തിരുവനന്തപുരം: വീട്ടിൽ ആളില്ലാത്ത തക്കം നോക്കി സ്ത്രീകളെ ആക്രമിച്ച് മാല പിടിച്ചുപറിക്കുന്ന കള്ളനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. നെയ്യാറ്റിൻക്കര ഓലതാന്നി തിരുപ്പുറം സ്വദേശി “പ്രേതം’ എന്ന ആനന്ദ് സൈമൻ (26) ആണ് പിടിയിലായത്. പട്ടാപകൽ തിരുമല തൃക്കണ്ണാപുരം സ്വദേശിനിയായ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് നാല് പവന്റെ സ്വർണമാല പൊട്ടിച്ച കേസ്, കാട്ടാക്കട മാറനല്ലൂരിലെ വീട്ടിൽ കയറി എണ്‍പത് വയസുള്ള വയോധികയുടെ രണ്ടര പവന്റെ സ്വർണമാല കവർന്ന കേസ്, കോട്ടയം ചെങ്ങമനാട് ഹോസ്പിറ്റലിൽ കയറി ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പ് കവർന്നത് ഉൾപ്പടെ നിരവധി കേസുകൾ ഇയാൾ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയതിൽ നിന്നും ലഭിച്ച രൂപ കൊണ്ട് വാങ്ങിയ ബുള്ളറ്റിൽ കറങ്ങി മറ്റാളുകൾ ഇല്ലാത്ത സമയം നോക്കി വീടുകളിൽ എത്തിയ ശേഷം വീട്ടിലെ സ്ത്രീകളോട് മകന്റെ സുഹൃത്താണ് എന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും കുടിവെള്ളം വേണമെന്ന് ആവശ്യപ്പെടും…
Read MoreCategory: TVM
എന്റെ കൈയില്‍ മൂന്ന് രൂപയെ ഉള്ളൂ.! കണ്സഷന് നല്‍കാതെ വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ടു; ഒടുവില്‍…
ആറ്റിങ്ങൽ: കൺസഷൻ നൽകാതെ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസിൽനിന്ന് വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു. ദേശീയപാതയിൽ ഐടിഐക്ക് സമീപം വിദ്യാർഥികൾ ബസ് തടയുമെന്നറിഞ്ഞ ജീവനക്കാർ ബസ് റൂട്ട് മാറ്റി ഓടിക്കുകയായിരുന്നു. തുടർന്ന് കിഴക്കേ നാലുമുക്കിൽവച്ച് വിദ്യാർഥികൾ ബസ് തടഞ്ഞു. ഉടൻതന്നെ ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി വിദ്യാർഥി നേതാക്കളുമായി ചർച്ച നടത്തി. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്സില്‍ താമസിച്ച് കായിക പരിശീലനം നേടുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. വെഞ്ഞാറമൂട് ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനിയെയാണ് ബസില്‍ നിന്നും ഇറക്കി വിട്ടത്. വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരുവാന്‍ അശ്വനി എന്ന സ്വകാര്യ ബസില്‍ കയറിയപ്പോഴാണ് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡില്ലെങ്കില്‍ കണ്സഷന് അനുവദിക്കില്ലെന്നും എട്ട് രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈയില്‍ ആകെ മൂന്നു രൂപയെ…
Read Moreഅഞ്ചാം ക്ലാസുകാരിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടുപോയി; ഡ്രൈവർ അറസ്റ്റിൽ; സംഭവം നെടുമങ്ങാട്
നെടുമങ്ങാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റി കൊണ്ട് പോയി. കുട്ടി ബഹളം വച്ചതോടെ വഴിക്ക് ഇറക്കി വിട്ട് രക്ഷപ്പെട്ട ഓട്ടോ ഡ്രൈവറെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ചൊവ്വര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചൊവ്വര അയണികുറ്റിയിൽ വീട്ടിൽ കുഞ്ഞുമോൻ (36) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം 4.15 ഓടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയേട് കാച്ചാണി പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം ഓട്ടോറിക്ഷ നിർത്തി കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോയിൽ കയറാൻ കൂട്ടാക്കാതെ ഇരുന്ന കുട്ടിയെ ബലമായി പിടിച്ച് കയറ്റി കൊണ്ടുപോകവേ കുട്ടി ബഹളം വച്ചപ്പോൾ അടുത്ത ജംഗ്ഷനു സമീപം ഇറക്കിവിട്ടു രക്ഷപ്പെടുകയായിരുന്നു കുഞ്ഞുമോൻ എന്ന് പോലീസ് അറിയിച്ചു. കാച്ചാണി ഭാഗത്തു നിന്നു ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ…
Read Moreവർക്കലയിൽ മധ്യവയസ്കയേയും യുവതിയേയും പീഡിപ്പിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: വർക്കലയിൽ വ്യത്യസ്ത സംഭവങ്ങളിലായി മധ്യവയസ്കയെയും യുവതിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശി അനിൽകുമാർ (29), ചെറുന്നിയൂർ സ്വദേശി രാഹുൽ (23) എന്നിവരാണ് അറസ്റ്റിലായത്. അനിൽകുമാർ പ്രദേശവാസിയായ അൻപതുവയസുകാരിയെയും രാഹുൽ ഇരുപതുവയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. വർക്കല സിഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreനീണ്ട ഇടവേളയ്ക്ക് ശേഷം റബ്ബർ വില കുതിക്കുന്നു; വിപണിയിലെ വിലക്കുതിപ്പിന്റെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം റബ്ബർ വില കുതിക്കുന്നു. വില ഉയർന്നെങ്കിലും ഉത്പാദനം നടക്കാത്തതിനാൽ വില ഉയർന്നതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. നിലവിൽ കിലോയ്ക്ക് 150 രൂപയാണ് റബ്ബറിന്റെ വില. മഴ തുടരുന്നതും വില വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര വിപണിയില്‍ റബറിന് ക്ഷാമം നേരിടുന്നത്. റബ്ബർ ഷീറ്റിൽ നിന്നും ലാറ്റക്സിലേക്ക് കര്‍ഷകര്‍ മാറിയതും തിരിച്ചടിയായി. 2017 ജൂണിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം റബര്‍ വില 150 കടന്നത്. അന്ന് 165 രൂപ വരെയെത്തിയ റബര്‍ വില 110 ലേക്ക് താഴ്ന്നു. പിന്നീട് ഇന്നലെയാണ് റബ്ബര്‍ വില 150 കടന്നത്. സംസ്ഥാനത്തെ പ്രധാന മാർക്കറ്റായ കോട്ടയത്ത് 155 രൂപയ്ക്ക് വരെ കഴിഞ്ഞ ദിവസം വ്യാപാരം നടന്നു .ചരക്ക് കിട്ടാനുള്ള താമസവും വിലവർധനയും കാരണം ആഭ്യന്തര വിപണിയിലാണ് ടയര്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യാന്തര…
Read Moreവിട്ടുതരില്ല, ഇത് ഞങ്ങളുടേതാണ്..! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടു നൽകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ട് പോകില്ലെന്നും അദാനിക്ക് വിട്ടു നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം സർക്കാരിന് അവകാശപ്പെട്ടതാണ്. പതിനഞ്ചാം തീയതി നടക്കുന്ന നീതി ആയോഗിൽ ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreസാമ്പത്തികസംവരണം നടപ്പാക്കാൻ മെഡിക്കൽ സീറ്റ് വർധന 10 ശതമാനം; ന്യൂനപക്ഷ കോളജുകളെ ഒഴിവാക്കി
തിരുവനന്തപുരം: പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിനായി മെഡിക്കൽ സീറ്റുകൾ പത്ത് ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ന്യൂനപക്ഷപദവിയുള്ള നാല് കോളജുകളെ ഒഴിവാക്കി എട്ട് സ്വാശ്രയ കോളജുകളിൽ സീറ്റ് വർധിപ്പിക്കാനാണ് അനുമതി. ഇതുസംബന്ധിച്ച് ഇറങ്ങിയിരിക്കുന്ന ഉത്തരവിൽ അവ്യക്തതയുണ്ടെന്ന പരാതി ഉയർന്നുകഴിഞ്ഞു. ഒമ്പത് സർക്കാർ മെഡിക്കൽ കോളജുകളിൽ 25 ശതമാനം സീറ്റ് വർധനയ്ക്ക് പ്രിൻസിപ്പൽമാർ മുഖേന മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകിയിരുന്നു. എട്ട് സ്വാശ്രയ മെഡിക്കൽ കോളജുകളോടും ഇത്തരത്തിൽ അപേക്ഷ നൽകാൻ ഇന്നലെ വൈകുന്നേരം സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ന്യൂനപക്ഷപദവിയുള്ള കോളജുകൾക്ക് ഇത്തരത്തിലൊരു അറിയിപ്പ് നൽകിയില്ല. സീറ്റ് വർധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. ഇന്നു രാവിലെയാണ് സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റി അടച്ചുപൂട്ടാൻ നിർദേശമുയർന്നിരുന്ന സ്വാശ്രയകോളജിനുൾപ്പെടെ സീറ്റ് വർധന കിട്ടിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. വർധിപ്പിച്ച സീറ്റുകളിലെ ഫീസിനേക്കുറിച്ചും സാമ്പത്തികസംവരണം നടപ്പാക്കുന്നതിനാണോ എന്നതു സംബന്ധിച്ചും…
Read Moreപാഠം ഒന്ന് അഴിമതി..! സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും വിജിലൻസ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള എയ്ഡഡ് സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും വിജിലൻസ് റെയ്ഡ്. ‘ഓപ്പറേഷൻ ഈഗിൾ വാച്ച്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി 45 ഓളം എയ്ഡഡ് സ്കൂളുകളിലും 15 ഓളം വിദ്യാഭ്യാസ ഓഫീസുകളിലുമാണ് (DEO/AEO) വിജിലൻസ് മിന്നൽ പരിശോധന നടന്നത്. ഉച്ചയ്ക്ക് 12 മുതലായിരുന്നു മിന്നൽ പരിശോധന. റെയ്ഡിൽ മലപ്പുറത്തെ ഹയർസെക്കൻഡറി ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് കണക്കിൽപെടാത്ത ഒരു ലക്ഷം രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. ജൂനിയർ സൂപ്രണ്ട് ശ്രീകുമാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്. എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും സ്കൂളുകളിലെ പിടിഎ കമ്മിറ്റികളും ചേർന്ന് വിദ്യാർഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണ പിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടിയായിരുന്നു റെയ്ഡ്.
Read Moreവാഹന പരിശോധനയ്ക്കിടെ എട്ടുകിലോ ചന്ദനവുമായി തമിഴ്നാട്ടുകാരൻ മര്യാർഭൂതം പോലീസ് പിടിയിൽ
പാറശാല: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം എട്ടുകിലോ ചന്ദനം പിടികൂടി. കളിയിക്കാവിളയ്ക്കു സമീപം നടത്തിയ സംയുക്ത പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന എട്ടു കിലോ ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു കീഴെമൂലച്ചല് ചിനപ്പാറ വീട്ടില്‍ മര്യദാസ് എന്ന് അറിയപ്പെടുന്ന മര്യാര്‍പ്പുതം (43)നെ എക്സൈസ് സംഘം പിടികൂടി.നഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ബസിലാണ് ചന്ദനം കടത്തികൊണ്ടുവന്നത്. ചന്ദനത്തടി കഷണങ്ങളാക്കി ബാഗിനുള്ളില്‍ കടത്തുകയായിരുന്നു. ചന്ദനം വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. ഇന്നലെ വൈകുന്നേരം നെയ്യാറ്റിന്‍കര എക്സൈസ് സിഐ വൈ.ഷിബുവിന്റെ നേതൃത്വത്തില്‍ അമരവിള, തിരുപുറം, നെയ്യാറ്റിന്‍കര, കാട്ടാക്കട എക്സൈസ് റേഞ്ചുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും മുപ്പത് ഗ്രാം കഞ്ചാവുമായി പനച്ചമൂട് സ്വദേശി ബിനു (23)വും പിടിയിലായി. പുകയില കടത്തിയ കുറ്റത്തിന് 30 കേസുകൾ രജിസ്റ്റർ ചെയ്തു. റെയ്ഡിൽ ഇൻസ്പെക്ടർമാരായ സ്വരൂപ്, വിജയകുമാർ,…
Read Moreവിശ്വാസം അതല്ലേ എല്ലാം… വിശ്വാസികളെ തിരിച്ചുകൊണ്ടുവരാൻ എൽഡിഎഫ് എല്ലാം ശരിയാക്കും; ശബരിമല തോൽവിക്കു കാരണമായെന്നു സമ്മതിച്ച് ഇടതുമുന്നണി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിക്കു ശബരിമല വിഷയം പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നുവെന്നു സമ്മതിച്ച് ഇടതുമുന്നണി. വിശ്വാസികള്‍ക്ക് എൽഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ പറഞ്ഞു. വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ഭരണഘടനാപരമായി ബാധ്യതയുണ്ടെങ്കിലും ഇക്കാര്യം വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. സ്ത്രീകളെ ഏതുവിധേനേയും ശബരിമലയിൽ കയറ്റുകയെന്നതു സർക്കാരിന്റെ പിടിവാശിപോലെ വിശ്വാസികൾക്കു തോന്നി. ആ തോന്നലിന് ആക്കം കൂട്ടുന്നതായിരുന്നു വനിതാ മതിലിനു ശേഷം രണ്ടു സ്ത്രീകളെ പോലീസ് സംരക്ഷണത്തിൽ ശബരിമലയിൽ പ്രവേശിപ്പിച്ച നടപടി. ഇക്കാര്യത്തിൽ ബോധപൂർവമല്ലെങ്കിലും സർക്കാരിനു വലിയ പിഴവാണു സംഭവിച്ചതെന്നും അകന്നുപോയ വിശ്വാസി സമൂഹത്തെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാൻ ബദൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്നും ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളുടെയും നേതാക്കൾക്കും…
Read More