പൊന്നാനി അഴിമുഖത്ത് ഇപ്പോൾ കാണപ്പെടുന്ന മണൽത്തിട്ട എന്ന പ്രതിഭാസം പൊന്നാനി തീരദേശവാസികൾക്ക് പുതുമയുള്ള കാഴ്ച അല്ല. പുഴയിലൂടെ ഒഴുകിവരുന്ന എക്കൽ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയിൽ അഴിമുഖങ്ങളിൽ മണൽത്തിട്ടകളായി രൂപപ്പെടുന്നത്. കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ഇത്തരം മണൽത്തിട്ടകളിൽ നിരവധി മത്സ്യബന്ധന യാനങ്ങൾ തട്ടി തകർന്നിട്ടുണ്ട്. എന്നാൽ കടൽക്ഷോഭത്തിനു ശേഷം പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് അഴിമുഖത്തിന്റെ തെക്കേ ഭാഗത്തേക്ക് മാട് ( മണൽതിട്ട) രൂപപ്പെടാറാണ് പതിവ്. എന്നാൽ ഇത്തവണത്തെ മഹാപ്രളയവും മലന്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണൽതിട്ട. ഇതാണ് യാഥാർഥ്യം എന്നിരിക്കെ മറ്റു ആശങ്കകളൊന്നും ഇതിനെ ചൊല്ലി ആരും ധരിക്കേണ്ട. പുലർച്ചെ അഞ്ചുമണിക്കും വൈകിട്ട് അഞ്ചു മണിക്കും ജലവിതാനം വളരെ കുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതൽ ദൂരം നടക്കാനാവുക. എന്നാൽ വേലിയേറ്റ സമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു…
Read MoreCategory: Editor’s Pick
അവന് പോകുന്നു എന്നു മാത്രമേ പറഞ്ഞുള്ളൂ, തിരിച്ചു വരില്ല എന്ന് പറഞ്ഞില്ല! മല്യയുടെ വെളിപ്പെടുത്തലില്‍ ജെയ്റ്റ്ലി രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി; ജെയ്റ്റ്ലിയെ ട്രോളി സോഷ്യല്‍മീഡിയ
ന്യൂഡൽഹി: വിജയ് മല്യയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ രാജി ആവശ്യം ഉന്നയിച്ചത്. ലണ്ടനിൽ മദ്യ രാജാവ് വിജയ് മല്യ നടത്തിയ ആരോപണം അത്യന്തം ഗുരുതരമാണ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണം. അന്വേഷം നടക്കുന്പോൾ ജെയ്റ്റ്ലി രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ജെയ്റ്റ്ലിയുമായി മാത്രമല്ല മറ്റ് ബിജെപി നേതാക്കളുമായും മല്യയ്ക്ക് ബന്ധമുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു. മല്യയുടെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് സിപിഎം ജയനറൽ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. സാന്പത്തിക തട്ടിപ്പുകാരെക്കുറച്ചുള്ള വിവരങ്ങൾ ആർബിഐ മുൻ ഗവർണർ പ്രധാനമന്ത്രിയുടെ ഒാഫീസിനു നൽകിയിരുന്നു. എന്നാൽ ഗവർണറെ മാറ്റുകയാണ് സർക്കാർ ചെയ്തതെന്നും യെച്ചൂരി പറഞ്ഞു. രാജ്യം വിടുന്നതിന് മുന്‍പ് ഒത്തുതീർപ്പിനുള്ള ഉപാധികൾ നിരത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു…
Read Moreഅദ്ദേഹം പോയിക്കഴിഞ്ഞതിന് പിന്നാലെ എന്റെ നേര്‍ക്കുള്ള അവരുടെ നോട്ടം മാറി, ഞാന്‍ മുറിയിലേക്ക് നടക്കുമ്പോള്‍ ഒരു ഹോട്ടല്‍ ജീവനക്കാരന് എന്റെ പിറകെ സ്റ്റെയര്‍കേസ് വരെ വന്നു, ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ബ്ലോഗര്‍
ലോകപ്രശസ്ത അമേരിക്കന്‍ ബ്ലോഗറാണ് ജോര്‍ദാന്‍ ടെയ്ലര്. ട്രാവല്‍ ബ്ലോഗുകളിലൂടെയാണ് അവര്‍ പ്രശസ്തയായത്. ലോകമെമ്പാടും ഒരുപാട് പേര് പിന്തുടരുന്ന ജോര്‍ദാന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു തുറന്നുപറച്ചില്‍ ഇന്ത്യയ്ക്ക് നാണക്കേടായി. തനിക്ക് ഇന്ത്യയിലെ ഒരു ഹോട്ടലില്‍ നേരിടേണ്ടി വന്ന ലജ്ജിപ്പിക്കുന്ന സംഭവത്തെപ്പറ്റി വീഡിയോയിലൂടെയാണ് അവര്‍ മനസു തുറന്നത്. അത്തവണ എന്റെ ആണ്‍സുഹൃത്തിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. ഇടയ്ക്ക് അദേഹം തിരിച്ചുപോയി. അതിനുശേഷം ഹോട്ടലില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു താമസം. ഒയോ റൂംസിലൂടെ ബുക്ക് ചെയ്ത ഹോട്ടലിലായിരുന്നു അത്. അന്ന് പുലര്‍ച്ചെ സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് വന്നതിന് ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ഇരട്ടെ കിട്ടിയ വേട്ട മൃഗത്തെ പോലെയാണ് എന്നെ നോക്കിയത്. അന്ന് ഞാന്‍ മുറിയിലേക്ക് നടക്കുമ്പോള്‍ ഒരു ഹോട്ടല്‍ ജീവനക്കാരന് എന്റെ പിറകെ സ്റ്റെയര്‍കേസ് വരെ വന്നു. അയാളുടെ ഉദേശം അത്ര ശരിയായിരുന്നില്ല. ഒരുമാതിരി നേട്ടം. റൂമിലെത്തിയ ഞാന്‍ അവിടുത്തെ ഫോണില്‍ നിന്നും…
Read Moreകേസ് അട്ടിമറിക്കുന്നത് സര്‍ക്കാരോ? അന്താരാഷ്ട്ര സംഘത്തിന്റെ മുല്ലപ്പെരിയാര്‍ ഡാം പരിശോധനയെ കേരളം എതിര്‍ത്തത് എന്തിന് ? അഡ്വ. റസല്‍ ജോയി പറയുന്നു…
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ ചർച്ച ചെയ്യുന്പോൾ കേരളം തന്നെ കേസ് അട്ടിമറിക്കുന്നുവെന്ന് അഡ്വ.റസൽജോയി. മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയെ സമീപിച്ചു കേരളത്തിനു അനുകൂലമായ വിധി സന്പാദിച്ച റസൽജോയി കേരളം തുടരെത്തുടരെ കോടതിയിൽ തോൽക്കുന്ന സാഹചര്യത്തെ വിലയിരുത്തുകയായിരുന്നു. സുപ്രീംകോടതിയുടെ മുന്നിലുള്ള തന്റെ ഹർജിയിലെ പ്രധാന ആവശ്യം അന്താരാഷ്ട്ര വിദഗ്ധർ ഡാം പരിശോധിക്കണം എന്നുള്ളതായിരുന്നു. ഇതിനെ കേരളം സുപ്രീംകോടതിയിൽ എതിർത്തു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ ഇന്ത്യൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയാണ് അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ ഡാം പരിശോധന ആവശ്യമില്ലെന്ന് അറിയിച്ചത്. ഇതു കേരളത്തിന്റെ സാധ്യതകളെ തടയുകയാണെന്നു റസൽ ചൂണ്ടികാട്ടുന്നു. കേരള നിലപാട് ഒരു അഭിഭാഷകനും സ്വന്തം ഇഷ്ടപ്രകാരം കോടതിയിൽ അഭിപ്രായം പറയാറില്ല. കക്ഷിയുടെ നിലപാടനുസരിച്ചാണ് അഭിപ്രായം പറയുന്നതും കോടതിയിൽ…
Read Moreഇതും ഒരമ്മയാണ്, ദുര്‍നടപ്പ് കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി, യുവതി പതിനഞ്ചുകാരിയായ മകളെ പലര്‍ക്കായി കാഴ്ച്ചവച്ചു, ചോമ്പാല്‍ സ്വദേശിയായ യുവതിയുടെ നീചപ്രവൃത്തി വെളിച്ചത്തായത് ഇങ്ങനെ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ബന്ധങ്ങള്‍ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാവ് റിമാന്‍ഡില്‍. സംഭവത്തില്‍ ഉള്‍പെട്ട അഞ്ച് പേര്‍ക്കെതിരേ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാദാപുരം കണ്ട്രോള് റൂം സിഐ എ.വി. ജോണ്‍ അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ് പലര്‍ക്കുമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുകയായിരുന്നു എന്നാണ് പരാതി. അഞ്ച് മാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം. ചോമ്പാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു. ഇതില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് യുവതിയുടെ ദുര്‍നടപ്പ് ബോധ്യപ്പെട്ടതിനാല്‍ ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി. ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വിവിധ സ്ഥലങ്ങളിലെത്തി പെണ്‍കുട്ടിയെ പലര്‍ക്കായി സമര്‍പ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചത്. താമസസ്ഥലത്ത് കാറുമായി വന്ന് കയറ്റിക്കൊണ്ടു പോയും ടൗണുകളിലെ ലോഡ്ജുകളില്‍ മുറിയെടുത്തുമായിരുന്നു മകളെ കാഴ്ചവച്ചത്. ഡോക്ടറെ കാണിക്കാനും മറ്റും എന്ന്…
Read Moreചാണക്യനായ അച്ഛന് അഴിക്കുള്ളിലായതോടെ മക്കള്‍ തമ്മില്‍ അധികാരം പിടിക്കാന്‍ വടംവലി തുടങ്ങി, ജയിലില്‍ കിടക്കുന്ന ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തില്‍, ബിഹാറില്‍ കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി
എന്നും കോണ്‍ഗ്രസിന്റെ നല്ല ചങ്ങാതിയായിരുന്നു ആര്‍ജെഡി. ബിഹാറില്‍ ശക്തമായ വേരുകളുള്ള പാര്‍ട്ടി. ലാലുപ്രസാദ് യാദവ് എന്ന അതികായന് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്ക് പക്ഷേ ഇപ്പോള്‍ നല്ല കാലമല്ല. അച്ഛന് ജയിലിലായതോടെ മക്കളായ തേജ് പ്രതാപും തേജസ്വി യാദവും പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ യുദ്ധം തുടങ്ങി. നഷ്ടം ബിജെപിയെ തറപറ്റിക്കാന്‍ അവസരം കാത്തിരുന്ന കോണ്‍ഗ്രസിനും. ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവ് വിഷാദ രോഗത്തിന് കീഴ്പ്പെടുകയാണെന്നു ഡോക്ടര്‍. ലാലു ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ആര്.കെ. ശ്രീവാസ്തവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എയിംസില്‍ ചികിത്സ തേടുന്പോള്തന്നെ ലാലുവിന്റെ വിഷാദ രോഗം സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നും ശ്രീവാസ്തവ പിടിഐ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ലാലുപ്രസാദിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഒരു ദിവസം 1000 രൂപയാണ് ഇവിടെ ലാലു…
Read Moreട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടി, റഹീമിന്റെ പ്രണയം നിരസിച്ച് ഇസ്രഫിയെ പ്രണയിച്ചു, സൈറയുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ പുറത്തു പറഞ്ഞതോടെ കാമുകനെ ഒപ്പംകൂട്ടി, ത്രികോണ പ്രണയത്തിന്റെ ഒടുക്കം ഇങ്ങനെ
ഒരു ത്രികോണ പ്രണയകഥയുടെ അവസാനം എങ്ങനെയായിരിക്കും. സംശയം വേണ്ട, ദുരന്തം തന്നെയായിരിക്കും. അതുതന്നെയാണ് സൈറയുടെയും ജീവിതത്തില്‍ സംഭവിച്ചത്. നോയിഡയിലാണ് കാമുകനും കാമുകിയും ചേര്‍ന്ന് മുന്‍കാമുകനെ കൊലപ്പെടുത്തിയത്. മുഹമ്മദ് ഇസ്രഫി(24) ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടുകാരിയായ സൈറ, ഇപ്പോഴത്തെ കാമുകന് റഹീം എന്നിവരാണ് അറസ്റ്റിലായത്. നാലു വര്‍ഷം മുമ്പ് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് റഹീമും ഇസ്രാഫിലും സൈറയെ പരിചയപ്പെട്ടത്. മുസാഫര്‍പുര്‍ സ്വദേശിയാണു സൈറ. റഹീമും ഇസ്രാഫിലും വര്‍ഷങ്ങള്‍ക്കു മുമ്പാണു തൊഴില്‍ത്തേടി ബിഹാറില്‍നിന്നു നോയിഡയിലെത്തിയത്. അന്നു തുടങ്ങിയ സൗഹൃദമാണു സൈറയ്ക്കായുള്ള മത്സരത്തില്‍ കലാശിച്ചത്. സൈറയ്ക്കാകട്ടേ ഇസ്രാഫിലിനോടായിരുന്നു കൂടുതല്‍ ഇഷ്ടം. നോയിഡയില്‍ ഓട്ടോ ഓടിക്കുന്ന ഇസ്രാഫിലിനു സൈറയോട് അടുക്കാന്‍ കൂടുതല്‍ അവസരവും കിട്ടി. രണ്ട് വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ ഇസ്രാഫല് വിവാഹം ചെയ്തതോടെ സൈറ അകന്നു. റഹീമിനെ വിവാഹം ചെയ്യാനുള്ള നീക്കത്തിലായി അവര്‍. ഇതിനിടെ രഹസ്യകഥകള്‍ റഹീമിനോടു വെളിപ്പെടുത്തുമെന്നു പറഞ്ഞ് ഇസ്രാഫില്‍…
Read Moreട്രംപിന്റെ പിന്നിലെ പ്രിയാ വാര്യര്‍! ലോകം കണ്ടത് 17കാരന്റെ വൈറല്‍ ഭാവം, ട്രംപിന്റെ റാലിയില്‍ പിന്നില്‍ നിന്ന പതിനേഴുകാരന് ലോകത്തിന്റെ നോട്ടപ്പുള്ളി ആയതിങ്ങനെ
മൊന്റാനയിലെ ബില്ലിങ്സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ റാലിയില്‍ പങ്കെടുത്ത ഒരു കൗമാരക്കാരനാണ് ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാ വിഷയം. പ്രസിഡന്റ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ആവേശപൂര്‍വ്വം കേട്ടിരിക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും. ഇതിനിടയിലാണ് ട്രംപിന്റെ തൊട്ടുപിന്നില്‍ നിന്ന 17കാരനായ ടെയ്ലര് ലിന്ഫെസ്റ്റി കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്ലെയിഡ് ഷര്‍ട്ട് ധരിച്ചിരുന്ന ടെയ്ലറിന്റെ മുഖഭാവം ലക്ഷക്കണക്കിന് പേരാണ് ലൈവായി ടിവിയിലൂടേയും നേരിട്ടും കണ്ടത്. ട്രംപ് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മുഖഭാവം മാറുന്ന ടെയ്ലറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ റാലിക്കിടെ കൗമാരക്കാരനെ ഒരു സ്ത്രീ വന്ന് ട്രംപിന്റെ പിന്നില്‍ നിന്ന് മാറ്റുകയും ചെയ്തു. ട്രംപിന്റെ ഓരോ വാക്കിലും ടെയ്ലര് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചൈനയെ വലിയ സാന്പത്തികശക്തിയായി വളരാന്‍ വഴിതെളിച്ചതു ലോകവ്യാപാരസംഘടനയാണെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. വളരുന്ന സന്പദ്ഘടനകള്‍ എന്ന പേരിലുള്ള ചില രാജ്യങ്ങളുണ്ട്. വേണ്ടത്ര വളര്ച്ചയെത്താത്തവരാണവര്. അതുകൊണ്ട് അവര്‍ക്കു…
Read Moreഅച്ഛേദിന്നിന് വിട, ഇനി അജയ്ഭാരത് അടല്‍ ബിജെപി! അടുത്ത അമ്പത് വര്‍ഷം കൂടി ബിജെപി ഭരിക്കുമെന്ന പ്രതീക്ഷയുമായി പുതിയ മുദ്രാവാക്യമുയര്‍ത്തി ബിജെപി
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’ എന്ന പുതിയ മുദ്രാവാക്യമുയര്‍ത്തി മോദി. യോഗത്തിന്റെ രണ്ടാം ദിവസം തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് 2019ലേക്ക് പുതിയ മുദ്രാവാക്യം മോദി ഉയര്‍ത്തിയത്. അജയ് ഭാരത് എന്നാല്‍ അജയ്യ ഭാരതം അടല്‍ ബി.ജെ.പിയെന്നാല്‍ അടിയുറച്ച ബി.ജെ.പി. അടല്‍ ബിഹാരി വാജ്പേയിക്കുള്ള ആദരവു കൂടിയായാണ് മോദി പുതിയ മുദ്രാവാക്യമുയര്‍ത്തിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ‘അച്ഛേ ദിന് ആനേ വാലാ ഹേ’ ആയിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിര് നില്ക്കാന് ആരുമുണ്ടാകില്ലെന്ന് മോദി പറഞ്ഞു. ധികാരത്തിലിരിക്കുമ്പോള് പരാജയമായിരുന്നവര് ഇപ്പോള്‍ പ്രതിപക്ഷത്തും തോല്‍വിയേറ്റ് വാങ്ങുകയാണ്. മുഖത്തോടു മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും മോദി പറഞ്ഞു. 2019 ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും…
Read Moreസ്ത്രീകളുടെ പ്രൊഫൈല്‍ ലിങ്കുകളും ഫോണ്‍നമ്പറും പ്രചരിപിക്കും ! പോസ്റ്റുകള്‍ക്ക് കീഴില്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലുള്ള കമന്റുകളും;’അധോലോക’ത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ…
കൊച്ചി: സ്ത്രീകളുടെ ഫോണ്‍നമ്പറും പ്രൊഫൈല്‍ ലിങ്കുകളും കണ്ടെത്തി പ്രചരിപ്പിക്കുക. അവര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് കീഴില്‍ അശഌല കമന്റുകളും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലുള്ള അപവാദ പ്രചരണവും നടത്തുക തുടങ്ങിയ അസന്മാര്ഗിക പ്രവൃത്തികള്‍ ചെയ്യുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് നിരീക്ഷണത്തില്‍. അധോലോകം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇത്തരം പ്രചരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലവും അപവാദവും പറഞ്ഞുപരത്തിയ ഈ വാട്സ്ആപ്പ് ഗ്രൂപ്പിനെതിരേ പരാതി നല്കിയ യുവതിയെ അധോലോകം ഭീഷണിപ്പെടുത്തിയതായാണ് വിവരം. യുവതിയുടെ പരാതിയില്‍ അധോലോകം വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായുള്ള അന്വേഷണം തുടങ്ങി. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലിങ്കുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസ് വന്നേക്കും. രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരേയും വിരുദ്ധ നിലപാടുകള്‍ ഉറച്ചുപറയുന്ന പെണ്‍കുട്ടികളേയും സൈബര്‍ അശ്ലീല ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് അധോലോകം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ രീതി. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്…
Read More