ഹനാനെ അപമാനിച്ച കൂടുതല്‍ പേര്‍ കുരുക്കിലേക്ക്, ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലേഖകനെ ചോദ്യം ചെയ്യും, താന്‍ ലൈവിട്ടത് ഈ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിട്ടെന്ന് നൂറുദീന്‍, പെണ്‍കുട്ടിയെ അധിക്ഷേപിച്ചവരുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പോലീസിന്

ഉപജീവനത്തിനായി മീന്‍ വിറ്റ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൊല്ലം സ്വദേശിയ സിയാദിനെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ചേര്‍ത്തലയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാളെ ഇവിടെയെത്തിയാണ് പോലീസ് പിടികൂടിയത്. സിയാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥിനെ (42) കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഹനാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് നല്‍കിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു. ഹനാനെ അപമാനിച്ച് ആദ്യം ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിട്ട നൂറുദീന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഹനാനെ ആദ്യം അനുകൂലിച്ച് പോസ്റ്റിട്ട താന്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതനുസരിച്ചാണ് നിലപാട്…

Read More

നടിയുടെ വെളിപ്പെടുത്തല്‍ വെറും നാടകം, പോലീസ് തന്നെ നഗ്നയാക്കി നിര്‍ത്തി ഫോട്ടോ എടുത്തു, ലൈംഗികമായി ഉപദ്രവിച്ചു, നടി ശ്രുതിയുടെ വെളിപ്പെടുത്തലുകള്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യ

കല്യാണം ആലോചിച്ച് ചെറുപ്പക്കാരെ വീഴ്ത്തി പണം തട്ടിയിരുന്ന നടി ശ്രുതി പോലീസിനെതിരേ വന്‍ ആരോപണം നടത്തിയത് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വിദ്യയെന്ന് സൂചന. പോലീസ് കസ്റ്റഡിയില്‍ തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായിരുന്നു. ജര്‍മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്‌നയായി നിര്‍ത്തി തന്റെ വീഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്‌തെന്നും പീഡനം പുറത്തുപറഞ്ഞാല്‍…

Read More

ഇടുക്കി ഡാം തുറക്കുമ്പോള്‍ മീന്‍ ചാകര കാത്ത് ആകാംക്ഷയോടെ ആളുകള്‍, ചെറുതോണി ടൗണില്‍ ലോഡ്ജുകള്‍ നിറഞ്ഞു കവിഞ്ഞു, നഗരത്തില്‍ ഓണത്തെ വെല്ലും കച്ചവടം, കുശാലാക്കി നാട്ടുകാരും, ആശങ്കയോടെ പുഴയോരത്തുള്ളവര്‍

ടി.പി. സന്തോഷ്‌കുമാര്‍ ഇടുക്കി അണക്കെട്ട് നാളെ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവേ ഒരുവിഭാഗം ജനങ്ങളില്‍ ആശങ്ക ഒഴിയാത്തപ്പോള്‍ മറ്റൊരു വിഭാഗത്തിന് ഡാം തുറക്കല്‍ ആഹ്ലാദത്തിന്റേതാകും. വെള്ളം പെരിയാറിലൂടെ ഒഴുകിപ്പോയാല്‍ ഇതിന്റെ താഴ്ഭാഗത്തു തീരമേഖലകളില്‍ കൃഷി ചെയ്തിരിക്കുന്ന കര്‍ഷകരാണ് ആശങ്കപ്പെടുന്നത്. എന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്‌പോള്‍ നിമിഷാര്‍ധംകൊണ്ടു പുറത്തേക്കു ചാടിയെത്തുന്ന മല്‍സ്യസമ്പത്തിലേക്കു കണ്ണുനട്ടാണ് മറ്റൊരു ജനവിഭാഗം കാത്തിരിക്കുന്നത്. കൂടാതെ അണക്കെട്ട് തുറക്കുന്‌പോഴുള്ള അപൂര്‍വ ദൃശ്യം കണ്ണുകളിലേക്ക് ആവാഹിക്കാന്‍ കാത്തിരിക്കുന്നവരും ആവേശത്തിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നതിനാല്‍ ചെറുതോണി, ഇടുക്കി ടൗണുകള്‍ ഇപ്പോഴേ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അണക്കെട്ടു തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. മീന്‍വരവ് 1992-ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തേക്ക് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മത്സ്യങ്ങളുടെ വരവ് ചെറുതോണിക്കാര്‍ മറന്നിട്ടില്ല. അന്പതും എണ്‍പതും കിലോയുള്ള വന്പന്‍ മല്‍സ്യങ്ങളാണ് അന്ന് ഷട്ടറിനടിയിലൂടെ പുറത്തേക്കു…

Read More

പ്രിയം പ്രിയങ്കരം! പ്രിയങ്ക – വയസ് 36, നിക് ജൊനാസ് – വയസ് 25; ഇനി അഭ്യൂഹങ്ങള്‍ക്ക് ഇനി അടിസ്ഥാനമില്ല; പ്രിയങ്കയുടെ കല്യാണവിശേഷങ്ങള്‍

ഇ​നി അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​നമി​ല്ല, അ​തു സം​ഭ​വി​ക്കു​ക​യാ​ണ്, ബോളിവുഡ് സുന്ദരി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് വി​വാ​ഹം. ലോ​ക​ത്ത് ഏ​റെ സ്വാധീനി​ക്കു​ന്ന​ 500പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ മു​ൻ ലോ​ക​സു​ന്ദ​രി​യും ബോ​ളി​വു​ഡ് അ​ഭി​നേ​ത്രി​യും മോ​ഡ​ലു​മൊ​ക്കെ​യാ​യ പ്രി​യ​ങ്ക ചോ​പ്രയുടെ വിവാഹനിശ്ചയം അ​മേ​രി​ക്ക​ൻ പോ​പ് ഗാ​യ​ക​ൻ നി​ക് ജൊ​നാ​സു​മാ​യി ക​ഴി​ഞ്ഞു​വെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു മാ​സ​ത്തെ ഡേ​റ്റിം​ഗി​നു​ശേ​ഷ​മാ​യ​ിരു​ന്നു ഇ​രു​വ​രു​ടെ​യും നി​ശ്ച​യം. ഈ ​മാ​സ​ത്തി​ൽ​ത്ത​ന്നെ ജൊ​നാ​സ് പ്രി​യ​ങ്ക​യു​ടെ ക​ഴു​ത്തി​ൽ മി​ന്നു കെ​ട്ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ തീ​യ​തി എ​ന്നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 18ന് ​പ്രി​യ​ങ്ക​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ല​ണ്ടനി​ൽ​വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത​മാ​യ ട്രി​ഫാ​നി സ്റ്റോ​റി​ൽ​നി​ന്നാണത്രേ നി​ശ്ച​യ​ത്തി​നു​ള്ള മോ​തി​രം ജൊ​നാ​സ് വാ​ങ്ങി​യ​ത്. പ്രി​യ​ങ്ക​യേ​ക്കാ​ൾ 11 വ​യ​സിന് ഇളയതാണ് നിക് ജെനാസ്. പ്രി​യ​ങ്ക​യും ജൊ​നാ​സും നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളു​മാ​യി ബ​ന്ധപ്പെ​ട്ടു​ള്ള ഗോ​സി​പ്പു​ക​ൾ പ്രി​യ​ങ്ക​യ്ക്കു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ജൊ​നാ​സു​മാ​യു​ള്ള ഡേ​റ്റിം​ഗും സൗ​ഹൃ​ദ​വും പ്രി​യ​ങ്ക വ​ള​രെ ആ​സ്വ​ദി​ച്ചി​രു​ന്നു. പ്ര​ശ​സ്ത​മാ​യ…

Read More

മാവേലിക്കരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യുവതിയെ തട്ടിക്കൊണ്ടു പോയത് ജലീറ്റ ജോയി, പിന്നില്‍ ബംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളി യുവതികളുടെ സ്വവര്‍ഗാനുരാഗി റാക്കറ്റ്, ഞെട്ടിക്കുന്ന വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍

മാവേലിക്കര സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് നഗറില്‍ പുല്ലുകുളം വീട്ടില്‍ ജലീറ്റാ ജോയി (25) ആണ് ഇന്നലെ മാവേലിക്കര പോലീസിന്റെ പിടിയിലായത്. തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്നാണ് പെണ്‍കുട്ടി പോലീസിനു നല്‍കിയിരിക്കുന്ന മൊഴിയിലുള്ളത്. പെണ്‍കുട്ടി ബംഗളൂരുവില്‍ ഉണ്ടായിരുന്ന സമയത്ത് പലയിടങ്ങളിലും കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായും പലരുമായും ഇത്തരത്തില്‍ ലൈംഗീകബന്ധത്തിനു നിര്‍ബന്ധിച്ചിതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ബംഗളൂരുവിനു പുറമേ കോല്‍ക്കത്ത, ഗുജറാത്തിലെ സത്പുരയിലും പെണ്‍കുട്ടിയെ എത്തിച്ചു മറ്റു രണ്ടു മലയാളി യുവതികളോടൊപ്പം താമസിപ്പിച്ചതായും പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി പറഞ്ഞു. ജലീറ്റയ്ക്കു ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വവര്‍ഗാനുരാഗി റാക്കറ്റുമായും പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബംഗളൂരുവിലുള്ള മറ്റു മലയാളി പെണ്‍കുട്ടികളും ജലീറ്റയുടെ വലയില്‍ വീണിട്ടുട്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്.…

Read More

ഹോംനേഴ്‌സായ ഭര്‍തൃമതിയായ യുവതിയുമായി സുമേഷും ലാലുവും അടുത്തു, വീടു വാടകയ്‌ക്കെടുത്തു കൊടുക്കാന്‍ ഫോണ്‍വിളിച്ചപ്പോള്‍ സുമേഷ് ഫോണ്‍ വിളിച്ചപ്പോള്‍ കാമുകിക്കൊപ്പം ലാലുവും, അഞ്ചലിലെ കൊലയുടെ പിന്നാമ്പുറം

കാമുകിയായ വീട്ടമ്മയെ ചൊല്ലിയുള്ള കലഹത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. അഗസ്ത്യക്കോട് കോളച്ചിറയിലുള്ള യുവതിയുടെ വീട്ടില്‍ ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തില്‍ ലാലു കുഞ്ഞാപ്പിയാണ് (49) മരിച്ചത്. അഞ്ചല്‍ പോലിസ് പറയുന്നത്: കോളച്ചിറ വീട്ടില്‍ താമസിക്കുന്ന ഹോം നഴ്‌സായ യുവതി ചെറുവക്കലില്‍ നിന്ന് ആയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുമേഷിനെ വീട് വാടകയ്ക്ക് എടുക്കാന്‍ 1000 രൂപ നല്‍കി ചുമതലപ്പെടുത്തി. രാത്രി വീട് എടുക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ സുമേഷ് സ്ത്രീയെ ഫോണില്‍ വിളിച്ചു. ഈ സമയം വീട്ടില്‍ മറ്റൊരാളുടെ സാന്നിധ്യം മനസിലാക്കിയ സുമേഷ് സുഹൃത്ത് ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. ലാലുവും സുമേഷുമായി യുവതി അടുപ്പത്തിലായിരുന്നു. ഇതിന ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ വീട്ടിലുണ്ടായിരുന്ന ലാലു കുഞ്ഞാപ്പിക്ക് ഭീകരമായി മര്‍ദനമേറ്റു. പ്രാണരക്ഷാര്‍ഥം ഓടിയ ലാലു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. തടസം പിടിക്കാനെത്തിയ…

Read More

ആര്‍ജെ സൂരാജ് നിങ്ങള്‍ ഇത്രയ്ക്കു ചീപ്പാണോ? കേട്ടപാതി കേള്‍ക്കാത്ത പാതി ഹനാനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സൈബര്‍ ലോകത്തെ വിപ്ലവകാരിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു, പോസ്റ്റ് മുക്കി സൂരാജ് നല്ലകുട്ടിയായി!

സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിന്റെ നാവെന്നാണ് പൊതുവേ ആര്‍ജെ സൂരജിനെ വിശേഷിപ്പിക്കുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും അടിക്കടി വിമര്‍ശിക്കുന്ന സൂരാജ് സൈബര്‍ സഖാക്കളുടെ ഇഷ്ട തോഴനാണ്. പലകുറി വിവാദങ്ങളില്‍ പെട്ടിട്ടുള്ള സൂരാജ് ഇത്തവണ ഹനാനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടാണ് പുലിവാലു പിടിച്ചത്. ഹനാനെ എല്ലാവരെയും പറ്റിക്കുകയാണെന്ന് ഏതോ ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടപ്പോള്‍ അതിന്റെ ചുവടുപിടിച്ച് ആ പെണ്‍കുട്ടിയെ അപമാനിക്കാന്‍ മുന്നില്‍ നിന്നതില്‍ ഒരാള്‍ സൂരജ് ആയിരുന്നു. പെണ്‍കുട്ടിക്കെതിരേ ഇയാള്‍ നടത്തിയ പരിഹാസം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. ഇപ്പോള്‍ സത്യം എല്ലാവരും തിരിച്ചറിഞ്ഞപ്പോള്‍ നാണംകെട്ട മറുപടിയുമായി സൂരജ് രംഗത്തെത്തുകയും ചെയ്തു. സൂരജിനെതിരേ വലിയ തോതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഷാന്‍ പറയുന്നതിങ്ങനെ- ആര്‍ജെയുടെ ജോലി എന്നത് ഒരു ദിവസത്തെ മനോഹരമാക്കുക എന്നതാണ്. സന്തോഷം പരത്തുക, ഉത്തരവാദിത്തമുണ്ടാക്കുക എന്നതാണ്. ഉറപ്പില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കുക എന്നതും ആര്‍ജെയുടെ…

Read More

ഹനാനെതിരേ നടന്നത് സംഘടിത ആക്രമണം തന്നെ, നൂറുദീന്‍ ഷെയ്ഖ് എന്നയാള്‍ 24 മണിക്കൂറിനിടെ ലൈവിലെത്തി അധിക്ഷേപിച്ചത് 9 തവണ, വാളെടുത്തത് ഗള്‍ഫ് കേന്ദ്രീകരിച്ച്, സംഭവത്തില്‍ പോലീസ് കര്‍ശന നടപടിക്ക്

പാലാരിവട്ടം തമ്മനത്ത് മീന്‍വില്പന നടത്തി കുടുംബം നോക്കുന്ന ഹനാനെതിരേ വ്യാജ ആരോപണങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചത് നൂറുദീന്‍ ഷെയ്ഖ് എന്നയാള്‍. ഹനാനെ വ്യക്തിപരമായി ആക്ഷേപിച്ച് 9 തവണയാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നത്. അതും വെറും 24 മണിക്കൂറിനിടെ. ഇയാളുടെ പ്രചരണം ഗള്‍ഫ് കേന്ദ്രീകരിച്ച് ചില കേന്ദ്രങ്ങള്‍ പല ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്തു. ഹനാനെതിരായ ആക്രമണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. വയനാട് സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പ് പറഞ്ഞെങ്കിലും പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നൂറുദീന്‍ കുടുങ്ങുമെന്നുറപ്പാണ്. മതവിശ്വാസത്തെ ഹനാന്‍ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍മീഡിയയില്‍ പരന്നിരുന്നു. താനൊരു മുസ്‌ലീം ലീഗ് പ്രവര്‍ത്തകനാണെന്നും ഇയാള്‍ വിഡിയോയില്‍ അവകാശപ്പെടുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാള്‍ പറയുന്നു. ഹനാനെതിരെ…

Read More

എന്നെ ജീവിക്കാന്‍ അനുവദിക്കൂ..! എനിക്ക് ആരുടെയും പത്തു പൈസ വേണ്ട; സമൂഹമാധ്യമങ്ങള്‍ കാരണം ഹനാന്റെ ജീവിതമാര്‍ഗം വഴിമുട്ടി; വഴിയോരത്ത് മീന്‍ കച്ചവടം പാടില്ലെന്ന് പോലീസ്

കൊ​ച്ചി: കോളജ് യൂ​ണി​ഫോ​മി​ൽ റോഡരികിൽ മീ​ൻ വി​റ്റു സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളിൽ ശ്രദ്ധാകേന്ദ്രമായ ഹ​നാ​ൻ എ​ന്ന 21 വ​യ​സു​കാ​രി​യെക്കുറിച്ചുള്ള വാർത്തകളിൽ വഴിത്തിരിവ്. മീ​ൻ ക​ച്ച​വ​ടം ന​ട​ത്താ​ൻ പ​തി​വുപോ​ലെ ഇന്നലെ പാലാരിവട്ടം ത​മ്മ​ന​ത്തെത്തിയ ഹ​നാ​നെ പോ​ലീ​സ് ത​ട​ഞ്ഞു. വ​ഴി​യോ​ര​ത്ത് ന​ട​ത്തു​ന്ന മീ​ൻ ക​ച്ച​വ​ടം ഗ​താ​ഗ​തക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​മെ​ന്നു പ​റ​ഞ്ഞാ​ണു ക​ച്ച​വ​ടം വി​ല​ക്കി​യ​ത്. ഹനാൻ എത്തിയതോടെ വൻജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയിരുന്നു. പോലീസ് ഇടപെടലിനെത്തുടർന്നു ദേഹാസ്വാസ്ഥ്യമുണ്ടായ ഹനാനെ പിന്നീടു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തനിക്ക് അ​നു​കൂ​ല​വും പ്രതികൂലവുമായി പ്ര​ച​രി​ക്കുന്ന വാ​ർ​ത്ത​ക​ൾക്കെതിരേ ഹനാൻ ഇന്നലെ പ്രതികരിച്ചു. “എ​നി​ക്ക് ആ​രു​ടെ​യും പ​ത്തു പൈ​സ വേ​ണ്ട, എ​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂവെന്നു പറഞ്ഞ ഹനാൻ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കെത്തിയ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂപ തി​രി​ച്ചു ന​ൽ​കുമെന്നും വ്യക്തമാക്കി. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ കാരണം ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണെന്നും ഹനാൻ പറഞ്ഞു. ത​മ്മ​ന​ത്തു യൂ​ണി​ഫോ​മി​ൽ മീ​ൻ വി​ൽ​ക്കു​ന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്.…

Read More

ഹനാനെതിരേ സൈബര്‍ ആക്രമണം നടക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച്, പെണ്‍കുട്ടിയെ അപമാനിക്കുന്നവര്‍ക്കെതിരേ പോലീസിന്റെ സൈബര്‍ വിംഗ് അന്വേഷണം തുടങ്ങി, സത്യം അറിയാതെ ഷെയര്‍ ചെയ്യാതിരിക്കൂ

കൊച്ചി തമ്മനത്ത് കോളജ് യൂണിഫോമില്‍ മീന്‍ വിറ്റ് കുടുംബച്ചെലവ് നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്കു നേരെ സൈബര്‍ ലോകത്ത് ഉയരുന്ന പ്രചാരണങ്ങള്‍ക്കു പിന്നില്‍ ചില സംഘടിത ശക്തികള്‍. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് ഈ പെണ്‍കുട്ടിക്കെതിരായ പ്രചരണങ്ങള്‍ കൂടുതലും ഉയരുന്നത്. മീന്‍ വിറ്റപ്പോഴും മാധ്യമങ്ങളെ കണ്ടപ്പോഴും തട്ടമിടാത്തത് എന്താണെന്ന് ചോദിച്ചുള്ള ആക്രമണങ്ങളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീടാണ് സംഘടിതമായി ഹനാന്‍ കള്ളം പറയുന്നുവെന്ന തരത്തിലേക്ക് ആക്രമണത്തിന്റെ രൂപം മാറിയത്. ഫ്രീതിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ്, ഗള്‍ഫ് മലയാളി തുടങ്ങി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കൂടിയാണ് കൂടുതലായും ആക്രമണം വരുന്നത്. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഹനനെക്കെതിരായ ആക്രമണത്തെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പോലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയും. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും…

Read More