വെള്ളമുണ്ട: വടക്കേവയനാട്ടിലെ കണ്ടത്തുവയൽ പുരിഞ്ഞിയിൽ യുവദന്പതികൾ വെട്ടേറ്റു മരിച്ച കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. വാഴയിൽ മൊയ്തു-ആയിഷ ദന്പതികളുടെ മകൻ ഉമ്മർ(26), ഭാര്യ മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടൻ മുഹമ്മദ്- സൈനബ ദന്പതികളുടെ മകൾ ഫാത്തിമ(19)എന്നിവരാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ രാവിലെയാണ് ദന്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. മൂന്നു മാസം മുന്‍പായിരുന്നു ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം. നാലു മുറികൾ മാത്രമുള്ള ഓടുപാകിയ പഴയ തറവാടുവീട്ടിലാണ് ഇരട്ടക്കൊല നടന്നത്. വാർത്ത കേട്ടവരല്ലാം മോഷണത്തിനിടെ രണ്ടുപേരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തില്ലെന്ന വിശ്വാസത്തിലായിരുന്നു. പോലീസ് പരിശോധനയിലാണ് ഫാത്തിമ അണിഞ്ഞിരുന്നതിൽ കമ്മലൊഴികെ ആഭരണങ്ങൾ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഇസ്ലാം വിശ്വാസികളെ സ·ാർഗത്തിൽ നടത്തുന്നതിനുള്ള പരിപാടികളുടെ ഭാഗമായി ഉമ്മറിന്റെ വീട്ടിൽ കൂടിച്ചേരലുകൾ സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളായ മുസ്ലിംകളും പങ്കെടുക്കാറുണ്ട്. ഇവരിൽ…
Read MoreCategory: Editor’s Pick
കള്ളനോട്ടടിച്ച സീരിയല്‍ നടിയുടെ വീട്ടിലെ സ്ഥിര സന്ദര്‍ശകര്‍ ഇടതു വലതു നേതാക്കള്‍, സൂര്യയുടെ ആദ്യ വിവാഹം നീണ്ടുനിന്നത് ദിവസങ്ങള്‍ മാത്രം, രണ്ടാം കെട്ടും ഫലിച്ചില്ല
കൊല്ലത്ത് കള്ളനോട്ട് അടിച്ച് സമ്പന്നരാകാന്‍ നോക്കിയ സീരിയല്‍ നടി സൂര്യയ്ക്കും അമ്മയ്ക്കും അടിതെറ്റിയത് ആര്‍ഭാട ജീവിതം. കോടികളുടെ സ്വത്തുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം തൊലച്ചതിനു പിന്നില്‍ പണത്തോടുള്ള ആര്‍ത്തി തന്നെ. അതേസമയം ഇവരുടെ വീട്ടില്‍ ഇടതു വലതു മുന്നണികളിലെ നേതാക്കന്മാര് നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. രമാദേവിയെയും കുടുംബത്തെയും ആഡംബര ജീവിതവും വഴിവിട്ട ഇടപാടുകളിലൂടെ ഉണ്ടായ സാമ്പത്തികത്തകര്‍ച്ചയുമാണ് കള്ളനോട്ട് സംഘത്തിലെത്തിച്ചത്. 1996-ല്‍ ഭര്‍ത്താവ് ശിവകുമാര്‍ മരണമടയുമ്പോള്‍ രമാദേവിയുടെ കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രതയിലായിരുന്നു. കൂടാതെ സഹോദരിയുടെ സ്വത്തും രമാദേവിക്കു ലഭിച്ചു. കോടികളുടെ സമ്പാദ്യം െകെയിലെത്തിയതോടെ കൊല്ലത്തെ നിരവധി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പലിശയ്ക്ക് പണം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധിച്ചതോടെയാണ് രമയുടെ നിലനില്പ് അപകടത്തിലായത്. ഇവര്‍ പണം കടംകൊടുത്തവരില്‍ പലരും ശരിയല്ലാത്ത രീതിയില്‍ പണമുണ്ടാക്കിയവര്‍ ആയിരുന്നു. നോട്ട് നിരോധിച്ചതോടെ രമയ്ക്ക് തിരിച്ചുവരവ് മുടങ്ങുകയും ചെയ്തു. സൂര്യ സീരിയല്‍…
Read Moreഅഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘടനയുടെ പേരു പറയാന്‍ ദീപ നിശാന്ത് ഭയക്കുന്നതെന്തിനെന്ന് സോഷ്യല്‍ മീഡിയ, സഹിഷ്ണുതയുടെ വക്താവ് വിമര്‍ശകരെ കമന്റ് ബോക്സില്‍ ബ്ലോക്കുന്നുവെന്ന് ആരോപണം
സോഷ്യല്‍ മീഡിയയില്‍ വലിയ താര പരിവേഷമുള്ള വ്യക്തിത്വമാണ് ദീപ നിശാന്ത് എന്ന അധ്യാപികയുടേത്. ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകയാണ്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ അണികള്‍ ദീപയെ അപഹസിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും വിട്ടുകളയാറില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന ഗോരക്ഷ കൊലകളിലും മറ്റും അഭിപ്രായം വെട്ടിത്തുറന്ന് ഹീറോയായ ദീപ നിശാന്ത് പക്ഷേ ഇപ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ്. അതും ഇടതുപക്ഷ അണികളാല്‍. കൊച്ചി മഹാരാജാസ് കോളജില്‍ എസ്എഫ്ഐ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികള്‍ ആരെന്നോ എന്തെന്നോ വ്യക്തമാക്കാത്ത തരത്തിലാണ് അവര്‍ പോസ്റ്റിട്ടത്. ഇതിനോട് ഇടത് ആഭിമുഖ്യമുള്ളവര്‍ വലിയതോതില്‍ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ക്യാംപസ് ഫ്രണ്ടാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്ന് വ്യക്തമായിട്ടും ഈ സംഘടനയ്ക്കെതിരേ കാര്യമായൊന്നും പറയാതെ പോസ്റ്റുകളിടുന്നതാണ് ദീപയ്ക്കെതിരായ വിമര്‍ശനത്തിനു പിന്നില്‍. അഭിമന്യു മരിച്ചദിവസം ദീപ ഇട്ട ആദ്യ പോസ്റ്റ് ഇങ്ങനെ- എന്തു തരം മനുഷ്യരാണ്! 20 വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ നെഞ്ചിലേക്ക് കത്തി…
Read Moreമൈഥിലിയുടെ മരണത്തില്‍ അടിമുടി ദുരൂഹത, അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടപ്പോഴും കാലുകള്‍ രണ്ടും നിലത്തു കുത്തിയ രീതിയില്‍, നെഞ്ചിലെ മുറിവും ദുരൂഹം, കടമ്മനിട്ടയിലെ കൊലപാതകത്തില്‍ പോലീസ് എന്തോ മറയ്ക്കുന്നു
പത്തനംത്തിട്ട കടമ്മനിട്ട കാരുമല മേലേടത്തുവീട്ടില് മൈഥിലി വിനോദിന്റെ മരണം കൊലപാതകമെന്ന് നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും. കടമ്മനിട്ട ഗവണ്മെന്റ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. ജൂണ്‍ 13ന് വൈകിട്ട് വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൈഥിലിയെ കണ്ടത്. ഇത് കൊലപാതകമാണെന്നും മൃതദേഹത്തില്‍ കണ്ട അടയാളങ്ങള്‍ ഇതിനു തെളിവാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു മൈഥിലിയുടെ മരണം. കാറ്റും മഴയുമുള്ളതിനാല്‍ വൈകിട്ട് 15 മിനിറ്റ് നേരത്തേ പ്ലസ്ടുക്കാരെ വിട്ടു. സ്കൂളില്‍ നിന്നു 10 മിനിറ്റ് നടന്നാല്‍ വീട്ടില്‍ എത്താം. വീടിന് അടുത്തെത്തുന്നതു വരെ ഒപ്പം പഠിക്കുന്ന കുട്ടി ഉണ്ടായിരുന്നു. നോട്ട് എഴുതിയെടുക്കാനുള്ള പുസ്തകവുമായാണു മൈഥിലി വീട്ടില്‍ എത്തിയത്. 4.15ന് ഇളയ കുട്ടി സ്കൂളില്‍ നിന്നു വന്നപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതും ചേച്ചിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുകാലുകളും നിലത്തുകുത്തി മുട്ടു മടങ്ങിയ…
Read Moreസ്വര്‍ണം വാങ്ങി തരണമെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ ദിവ്യ എസ്ഐയെ തല്ലി, പിടിച്ചു മാറ്റാനെത്തിയ പോലീസുകാര്‍ക്കും കിട്ടി കണക്കിന്, ദിവ്യയുടെ കടന്നാക്രമണം ഇങ്ങനെ
പോലീസ് സ്റ്റേഷനില്‍ എസ്ഐ യെ കാണാനെത്തിയ യുവതി പൊടുന്നനെ പ്രകോപിതയായി പോലീസുകാരെ കൈയേറ്റം ചെയ്തു. കാബിനിലേക്ക് ഇരച്ചുകയറിയ യുവതി പേപ്പര്‍ വെയ്റ്റ് എടുത്തെറിഞ്ഞ് ഷോകെയ്സും തകര്‍ത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കാസര്‍കോട് ഉദുമ ബാര അംബാപുരം സ്വദേശിനി കെ. ദിവ്യയാണ് (30) സ്റ്റേഷനില്‍ അതിക്രമത്തിനു മുതിര്‍ന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയന്നതിനും പൊതുമുതല്‍ നശിപ്പിച്ചുവെന്നതിനും യുവതി അറസ്റ്റിലായി. കൈയേറ്റത്തിനിരയായ എസ്.ഐ ബിനു മോഹന്‍ (33), സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ബീന (33), പ്രജീഷ് (34) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പട്ടുവം സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി തന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടണമെന്നു കാണിച്ച് നേരത്തെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അവിടെ നിന്നു സ്ഥലംമാറി പഴയങ്ങാടിയിലെത്തിയ എസ്.ഐ ബിനു മോഹനെ കാണാന്‍ ഇന്നലെ എത്തിയതായിരുന്നു യുവതി. വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ കാബിനില്‍ വെച്ച്…
Read Moreകള്ളനോട്ട് അടിച്ച നടി സൂര്യയുടെ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോയ സ്വാമി ആരാണ്? സൂര്യയുടെ ആദ്യ വിവാഹം പാളിയപ്പോള്‍ സ്വാമി ഇടപ്പെട്ട് വീണ്ടും കെട്ടി, അതും പരാജയമായി, കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ സീരിയല്‍ നടിമാര്‍ക്ക് പങ്ക്?
കള്ളനോട്ട് നിര്‍മാണം ആരംഭിച്ച് എട്ടു മാസത്തിനുള്ളിലാണ് സീരിയല്‍ നടിയും സഹോദരിയും മാതാവും അറസ്റ്റിലാവുന്നത്. കൊല്ലത്ത് വനിതാ ഐജിയുടെ വീടിന് മുന്നിലായിരുന്നു കോടികളുടെ കള്ളനോട്ട് നിര്‍മാണം നടന്നത്. സ്വാമി എന്നറിയപ്പെടുന്ന ആളിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍ (36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍ (ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ നിന്നും ധനാകര്ഷണ യന്ത്രവും മറ്റും കണ്ടെത്തിയിട്ടുണ്ട്. സ്വാമി പൂജിച്ചു നല്കിയ യന്ത്രമാണെന്നാണ് സൂര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സൂര്യയുടെ ആദ്യ വിവാഹം വേര്‍പെടുത്തിയിരുന്നു. സ്വാമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലിന്റെ വക്കിലാണ്. സഹോദരി ശ്രൂതി മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി ഒരുമിച്ചു കഴിയുകയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ എന്ത്…
Read Moreആരെങ്കിലും കമന്റടിച്ചാല്‍ വണ്ടി നിര്‍ത്തി തിരികെയെത്തി ചീത്ത വിളിച്ചിരുന്ന കുട്ടി, പ്രണയവും ഒറ്റപ്പെടലുകളും തൂത്തെറിഞ്ഞ ജീവിതം, കൊല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ ജീവിതമൊടുക്കിയ സിമിയെക്കുറിച്ച് വ്യത്യസ്തമായൊരു വെളിപ്പെടുത്തല്‍
കൊല്ലത്ത് ആത്മഹത്യ ചെയ്ത സിമി എന്ന അധ്യാപികയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഉള്ളതും ഇല്ലാത്തതുമായ കഥകളാണ് ഈ 46കാരിയെപ്പറ്റി ഇക്കിളി മാധ്യമങ്ങള്‍ പകര്‍ത്തിയെഴുതുന്നത്. കൊല്ലം തേവള്ളി ഗവ. ബോയിസ് ഹയര്‍സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ആത്മഹത്യ ചെയ്ത ദിവസം ഒരു യുവാവ് അവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധമാണ് മരണത്തിന് കാരണമെന്നാണ് സൂചന. അതിനിടെയാണ് കോളജില്‍ സിമിയുടെ സഹപാഠിയായിരുന്നയാള്‍ ആ ദിവസങ്ങളെപ്പറ്റി തുറന്നെഴുതിയത്. എന്റെ സീനിയര്‍ ആയി പഠിച്ച കുട്ടിയായിരുന്നു സിമി. ഇത്രയും തന്റേടിയായ കുട്ടി അക്കാലത്തു കോളജില്‍ ഇല്ലായിരുന്നു. ആരെങ്കിലും കമന്റടിച്ചാല്‍ വണ്ടി സ്റാന്‍ഡിലിട്ടു നിറുത്തി ഇറങ്ങി ചെന്ന് കാതുപൊട്ടെ ചീത്ത വിളിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി ആദ്യമൊക്കെ വല്ലാത്ത കൗതുകമായിരുന്നു ഉണര്‍ത്തിയിരുന്നത്. അഹങ്കാരിയെന്നു കരുതിയും, ഒരു പെണ്ണ് നിവര്‍ന്നു നിന്ന് പൂവാലന്മാരെ ചീത്തവിളിക്കുന്നതു കണ്ടുള്ള ഭയം കൊണ്ടും അവള് നടക്കുന്നതിന്റെ പരിസരത്തുപോലും പലരും…
Read Moreഅഞ്ചുവര്‍ഷമായുള്ള പ്രണയത്തിനൊടുവില്‍ വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു, കല്യാണത്തിന് മതചടങ്ങുകള്‍ വേണ്ടെന്ന് കാമുകന്, അതോടെ ഇരുവരും തമ്മില്‍ വഴക്കായി, വരന് വീട്ടിലെത്തുമ്പോള്‍ കാണുന്നത് തൂങ്ങി നില്ക്കുന്ന ആര്‍ദ്രയെ
തിരുവനന്തപുരം ആര്യനാട് നിന്നും ദാരുണമായൊരു ആത്മഹത്യ വാര്‍ത്ത. വിവാഹം ഉറപ്പിച്ച ഇരുപത്തിരണ്ടുകാരിയാണ് പ്രതിശ്രുത വരനെ വിളിച്ചുവരുത്തി ആത്മഹത്യ ചെയ്തത്. വെള്ളനാട് സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്. ഇരുവരും ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു. പോലീസ് പറയുന്നത് ഇങ്ങനെ- ആര്‍ദ്രയും ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതിച്ചു. മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കള്‍. വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് ഇതോടെ റദ്ദാക്കി. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ ജന്മദിനമായ 16നു വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത് താന്‍ ആത്മഹത്യ…
Read Moreഅച്ഛന് വെടിയേറ്റ് മരിച്ചതോടെ സൂര്യയും കുടുംബവും നാട്ടിലെത്തി, സ്വന്തം വീട് വിറ്റു! കള്ളനോട്ടടി തുടങ്ങിയത്, ആഡംബര ജീവിതം എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി; തട്ടിപ്പിനായി സൂര്യ മറയാക്കിയത് സീരിയല്‍ തന്നെ
ആഡംബര വസതിയില്‍ കള്ളനോട്ടടി നടത്തി, പോലീസ് പിടിയിലായ സീരിയല്‍ നടി സൂര്യ ശശികുമാറും ഒപ്പം പിടിയിലായ കുടുംബാംഗങ്ങളും നടത്തി വന്നിരുന്നത് അമിത ആര്‍ഭാഢ ജീവിതമെന്ന് റിപ്പോര്‍ട്ട്. ഇതിനുവേണ്ടിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും വ്യക്തമായതായി അന്വേഷണ സംഘം വെളിപ്പെടുത്തി. നടിയും അമ്മ ഉഷ ശശിയെന്ന രാമാദേവിയും നടിയുടെ സഹോദരി ശ്രുതിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുടെ തുടര്‍ച്ചയായിരുന്നു ഇവരുടെ വസതിയില്‍ ചൊവ്വാഴ്ച നടന്ന റെയ്ഡ്. കഴിഞ്ഞ ആറുമാസമായി കൊല്ലത്തെ ഇവരുടെ ആഡംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുകയാണ്. വീടിന്റെ മുകള്‍ നിലയിലാണ് അച്ചടി നടത്തിയിരുന്നത്. ഏഴുകോടിയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്. മഴവില്‍ മനോരമയിലെ പരിണയം എന്ന സീരിയലിലൂടെ പ്രശസ്തയായ സൂര്യ, പ്രമുഖ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിലെ സ്ഥിര സാന്നിധ്യവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയുമാണ. മുപ്പത്താറുകാരിയായ നടിയുടെ അമ്മ രാമാദേവിയും ഭര്‍ത്താവും നേരത്തെ കുവൈറ്റിലായിരുന്നു.…
Read Moreനടിയുടെ വീട് എന്നും ദുരൂഹതയുടെ കേന്ദ്രം, രാത്രി സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ വന്നു പോയിരുന്നു, നോട്ടടി നടക്കുന്നതിനാല്‍ അയല്‍ക്കാരെ പോലും വീട്ടിലേക്ക് അടുപ്പിച്ചില്ല, കള്ളനോട്ടടിക്കു പിടിയിലായ പരിണയം സൂര്യയുടെ വീടിനെക്കുറിച്ച് നാട്ടുകാര്‍
ഇടുക്കി അണക്കരയില്‍ കള്ളനോട്ട് വേട്ടയെത്തുടര്‍ന്ന് പിടിയിലായ സീരിയല്‍ നടി സൂര്യയുടെയും കുടുംബത്തിന്റെയും നിഗൂഡതകള്‍ നിറഞ്ഞ ജീവിതം. കൊല്ലം മനയന്‍ കുളങ്ങര ഉഷസിലെ ഇവരുടെ ആഡംബര വീട് അയല്ക്കാര്ക്കു പോലും പ്രവേശനമില്ലാത്ത ഉരുക്കു കോട്ടയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കള്ളനോട്ടടി കേസില്‍ നടിയും ബന്ധുക്കളും അറസ്റ്റിലായത് കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. പ്രമുഖ മലയാളം ചാനലുകളിലെ സ്ത്രീത്വത്തിന്റെ മാതൃകയായി നിറഞ്ഞാടിയ നായികയാണ് ഇരുപത്തൊമ്പതുകാരിയായ സൂര്യ. സൂര്യ ബെംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ രമാദേവിയും മറ്റൊരു മകള്‍ ശ്രുതിയും അവിടെയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്. എന്നാല്‍ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്. ഈ വീട്ടിലെ രാത്രി സമയങ്ങളില്‍ വലിയ ആഡംബര വാഹനങ്ങളില്‍ അപരിചിതര്‍ വന്നുപോയിരുന്നുവത്രേ. ബന്ധുക്കളാണെന്നാണ് രമാദേവി അയല്‍ക്കാരോട് പറഞ്ഞിരുന്നത്. പഴയ കുടുംബവീട്…
Read More