തലസ്ഥാനത്ത് ഷോ​ക്കേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ച സം​ഭ​വം; ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​ക്കേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട ക​ർ​മ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് കേ​സെ​ടു​ത്തിരിക്കുന്നതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. മ​ഴ​ക്കാ​ല​ത്ത് വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പേ​ട്ട പു​ള്ളി​ലൈ​നി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത​ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ ആ​ചാ​രി, പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

Read More

നി​ർ​മാ​ണ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലും അ​പാ​ക​ത​; പാ​ലാ​രി​വ​ട്ടം പാ​ലം തി​ക​ഞ്ഞ അ​ഴി​മ​തി​യെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

തിരുവനന്തപുരം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം തി​ക​ഞ്ഞ അ​ഴി​മ​തി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പാ​ലം നി​ർ​മാ​ണ​ത്തി​ൽ കി​റ്റ്കോ​യ്ക്ക് വീ​ഴ്ച​പ​റ്റി. മേ​ൽ​നോ​ട്ട ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന കി​റ്റ്കോ അ​ത് വേ​ണ്ട​വി​ധം ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ലും നി​ർ​മാ​ണ​ത്തി​ലും മേ​ൽ​നോ​ട്ട​ത്തി​ലും അ​പാ​ക​ത​യു​ണ്ടാ​യി. കി​റ്റ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന എ​ല്ലാ നി​ർ​മാ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ പി​ഡ​ബ്ല്യു​ഡി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​റ​യാ​ക്കി അ​ഴി​മ​തി ന​ട​ത്തി​യ​താ​യി പ​രാ​തി​യി​ല്ല. പ​രാ​തി കി​ട്ടി​യാ​ൽ അ​ന്വേ​ഷി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇടതു സർക്കാരുമായി ഇടഞ്ഞോ വാസുകി? തിരുവനന്തപുരം കലക്ടർ നീണ്ട അവധിയിൽ പ്രവേശിച്ചു; സ​ർ​ക്കാ​രു​മാ​യു​ള്ള ഭി​ന്ന​ത​യേ​ത്തു​ട​ർ​ന്നാണെന്ന പരസ്യമായ രഹസ്യം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ള​ക്ട​ർ കെ.​വാ​സു​കി ഐ​എ​എ​സ് നീ​ണ്ട അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളേ​തു​ട​ർ​ന്നെ​ന്ന് സൂ​ച​ന. ആ​റു മാ​സ​ത്തേ​ക്കാ​ണ് ക​ള​ക്ട​ർ അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. വാ​സു​കി ത​ന്നെ​യാ​യി​രു​ന്നു അ​വ​ധി വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ക​ള​ക്ട​റും സ​ർ​ക്കാ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന് നേ​ര​ത്തെ മു​ത​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വാ​സു​കി അ​പ്ര​തീ​ക്ഷി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്ക​ൽ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ട​വാ​ങ്ങ​ൽ സ​ന്ദേ​ശം എ​ന്ന വ​രി​ക​ളോ​ടെ​യാ​യി​രു​ന്നു വാ​സു​കി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണെ​ന്നും ഇ​തു​വ​രെ ന​ൽ​കി​യ പി​ന്തു​ണ​ക​ൾ​ക്ക് ന​ന്ദി​യെ​ന്നും പോ​സ്റ്റി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യോ​ട് ക​ള​ക്ട​ർ നേ​ര​ത്തെ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു വാ​സു​കി​ക്ക്. ഇ​തു​ൾ​പ്പ​ടെ​യു​ള്ള വി​യോ​ജി​പ്പു​ക​ളാ​ണ് അ​വ​ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ, പ്ര​ള​യ സ​മ​യ​ത്തു​ൾ​പ്പെ​ടെ​യു​ള്ള വാ​സു​കി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

Read More

മഴക്കാല മുൻകരുതലിൽ ജാഗ്രത പാലിക്കുക; ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി; വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നു സ​മീ​പം രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ഇ​ന്നു ചു​ഴ​ലി​ക്കാ​റ്റാ​യി വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്കു നീ​ങ്ങുകയാണ്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച​യോ​ടെ മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത് തീ​ര​ത്തോ​ട് അ​ടു​ക്കും. ‘ വാ​യു’ എ​ന്ന പേ​രാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേ​രി​ട്ടു​ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

 അപകടത്തിന് ശേഷം  ബാ​ല​ഭാ​സ്ക​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ ക​ണ്ടത് ആ​രൊ​ക്കെ​; ഡോക്ടർമാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും. ബാ​ല​ഭാ​സ്ക​റി​നെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാർക്ക് മൊ​ഴി ന​ൽ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കാ​ക്ക​നാ​ട്ടെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബാ​ല​ഭാ​സ്ക​റി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന പ്ര​കാ​ശ​ൻ ത​ന്പി​യെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ബാ​ല​ഭാ​സ്ക​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ ക​ണ്ട് അ​ടു​ത്ത് ഇ​ട​പെ​ട്ട​വ​ർ ആ​രൊ​ക്കെ​യാ​യി​രു​ന്നു​വെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​ണ് ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കൂ​ടാ​തെ പ്ര​കാ​ശ​ൻ ത​ന്പി​യു​ടെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ശോ​ധി​ക്കു​ന്ന​തി​നും കൂ​ടി​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പു​തി​യ നീ​ക്കം. അ​തേ സ​മ​യം ഒ​ളി​വി​ൽ ക​ഴി​യു​ന്ന ജി​ഷ്ണു​വും ബാ​ല​ഭാ​സ്ക​റും ത​മ്മി​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ന്ന പു​തി​യ വി​വ​ര​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട മ​ര​ണ​ത്തി​ലെ ദൂ​രൂ​ഹ​ത​ക​ൾ നീ​ങ്ങു​ന്ന​തി​ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​ർ അ​ർ​ജു​ൻ, ജി​ഷ്ണു എ​ന്നി​വ​രെ കൂ​ടി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മെ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത…

Read More

കാലവർഷത്തിന്‍റെ രണ്ടാം ദിനം; റോഡിലെ വെള്ളക്കെട്ടിൽ വൈ​ദ്യു​തി ലൈ​ൻ പൊട്ടിവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: പൊ​ട്ടി വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ മ​രി​ച്ചു. പേ​ട്ട പു​ള്ളി ലൈ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ഴി​യാ​ത്ര​ക്കാ​രും പേ​ട്ട സ്വ​ദേ​ശി​ക​ളു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ (70) പ്ര​സ​ന്ന​കു​മാ​രി (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വീ​ണ് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​യാ​തെ അ​തു​വ​ഴി ക​ട​ന്ന് വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​ർ​ക്കും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​ൻ സ​മീ​പ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പ്ര​സ​ന്ന​കു​മാ​രി ഒ​രു വീ​ട്ടി​ൽ വീ​ട്ടു ജോ​ലി​ക്കും പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ പ​ത്ര​വി​ത​ര​ണം ന​ട​ത്താ​ൻ അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന യു​വാ​വാ​ണ് ഇ​രു​വ​രും ഷോ​ക്കേ​റ്റ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. യു​വാ​വി​നും നേ​രി​യ തോ​തി​ൽ ഷോ​ക്കേ​റ്റു. ലൈ​ൻ പൊ​ട്ടി വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ വി​വ​രം പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വ് നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴും ലൈ​നി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ലൈ​ൻ…

Read More

ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ; നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ പെ​രു​കു​ന്ന​ത് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം 15 ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് കൃ​ഷി​മ​ന്ത്രി സു​നി​ൽ കു​മാ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ൽ പ​ത്ത് ക​ർ​ഷ​ക​രും വ​യ​നാ​ട്ടി​ൽ അ​ഞ്ച് ക​ർ​ഷ​ക​രു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ർ​ഷ​ക​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ർ​ഷ​ക​വാ​യ്പ​യ്ക്കു​ള്ള മൊ​റ​ട്ടോ​റി​യം ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കാ​യി 204 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. വി​ള ന​ഷ്ട​ത്തി​ന് 51 കോ​ടി രൂ​പ ഇ​ൻ​ഷു​റ​ൻ ല​ഭ്യ​മാ​ക്കി​യെ​ന്നും സു​നി​ൽ കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സാർ, സാവകാശം വേണം ‌..! പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സാ​വ​കാ​ശം​തേ​ടി റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എയും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സ്പീ​ക്ക​ര്‍ സാ​വ​കാ​ശം ന​ല്‍​കും. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ സാ​വ​കാ​ശം​തേ​ടി റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ സ്പീ​ക്ക​ര്‍​ക്ക് ക​ത്തു​ന​ല്‍​കി​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗ​വും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ്പീ​ക്ക​ര്‍ക്ക് ക​ത്ത് ന​ല്‍​കു​ക​യു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ര്‍ സാ​വ​കാ​ശം ന​ല്‍​കി​യ​ത്. എ​ത്ര ദി​വ​സ​മാ​ണ് സാ​വ​കാ​ശം ന​ല്‍​കു​ക എ​ന്ന​ത് പി​ന്നീ​ട് അ​റി​യി​ക്കും. ജൂ​ണ്‍ ഒ​ൻ​പ​തി​ന് മു​ൻ​പ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ ​തെ​ര​ഞ്ഞെ​ടു​ത്ത് അ​റി​യി​ക്ക​ണ​മെ​ന്നായിരുന്നു​ സ്പീ​ക്ക​ര്‍ നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നത്. പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രു​മാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Read More

 ഇരുപത് വർഷം  അമ്പതാമത് രക്തദാനവും; നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ അ​നൂ​ഷ് ജീ​വി​ത​ത്തി​ലും സ​ദാ ബി ​പോ​സി​റ്റീ​വ്

നെ​യ്യാ​റ്റി​ൻ​ക​ര: കെഎ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ അ​നൂ​ഷ് എ​ൻ.​എ​ൽ രാ​ജി​ന്‍റെ ര​ക്ത​ഗ്രൂ​പ്പ് ബി ​പോ​സി​റ്റീ​വ് ആ​ണ്. ര​ക്ത​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്പോ​ൾ ഈ ​യു​വാ​വി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ബി ​പോ​സി​റ്റീ​വാ​ണെ​ന്ന് വ്യ​ക്ത​മാ​കും. നെ​ല്ലി​മൂ​ടി​നു സ​മീ​പം ഇ​ല​ഞ്ഞി​വി​ള വീ​ട്ടി​ൽ നേ​ശ​രാ​ജി​ന്‍റെ​യും ലീ​ല​യു​ടെ​യും മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ അ​നൂ​ഷ് ആ​ദ്യ​മാ​യി ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച​ത് 1998 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ ആ​രം​ഭി​ച്ച ഈ ​സ​ത്ക​ർ​മം ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ 49 ത​വ​ണ ആ​വ​ർ​ത്തി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന മാ​നു​ഷം മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പി​ൽ അ​നൂ​ഷ് ജീ​വി​ത​ത്തി​ലെ അ​ന്പ​താ​മ​ത് ര​ക്ത​ദാ​നം പൂ​ർ​ത്തി​യാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ സു​പ​രി​ചി​ത​നാ​യ​തും ഉ​ള്ളി​ലെ വ​റ്റാ​ത്ത നന്മയു​ടെ ബ​ന്ധ​ത്താ​ലാ​ണ്. ഏ​ത് അ​ർ​ധ​രാ​ത്രി​യി​ലും ആ​വ​ശ്യ​ക്കാ​ർ​ക്കാ​യി ര​ക്തം ക്ര​മീ​ക​രി​ക്കാ​ൻ അ​നൂ​ഷ് സ​ന്ന​ദ്ധ​നാ​ണെ​ന്ന​തി​ന് നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​സ​ർ​കോ​ട്…

Read More

ഹെഡ്മാസ്റ്റർ ഇത്തവണ‍യും കാത്തിരുന്നു, പക്ഷേ ആരും എത്തിയില്ല; ബോണക്കാട്ട് സ്കൂൾ കൈയടക്കി വാ​വ​ലും മ​ര​പ്പ​ട്ടി​യും കു​ര​ങ്ങ​ൻ​മാ​രു​മൊ​ക്കെ…

കാ​ട്ടാ​ക്ക​ട: ഇ​വി​ടെ പ്ര​വേ​ശ​ന ഉ​ൽ​സ​വ​മി​ല്ലാ​യി​രു​ന്നു. അ​തി​നാ​യു​ള്ള കൊ​ടി​തോ​ര​ണ​ങ്ങ​ളോ ആ​ര​വ​മോ ഇ​ല്ല. ആ​കെ​യു​ള്ള​ത് സ്‌​കൂ​ൾ. പി​ന്നെ കു​ട്ടി​ക​ൾ വ​രു​മെ​ന്ന് കാ​ത്തി​രി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​റും പി​ന്നെ ഒ​രു ജീ​വ​ന​ക്കാ​ര​നും. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ബോ​ണ​ക്കാ​ട് തേ​യി​ല തോ​ട്ട​ത്തി​ലെ യു​പി സ്‌​കൂ​ളാ​ണ് കു​ട്ടി​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്. ഇ​ക്കു​റി ആ​രും പ്ര​വേ​ശ​ന​ത്തി​ന് എ​ത്തി​യി​ല്ല. രാ​വി​ലെ എ​ത്തു​ന്ന ഹെ​ഡ് മാ​സ്റ്റ​ർ സ്‌​കൂ​ൾ തു​റ​ക്കും. പി​ന്നെ ഉ​ച്ച​യ്ക്ക് മ​ട​ക്കം. മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ൻ​പ് വ​രെ മു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ല​യ​ത്തി​നാ​ണ് ഈ ​ഗ​തി​കേ​ട്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ഇ​വി​ടെ കാ​ട് വെ​ട്ടി തെ​ളി​ച്ച് തേ​യി​ല​തോ​ട്ട​മു​ണ്ടാ​ക്കി. ബോ​ൺ അ​ക്കാ​ർ​ഡ് എ​ന്ന് പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​ണ് തോ​ട്ടം ഉ​ട​മ. അ​വി​ടെ ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധ​പൂ​ർ​വ്വം ജോ​ലി​ക്കാ​രെ നി​യ​മി​ച്ചു. തേ​യി​ല വി​ള​വെ​ടു​ത്തു. ലാ​ഭ​വും നേ​ടി.​ഇ​ന്ത്യ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന​തി​നു മു​ൻ​പ് 1942 ലാ​ണ് ബോ​ണ​ക്കാ​ട് തേ​യി​ല​തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി റേ​ഷ​ൻ​ക​ട​യോ​ടു ചേ​ർ​ന്നു​ള്ള ചാ​യ്പ്പി​ൽ ബ്രി​ട്ടീ​ഷ് ക​മ്പ​നി…

Read More