടികളുടെ ആരോഗ്യനില മനസിലാക്കുകയും ചെയ്തു.കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി പ്രശംസിച്ചു. ഈ വര്‍ഷത്തെ വിഷു ആഘോഷം കോവിഡ് വ്യാപന നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമ്മാനിക്കുന്നതായി മന്ത്രി പറഞ്ഞു. എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി…
Read Moreമതിയായ മെഡിക്കൽ രേഖകൾ കൈവശം വയക്കണം; കേരളത്തിലേക്ക് ഗർഭിണികളെ പ്രവേശിപ്പിക്കാൻ മാനദണ്ഡം
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഗർഭിണികൾക്ക് പ്രവേശനം നൽകുന്നതിന് മാനദണ്ഡം. ചികിത്സയ്ക്കും ബന്ധുകളുടെ മരണത്തിനും കേരളത്തിലേക്കു വരുന്നതിനാണ് മാനദണ്ഡം തയാറാക്കിയിരിക്കുന്നത്. ഗർഭിണികൾ മതിയായ മെഡിക്കൽ രേഖകൾ കൈവശം വയക്കണം. യാത്രയ്ക്ക് കളക്ടറുടെ അനുമതി വേണം. ഗർഭിണിയുമായി വരുന്ന വാഹനത്തിൽ പരമാവധി മൂന്ന് പേരെ പാടുള്ളു തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.
Read Moreകൊറോണ രോഗകാലത്തെ മറികടക്കാൻ പ്രതീക്ഷകളുടെ കവിതയുമായി രാധാകൃഷ്ണൻ കുന്നുംപുറം
തിരുവനന്തപുരം :കൊറോണ രോഗകാലത്തെ ആശങ്കകൾക്കിടയിലും കുട്ടികൾക്ക് കവിതയും നാടൻപാട്ടും കൊണ്ട് ആത്മവിശ്വാസം പകരുകയാണ് കവിയും നാടൻപാട്ട് കലാകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം. ജീവിതത്തെ അകംപുറം മറിച്ചിട്ട കൊറോണ ദുരിതകാലത്തും ഭാവിയെക്കുറിച്ച് നവ മാധ്യമങ്ങളിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തുകയാണിദ്ദേഹം. വാട്സ് ആപ് കൂട്ടായ്മകളിലും ഫെയ്സ് ബുക്ക് കൂട്ടായ്മയിലും ഇദ്ദേഹം കവിതയും പാട്ടുകളുമായി തിരക്കിലാണ്. പതിറ്റാണ്ടുകൾക്കു മുൻപ് ആത്മവിശ്വാസം മാത്രം കൈമുതലായ നമ്മുടെ മുൻ തലമുറകൾ ജീവിതം കെട്ടിപ്പടുത്തകാലവും അവർ നേരിട്ട പ്രതിസന്ധികളുമാണിദ്ദേഹം കൂട്ടികൾക്കു വേണ്ടി അവതരിപ്പിക്കുന്നത്. ഒപ്പം കുട്ടികളുമായി ആ പാട്ടിന്റെ ആശയവും പങ്കിടുന്നു. “ആദിയില്ലല്ലോലന്തമില്ലല്ലോ ” എന്ന പാട്ടിലെ ആശയവും അതു നൽകുന്ന പ്രതീക്ഷകളും എക്കാലവും മനുഷ്യർ ഓർക്കേണ്ടതാണ്.” രേരിരേരേരേരോ, എന്റപ്പാരാരിരാരാരോ ” എന്ന ഒരു കർഷക പെൺകുട്ടിയുടെ പാട്ടിൽ ദാരിദ്ര്യത്തിലും പ്രതീക്ഷകളു ടെ താളമുണ്ടെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. താളത്തിൽ പാട്ടുകൾ പാടുന്നതിനൊപ്പം കൂട്ടികളെ പാട്ടുകൾ കേട്ട് പഠിച്ച് അടുത്ത…
Read More