വ​ർ​ക്ക​ല​യി​ൽ മധ്യവയസ്കയേയും യുവതിയേയും പീഡിപ്പിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മ​ധ്യ​വ​യ​സ്ക​യെ​യും യു​വ​തി​യെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ (29), ചെ​റു​ന്നി​യൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​നി​ൽ​കു​മാ​ർ പ്ര​ദേ​ശ​വാ​സി​യാ​യ അ​ൻ​പ​തു​വ​യ​സു​കാ​രി​യെ​യും രാ​ഹു​ൽ ഇ​രു​​പ​തു​വ​യ​സു​കാ​രി​യെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ർ​ക്ക​ല സി​ഐ. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

Related posts