ആര്‍ജെ സൂരാജ് നിങ്ങള്‍ ഇത്രയ്ക്കു ചീപ്പാണോ? കേട്ടപാതി കേള്‍ക്കാത്ത പാതി ഹനാനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സൈബര്‍ ലോകത്തെ വിപ്ലവകാരിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു, പോസ്റ്റ് മുക്കി സൂരാജ് നല്ലകുട്ടിയായി!

സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിന്റെ നാവെന്നാണ് പൊതുവേ ആര്‍ജെ സൂരജിനെ വിശേഷിപ്പിക്കുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും അടിക്കടി വിമര്‍ശിക്കുന്ന സൂരാജ് സൈബര്‍ സഖാക്കളുടെ ഇഷ്ട തോഴനാണ്. പലകുറി വിവാദങ്ങളില്‍ പെട്ടിട്ടുള്ള സൂരാജ് ഇത്തവണ ഹനാനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടാണ് പുലിവാലു പിടിച്ചത്.

ഹനാനെ എല്ലാവരെയും പറ്റിക്കുകയാണെന്ന് ഏതോ ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടപ്പോള്‍ അതിന്റെ ചുവടുപിടിച്ച് ആ പെണ്‍കുട്ടിയെ അപമാനിക്കാന്‍ മുന്നില്‍ നിന്നതില്‍ ഒരാള്‍ സൂരജ് ആയിരുന്നു. പെണ്‍കുട്ടിക്കെതിരേ ഇയാള്‍ നടത്തിയ പരിഹാസം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. ഇപ്പോള്‍ സത്യം എല്ലാവരും തിരിച്ചറിഞ്ഞപ്പോള്‍ നാണംകെട്ട മറുപടിയുമായി സൂരജ് രംഗത്തെത്തുകയും ചെയ്തു. സൂരജിനെതിരേ വലിയ തോതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഷാന്‍ പറയുന്നതിങ്ങനെ- ആര്‍ജെയുടെ ജോലി എന്നത് ഒരു ദിവസത്തെ മനോഹരമാക്കുക എന്നതാണ്. സന്തോഷം പരത്തുക, ഉത്തരവാദിത്തമുണ്ടാക്കുക എന്നതാണ്. ഉറപ്പില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കുക എന്നതും ആര്‍ജെയുടെ ഉത്തരവാദിത്തമാണ്. ചില നേരങ്ങളില്‍ റേഡിയോ ജോക്കികള്‍ക്ക് ചിലരുടെ ജീവിതങ്ങളില്‍ തന്നെ പ്രകാശം പരത്താന്‍ സാധിച്ചെന്ന് വരും.

എന്നാല്‍ ഇയാള്‍ ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷന് തന്നെ അപമാനമാണ്. മറ്റ് റേഡിയോ ജോക്കിമാര്‍ക്കും ഇയാള്‍ ഒരു അപമാനമാണ്. തനിക്ക് നേരിട്ടറിയുന്ന നല്ല ആര്‍ജെകളെ സല്യൂട്ട് ചെയ്യുന്നു. ഇത്തരക്കാര്‍ മൂലമാണ് നല്ല ആര്‍ജെകളുടെ മൂല്യം മനസ്സിലാക്കുന്നത്. ഈ പോസ്റ്റ് പിന്‍വലിക്കണമെന്ന് പലരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല- ഷാന്‍ പറയുന്നു.

Related posts