എന്നെ ജീവിക്കാന്‍ അനുവദിക്കൂ..! എനിക്ക് ആരുടെയും പത്തു പൈസ വേണ്ട; സമൂഹമാധ്യമങ്ങള്‍ കാരണം ഹനാന്റെ ജീവിതമാര്‍ഗം വഴിമുട്ടി; വഴിയോരത്ത് മീന്‍ കച്ചവടം പാടില്ലെന്ന് പോലീസ്

കൊ​ച്ചി: കോളജ് യൂ​ണി​ഫോ​മി​ൽ റോഡരികിൽ മീ​ൻ വി​റ്റു സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളിൽ ശ്രദ്ധാകേന്ദ്രമായ ഹ​നാ​ൻ എ​ന്ന 21 വ​യ​സു​കാ​രി​യെക്കുറിച്ചുള്ള വാർത്തകളിൽ വഴിത്തിരിവ്. മീ​ൻ ക​ച്ച​വ​ടം ന​ട​ത്താ​ൻ പ​തി​വുപോ​ലെ ഇന്നലെ പാലാരിവട്ടം ത​മ്മ​ന​ത്തെത്തിയ ഹ​നാ​നെ പോ​ലീ​സ് ത​ട​ഞ്ഞു. വ​ഴി​യോ​ര​ത്ത് ന​ട​ത്തു​ന്ന മീ​ൻ ക​ച്ച​വ​ടം ഗ​താ​ഗ​തക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​മെ​ന്നു പ​റ​ഞ്ഞാ​ണു ക​ച്ച​വ​ടം വി​ല​ക്കി​യ​ത്. ഹനാൻ എത്തിയതോടെ വൻജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയിരുന്നു. പോലീസ് ഇടപെടലിനെത്തുടർന്നു ദേഹാസ്വാസ്ഥ്യമുണ്ടായ ഹനാനെ പിന്നീടു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തനിക്ക് അ​നു​കൂ​ല​വും പ്രതികൂലവുമായി പ്ര​ച​രി​ക്കുന്ന വാ​ർ​ത്ത​ക​ൾക്കെതിരേ ഹനാൻ ഇന്നലെ പ്രതികരിച്ചു. “എ​നി​ക്ക് ആ​രു​ടെ​യും പ​ത്തു പൈ​സ വേ​ണ്ട, എ​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂവെന്നു പറഞ്ഞ ഹനാൻ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കെത്തിയ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂപ തി​രി​ച്ചു ന​ൽ​കുമെന്നും വ്യക്തമാക്കി. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ കാരണം ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണെന്നും ഹനാൻ പറഞ്ഞു.

ത​മ്മ​ന​ത്തു യൂ​ണി​ഫോ​മി​ൽ മീ​ൻ വി​ൽ​ക്കു​ന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേർ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊ​ടു​പു​ഴ അ​ൽ അ​സാ​ർ കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നിയാ​യ ഈ തൃ​ശൂ​ർ സ്വ​ദേ​ശി​നി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീൻ കച്ചവടമെന്നായിരുന്നു പറഞ്ഞിരുന്നത്.

വാർത്തയ്ക്കു പിന്നാലെ ത​ന്‍റെ അ​ടു​ത്ത സിനിമയിൽ ഹനാന് അ​വ​സ​രം ന​ൽ​കു​മെ​ന്നു സംവിധായകൻ അ​രു​ണ്‍ ഗോ​പിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സി​നി​മ​യു​ടെ പ്ര​മോ​ഷ​നു വേ​ണ്ടി​യാ​ണെ​ന്നാ​യി​രു​ന്നു മീൻ വിൽപനയെന്ന ആക്ഷേപം. ഇക്കാര്യം അ​രു​ണ്‍ ഗോ​പി നി​ഷേ​ധി​ച്ചിട്ടുണ്ട്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ന​യു​ടെ ക​ഥ അ​റി​ഞ്ഞ​പ്പോ​ൾ സ​ഹാ​യി​ക്ക​ണമെ​ന്നു മാ​ത്ര​മേ ക​രു​തി​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

ഹ​ന​യു​ടെ ജീ​വി​തക​ഥ സ​ത്യ​മാ​ണെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. ഹ​നാ​ന്‍റെ പ്ര​വ​ർ​ത്തി അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നു സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം. ​സി. ജോ​സ​ഫൈ​നും പ​റ​ഞ്ഞു. കൊച്ചി മാ​ട​വ​ന​യി​ലെ ഒരു വീട്ടിൽ ഹ​നാ​ൻ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​കയാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞാണു താമസം. അമ്മയും ഏകസഹോദരനും തൃശൂരിലാണുള്ളത്.

ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ൽ സൈ​ക്കി​ളി​ലെ​ത്തി മീ​ൻ വാ​ങ്ങി ത​മ്മ​ന​ത്തെത്തിച്ചശേഷം കോ​ള​ജി​ൽ പോ​കു​ന്ന ഹ​നാ​ൻ വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യാണു മീ​ൻ വി​റ്റി​രു​ന്ന​ത്. ഹ​നാ​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മോ​ശം പ്ര​ചാര​ണം ന​ട​ത്തി​യ​വ​രെ കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷാവി​ഭാ​ഗം നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​ണ്.

Related posts