ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ കൊതുകിനെ വളർത്തും; ഡെ​ങ്കി​പ്പ​നി​ക്ക് സാ​ധ്യ​ത; മു​ന്ന​റി​യി​പ്പുമായി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വി​ട്ട് പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വീ​ടി​നും ചു​റ്റും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ, ട​യ​റു​ക​ൾ, ചി​ര​ട്ട​ക​ൾ, മു​ട്ട​ത്തോ​ട്, പൊ​ട്ടി​യ പാ​ത്ര​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ൾ, ക​വു​ങ്ങി​ൻ പാ​ള​ക​ൾ, കൊ​ക്കോ തൊ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​നും അ​വ​യി​ൽ കൊ​തു​ക് മു​ട്ട​യി​ടാ​നു​മു​ള്ള സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ വീ​ട്ടി​ലെ റെ​ഫ്രി​ജ​റേ​റ്റ​റി​ലെ ട്രേ, ​ചെ​ടി​ച്ച​ട്ടി​യു​ടെ അ​ടി​യി​ലെ പാ​ത്രം എ​ന്നി​വ​യി​ലെ വെ​ള്ള​ത്തി​ലും, കൊ​തു​ക് പ്ര​ജ​ന​നം സാ​ധ്യ​മാ​ണ്. കൊ​തു​ക് പെ​രു​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധി​ക്ക​ണം. വീ​ട്ടാ​വ​ശ്യ​ത്തി​നു വെ​ള്ളം​വ​ച്ചി​രി​ക്കു​ന്ന​വ​ർ പാ​ത്ര​ങ്ങ​ളു​ടെ ഉ​ൾ​വ​ശം ഉ​ര​ച്ചു​ക​ഴു​കു​ക​യും കൊ​തു​ക് ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ക്കു​ക​യും വേ​ണം. പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ​യോ വി​വ​രം അ​റി​യി​ക്ക​ണം. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പ​ത്തം​നി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ.…

Read More

സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ കി​റ്റി​ന്‍റെ പേ​രി​ല്‍ നടക്കാൻ പോകുന്നത് വ​ലി​യ തട്ടിപ്പ്; ആ​യി​രം രൂ​പ​ കിറ്റിലെ തട്ടിപ്പിനെക്കുറിച്ച് കെ.​സു​രേ​ന്ദ്ര​ന്‍ പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​കി​റ്റ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍. ആ​യി​രം രൂ​പ​യു​ടെ കി​റ്റാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ എ​ഴു​നൂ​റു രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഇ​തി​നാ​കി​ല്ല. കി​റ്റി​ന്‍റെ പേ​രി​ല്‍ വ​ലി​യ ത​ട്ടി​പ്പാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ വാ​ങ്ങു​ന്ന​ത് പ​ല ക​ട​ക​ളി​ൽ നി​ന്നാ​ണ്. കു​റെ​യാ​ളു​ക​ള്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ണ്ട്. അ​വ​രു​ടെ പേ​രി​ല്‍ കി​റ്റു വ​ന്നാ​ല്‍ അ​ത് എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു. ക​മ്യൂ​ണി​റ്റി കി​ച്ച​ണെ​ക്കു​റി​ച്ച് പ​ല​യി​ട​ത്തു നി​ന്നും വ്യാ​പ​ക പ​രാ​തി​ക​ളു​ണ്ട്. കി​ച്ച​ണ്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ​ണം ന​ല്‍​ക​ണം. അ​തൊ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല അ​തു​കൊ​ണ്ടു ത​ന്നെ പ​ല​യി​ട​ത്തും ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Read More

ലോ​ക്ഡൗ​ണ്‍ കാ​ലം പ​ഴ​കി​യ മീ​നി​ന്‍റെ ചാ​ക​ര​ക്കാ​ലം; ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം സംഭരിക്കുന്നതും വിൽകുന്നതും ക്രിമിനൽ കുറ്റമെന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തേ​ക്ക് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന​തും സം​ഭ​രി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ പ്ര​കാ​രം ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ മു​ന്ന​റി​യി​പ്പ്. അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. മ​ത്സ്യം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്കു കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യം ഏ​തു സ്ഥ​ല​ത്തു​നി​ന്നാ​ണു കൊ​ണ്ടു​വ​രു​ന്ന​ത്, ഏ​തു മാ​ർ​ക്ക​റ്റി​ലേ​ക്കാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത് അ​ല്ലെ​ങ്കി​ൽ ഏ​തു വ്യ​ക്തി​ക​ൾ​ക്കാ​യാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന ഇ​ൻ​വോ​യ്സ്, എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സി​ന്‍റെ പ​ക​ർ​പ്പ് തു​ട​ങ്ങി​യ​വ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. മ​ത്സ്യം വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നു മു​ൻ​പ് ക​ണ്ടെ​യ്ന​റും പെ​ട്ടി​ക​ളും അ​ണു​വി​മു​ക്ത​മാ​ക്ക​ണം. മ​ത്സ്യ​വി​ത​ര​ണ​ക്കാ​രും വ്യാ​പാ​രി​ക​ളും മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന ട്ര​ക്ക് ഉ​ട​മ​ക​ളും ഹൈ​ജീ​ൻ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണം. മ​ത്സ്യം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് വൃ​ത്തി​യു​ള്ള​തും കു​ടി​ക്കാ​ൻ യോ​ഗ്യ​വു​മാ​യ വെ​ള്ള​ത്തി​ൽ നി​ർ​മി​ച്ച​താ​യി​രി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മി​ഷ​ണ​ർ പ​റ​ഞ്ഞു. ഇ​വ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു…

Read More

വയറ് നിറയെ ഭക്ഷണം കഴിച്ച് ക​രു​വാ​ര​ക്കു​ണ്ടി​ലെ അതിഥി തൊഴിലാളികൾ; സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ൽ സ​ഹാ​യ​മെ​ത്തി​ച്ചെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി ഇ​ട​പെ​ട്ട് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കി​യെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഭ​വം ന​ട​ന്ന​താ​യി പ​റ​യു​ന്ന ക​രു​വാ​ര​ക്കു​ണ്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​വി​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത പ്ര​ശ്ന​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ടി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി ഇ​ട​പെ​ട്ട് ഭ​ക്ഷ​ണം ന​ൽ​കി എ​ന്ന വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​തേ​ത്തു​ട​ർ​ന്ന് അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി. ക​രു​വാ​ര​ക്കു​ണ്ടി​ലെ ഇ​രി​ങ്ങാ​ട്ടി​രി എ​ന്ന സ്ഥ​ല​ത്ത് 41 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ചേ​ലേ​ങ്ക​ര അ​ഫ്സ​ൽ എ​ന്ന​യാ​ളു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. അ​വ​ർ​ക്ക് വേ​ണ്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​യും ഏ​ജ​ന്‍റും എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. ക​മ്മ്യൂ​ണി​റ്റി കി​ച്ച​നി​ൽ നി​ന്ന് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ർ പാ​ച​കം ചെ​യ്ത് ക​ഴി​ച്ചോ​ളാ​മെ​ന്ന് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ​ക്ക് 25 കി​റ്റു​ക​ൾ ന​ൽ​കി. അ​വ​ർ​ക്ക്…

Read More

വൈറസിനേക്കൾ ഭയക്കേണ്ടവർ; നടൻ മോ​ഹ​ൻ​ലാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നു വാ​ർ​ത്ത; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്ന് വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ർ ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ർ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വി​ഡ് വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​ഐ​പി​ക​ളെ​യും സെ​ലി​ബ്രി​റ്റി​ക​ളെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​നും, പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഐ​പി​സി 469, സി​ഐ​ടി 66, ദു​ര​ന്ത നി​വാ​ര​ണ 54 നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും മാ​ർ​ച്ച് 31 രാ​ത്രി മു​ത​ലാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കാ​നും, പ്ര​ച​രി​പ്പി​ക്കാ​നും ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സാമ്പത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ്; ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ഴി​പാ​ട് ഓ​ണ്‍​ലൈ​നി​ൽ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണി​പ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ വി​ഷു​വി​നു​ത​ന്നെ ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ന് ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കും. ശ​ബ​രി​മ​ല​യ്ക്കു​ശേ​ഷം മ​റ്റ് പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും തു​ട​ർ​ന്ന് എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഗ​ണ​പ​തി​ഹോ​മം, നീ​രാ​ഞ്ജ​നം, ഭ​ഗ​വ​തി​സേ​വ, അ​ർ​ച്ച​ന തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ണ്‍​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ൽ 50 ല​ക്ഷം രൂ​പ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ 50 ല​ക്ഷം രൂ​പ ന​ൽ​കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് രാ​മ​ച​ന്ദ്ര​ൻ (മും​ബൈ)- ര​ണ്ട് കോ​ടി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്- ഒ​രു കോ​ടി, ക​ല്യാ​ൺ സി​ൽ​ക്സ്- ഒ​രു കോ​ടി, കിം​സ് ആ​ശു​പ​ത്രി- ഒ​രു കോ​ടി, ക​ട​യ്ക്ക​ൽ സ​ര്‍​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക്- 52 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കി.

Read More

അ​പ​ക്വ​മാ​യി പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യം; പ​രി​ഹ​സി​ച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നു കേ​ന്ദ്രം എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യെ​ന്ന മ​ട്ടി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യം ബി​ജെ​പി നേ​താ​വി​ന്‍റെ​തു പോ​ലെ​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഇ​ത്ര​യും അ​പ​ക്വ​മാ​യി പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്തി​ല്ലെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശം പ​രി​ഹാ​സ്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​ന്നി​ത്ത​ല വി​ശ​ദീ​ക​രി​ച്ചാ​ൽ ന​ന്നാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ കേ​ര​ളം പോ​ലെ സ​മ​ഗ്ര​മാ​യ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കി​യ മ​റ്റൊ​രു സം​സ്ഥാ​ന​വും ഇ​ല്ലെ​ന്ന് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ പോ​ലും അം​ഗീ​ക​രി​ച്ച കാ​ര്യ​മാ​ണെ​ന്നു കോ​ടി​യേ​രി അ​വ​കാ​ശ​പ്പെ​ട്ടു. കേ​ര​ളം അ​ട​ച്ചി​ട​രു​തെ​ന്നും അ​മേ​രി​ക്ക​ൻ മാ​തൃ​ക​യാ​ണ് പി​ന്തു​ട​രേ​ണ്ട​തെ​ന്നും നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ച്ച​ത് ഈ ​പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ​യാ​ണ്. ആ ​ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ഇ​ന്ന​ത്തെ സ്ഥി​തി​യെ​ന്ന് ആ​ലോ​ചി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ പ്ര​ധാ​ന​മ​ന്ത്രി…

Read More

ജ​ന​മൈ​ത്രീ പോ​ലീ​സ് വി​ഭാ​ഗ​ത്തിലെ പോ​ലീ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; മരണകാരണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ കൊ​ച്ചു​വേ​ളി മാ​ധ​വ​പു​ര​ത്ത് താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് (42) നെ​യാ​ണ് മ​ണ​ക്കാ​ടു​ള്ള കു​ടും​ബ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​മൈ​ത്രീ പോ​ലീ​സ് വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ്റ്റേ​ഷ​നി​ൽ നി​ന്നും ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മാ​ധ​വ​പു​ര​ത്തെ വീ​ട്ടി​ൽ പോ​യി​രു​ന്നു. രാ​ത്രി​യി​ൽ പു​റ​ത്തേ​ക്ക് പോ​കു​ന്നു​വെ​ന്ന് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ ശേ​ഷം മ​ണ​ക്കാ​ട്ടെ കു​ടും​ബ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് സ​ന്തോ​ഷി​നെ വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റ​ച്ച് കാ​ലം മു​ൻ​പ് സ്ട്രോ​ക്ക് ബാ​ധി​ച്ച് ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക്ര​മേ​ണ അ​സു​ഖം ഭേ​ദ​മാ​യി ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ർ​ട്ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്…

Read More

വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്ക​ര​ൻ അ​റ​സ്റ്റി​ൽ; വാ​റ്റു​പ​ക​ര​ണ​വും കോ​ട​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

കാ​ട്ടാ​ക്ക​ട : വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​ൻ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ൽ. മ​ല​യി​ൻ​കീ​ഴ് കു​ഴു​മം വ​ട്ട​വി​ള​വീ​ട്ടി​ൽ ബി.​ആ​ന​ന്ദ്രാ​ജ്(50)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ് എ​സ്ഐ സൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യ​ൾ പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​റ്റു​പ​ക​ര​ണ​വും കോ​ട​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read More