നേമം: അമ്മയെ വീടിനു സമീപത്തെ ശൗചാലയത്തിൽ മാസങ്ങളായി പാർപ്പിച്ചിരുന്ന മകനും മരുമകൾക്കുമെതിരെ നേമം പോലീസ് കേസെടുത്തു. കല്ലിയൂർ കുരുവിക്കാട് റീന ഭവനിൽ കമല (80)യെയാണ് മാസങ്ങളായി ശൗചാലയത്തിൽ പാർപ്പിച്ചത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് എസ്ഐ വി.എം. ശ്രീകുമാറിന്റെയും പിആർഒ മതിമാന്റെയും നേതൃത്വത്തിൽ നേമം പോലീസ് സ്ഥലത്തെത്തി വൃദ്ധയെ തൃക്കണ്ണാപുരം കുന്നപ്പുഴയിലെ സ്വപ്നകൂടിലേക്ക് മാറ്റി. കമലയ്ക്ക് നല്ല ഭക്ഷണം നൽകിയിരുന്നില്ലെന്നും ഇവർ മുഷിഞ്ഞ വേഷത്തിലുമായിരുന്നെന്നും പോലീസ് പറഞ്ഞു. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരമാണ് മകൻ ബാലചന്ദ്രനും മരുമകൾ ഗീതയ്ക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്ന് നേമം പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതറിഞ്ഞ് മകനും മരുമകളും വീടും പൂട്ടി സ്ഥലംവിട്ടു.
Read MoreCategory: TVM
എല്ലാം ജനം കാണട്ടെ..! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാൻ കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിധിശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ മ്യൂസിയം നിർമിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വിശ്വാസങ്ങൾക്ക് ഭംഗം വരാത്ത വിധത്തിൽ പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം സ്വദേശികൾക്കും വിദേശികൾക്കും കാണാനായി മ്യൂസിയം നിർമിച്ച് പ്രദർശിപ്പിക്കണമെന്ന കെ ബി ഗണേഷ് കുമാറിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യം സർക്കാരിന്റെ പരിഗണയിലാണെങ്കിലും ഇപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ സർക്കാരിന് ഇപ്പോൾ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreനൂറിലേറെ മോഡലുകൾ റാന്പ് വാക്കുമായി ട്രാവൻകൂർ ഫാഷൻ നൈറ്റിൽ
തിരുവനന്തപുരം: ഫാഷൻ രംഗത്തെ പുത്തൻ ട്രെൻഡുകളുമായി ട്രാവൻകൂർ ഫാഷൻ നൈറ്റിൽ നൂറിലേറെ മോഡലുകൾ നിരന്നു. വിവിധയിനം ഫാഷൻ വസ്ത്രങ്ങളുടെ ഡിസൈനുകളുമായി പ്രശസ്തരായ ഇരുപതു ഡിസൈനർമാർ അനേകം പുത്തൻ ഇനങ്ങൾ അവതരിപ്പിച്ചു. ശ്രീലങ്കയിൽനിന്നുള്ള ഡിസൈനർ ഭാനു ഫെർണാണ്ടോ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഡിസൈനർമാരായ നവീൻ ആൻഡ് മദൻ, അഹം ബോട്ടിക്, മാന്യവാർ, അഷിമ മൊഹാപാത്ര, അശ്വതിരാജ്, ഡ്രീം സോണ്, ആര്യ ജയകുമാർ, വിപിൻ ഷോ തുടങ്ങിയവരാണ് പുത്തൻ ഡിസൈനുകൾ അവതരിപ്പിച്ചത്. സെലിബ്രിറ്റി മോഡലുകളായി രാഹുൽ ഈശ്വർ, സിനിമാ താരങ്ങളായ ജയകൃഷ്ണൻ, നാരായണൻ, ഷമിത വിനയ, ഉർവശി ജോഷി, സീതാലക്ഷ്മി ഹരിഹരൻ, സയനാ സായ, ദീപ രാഹുൽ ഈശ്വർ, നവനീത് നായർ തുടങ്ങിയവർ റാന്പിലെത്തി. ഒവിഎം ഇന്ത്യയും മീഡിയ വേവ്സും ചേർന്നു സംഘടിപ്പിച്ച ഷോയുടെ ഡയറക്ടർ തഷ്വീർ എം സലീമായിരുന്നു.
Read Moreപശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ; കേരളത്തിൽ ഡോക്ടർമാരുടെ പണിമുടക്ക്
തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണയേകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനപ്രകാരം ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചത്. ഇന്നു രാവിലെ 6ന് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ 6 വരെ തുടരും. സ്വകാര്യ ആശുപത്രികളിൽ നാളെ രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. അതേസമയം ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജിൽ ഡോക്ടർമാരും പ്രഫസർമാരും ഒരു മണിക്കൂർ അധ്യാപനത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്. അതേസമയം ആർ സി സി…
Read Moreപാർട്ടി ലീഡർ ജോസഫും ചെയർമാൻ ജോസ് കെ. മാണിയും; നിലപാട് തുറന്ന് പറഞ്ഞ് റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കേരളാ കോണ്ഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടി നേതാവായി പി.ജെ. ജോസഫ് തന്നെ തുടരണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ചെയർമാൻ സ്ഥാനത്തിൽ മാത്രമാണ് തർക്കമുണ്ടായിരുന്നത്. പാർട്ടി ലീഡർ ജോസഫും ചെയർമാൻ ജോസ് കെ. മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേർത്ത പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിൽ മുതിർന്ന നേതാവ് സി.എഫ്. തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നിൽക്കലല്ലെന്നും റോഷി വ്യക്തമാക്കി. അതേസമയം, നിലവിലെ സംഭവവികാസങ്ങളിൽ തുടർ നടപടികൾക്കായി ജോസഫ് വിഭാഗം നിയമോപദേശം തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റർ ഹാളിൽ കേരള കോണ്ഗ്രസ് -എം ഹൈപവർ കമ്മിറ്റിയംഗം കെ.എ. ആന്റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ചെയർമാൻ തെരഞ്ഞെടുപ്പു മാത്രമായിരുന്നു യോഗത്തിന്റെ അജൻണ്ട.
Read Moreതത്തയുടെ ചിറക് വീണ്ടും വെട്ടി..! ജേക്കബ് തോമസിന്റെ സസ്പെൻഷൻ സർക്കാർ വീണ്ടും നീട്ടി
തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിന്റെ സസ്പെൻഷൻ സർക്കാർ വീണ്ടും നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പ്രകാരം ആറു മാസത്തേയ്ക്കാണു സസ്പെൻഷൻ. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങുന്നതിൽ അഴിമതി നടന്നൂവെന്ന ആരോപണത്തിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്നു വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണു നടപടി. കഴിഞ്ഞ ഒന്നര വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്.
Read Moreവീട് എപ്പോഴാണ് കടലെടുക്കുക എന്നറിയില്ല, ഉറങ്ങിയിട്ടു നാളുകളായി! നല്ല ഇടയനു മുന്നിൽ സങ്കടങ്ങൾ പങ്കുവച്ച് തീരദേശസമൂഹം
റിച്ചാർഡ് ജോസഫ് തിരുവനന്തപുരം: നല്ല ഇടയനു മുന്നിൽ വിഷമങ്ങളും ആകുലതകളും പങ്കുവച്ച് തീരദേശസമൂഹം. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന കൊച്ചുതോപ്പ്, വലിയതുറ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിനു മുന്നിലാണ് തീരദേശസമൂഹം തങ്ങളുടെ വിഷമതകൾ നിരത്തിയത്. ഈ ഭാഗങ്ങളിലെ കടലിനോടു ചേർന്നുള്ള ഒന്നാംനിരവീടുകൾ നേരത്തെ കടലെടുത്തിരുന്നു. ഇപ്പോൾ രണ്ടാം നിര വീടുകളാണ് കടലെടുത്തുകൊണ്ടിരിക്കുന്നത്. രണ്ടാം നിരയിലുള്ള മിക്ക വീടുകളും കോണ്ക്രീറ്റ് കെട്ടിടങ്ങളായിരുന്നു. മിക്കവയും നല്ല ഉറപ്പുള്ള വീടുകൾ. എന്നാൽ ഈ വീടുകൾ മിക്കതും ഇപ്പോൾ കടലെടുത്ത നിലയിലാണ്. മിക്ക വീടുകളും പൂർണമായും ചിലത് ഭാഗീകമായും തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൊച്ചുതോപ്പ് പ്രദേശത്താണ് ആർച്ച്ബിഷപ് ഡോ.സൂസപാക്യം ആദ്യമായി സന്ദർശനം നടത്തിയത്. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളായ വീട്ടമ്മമാർ ആർച്ച് ബിഷപ്പിനു മുന്നിൽ തങ്ങളുടെ ആകുലതകൾ പങ്കുവച്ചു. എപ്പോഴാണ് തങ്ങളുടെ വീടുകൾ കടലെടുക്കുക എന്നറിയില്ല. രാത്രി ഉറങ്ങിയിട്ടു…
Read Moreകവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവും ആദ്യകാല കമ്യൂണിസ്റ്റു പ്രവർത്തകനുമായിരുന്ന പഴവിള രമേശന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇന്ന് രാവിലെ പത്തുമണിയ്ക്കു വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആറരമണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള പഴവിള രമേശൻ നിരവധി ഹിറ്റ് സിനിമാ ഗാനങ്ങളുടെ രചയിതാവു കൂടിയാണ്. 2017-ൽ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പഴവിള രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നന്തൻകോട്ടെ അദ്ദേഹത്തിന്റെ വസതിയായ പഴവിളയിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രി ജി.സുധാകരൻ, മേയർ വി.കെ.പ്രശാന്ത്, ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. കെ.ചന്ദ്രചൂഡൻ,…
Read Moreസ്റ്റൈപ്പെൻഡ് വർധിപ്പിക്കാത്തതിൽ പ്രതിഷേധം; ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും ഒപി ബഹിഷ്കരിച്ചുള്ള സമരം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിനെ സമരം ബാധിച്ചു. ഒ.പിയിൽ ഉൾപ്പെടെ രോഗികളുടെ നീണ്ട നിരയായിരുന്നു. ഇന്ന് രാവിലെ മുതലാണ് ഒ.പി, കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ചികിത്സകൾ ബഹിഷ്കരിച്ച് ഹൗസ് സർജൻമാരും പി.ജി,ഡോക്ടർമാരും സമരം ആരംഭിച്ചത്. സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് സൂചന സമരം നടത്തുന്നത്. 2015 ലാണ് അവസാനമായി സ്റ്റൈപ്പെൻഡ് വർധിപ്പിച്ചത്. ഹൗസ് സർജന്മാർക്കും പിജി ഡോക്ടർമാർക്കും സൂപ്പർ സ്പെഷ്യലാറ്റിയിലെ പിജി ഡോക്ടർക്കും സ്റ്റൈപ്പൻഡായി ഇരുപതിനായിരം, നാൽപ്പത്തിമൂവായിരം, നാൽപ്പത്തിയേഴായിരം എന്ന ക്രമത്തിലാണ് നൽകുന്നത്. ഇത് മുപ്പതിനായിരം, അറുപത്തിമൂവായിരം, എഴുപത്തിമൂവായിരം എന്ന കണക്കിന് വർധിപ്പിക്കണമെന്നാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യം. സ്റ്റൈപ്പെൻഡ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ ഉന്നതർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സൂചന സമരം എന്ന നിലയ്ക്ക് ഇന്ന് സമരം…
Read Moreആറ് മാസത്തിനിടെ 52 മോഷണങ്ങൾ! കാട്ടാക്കടയിലെയും മാറനല്ലൂരിലെയും മോഷണ പരന്പര; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം: അന്പലത്തറ മിൽമ സ്റ്റാഫ് സഹകരണ സംഘം ഓഫീസ് കുത്തിതുറന്ന് ആറ് ലക്ഷം രൂപ മോഷ്ടിച്ചതുൾപ്പെടെ കാട്ടാക്കട, ഉരൂട്ടന്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വൻ മോഷണ പരന്പര നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ നിന്നും ഇപ്പോൾ പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (49, തിരുവല്ലം ഉണ്ണി ) നെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. വിഴിഞ്ഞം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് ഏസി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക ഷാഡോ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മോഷണ പരന്പര നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ തിരുവല്ലം…
Read More