തിരുവനന്തപുരത്ത് റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസ് കൂടുതല്‍ നാടകീയ ട്വിസ്റ്റുകളിലേക്ക്. നിരവധി സ്ത്രീകളുമായി രാജേഷിന് ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവും പിന്നീട് കാമുകിയായ ഈ സ്ത്രീയും സംശയനിഴലില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നാമതൊരു സ്ത്രീയാണ് സംശയ നിഴലില്‍ ഉള്ളത്. ഖത്തറിലെ കാമുകിക്കു പുറമേ രാജേഷിനു വേറെയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന മൊഴി സുഹൃത്തുക്കള്‍ നല്‍കിയിട്ടുണ്ട്. വേറെ ആരോ ആണ് രാജേഷിനെ കൊന്നതെന്ന വാദമാണ് ഖത്തറിലെ യുവതി നല്‍കുന്നത്. തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും പ്രണയമായിരുന്നില്ലെന്ന് അവര്‍ പറയുന്നു. അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേകസംഘം അന്വേഷിച്ചു വരികയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഖത്തര്‍ സ്വദേശിയുടെ ഭാര്യയായ ഇവര്‍ക്കു രാജേഷുമായി ആത്മബന്ധമാണുണ്ടായിരുന്നത്. അതിനിടെ ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം…
Read MoreCategory: Editor’s Pick
വെള്ളത്തില്‍ കൊള്ളലാഭമെടുത്ത് കച്ചവടക്കാര്‍, 12 രൂപയാക്കിയിട്ടും വിലകുറയ്ക്കാതെ വ്യാപാരികളുടെ കള്ളക്കളി, എല്ലാം കണ്ടിട്ടും കാണാതെ സര്‍ക്കാരും, വെള്ളത്തില്‍ കോടികള്‍ തട്ടുന്നത് ഇങ്ങനെ
ഒരു ലിറ്റര്‍ കുപ്പിവെള്ളം 12 രൂപയ്ക്ക് നല്‍കണമെന്ന നിര്‍ദേശം കാറ്റില്‍ പറക്കുന്നു. നഗരത്തില്‍ പലയിടത്തും ഇപ്പോഴും കുപ്പിവെള്ളം 20 രൂപയ്ക്കുതന്നെയാണ് വില്‍ക്കുന്നത്. ഈ മാസം രണ്ടുമുതല്‍ വില കുറയ്ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിട്ടും അതിനു തയാറാകാതെ സാധാരണക്കാരുടെ കീശയില്‍ കയ്യിട്ടുവാരുകയാണ് ഒരു വിഭാഗം വ്യാപാരികളും കടയുടമകളും. പഴയ സ്റ്റോക്കാണെന്ന നിലപാടാണ് പലകടയുടമകളും സ്വീകരിക്കുന്നത്. എന്നാല്‍ പഴയ സ്റ്റോക്കാണെങ്കിലും അല്ലെങ്കിലും 12 രൂപയേ ഉപയോക്താവില്‍ നിന്നും വാങ്ങാവൂ എന്ന് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ച് നേതാക്കള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് വില്പന. വിലകുറച്ച് പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്കാന് അസോസിയേഷന് തീരുമാനിച്ചെങ്കിലും കുത്തകകളുമായി ചേര്‍ന്ന് ഇത് തകര്‍ക്കാനാണ് ശ്രമം. ഇത് ചോദ്യം ചെയ്യുന്നവരില്‍ നിന്നും പലരും ചില്ലറയില്ലെന്ന് പറഞ്ഞ 15 രൂപ വാങ്ങുന്നതായും ആക്ഷേപമുണ്ട്. ആദ്യം പത്തുരൂപയായിരുന്ന ഒരു…
Read Moreസംവിധായകനാകാന്‍ മോഹിച്ചു, പത്മരാജന്റെ അടുത്തെത്തിയതോടെ തലവര മാറി, വില്ലന്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്ടെങ്കിലും സംവിധാനം ചെയ്ത സിനിമയും വ്യത്യസ്തമായി, കൊല്ലം അജിത്തിനെ ഓര്‍മിക്കുമ്പോള്‍
ചലച്ചിത്ര സംവിധായകനാവുകയെന്നതായിരുന്നു അജിത്തിന്റെ മോഹം. ഇഷ്ടസംവിധായകനായ പത്മരാജന്റെ അടുക്കല്‍ ഈ മോഹവുമായാണ് അജിത്ത് ചെന്നത്. പക്ഷെ അജിത്തില്‍ ഒരു നടനെയാണ് പത്മരാജന് കണ്ടത്. അങ്ങനെ 1983ല്‍ പത്മരാജന് സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ നടനായി അജിത്ത് അരങ്ങേറ്റം നടത്തി. പിതാവ് കോട്ടയം സ്വദേശിയാണെങ്കിലും അജിത്ത് ജനിച്ചുവളര്‍ന്നത് കൊല്ലത്തായിരുന്നതിനാല്‍ കൊല്ലം അജിത്ത് എന്നാണ് സിനിമാ മേഖലയില്‍ അജിത്ത് അറിയപ്പെട്ടത്. തൊണ്ണൂറുകളില്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന അജിത്തിന് ലഭിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിക്കുന്പോഴും സംവിധായകനാവുകയെന്ന മോഹം അജിത്ത് ഉള്ളില്‍ സൂക്ഷിച്ചിരുന്നു. 1987ല്‍ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിലൂടെ ആദ്യമായി നായകനായി. സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കോളിംഗ്ബെല്‍ എന്ന ചിത്രം അജിത്ത് സംവിധാനം ചെയ്തു. പിന്നീട് പകല്‍പ്പോലെ എന്ന രണ്ടാമത്തെ ചിത്രവും സംവിധാനം ചെയ്തു.…
Read Moreഎനിക്ക് വിവാഹം കഴിക്കണമെന്ന് മകന്, നിനക്കതിനുള്ള പ്രായമായില്ലെന്ന് അമ്മ, മകന് ഒടുവില്‍ തെങ്ങില്‍ കയറി പ്രതിഷേധിച്ചു, തേങ്ങയേറുകൊണ്ട് നാട്ടുകാരും, മൂലമറ്റത്തെ രഘു വട്ടംകറക്കിയത് ഇങ്ങനെ
വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതില്‍ തെങ്ങില്‍ കയറി യുവാവിന്റെ പ്രതിഷേധം. മൂലമറ്റം പുത്തേട് കാന വരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന് രഘു (35) ആണ് ഇന്നലെ രാവിലെ മുതല്‍ തെങ്ങില്‍ ഇരിപ്പുറപ്പിച്ചത്. അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ പോലീസും ഫയര്‍ഫോഴ്സും എത്തി. വിവാഹം കഴിപ്പിപ്പിച്ചുതന്നാല് ഇറങ്ങാമെന്ന് രഘു വിളിച്ചുപറഞ്ഞു. ഇതിനിടെ തേങ്ങയും മറ്റും താഴേക്ക് എറിഞ്ഞുകൊണ്ടിരുന്നു. അനുനയശ്രമം പരാജയപ്പെട്ടതോടെ ഏണിവച്ചുകയറാന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. താഴെ രഘുവിനു നാട്ടുകാര്‍ വലവിരിച്ചു. വലയില്‍ കുടുങ്ങിയ രഘുവിനെ കാഞ്ഞാര്‍ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് മരിച്ചു പോയ ഇയാള്‍ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞ് മാതാവുമായി പതിവായി വഴക്കിടുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മയെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. യുവാവിനു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreസദയം സ്റ്റുഡിയോ നീലചിത്രക്കാരന് കുട്ടികളെ പോലും വെറുതെ വിട്ടില്ല, മോര്‍ഫ് ചെയ്തതില്‍ പന്ത്രണ്ട് വയസുള്ള കുട്ടിയുടെ ചിത്രവും, മോര്‍ഫ് ചെയ്തതിനു പിന്നില്‍ മറ്റു ഉദേശങ്ങളും?
വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന് കൈവേലി സ്വദേശി ബിബീഷിനെ(33) പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരത്തെ തുടര്‍ന്ന് വടകരയില്‍ നിന്നും അന്വേഷണസംഘം ഇടുക്കയിലേക്ക് തിരിച്ചു. ഇയാളെ ഇന്ന് വടകരയില്‍ എത്തിച്ച് വിശദമായി ചോദ്യം ചയ്യും. അതിനുശേഷം തെളിവെടുപ്പ് നടത്തും. ഇയാള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നതും ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. സ്റ്റുഡിയോ ഉടമ ദിനേശന്, ഫോട്ടോഗ്രാഫര്‍ സതീശന് എന്നിവരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റുഡിയോ റെയ്ഡ് ചെയ്ത പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മുഖ്യപ്രതിയെ പിടികൂടാത്തതുമായി ബന്ധപ്പെട്ട്…
Read Moreബസോടിച്ച് നടന്ന സത്താര്‍ ഗള്‍ഫിലെത്തിയപ്പോള്‍ ഡാന്‍സ് ടീച്ചറെ കണ്ടുമുട്ടിയത് വഴിത്തിരിവായി, മതംമാറ്റി വിവാഹം കഴിച്ചതോടെ തലവര തെളിച്ചു, വില്ലനായി രാജേഷ് എത്തിയതോടെ എല്ലാം കലങ്ങിമറിഞ്ഞു, റേഡിയോ ജോക്കി മരണം ചോദിച്ച് വാങ്ങിയ കഥ ഇങ്ങനെ
തിരുവനന്തപുരത്ത് റേഡിയോ ജോക്കി കൊല്ലപ്പെട്ട കേസിലെ അറിയാക്കഥകള്‍ പുറത്ത്. സ്വന്തം ഭാര്യ രണ്ടു പെണ്മക്കളെയും തന്നെയും ഉപേക്ഷിച്ച് റേഡിയോ ജോക്കിയായ രാജേഷുമായി അടുത്തതാണ് ഭര്‍ത്താവിനെക്കൊണ്ട് ക്വട്ടേഷന്‍ നല്കാന് പ്രേരിപ്പിച്ചത്. ആലപ്പുഴ ഓച്ചിറ സ്വദേശിയായ സത്താറാണ് കേസിലെ ഒന്നാം പ്രതിയെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാളുടെ ക്വട്ടേഷനിലാണ് അലിഭായ് എന്ന വാടകക്കൊലയാളി കൃത്യം നടത്തിയത്. ആലപ്പുഴയിലെ സാധാരണ കുടുംബത്തിലായിരുന്നു സത്താര്‍ ജനിച്ചത്. നാട്ടില്‍ ബസ് ഓടിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവറായി ഗള്‍ഫിലേക്ക് പോയതോടെ ജീവിതം മാറിമറിഞ്ഞു. അവിടെ ചില ബിസിനസുകള്‍ ചെയ്തതോടെ പണം ഒഴുകിയെത്തി. ഇതിനിടെ ആലപ്പുഴ തുമ്പോളി സ്വദേശിനിയായി സുന്ദരിയായ യുവതിയുമായി പ്രണയത്തിലായി. അന്യമതസ്ഥയായ ഇവരെ മതംമാറ്റി വിവാഹം കഴിച്ചതോടെ വച്ചടിവച്ചടി കയറ്റമായി സത്താറിന്. ഗള്‍ഫില്‍തന്നെ ഇരുവരും തുടര്‍ന്നു. ഇരുവര്‍ക്കും ജോലിയും നൃത്താദ്ധ്യാപികയെന്ന നിലയില്‍ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും അവരുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി. നാട്ടില്‍…
Read Moreവിലകുടിയ കാറുകളില്‍ ചുറ്റിക്കറങ്ങുക അരുണിന്റെ ഹോബി, 60,000 രൂപയിലധികം ശമ്പളമുള്ള അമ്മ മറിയാമ്മ അറസ്റ്റിലായപ്പോള്‍ കൈയിലുണ്ടായിരുന്നത് 4,000 രൂപ മാത്രം, കള്ളനോട്ട് കേസിലെ പ്രതികള്‍ക്ക് വിനയായത് ഇതൊക്കെ
ബാങ്കിന്റെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയെയും മറ്റൊരു കേസില്‍ ഉള്‍പ്പെട്ട അമ്മയെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ടായിരത്തിന്റെ അഞ്ചു കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തിലാണ് പാലാ ഓലിക്കല്‍ അരുണ്‍ ജോസഫ് (29) കഴിഞ്ഞ ദിവസം പാലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 12നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. മൂന്നാഴ്ചയിലധികം ഒളിവില്‍ കഴിഞ്ഞ ഇരുവരെയും എറണാകുളത്തുനിന്നു പിടികൂടുകയായിരുന്നു. അതേസമയം, വിലകൂടിയ കാറുകളോടുള്ള കമ്പമാണ് അരുണിനെ ലക്ഷങ്ങളുടെ കടക്കാരനാക്കിയതും ഒടുവില്‍ കള്ളനോട്ട് നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതുമെന്നു പോലീസ്. 14 ലക്ഷം രൂപയുടെ റെനോ ഡസ്റ്റര്‍, 10 ലക്ഷത്തിലേറെ വില വരുന്ന മറ്റു കാറുകള്‍ എന്നിവയാണ് അരുണ്‍ മാറിമാറി ഉപയോഗിച്ചിരുന്നത്. ഇവയ്ക്കെല്ലാം പണം കണ്ടെത്തിയിരുന്നതു പലിശക്കാരില്‍നിന്നു കടം വാങ്ങിയാണ്. ബാങ്കുകളില്‍നിന്നു ലോണും തരപ്പെടുത്തിയെടുത്തിട്ടുണ്ട്.പലിശ കൊടുക്കാന്‍ പണമില്ലാതാകുന്പോള് കാറുകള്‍ കിട്ടുന്ന വിലയ്ക്കു വില്‍ക്കും. നാലും അഞ്ചും ലക്ഷം രൂപ നഷ്ടത്തിലായിരുന്നു പല…
Read More47 ലക്ഷത്തിന് സിനിമ പിടിക്കാമെന്ന് പറഞ്ഞ് അയാള്‍ പറ്റിച്ചു, റിലീസ് ചെയ്യുന്നതിന്റെ തലേദിവസം സംവിധായകന് ഭീഷണിപ്പെടുത്തി, മരുഭൂമിയില്‍ പണിയെടുത്ത പൈസയ്ക്ക് സിനിമയെടുത്ത ‘ലോലന്‍സ്’ സിനിമയുടെ നിര്‍മാതാവിന്റെ അവസ്ഥ ഇങ്ങനെ
ചലച്ചിത്ര നിര്‍മാണ മേഖലയില്‍ തുടക്കക്കാരനായ തന്നെ സംവിധായകന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് വഞ്ചിച്ചുവെന്ന പരാതിയുമായി ‘ലോലന്‍സ്’സിനിമയുടെ നിര്‍മാതാവ് രംഗത്ത്. കരുപറമ്പന്‍ ഫിലിംസ് ഉടമയും കഥാകൃത്തുമായ സുനീര്‍ കരുപറമ്പനാണ് സിനിമയുടെ പേരില്‍ സംവിധായകന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായും അപമാനിച്ചതുമായ പരാതി ഉന്നയിച്ചത്. സിനിമ പൂര്‍ത്തിയാക്കി തിയറ്റര്‍ എത്തിക്കുന്നതിനു 47 ലക്ഷം രൂപ മാത്രം മതിയെന്ന് എഗ്രിമെന്റ് മുഖാന്തരം ഉറപ്പു നല്കിയ സംവിധായകന് സലീംബാവ പിന്നീട് കരാറുകള്‍ ലംഘിക്കുകയും പറഞ്ഞതിലും 50 ലക്ഷത്തോളം രൂപ അധികം ചെലവാക്കുകയുമായിരുന്നു. ചിത്രത്തിനു പണം നല്‍കിയില്ലെന്നു കാണിച്ച് തനിക്കെതിരെ സംവിധായകന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്കി. പിന്നീട് വിശദീകരണത്തിനായി വിളിപ്പിച്ചപ്പോള്‍ തന്റെ നിരപരാധിത്വം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സംവിധായകന് തനിക്കു വരുത്തിവച്ച നഷ്ടത്തെ കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലെന്നും സുനീര്‍ ആരോപിച്ചു. ആദ്യം നിശ്ചയിച്ച നായിക ഷൂട്ടിംഗ് ദിനം തിരിച്ചു പോയതും മറ്റൊരു നായിക…
Read Moreരാഹുല്‍ ഗാന്ധി രണ്ടും കല്പിച്ച് തന്നെ, കേരളത്തിലെ കോണ്‍ഗ്രസിന്റെ തലമാറും, മുതിര്‍ന്നവര്‍ മാറി യുവാക്കള്‍ നേതൃത്വത്തിലേക്ക്, പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത ഈ യുവനേതാക്കള്‍ക്ക്
കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ തലമുറമാറ്റം പതിയെ കൊണ്ടു വന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലും ഒഡീഷയിലും പിസിസി അധ്യക്ഷന്മാരെ ഒറ്റരാത്രി കൊണ്ട് മാറ്റി ഞെട്ടിച്ച രാഹുലിന്റെ കണ്ണുകള്‍ ഇപ്പോള്‍ കേരളത്തിലാണ്. വര്‍ഷങ്ങളായി ഗ്രൂപ്പുകള്‍ വീതംവച്ചെടുക്കുന്നു കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ യുവസാരഥിയെ ഇരുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതില്‍ ഗ്രൂപ്പുകളുടെ സ്വാധീനമാണ് കഴിഞ്ഞ കുറേ വര്‍ഷമായി നടക്കുന്നത്. എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതു സ്വീകാര്യനായ വ്യക്തിയെ സ്ഥാനമേല്പിക്കാനാണ് ഹൈക്കമാന്‍ഡും താല്പര്യം. വി.എം. സുധീരന് പ്രസിഡന്റായത് മാത്രമാണ് ഇതിന് അപവാദം. എ, ഐ ഗ്രൂപ്പുകളുടെ പിടിവാശികളെ തള്ളിയാണ് രാഹുല്‍ സുധീരനെ ചുമതലയേല്പിച്ചത്. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഗ്രൂപ്പുകളുടെ നിസഹകരണം മൂലം സുധീരന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. അതിനുശേഷം താല്‍ക്കാലിക പ്രസിഡന്റിന്റെ റോളില്‍ കഴിയുന്ന എം.എം. ഹസനെ ഉടന്‍ തന്നെ മാറ്റി പുതിയ മുഖത്തെ അവതരിപ്പിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പുതിയ…
Read Moreതാക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നു! റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ? യുവതി വിവാഹമോചനം നേടിയെന്ന് പോലീസ്
തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പോലീസ്. വിദേശത്തുള്ള രാജേഷിന്റെ വനിതാ സുഹൃത്തിന്റെ ഭർത്താവിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നീങ്ങുന്നു. ഖത്തറിൽ ബിസിനസ് നടത്തുന്ന ഇയാൾ ഒരു മാസം മുൻപ് തന്റെ നാടായ ഓച്ചിറയിൽ എത്തിയിരുന്നു. പിന്നീട് വിദേശത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് ഒരു വർഷം മുൻപ് ഖത്തറിൽ ജോലി നോക്കി വരികയായിരുന്നു. ഈ അവസരത്തിൽ അവിടെ വച്ച് പരിചയപ്പെട്ട വനിതാ സുഹൃത്തുമായി അടുപ്പത്തിലായി. ഈ വിവരം ഭർത്താവ് അറിയുകയും രാജേഷിനെ താക്കീത് ചെയ്തിരുന്നു. പിന്നീടും ബന്ധം തുടർന്നതോടെ രാജേഷിനെതിരെ ഇയാൾ പോലീസിൽ പരാതി നൽകുകയും രാജേഷ് ജയിലിൽ ആകുകയുമായിരുന്നു. ഏറെ നാളത്തെ ജയിൽവാസത്തിന് ശേഷം രാജേഷിനെ ഖത്തറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു. രാജേഷ് നാട്ടിലെത്തിയിട്ടും വനിതാ സുഹൃത്തുമായി സോഷ്യൽ…
Read More