അച്ഛന്‍ വെടിയേറ്റ് മരിച്ചതോടെ സൂര്യയും കുടുംബവും നാട്ടിലെത്തി, സ്വന്തം വീട് വിറ്റു! കള്ളനോട്ടടി തുടങ്ങിയത്, ആഡംബര ജീവിതം എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി; തട്ടിപ്പിനായി സൂര്യ മറയാക്കിയത് സീരിയല്‍ തന്നെ

ആഡംബര വസതിയില്‍ കള്ളനോട്ടടി നടത്തി, പോലീസ് പിടിയിലായ സീരിയല്‍ നടി സൂര്യ ശശികുമാറും ഒപ്പം പിടിയിലായ കുടുംബാംഗങ്ങളും നടത്തി വന്നിരുന്നത് അമിത ആര്‍ഭാഢ ജീവിതമെന്ന് റിപ്പോര്‍ട്ട്. ഇതിനുവേണ്ടിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും വ്യക്തമായതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

നടിയും അമ്മ ഉഷ ശശിയെന്ന രാമാദേവിയും നടിയുടെ സഹോദരി ശ്രുതിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുടെ തുടര്‍ച്ചയായിരുന്നു ഇവരുടെ വസതിയില്‍ ചൊവ്വാഴ്ച നടന്ന റെയ്ഡ്.

കഴിഞ്ഞ ആറുമാസമായി കൊല്ലത്തെ ഇവരുടെ ആഡംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുകയാണ്. വീടിന്റെ മുകള്‍ നിലയിലാണ് അച്ചടി നടത്തിയിരുന്നത്. ഏഴുകോടിയുടെ കള്ളനോട്ട് അച്ചടിക്കാനാണ് തീരുമാനിച്ചിരുന്നത്.

മഴവില്‍ മനോരമയിലെ പരിണയം എന്ന സീരിയലിലൂടെ പ്രശസ്തയായ സൂര്യ, പ്രമുഖ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിലെ സ്ഥിര സാന്നിധ്യവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയുമാണ.

മുപ്പത്താറുകാരിയായ നടിയുടെ അമ്മ രാമാദേവിയും ഭര്‍ത്താവും നേരത്തെ കുവൈറ്റിലായിരുന്നു. ഭര്‍ത്താവ് മരിച്ചതിന് ശേഷം നാട്ടിലെത്തി, സ്വന്തം വീട് വിറ്റു. തുടര്‍ന്ന് ഇതേ വീട്ടില്‍ വാടകയ്ക്ക് മക്കളോടൊത്തായിരുന്നു താമസം.

ഇതിനിടെയാണ് കള്ളനോട്ടടി സംഘത്തില്‍ പങ്കാളികളാവുന്നതും വീട്ടില്‍ തന്നെ അച്ചടി നടത്തുന്നതും. ആഡംബര ജീവിതം നയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ഇതെല്ലാം. ഗള്‍ഫില്‍ ജൂവലറി ജീവനക്കാരനായിരുന്നു സൂര്യയുടെ അച്ഛന്‍ ശശികുമാര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ജാതന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. സംഭവം ഏറെ ദുരൂഹവുമായിരുന്നു. അയാളുടെ മരണത്തിനും ഈ കേസുമായി ബന്ധമുണ്ടോയെന്നതിലേയ്ക്കും ഇനി അന്വേഷണം നീളും.

സൂര്യയുടെ സീരിയല്‍ അഭിനയത്തിന്റെ മറവിലാണ് കള്ളനോട്ടുകള്‍ മറിച്ചിരുന്നത്. ആഡംബര ജീവിതത്തിനുള്ള പണം സീരിയലില്‍ നിന്ന് ലഭിക്കുന്നതാണെന്ന് വരുത്തി തീര്‍ക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ കോടികള്‍ ഇവര്‍ സമ്പാദിച്ചിട്ടുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Related posts