സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട! പൊന്നാനിയില്‍ കടല്‍ കാണാന്‍ വരുന്ന സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; കടലിലെ മണല്‍ തിട്ടയെക്കുറിച്ച് കടലിന്റെ മക്കളുടെ ജാഗ്രതാ മുന്നറിയിപ്പ്

പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് ഇ​പ്പോ​ൾ കാ​ണ​പ്പെ​ടു​ന്ന മ​ണ​ൽ​ത്തി​ട്ട എ​ന്ന പ്ര​തി​ഭാ​സം പൊ​ന്നാ​നി തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പു​തു​മ​യു​ള്ള കാ​ഴ്ച അ​ല്ല. പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന എ​ക്ക​ൽ മ​ണ്ണി​ന്‍റെ ശേ​ഖ​ര​മാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ഴി​മു​ഖ​ങ്ങ​ളി​ൽ മ​ണ​ൽ​ത്തി​ട്ട​ക​ളാ​യി രൂ​പ​പ്പെ​ടു​ന്ന​ത്.

ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം മ​ണ​ൽ​ത്തി​ട്ട​ക​ളി​ൽ നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ത​ട്ടി ത​ക​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​നു ശേ​ഷം പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന് അ​ഴി​മു​ഖ​ത്തി​ന്‍റെ തെ​ക്കേ ഭാ​ഗ​ത്തേ​ക്ക് മാ​ട് ( മ​ണ​ൽ​തി​ട്ട) രൂ​പ​പ്പെ​ടാ​റാ​ണ് പ​തി​വ്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ മ​ഹാ​പ്ര​ള​യ​വും മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ട് തു​റ​ന്ന​തും ഭാ​ര​ത​പ്പു​ഴ​യി​ലെ ഒ​ഴു​ക്ക് പ​തി​വി​നേ​ക്കാ​ളേ​റെ ശ​ക്ത​മാ​യി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​ട്ടു​ള്ള നീ​ണ്ട മ​ണ​ൽ​തി​ട്ട. ഇ​താ​ണ് യാ​ഥാ​ർ​ഥ്യം എ​ന്നി​രി​ക്കെ മ​റ്റു ആ​ശ​ങ്ക​ക​ളൊ​ന്നും ഇ​തി​നെ ചൊ​ല്ലി ആ​രും ധ​രി​ക്കേ​ണ്ട.

പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​ക്കും വൈ​കി​ട്ട് അ​ഞ്ചു മ​ണി​ക്കും ജ​ല​വി​താ​നം വ​ള​രെ കു​റ​യു​ന്ന സ​മ​യ​ത്താ​ണ് ക​ട​ലി​ലേ​ക്ക് കൂ​ടു​ത​ൽ ദൂ​രം ന​ട​ക്കാ​നാ​വു​ക. എ​ന്നാ​ൽ വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഇ​ങ്ങ​നെ സാ​ഹ​സ​ത്തി​നു മു​തി​രു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തും.

2009 ലോ 2010 ​ലോ ആ​ണ് ഇ​ത്ത​രം ഒ​രു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​രു പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചെ​ർ​പ്പു​ള​ശേ​രി​യ്ക്കു സ​മീ​പ​ത്തെ നെ​ല്ലാ​യ പ്ര​ദേ​ശ​ത്തു​ള്ള ഏ​താ​നും യു​വാ​ക്ക​ൾ ഇ​തു​പോ​ലെ മ​ണ​ൽ​തി​ട്ട ല​ക്ഷ്യ​മാ​ക്കി വെ​ള്ള​ത്തി​ലൂ​ടെ ക​യ​റു​ക​യും തി​രി​ച്ചു വ​രു​ന്ന സ​മ​യ​ത്ത് വേ​ലി​യേ​റ്റം കൂ​ടു​ക​യും ഇ​തി​ലൊ​രാ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ക്കു​ക​യും ചെ​യ്തു.

വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ മ​ണ​ൽ​തി​ട്ട​യി​ലൂ​ടെ അ​ശ്ര​ദ്ധ​യോ​ടെ സ​ഞ്ച​രി​ക്കാ​തി​രി​ക്കു​ക.​ന്ധ​ദ​യ​വ് ചെ​യ്ത് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്താ​തി​രി​ക്കു​ക.

അത്ഭുതക്കാഴ്ച! പൊന്നാനി കടല്‍ രണ്ടായി; കരയില്‍ നിന്നു കടലിലേക്ക് ഒരുകിലോമീറ്ററോളം നടക്കാം; പൊന്നാനി ബീച്ചിലേക്ക് ജനപ്രവാഹം

Related posts