ഉമേഷും ഉദയനും മൊഴിഞ്ഞു! വിദേശവനിതയെ കൊലപ്പെടുത്തിയത് മാനഭംഗത്തിനുശേഷം; വാഴമുട്ടത്ത് എത്തിച്ചത് കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്ത്; ഉമേഷ് മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച കേസിലെ പ്രതി

ലിത്വാനിയന്‍ സ്വദേശിനിയെ കൊലപ്പെടുത്തിയത് മാനഭംഗപ്പെടുത്തിയശേഷമെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലവും പോലീസിനു ലഭിച്ചു. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികള്‍ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞു. വനിതയെ കൊലപ്പെടുത്തിയത് മാര്‍ച്ച് 14ന് ആണെന്നും ഫൈബര്‍ ബോട്ടിലാണ് ഇവരെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും പോലീസ് പറഞ്ഞു. ഇയാള്‍ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് വ്യാജേനെയാണ് ഇവര്‍ വിദേശവനിതയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവര്‍ യുവതിയെ വാഴമുട്ടത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നില്‍നിന്ന് പനത്തുറ അമ്പലം വരെ ലിഗ ഒറ്റയ്ക്കാണെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെനിന്നുമാണ് ഉമേഷും ഉദയനും…

Read More

ഒടുവില്‍ കുറ്റസമ്മതം നടത്തി! ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന; ലിഗയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ അന്ത്യവിശ്രമം

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ വ​നി​ത ലി​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റോ​ളം പേ​ർ‌ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ​ക്കാ​യി പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​രെ ആ​രേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ലി​ഗ​യു​ടെ ആ​ന്ത​രീ​കാ​വ​യ​വ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഇ​ന്നു പൊ​ലീ​സി​ന് ല​ഭി​ച്ചേ​ക്കും. ക​സ്റ്റ​ഡി​യി​യു​ള്ള ര​ണ്ടു​പേ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. . ഇ​വ​ർ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. ആ​ന്ത​രീ​കാ​വ​യ​വ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഇ​ന്നു​ത​ന്നെ അ​റ​സ്റ്റ് ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ സാ​ക്ഷി മൊ​ഴി​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ലി​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളെ ഇ​പ്പോ​ഴും പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും ചീ​ട്ടു​ക​ളി​യും ന​ട​ത്തി വ​ന്നി​രു​ന്നു​വെ​ന്ന പ്ര​ദേ​ശ വാ​സി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യും ഈ ​പ്ര​ദേ​ശ​ത്ത് ത​ന്പ​ടി​ച്ചി​രു​ന്ന​വ​രെ മു​ഴു​വ​ൻ പേ​രെ​യും പി​ടി​കൂ​ടി ചോ​ദ്യം…

Read More

തച്ചങ്കരി വാക്ക് തെറ്റിച്ചില്ല! പതിവിന് വിപരീതമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം; സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവച്ച് ജീവനക്കാരും

അങ്ങനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നല്‍കിയ വാക്കുപാലിച്ച് എംഡി ടോമിന്‍ തച്ചങ്കരി. ഇത്തവണ 30നു തന്നെ ശമ്പളം നല്‍കുമെന്ന പ്രഖ്യാപനമാണു തച്ചങ്കരി യാഥാര്‍ഥ്യമാക്കിയത്. പെന്‍ഷന്‍ തുകയും കൃത്യസമയത്തു നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെന്‍ഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായി, അതും തൊഴിലാളി ദിനത്തില്‍ കൃത്യസമയത്തു ശമ്പളം ലഭിച്ചത്. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണു ശമ്പളം നല്‍കേണ്ടതെങ്കിലും കുറച്ചുകാലമായി ഒരാഴ്ചയിലേറെ വൈകാറുണ്ട്. എന്നാല്‍, പതിവിനു വിപരീതമായി ഏപ്രിലിലെ അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ച ഉച്ചയോടെ അക്കൗണ്ടില്‍ ശമ്പളം വന്നതിന്റെ സന്ദേശം ജീവക്കാര്‍ക്കു മൊബൈലില്‍ കിട്ടിത്തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സന്തോഷം പങ്കുവച്ചു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടര്‍ന്നു തച്ചങ്കരി സര്‍ക്കാരുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുകയായിരുന്നു.  

Read More

പാര്‍ട്ടി പ്രവര്‍ത്തകന്റെ മകളെ വിവാഹം ചെയ്തു, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് വെട്ടിമാറ്റി നേതാക്കള്‍, നിഖിലിനെയും മയൂഖയെയും സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍, തൃശൂരില്‍ നിന്നൊരു വ്യത്യസ്ത വാര്‍ത്ത

കോണ്‍ഗ്രസില്‍ ഗ്രൂപ്പു വഴക്കും തമ്മില്‍ത്തല്ലും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ എല്ലാ ഗ്രൂപ്പ് വഴക്കും ഒരു വിവാഹത്തിന്റെ പേരില്‍ മാറ്റിവച്ച് നേതാക്കള്‍ രംഗത്തു വരികയെന്ന ആപൂര്‍വ സംഭവത്തിനാണ് തൃശൂര്‍ സാക്ഷിയാകുന്നത്. തൃശൂര്‍ ചേര്‍പ്പില്‍ നിന്നാണ് ഈ സംഭവം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്തംഗവുമായ നിഖില്‍ പള്ളിപ്പുറമാണ് കഥയിലെ നായകന്‍. നിഖില്‍ അടുത്തിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളായ മയൂഖയെ വിവാഹം കഴിച്ചു. സാമാന്യം സാമ്പത്തിക ചുറ്റുപാടിലുള്ള മയൂഖയുടെ ബന്ധുക്കള്‍ വിവാഹത്തിനെതിരേ രംഗത്തു വന്നു. എന്നാല്‍ മയൂഖ ഭര്‍ത്താവിനൊപ്പം ഉറച്ചുനിന്നു. താന്‍ വീട്ടുകാരെ സമ്മതത്തോടെയാണ് നിഖിലിനെ വിവാഹം ചെയ്തതെന്ന് മയൂഖ പറയുന്നു. എന്നാല്‍ നിഖിലിനെ കോണ്‍ഗ്രസിന്റെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നു പുറത്താക്കിയ നേതാക്കള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ഇവരെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകളിടുന്നതായി നിഖില്‍ പറയുന്നു. എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്നു വ്യക്തമാക്കി നിഖിലും ഭാര്യ…

Read More

ലിഗയുടെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ മുന്‍നിരയില്‍ നിന്നതോടെ അശ്വതി ജ്വാലയോട് സിപിഎമ്മിനും സര്‍ക്കാരിനും വിരോധമായി, പണപ്പിരിവ് നടത്തിയെന്ന് പരാതി കൊടുത്ത കോവളം സ്വദേശി പാര്‍ട്ടിക്കാരന്‍, അശ്വതിക്ക് പിന്തുണയേറുന്നു

അശ്വതി ജ്വാലയെന്ന പെണ്‍കുട്ടിയെ അറിയാത്തവര്‍ കേരളത്തില്‍ ചുരുക്കം. പഠനകാലം മുതല്‍ തെരുവില്‍ അലയുന്ന ആരോരുമില്ലാത്തവര്‍ക്ക് ഒരു നേരത്തെ അന്നം അവര്‍ക്കരികിലെത്തി നല്കുന്നവള്‍. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം. നിയമപഠനത്തിനിടെയും തന്റെ സാമൂഹ്യ സേവനം മറക്കാത്ത അശ്വതി ഇന്ന് ദിവസവും അന്നം നല്കുന്നത് നിരവധി പേര്‍ക്കാണ്. സമൂഹത്തില്‍ വെളിച്ചം വിതറുന്ന പെണ്‍കുട്ടിക്കെതിരേ സര്‍ക്കാരും സിപിഎമ്മും ഉറഞ്ഞു തുള്ളുന്നതിന് കാരണമെന്ത്? ലിഗയുടെ കുടുംബത്തിനൊപ്പം വിദേശ വനിത ലിഗയെ കാണാനില്ലെന്ന് കേരളത്തെ ആദ്യം അറിയിക്കുന്നത് അശ്വതിയാണ്. തിരുവനന്തപുരം നഗരത്തിലെമ്പാടും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്ററുകളൊട്ടിക്കുന്ന ചിത്രം അശ്വതി സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചു. ഇതോടെ മാധ്യമങ്ങളും വിഷയത്തിന്റെ ഗൗരവം ഏറ്റെടുത്ത് വാര്‍ത്തകള്‍ നല്കി. ലിഗയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ആന്‍ഡ്രൂസ് ഓരോ തവണ മാധ്യമങ്ങളെ കണ്ടപ്പോഴും സര്‍ക്കാരിനും പോലീസിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സമയങ്ങളിലെല്ലാം സഹായത്തിന് അശ്വതിയും ഉണ്ടായിരുന്നു. ഇതോടെയാണ് അശ്വതിക്കെതിരേ…

Read More

എന്റെ കൂടെ ജീവിക്കുന്നതിനിടെ ഒരു ദിവസം അവള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടി, തിരിച്ചുകൊണ്ടുവന്നത് മക്കളെ ഓര്‍ത്ത്, അവളുടെ ദുര്‍നടപ്പാണ് എല്ലാത്തിനും കാരണം, തുറന്നടിച്ച് സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍

മകള്‍ ഐശ്വര്യ മരിച്ചത് സൗമ്യയോ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് പത്രത്തിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും പിണറായി കൂട്ടക്കൊലക്കേസിലെ പ്രതിയായ സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. മകള്‍ കീര്‍ത്തന മരിച്ചത് രോഗത്തെ തുടര്‍ന്നാണ്. ആറുമാസം പ്രായമുള്ളപ്പോള്‍ കീര്‍ത്തനയുടെ കാതു കുത്തിയിരുന്നു. കാത് കുത്തിയ ദിവസം മുതലാണ് കീര്‍ത്തനക്ക് രോഗം തുടങ്ങിയത്. നിര്‍ത്താതെയുള്ള കരച്ചിലായിരുന്നു ആദ്യം. പിന്നീടാണ് വയറു വേദനയാണെന്ന് മനസിലായത്. തലശേരിയിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും ചികിത്സിച്ചു. ഒടുവില്‍ മരണമടയുകയായിരുന്നു. സൗമ്യയുടെ പലരുമായും നിരന്തരമായിട്ടുള്ള ഫോണ്‍ വിളിയാണ് തമ്മില്‍ അകലാന്‍ കാരണമായത്. സൗമ്യയെ താന്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സൗമ്യ എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് അന്ന് ചികിത്സ തേടിയത് കിഷോര്‍ പോലീസിനോട് പറഞ്ഞു. തന്റെ കൂടെ…

Read More

പാപ്പുവിന്റെ അക്കൗണ്ടിലുള്ള നാലു ലക്ഷം രൂപയ്ക്കായി രാജേശ്വരിയും ദീപയും നേര്‍ക്കുനേര്‍, നോമിനിയായി പാപ്പു നല്കിയത് സരോജിനിയമ്മയുടെ പേര്, ഒരു ചില്ലിക്കാശും വേണ്ടെന്ന് സരോജിനിയമ്മ, ജിഷയുടെ പേരില്‍ വീണ്ടുമൊരു നാണംകെട്ട വഴക്ക്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട്ടുകാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്കിലെ നിക്ഷേപത്തിന്റെ പേരില്‍ അമ്മ രാജേശ്വരിയും സഹോദരി ദീപയും പോരാട്ടം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് പാപ്പുവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പോ ശേഷമോ പാപ്പുവിനെ തിരിഞ്ഞു നോക്കാതിരുന്ന ദീപയും രാജേശ്വരിയും ഇപ്പോള്‍ പണത്തിനായി കൊമ്പുകോര്‍ക്കുന്നതിനെതിരേ ബന്ധുക്കള്‍ക്കും പ്രതിഷേധമുണ്ട്. അവസാന കാലത്ത് ദാരിദ്രവും രോഗവും അലട്ടിയിരുന്ന പാപ്പു ഒറ്റയ്ക്കായിരുന്നു താമസം. അയല്‍ക്കാര്‍ നല്കുന്ന ഭക്ഷണം കാഴിച്ചായിരുന്നു ഇയാള്‍ വിശപ്പ് അകറ്റിയിരുന്നത്. എന്നാല്‍ മരിച്ചശേഷം ഇയാളുടെ അക്കൗണ്ടില്‍ ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ടെന്ന് ബാങ്കധികൃതര്‍ അറിയിക്കുകയായിരുന്നു. ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചിട്ടുണ്ട്. അതേസമയം…

Read More

സൗമ്യയെ കാണാന്‍ പിണറായിയിലെ വീട്ടില്‍ വന്നിരുന്ന ആ വെള്ള കാറിന്റെ ഉടമ ആരാണ് ? ഉപയോഗിച്ചിരുന്ന ഫോണ്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട ശേഷം മാറ്റിയിരുന്നതായി സൂചന, പിണറായിയിലെ കൊലപാതകത്തില്‍ നാട്ടുകാരുടെ സംശയം തീരുന്നില്ല

കണ്ണൂര്‍ പിണറായി വണ്ണത്താന്‍ വീട്ടിലെ നാലു കൊലപാതകങ്ങള്‍ക്ക് പാതി ഉത്തരമായെങ്കിലും നാട്ടുകാരുടെ മനസില്‍ ഇപ്പോഴും ചില സംശയങ്ങള്‍ അവശേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള സൗമ്യയുടെ പൂര്‍വകാല ചരിത്രവും ബന്ധങ്ങളും ഈ നാട്ടുകാര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. സൗമ്യയുടെ മൊഴികള്‍ പുറത്തു വന്നെങ്കിലും അവര്‍ ഒറ്റയ്ക്കാണ് ഈ കൃത്യങ്ങള്‍ നടത്തിയതെന്ന കാര്യത്തില്‍ പലര്‍ക്കും അത്ര വിശ്വാസം പോരാ. സൗമ്യയുടെ മാതാപിതാക്കളുടെ ശരീരത്ത് അമോണിയയുടെ അംശം ഉണ്ടായിരുന്നുവെന്ന കാര്യം തന്നെ നാട്ടുകാരുടെ സംശയത്തിന് ഒരു കാരണം. എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ, ശാസ്ത്രീയ വിഷയങ്ങൡ ഒരു ഗ്രാഹ്യവും ഇല്ലാത്ത സൗമ്യ എങ്ങനെ അമോണിയയെപ്പറ്റി അറിവു നേടിയെന്ന കാര്യവും സംശയകരമാണ്. സൗമ്യയെ തേടി വലിയ വെള്ളക്കാറില്‍ മധ്യവയസ്‌കനായ ഒരാള്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന് അയല്‍ക്കാരില്‍ ചിലര്‍ പറഞ്ഞിരുന്നു. ആരായിരുന്നു വന്നതെന്നോ എന്തിനാണെന്നോ അവര്‍ക്കും അത്ര ഉറപ്പു പോരാ. സൗമ്യ ഇതേപ്പറ്റി ഒന്നും തന്നെ പറഞ്ഞിരുന്നില്ലെന്ന് അയല്‍ക്കാരായ…

Read More

സൗമ്യ ശ്രമിച്ചത് സഹോദരിയെ കുടുക്കാന്‍, മാതാപിതാക്കളുടെ മരണം സന്ധ്യയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു, ആശുപത്രിയില്‍ വെച്ച് അച്ഛനു നല്‍കിയ ഭക്ഷണത്തിലും വിഷം കലക്കി, സഹോദരി പറയുന്നതിങ്ങനെ

കണ്ണൂര്‍ പിണറായിയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ സൗമ്യയ്‌ക്കെതിരേ സഹോദരി സന്ധ്യ രംഗത്ത്. താനടക്കമുള്ളവരെ സമര്‍ഥമായി കബളിപ്പിച്ച സൗമ്യ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തി. സഹോദരിയുടെ വീട്ടില്‍ നിന്ന് കുഞ്ഞിക്കണ്ണന്‍ ചര്‍ദിച്ചപ്പോള്‍ ആശുപത്രിയില്‍ പോകുന്നതിന് സൗമ്യ എതിര്‍ത്തിരുന്നു. പിന്നാലെയാണ് ആശുപത്രിയില്‍ വെച്ചും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സഹോദരി സംശയം ഉയര്‍ത്തുന്നത്. തന്നെ കുടുക്കാനും സൗമ്യ ശ്രമിച്ചിരുന്നു. ആഹാരത്തില്‍ എന്തെങ്കിലും ചേച്ചി കലക്കി നല്‍കിയിരുന്നോയെന്ന് നഴ്സുമാര്‍ ചോദിച്ചുവെന്ന് സൗമ്യ സഹോദരിയോട് പറഞ്ഞു. ഇതുവഴി കൊലപാതക്കുറ്റം സഹോദരിയുടെ മേല്‍ കെട്ടിവെയ്ക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് സംശയിക്കുന്നത്. കുഞ്ഞിക്കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ വെച്ചു നല്‍കിയ ഭക്ഷണത്തിലും വിഷം കലക്കി നല്‍കാന്‍ ശ്രമം നടത്തിയതായി സംശയം ഉണ്ടെന്നും സഹോദരി തുറന്നടിച്ചു. സൗമ്യയുടെ നീക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സംശയം തോന്നിയിരുന്നില്ല. മകള്‍ ഐശ്വര്യയുടെ അസുഖത്തെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. കുട്ടിക്ക് അച്ഛന്റെ സ്നേഹം ലഭിക്കാത്തതിന്റെ സങ്കടവും പങ്കുവച്ചിരുന്നു. ഐശ്വര്യ ഛര്‍ദിക്കുന്ന ചിത്രങ്ങളും…

Read More

കാമുകനൊപ്പമുള്ള അവിഹിതത്തിന് സ്വന്തം മകളെയും ഭര്‍തൃമാതാവിനെയും കൊന്ന അനുശാന്തി ജയിലില്‍ കക്കൂസ് കഴുകുന്നു, ജയിലിലെ തറയില്‍ കിടന്നുറങ്ങുന്ന അനുവിന്റെ ചമ്മന്തിപ്പൊടിക്കും ഡിമാന്‍ഡേറെ

കണ്ണൂര്‍ പിണറായിയിലെ സൗമ്യ അവിഹിത ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കുടുംബാംഗങ്ങളെ ഇല്ലായ്മ ചെയ്ത ആദ്യ സ്ത്രീയല്ല. മുന്‍ഗാമികളായ ഷെറിനും ടെക്കിയായ അനുശാന്തിയുമെല്ലാം ഇപ്പോള്‍ ജയിലിലാണെന്നു മാത്രം. ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊന്നൊടുക്കാന്‍ കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ ജയിലില്‍ ചെയ്യുന്നത് കക്കൂസ് വൃത്തിയാക്കുന്ന ജോലിയാണ്. ഒപ്പം ചമ്മന്തി നിര്‍മാണ യൂണിറ്റിലും പണിയെടുക്കുന്നുണ്ട്. 138 രൂപയാണ് ദിവസബത്ത. ജയിലില്‍ നിര്‍മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടമുണ്ട് അനുവിനുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്പെഷ്യല്‍ ഐറ്റം. പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ. എല്ലാകാര്യത്തിലും ഇവര്‍ സജീവമാണ്. ജയിലില്‍ വിശേഷാവസരങ്ങളില്‍ കളികളിലും ഇവര്‍ മറ്റു തടവുകാര്‍ക്കൊപ്പം കൂടുന്നു. എപ്പോഴും എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടാനാണ് ഇഷ്ടം. കഴിഞ്ഞവര്‍ഷം ജയിലിലെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍…

Read More